കവിത മിനി പി.സി
"പ്രിയനേ ...........,
എനിക്ക് നിന്നോടുള്ള പ്രണയം
ദൃഢം!
ശക്തം!
ആത്മാര്‍ത്ഥം!
ആഴത്തില്‍ വേരോടിയത്!
സത്യസന്ധം !
നിനക്കെന്നോടോ ?
അയഞ്ഞത്?
ദുര്‍ബലം ?
പുറംപൂച്ച്?
വേരുകളില്ലാത്തത്?
കള്ളത്തരം ?
ഇതിങ്ങനെയല്ലെങ്കിലും
വരൂ ,
നമുക്കീ പ്രണയദിനത്തില്‍
വെറുതെയൊന്നു കലഹിയ്ക്കാം
പ്രണയം കാന്തം വെച്ച കണ്ണുകള്‍
കലക്കി ചുവപ്പിക്കാം
പ്രണയം ചോപ്പെഴുതിയ ചുണ്ടുകള്‍
വിതുമ്പി തുളുമ്പിയ്ക്കാം
പ്രണയം കടലാക്കിയ മനസ്സുകളില്‍
പരിഭവത്തിന്‍റെ കായം കലക്കാം
ഒടുവില്‍
കലങ്ങിയ കണ്ണുകളും
തുളുമ്പുന്ന ചുണ്ടുകളും
പതഞ്ഞ മനസ്സും ചേര്‍ത്തുവെച്ച്
പുലരും വരെ പ്രണയദിനമാഘോഷിയ്ക്കാം ."
പ്രണയദിനം
"പ്രിയനേ ...........,
എനിക്ക് നിന്നോടുള്ള പ്രണയം
ദൃഢം!
ശക്തം!
ആത്മാര്‍ത്ഥം!
ആഴത്തില്‍ വേരോടിയത്!
സത്യസന്ധം !
നിനക്കെന്നോടോ ?
അയഞ്ഞത്?
ദുര്‍ബലം ?
പുറംപൂച്ച്?
വേരുകളില്ലാത്തത്?
കള്ളത്തരം ?
ഇതിങ്ങനെയല്ലെങ്കിലും
വരൂ ,
നമുക്കീ പ്രണയദിനത്തില്‍
വെറുതെയൊന്നു കലഹിയ്ക്കാം
പ്രണയം കാന്തം വെച്ച കണ്ണുകള്‍
കലക്കി ചുവപ്പിക്കാം
പ്രണയം ചോപ്പെഴുതിയ ചുണ്ടുകള്‍
വിതുമ്പി തുളുമ്പിയ്ക്കാം
പ്രണയം കടലാക്കിയ മനസ്സുകളില്‍
പരിഭവത്തിന്‍റെ കായം കലക്കാം
ഒടുവില്‍
കലങ്ങിയ കണ്ണുകളും
തുളുമ്പുന്ന ചുണ്ടുകളും
പതഞ്ഞ മനസ്സും ചേര്‍ത്തുവെച്ച്
പുലരും വരെ പ്രണയദിനമാഘോഷിയ്ക്കാം ."
പ്രണയദിനം! കവിത പതിവു പോലെ നന്നായി.
ReplyDeleteഡോക്ടര്‍ വളരെ സന്തോഷം.
Deleteഅതെ എന്നും പ്രണയദിങ്ങളായിരുന്നെങ്കിൽ എല്ലാ ദിവസവും ആഘോഷിക്കാമായിരുന്നു.ആശംസകൾ.
ReplyDeleteഎല്ലാ ദിനവും പ്രണയദിനങ്ങള്‍ ആക്കാവുന്നതെ ഉള്ളൂ ...പ്രണയികള്‍ മനസ്സുവെച്ചാല്‍ .
Deleteഈ പ്രണയ ഹരം ഒരു ദിനത്തേക്കല്ല !എന്നും നില നില്‍ക്കട്ടെ വശ്യ സുരഭില പൂക്കാലം പോല്‍ ....!ആശംസകള്‍ !!
ReplyDeleteനന്ദി സര്‍ .
Deleteപ്രണയസുരഭിലം... :) :)
ReplyDeleteമുബ്യെ സന്തോഷംട്ടാ
Deleteസുദൃഢമായിരിക്കട്ടെ എക്കാലവമീപ്രണയം!!!
ReplyDeleteആശംസകള്‍
നന്ദി സര്‍ .
Deleteനമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാം
ReplyDeleteഗ്രാമങ്ങളില്‍ അത്തികായ്കള്‍ തളിര്‍ത്തല്ലോ ........
Deleteസര്‍ സന്തോഷം !
പെണ്ണിൻറെ പ്രശ്നം ഇതാണ്. തൻറെ കാപട്യം മറച്ചു വയ്ക്കാൻ ആണിനെ എന്നും കുറ്റപ്പെടുത്തുന്നു. ചങ്ക് പറിച്ചു കാണിച്ചാലും ചെമ്പരത്തി പൂവ് എന്ന് പറയുന്ന സൂത്ര ശാലി.
ReplyDelete'ആത്മാർത്ഥം' വാക്ക് വായിച്ചുപോകുമ്പോൾ അവിടെ അത്ര യോജിച്ചു എന്ന് തോന്നിയില്ല . 'ഇതിങ്ങിനെ യല്ലെങ്കിലും വരൂ' എന്ന് പറയുന്നു. അതിനർത്ഥം പ്രണയം സത്യമാണെങ്കിലും കള്ളമാണെങ്കിലും "വരൂ" എന്നാണ്. അങ്ങിനെയെങ്കിൽ അയാളുടെ പ്രണയം കള്ളം ആണെന്ന് പറയുന്നതിന് എന്താണ് അവിടെ പ്രസക്തി?
