Tuesday, December 31, 2013

പുതുക്കം



കവിത                          മിനി പി സി

  

      




സഖാക്കളേ  പ്രിയ സഖികളേ

നിങ്ങള്‍ക്കെന്‍റെ വന്ദനം !

ധനുമാസക്കുളിരില്‍ അടിമുടി

പൂത്തുനിന്നൊരീ രാത്രിമുല്ലയുടെ

ഈയിതള്‍കൂടി പൊഴിഞ്ഞാല്‍

പുതുവര്‍ഷം വരികയായ്‌

ആ പുതുമധു നുകരും മുന്‍പ്

എനിക്കെന്നെ പുതുക്കണം

മനസാ വാചാ കര്‍മ്മണാ

നിങ്ങളെ ഞാന്‍ വേദനിപ്പിച്ചെങ്കില്‍

പൊറുക്കൂ നിങ്ങള്‍ക്കെന്‍റെ

ശതകോടി മാപ്പ് !

മാപ്പു പോരെങ്കില്‍ പറയൂ

ഏത്‌ പാറയിലാണ് ഞാനെന്‍റെ

തലതല്ലേണ്ടത് ?

കൊക്കുകൊണ്ടെന്‍റെ തൂവലുകള്‍

കൊത്തിപ്പറിക്കണോ?

ഏതു ശിക്ഷയ്ക്കും ഞാനൊരുക്കം !

എന്തെന്നോ ഇപ്പോഴൊരുപാട്

കൂട്ടിക്കിഴിക്കലുകള്‍ക്കൊടുവില്‍

ഞാനറിയുന്നു ആര്‍ക്കെതിരെയും 

കല്ലെടുക്കരുതായിരുന്നു

എടുത്താലും എറിയരുതായിരുന്നു

കൂര്‍ത്തകല്ലും മൂര്‍ച്ചയുള്ള വാക്കും

ആരെയും നോവിക്കുമെന്ന്

ഞാനോര്‍ക്കണമായിരുന്നു !

ഓര്‍ക്കാതെ ചെയ്തുപോയ പിഴകള്‍

നാളകളിലെന്നെ ഞെരുക്കാതിരിയ്ക്കാന്‍

പൊറുക്കൂ നിങ്ങള്‍ക്കെന്‍റെ

ശതകോടി മാപ്പ് !

34 comments:

  1. ധനുമാസത്തിലെ ഈ തണുത്ത രാത്രി പുതപ്പ് മാറ്റുന്നത് പുതു വർഷ്ത്തിലേക്ക്

    ശതകോടി മാപ്പു തരാൻ ഇല്ല ,അതുകൊണ്ട് ഒരു മാപ്പ് നല്കുന്നു

    ReplyDelete
    Replies
    1. ആ ഒരു മാപ്പ് കിട്ടിയപ്പോഴേ വല്യ സന്തോഷം .ഹാപ്പി ന്യൂ ഇയര്‍ നിധീഷ്‌ .

      Delete
  2. Replies
    1. തിരിച്ചും ഐശ്വര്യ പൂര്‍ണമായ ഒരു പുതുവത്സരം ആശംസിക്കുന്നു

      Delete
  3. തെറ്റുകളാണെന്നറിഞ്ഞിട്ടും തെറ്റുചെയ്യുന്നതാണ് ഏറ്റവും വലിയ തെറ്റ്‌!
    എറിഞ്ഞ കല്ലും,ചൊല്ലിയ മൊഴിയും ... എന്നല്ലേ ചൊല്ല്.
    അതോണ്ട് അതൊഴിവാക്കിയാല്‍ മാപ്പിന്‍റെ പ്രശ്നം തലപൊക്കില്ല.
    ഐശ്വര്യം നിറഞ്ഞ പുതുവത്സരാശംസകള്‍!

    ReplyDelete
    Replies
    1. കല്ലുകളുടെ യും വാക്കുകളുടെയും മൂര്‍ച്ച പിന്നീട് ഓര്ക്കുമ്പോഴാണ് മനസ്സിലാവുക ....സാറിന് ശാന്തിയും സമാധാനവും നിറഞ്ഞ നവവല്‍സരാശംസകള്‍ !

      Delete
  4. Replies
    1. പുതുവത്സരാശംസകള്‍ അജിത്തേട്ടനും ചേച്ചിയ്ക്കും .

      Delete
  5. പുതു വത്സരാശംസകള്‍ മിനി

    ReplyDelete
    Replies
    1. തിരിച്ചങ്ങോട്ടും ശാന്തിയും സമാധാനവും നിറഞ്ഞ നവവല്‍സരാശംസകള്‍ !

      Delete
  6. വായിക്കാന്‍ വൈകി അതുകൊണ്ട് തന്നെ ആശംസകളും
    പുതുവത്സരാശംസകള്‍

    ReplyDelete
  7. കഴിഞ്ഞ വര്‍ഷം കണ്ടതാണല്ലെ നമ്മള്‍ ..........ഹാപ്പി ന്യൂ ഇയര്‍

    ReplyDelete
  8. മാപ്പൊന്നും ചോദിക്കേണ്ടെന്നെ....
    അതൊക്കെ അപ്പോഴേ ക്ഷമിച്ചില്ലേ.....
    അല്ല, ഇപ്പോഴീ മാപ്പുകവിതയുടെ ഉദ്ദേശം
    മനസ്സിലായില്ലല്ലൊ, ഹോ... പഴയതൊക്കെ
    കുടിശ്ശിക തീർത്തടച്ചിട്ട്, പുതിയത് വീണ്ടും-
    തുടങ്ങാനായിട്ടായിരിക്കും....? ഹാ.. ഹാ...!

