വൃദ്ധ വിലാപം
രാവ് ഒരു കറുത്ത
സത്വമെന്നോണം പകലിനെ വിഴുങ്ങുന്നതും കണ്ട്
ഒരുപോള
കണ്ണടയ്ക്കാന്‍ പോലുമാകാതെ പാവം വൃദ്ധന്‍ കിടന്നു .
കണ്ണുകള്‍
ഇറുക്കെ പൂട്ടിയും ,വായിലേയ്ക്കു തികട്ടി വരുന്ന കഫം
തൊണ്ടയിലെയ്ക്ക്
കടിച്ചിറക്കിയും ,കിടക്കപ്പുണ്ണു വന്ന് തോലടര്‍ന്നു
ചുക്കിച്ചുളുങ്ങിയ
ദേഹത്തു വന്നിരിക്കുന്ന ഈച്ചകളെ ആട്ടിയകറ്റാനാവാ-
-തെ വലഞ്ഞും , സ്വന്തം വിസര്‍ജ്യങ്ങളില്‍ നാറിപ്പുഴുത്ത് ദിവസങ്ങളായി
കിടക്കേണ്ടിവന്ന ദൈന്യതയോര്‍ത്തു വേദനിച്ചും അയാളുടെ കുണ്ടിലാ-
-ണ്ടു
പോയ കണ്ണുകള്‍
നിറഞ്ഞൊഴുകി .നാലു വര്‍ഷങ്ങളായി തളര്‍ന്നു
കിടക്കുകയായിരുന്ന അയാള്‍ കുറച്ചു ദിവസങ്ങള്‍ക്കു മുമ്പു വരെ
മരണത്തെക്കുറിച്ച്
ചിന്തിച്ചിട്ടില്ലായിരുന്നു . അന്ന് അയാളെ സ്നേഹി-
-ക്കാനും, ഒരു കുഞ്ഞിനെയെന്നോണം, ശുശ്രൂഷിക്കുവാനും, അയാളുടെ
ഭാര്യയുണ്ടായിരുന്നു, പെട്ടെന്നൊരു ദിവസം രാവിലെ അവര്‍ ഭൂമി-
-യില്‍ നിന്നും മാറ്റപെട്ടപ്പോഴാണ് അവര്‍ക്ക് തന്‍റെ
ജീവിതത്തിലുള്ള
സ്ഥാനം അയാള്‍ക്ക്
മനസ്സിലാക്കാനായത് .ഒരു ഹോം നേഴ്സിനെ
തരപ്പെടുത്തും
വരെ പോലും തന്നെ തിരിഞ്ഞു നോക്കാന്‍ മിനക്കെടാത്ത
മക്കളെയോര്‍ക്കവെ അയാളുടെ ഒട്ടിയ വയര്‍
വല്ലാതെ പതഞ്ഞു
പൊങ്ങി...ആ പിടച്ചിലില്‍ ഉറക്കെ കരഞ്ഞ
അയാളെ നോക്കി മുറ്റത്തെ
മൂവാണ്ടന്മാവിലിരുന്ന മൂങ്ങ ഒരു പ്രത്യേക
താളത്തില്‍ മൂളി .നിലാവ്
തന്‍റെ നുറുങ്ങു വളപ്പൊട്ടുകള്‍ പെറുക്കിയെടുക്കും
വരെ വൃദ്ധന്‍റെ
കരച്ചിലിനോടൊപ്പം മൂങ്ങയുടെ മൂളലും
മൌനത്തിന്‍റെ വാല്മീകത്തി-
-ലേയ്ക്ക് ആഴ്ന്നിറങ്ങിയ ഭൂമിയെ പ്രകമ്പനം കൊള്ളിച്ചു.....പക്ഷെ
വീണ്ടുമൊരു പകലിന്‍റെ വരവോതി ചിലയ്ക്കുന്ന പക്ഷികളുടെ
ശബ്ദത്തോടോപ്പം വൃദ്ധന്‍റെയോ ,മൂങ്ങയുടെയോ ദീനവിലാപങ്ങള്‍
ഉണ്ടായിരുന്നില്ല ..അപ്പോള്‍ അയാള്‍ തന്‍റെ നനഞ്ഞു കുതിര്‍ന്നു ദുര്‍ഗന്ധം
വമിയ്ക്കുന്ന
പഞ്ഞിക്കിടക്കയില്‍ നീണ്ടു നിവര്‍ന്നു
കിടക്കുകയായിരുന്നു
....ആ മുഖം പ്രശാന്തസുന്ദരമായിരുന്നു ..ഒരു ദിവ്യശോഭ ആ
മെലിഞ്ഞമെയ്യില്‍ നിറഞ്ഞു നിന്നിരുന്നു ! ആ അടഞ്ഞ കണ്ണുകള്‍ക്ക്
ശവം തീനി ഉറുമ്പുകള്‍ കാവല്‍ നിന്നിരുന്നു.
എന്തിനാണ് മിനി എന്നെ ഇങ്ങിനെ സങ്കടപെടുത്തുന്നത്.
ReplyDeleteസങ്കടപ്പെടുത്തിയതല്ല ............
Deleteവായിച്ചു , നന്നായിരിക്കുന്നു...
ReplyDeleteനന്ദി .
Deleteമരണം മോചനമാകുന്ന ചില ജീവിതങ്ങള്‍
ReplyDeleteഅജിത്തേട്ടാ ...........
Deleteഎങ്ങിനെയെങ്കിലും ഒന്ന് അവസാനിച്ചു കിട്ടിയിരുന്നെങ്കില്‍ എന്ന് ചിന്തിക്കുന്ന എത്രയോ ജീവനുകള്‍....