കവിത നന്നായി.
സ്ത്രീ ഒരു ബലഹീന പാത്രം എന്ന് അറിയില്ലെ ? പാവം അവള്‍ ഒരു പാട് സ്നേഹിക്കും എന്നിട്ട് സംശയിക്കും അത്രേം അളവില്‍ത്തന്നെ തിരിച്ചു കിട്ടണുണ്ടോ ഇല്ലയോ ന്ന്....ഹഹഹ
Deleteനന്ദി സര്‍.
ഞാനും നീയുമെന്നായപ്പോഴേ പ്രണയമൊന്നയഞ്ഞു. പിന്നെ ആഘോഷം; ആഘോഷിക്കൂ ഓരോ നിമിഷവുമെന്നല്ലോ!
ReplyDeleteഒന്നാവും തോറും കൂടിക്കൂടി വരുന്ന ഒരു വികാരമാവനം പ്രണയം അല്ലെ ?
Deleteപ്രണയമുണ്ടാകട്ടെ എന്നും! :)
ReplyDeleteഅതെ എന്നും ജീവിതം പ്രണയസുരഭിലമാവട്ടെ അല്ലെ ആര്ഷൂ..
Deleteഇമ്മ്ക്കൊക്കെ എന്നുമെന്നും
ReplyDeleteവേണമീ നറു പ്രണയം ..., വലിച്ചാലും ,
കടിച്ച്യാലും പൊട്ടാത്ത മഹത്തായ പ്രണയം...!
പ്രണയം കടം കിട്ടുമെന്നുപറയുന്നൊരുനാള്‍ ....
പ്രണയത്തിനായി ആണ്ടില്‍ നീക്കിവെച്ച ഈ ദിനത്തിൽ ..!
പണം കൊടുത്താലെങ്കിലും കിട്ടിടുമോ
ഈ ദിനമെങ്കിലും പ്രണയം സുലഭം ? ശാശ്വതമായെനിക്കു മാത്രം ?
പണം കൊടുത്തു കിട്ടുന്ന പ്രണയം എന്തിനാ മുരളിയേട്ടാ ..................?
Deleteവളരെ കാലത്തിനു ശേഷമാണ് എഫ് ബി യിലേക്കും ബ്ലോഗിലേക്കും.... വായന രസകരമായിരുന്നു,
ReplyDelete''സ്നേഹത്തിന്റെ പാത കടുത്തതും ദുര്‍ഘടവുമാണെങ്കിലും സ്നേഹം വിളിക്കുമ്പോള്‍ അതിന്റെ പാതയിലൂടെ നിങ്ങള്‍ പോവുകതന്നെ വേണം.
സ്നേഹത്തിന്റെ ഗതിയെ നിയന്ത്രിക്കാന്‍ ശ്രമിക്കരുത്. നിങ്ങള്‍ അര്‍ഹരാണെങ്കില്‍ നിങ്ങളുടെ ഗതി സ്നേഹം നിയന്ത്രിച്ചുകൊള്ളും...
സ്നേഹിക്കുമ്പോള്‍, ദൈവം ഞങ്ങളുടെ ഹൃദയത്തിലുണ്ടെന്നല്ല പറയേണ്ടത്. മറിച്ച്, ഞങ്ങള്‍ ദൈവത്തിന്റെ ഹൃദയത്തിലാണെന്ന് പറയുക''
ജിബ്രാന്റെ ഈ സ്നേഹകല്പനകൾ ഓർമ്മിപ്പിക്കുന്നു :)
നന്ദി റൈനി ഈ സുന്ദരമായ ഓര്‍മ്മപ്പെടുത്തലിന്.
Deleteമിനി പ്രണയം :)
ReplyDeleteമിനി പ്രണയം അല്ല വല്യ പ്രണയം ഫൈസീ.
Deleteഇതിങ്ങനെയല്ലെങ്കിലും
ReplyDeleteവരൂ ,
നമുക്കീ പ്രണയദിനത്തില്‍
വെറുതെയൊന്നു പ്രണയിക്കാം .... മനോഹരം ചേച്ചി ..
നന്ദി അനിയന്‍കുട്ടീ
Deleteനന്നായിരിക്കുന്നു
ReplyDeleteനന്ദി ആശ.
Deleteപ്രണയം??
ReplyDeleteഅതെ പ്രണയം !
Deleteപ്രണയം...
ReplyDeleteഅതെ പ്രണയം !
DeleteThis comment has been removed by the author.
ReplyDelete"സത്യസന്ധം !
ReplyDeleteനിനക്കെന്നോടോ ?
അയഞ്ഞത്? " ഇന്നിവിടെ പ്രണയമെവിടെ ... കേവലം നടനം മാത്രം !
ഒടുവില്‍
ReplyDeleteകലങ്ങിയ കണ്ണുകളും
തുളുമ്പുന്ന ചുണ്ടുകളും
പതഞ്ഞ മനസ്സും ചേര്‍ത്തുവെച്ച്
പുലരും വരെ പ്രണയദിനമാഘോഷിയ്ക്കാം ....
ശ്ശൊ..!!
മിനി ചേച്ചിയുടെ പ്രണയ ദിനത്തിന്നാശംസകൾ...........!
ReplyDeleteഅപ്പൊ ഉറങ്ങണ്ടേ.....
ReplyDeleteഅപ്പൊ ഉറങ്ങണ്ടേ.....
ReplyDelete