    “പുതുവത്സരാശംസകൾ...”

    ReplyDelete
    Replies
    1. അത് കൃത്യമായി മനസ്സിലായീലോ .............................ഹാ.ഹാ.............ഹാ
      സാറിനും എന്‍റെ പുതുവല്‍സരാശംസകള്‍ !

      Delete
  9. ശതകോടി പുതുവത്സരാശംസകള്‍

    ReplyDelete
    Replies
    1. തിരിച്ചും ഒരുപാട് പുതുവത്സരാശംസകള്‍...............!

      Delete
  10. പുതുവത്സരാശംസകള്‍ :-)

    ReplyDelete
    Replies
    1. സംഗീതിനുംഐശ്വര്യപൂര്‍ണ്ണമായ പുതുവത്സരാശംസകള്‍

      Delete
  11. പുതുവത്സരാശംസകൾ

    ReplyDelete
    Replies
    1. സാറിന് ഐശ്വര്യപൂര്‍ണ്ണമായ പുതുവത്സരാശംസകള്‍ നേരുന്നു.

      Delete
  12. ഇത് ഞാന്‍ പ്രോഫിയിലില്‍ കൂടി കണ്ട മിനി അല്ലല്ലോ - !
    വായനയില്‍ കൂടികണ്ട മിനിയും അല്ല -
    പ്രായമാകുമ്പോള്‍ , അറിവ് വളരുമ്പോള്‍ ഉള്ള, ഉള്‍ക്കാഴ്ചകള്‍ ആയിരിക്കാം !

    ReplyDelete
    Replies
    1. എനിക്ക് സന്തോഷമായി ....ഞാനിങ്ങനെ 31-രാത്രി ഇരുന്ന് എന്താ എഴുതുക എന്നോര്‍ത്തപ്പോള്‍ ഇങ്ങനെ തോന്നി ,ഇത് എന്‍റെ കാര്യം മാത്രമല്ല പലര്‍ക്കും പലരാലും ഇത്തരം മുറിവുകള്‍ ഉണ്ടായിക്കാണുമല്ലോ ....അപ്പോള്‍ ഇങ്ങനെ എഴുതീന്നു മാത്രം .ഇത് വായിച്ചു എന്‍റെ പല കൂട്ടുകാരും ചോദിച്ചു ,ഇതിനു മാത്രം നീ കൂര്ത്തകല്ലും മൂര്‍ച്ചയുള്ള വാക്കുമൊക്കെ ഉപയോഗിച്ചിട്ടുണ്ടോ എന്ന് ....എഴുത്തുകാര്‍ ഇപ്പോഴും എഴുതുക സ്വന്തം കാര്യം മാത്രമല്ലല്ലോ എന്ന് ഞാന്‍ പറഞ്ഞു
      സാറിന് ഐശ്വര്യപൂര്‍ണ്ണമായ പുതുവത്സരാശംസകള്‍

      Delete
  13. എന്നോട് തെറ്റൊന്നും ചെയ്തില്ല.പിന്നെ എന്തിനു മാപ്പ്?
    :)
    പിറക്കുന്നത്‌ നല്ല ഒരു വര്ഷം ആയിരിക്കാൻ ആശംസിക്കുന്നു.

    ReplyDelete
    Replies
    1. ചേച്ചിയ്ക്കും ഐശ്വര്യപൂര്‍ണ്ണമായ പുതുവത്സരാശംസകള്‍ നേരുന്നു .

      Delete
  14. മിനി.... പുതുവത്സരാശംസകൾ :) :)

    ReplyDelete
    Replies
    1. മുബിയ്ക്കും എന്‍റെ . പുതുവത്സരാശംസകൾ :) :)

      Delete
  15. This comment has been removed by the author.

    ReplyDelete
  16. wish u a happy nd prosperous new year full of good thoughts...................
    valiya writer aakatte ennu aasamsikkunnu.

    ReplyDelete
    Replies
    1. നന്ദി .പുതിയ ജീവിതത്തിലെയ്ക്ക് പ്രവേശിച്ച കെവിനും തിര്‍സയ്ക്കും എല്ലാ നന്മകളും നിറഞ്ഞ ഒരുപാട് പുതുവര്ഷങ്ങള്‍ ആശംസിക്കുന്നു

      Delete
  17. Ariyaathadiyangal cheyyum pizhakalellam......
    Aashamsakal.

    ReplyDelete
  18. This comment has been removed by the author.

    ReplyDelete
  19. എല്ല്ലാം വായിപ്പിച്ചിട്ട് , പീഡിപ്പിച്ച ശേഷം മാപ്പ് ഇരക്കുക
    അസ്സല് സ്വഭാവാട്ടാ , ഞാനൊക്കെ ഇതിന് മാപ്പുചോദിക്കുകയാണെൽ
    ഒരു ആയിരം ശതം ചോദിക്കേണ്ടി വന്നേനെ എന്റെ പൊന്നെ :) :) :)

    ReplyDelete