ReplyDeleteഅതേ സര്‍ .
Deleteദയാവധം അനിവാര്യമാകുന്ന ജന്മങ്ങൾ......
ReplyDeleteദയാവധം ..............
Deleteഎന്തുപറയണമെന്നറിയില്ല.
ReplyDeleteസ്വരം നന്നായി ഇരിക്കുമ്പോള്‍ പാട്ട് നിര്‍ത്താന്‍ പറ്റുന്നവര്‍
ReplyDeleteഭാഗ്യവാന്മാര്‍-
:(
ReplyDeleteഹരിനാഥ്
Deleteരഘു സര്‍
മുബി
വളരെ നന്ദി
വാഴ്വിന്റെ ഇരുട്ടു തിങ്ങി നിറഞ്ഞൊഴുകുന്ന കഥ.
ReplyDeleteആര്‍ക്കും വേണ്ടാത്ത ജന്മങ്ങള്‍ !
ReplyDeleteകര്‍മ്മം നന്നാവട്ടെ ,നമ്മുടെ !!
നല്ല ആശംസകള്‍
@srus..
ഒരു ദുരിതജീവിതാന്ത്യത്തിന്റെ ദൃക്സാക്ഷി വിവരണം.. എങ്കിലും ആ മുഖശോഭ ഒരു ആശ്വാസം നല്‍കുന്നു.
ReplyDeleteഎഴുത്ത് തുടരട്ടെ ....ആശംസകള്‍
ReplyDeleteഅനിവാര്യമായ അന്ത്യവിധി .....
ReplyDeleteപി. വിജയകുമാർ സര്‍
Deleteഅസ്രൂസ്
മുഹമ്മദ് സര്‍
വിജിന്‍
പ്രദീപ് സര്‍
വളരെ നന്ദി
കാലം കരുതി വച്ചിരിക്കുന്നത് എന്ത് എന്ന് നമുക്ക് അറിയില്ല
ReplyDeleteഓരോ മനുഷ്യനെയും തുറിച്ചുനോക്കുന്ന യാഥാര്‍ത്യങ്ങള്‍
ദയാവേദം തന്നെ ഉത്തമം എന്നുണ്ടെങ്കിൽ
ReplyDeleteആ ജന്മത്തിന് മറ്റുള്ളവർ ആയത് കനിഞ്ഞ് തന്നെ നൽകണം..!
എന്നിട്ടും നിയമം അതെന്താ നല്‍കാത്തത് മുരളിയേട്ടാ ?
Delete:( Daarunam.
ReplyDeleteBest wishes.
ജീവിതം ഒരു കഥ !
ReplyDeleteചിന്തകളുടെ കൂട്ടിലെ അവസന നിമിഷങ്ങള്‍
മോചനം അന്ത്യനിമിഷങ്ങള്‍
ചില മരണങ്ങൾ വേദനയോടെ നാം കാംഷിക്കുന്നവയാണ്.
ReplyDeleteവീണ്ടുംനല്ലൊരു കഥ.
ആശംസകളോടെ പുലരി
അങ്ങനെയും ജീവിതകൾ എഴുതപ്പെടുന്നു... ആശംസകൾ
ReplyDeletehorrible................ithu enne pandu nammude veedinaduththu undaayirunna oru muthaan mesthiriye oormmippikkunnu ...ayaalude maranam oorththuvechu ezhuthiyathano? excellent expressions ! but...............enikkum pediyaavunnu ....enganeyokkeyaavumo enteyum avasaanam !
ReplyDeleteഡോക്ടര്‍
Deleteരാജീവ്
Prabhan Krishnan
വര്‍ഷിണിടീച്ചര്‍
കെവിന്‍
വളരെ നന്ദി .
ഹൃദയസ്പര്‍ശിയായിരിക്കുന്നു.
ReplyDeleteഇത്തരമൊരു അവസ്ഥ ഉണ്ടാകാതിരിക്കട്ടെ എന്നാണ് പ്രാര്‍ത്ഥന!
ആശംസകള്‍
ഈ നിസാഹായാവസ്ഥ ഓര്‍ക്കുമ്പോഴേ ഉള്ളില്‍ ഭയം മുള പൊട്ടുന്നു. വാര്‍ദ്ധക്യവും അശരണദൈന്യതയുമെല്ലാം വായിക്കുമ്പോഴേ ഇപ്പോള്‍ നെഞ്ചു പിടയും. നമ്മളും ആ ക്യൂവിന്റെ ഭാഗമാണ് എന്നത് പരമമായ സത്യം !
ReplyDeleteCv Thankappan സര്‍
Deleteവേണുവേട്ടാ
നന്ദി ....ഒടുക്കം നല്ലതാവാന്‍ നമുക്ക് പ്രാര്‍ഥിക്കാനല്ലെ കഴിയൂ .....എല്ലാവര്ക്കും പ്രാര്‍ഥിക്കാം.
അങ്ങനെ ഒരു അവസാനത്തിലാകും അയാളെ പോലുള്ളവര്‍ക്ക് ശാന്തി കിട്ടുക.
ReplyDeleteവേണു മാഷ് പറഞ്ഞതു പോലെ ആ നീണ്ട ക്യൂവില്‍ നമ്മളും ഉണ്ടെന്ന് ഇപ്പൊ ആരോര്‍ക്കാന്‍!
മരണം അനുഗ്രമാവുന്ന നിമിഷങ്ങള്‍ അല്ലെ ആശംസകള്‍
ReplyDeleteവാര്‍ദ്ധക്യം എന്ന പേടിപ്പെടുത്തുന്ന സത്യം
ReplyDelete