Friday, December 6, 2013

കവിത............................എന്‍റെ കളിച്ചങ്ങാതിയ്ക്ക്



                         മിനി പി സി
         





ചങ്ങാതീ ,നമുക്ക് വലുതാവണ്ട
വലുതായാല്‍ നമ്മളാണും പെണ്ണുമാവും
അതുവേണ്ട
നമുക്കിങ്ങനെ കുഞ്ഞുങ്ങളായിരിക്കാം..
ആകാശത്തൂടെ നടന്നും
കടലില്‍ കുളിച്ചും
സൂര്യനെ പിടിക്കാനാഞ്ഞും
അമ്പിളിമാമന്‍റെ മടിയിലിരുന്നും
നക്ഷത്രങ്ങള്‍ പെറുക്കി
കൊത്താങ്കല്ലാടിയും
കണ്ണിമാങ്ങ തിന്നും
കണ്ണുപൊത്തിക്കളിച്ചും
മണ്‍കൂടാരങ്ങള്‍ മെനഞ്ഞും
നുണക്കഥകള്‍ പറഞ്ഞും
നമുക്ക് കളിക്കണ്ടേ ?
ഇടയ്ക്ക് നിന്നെ തട്ടിവീഴിച്ച്
മുട്ടുപൊട്ടി നീ കരയുമ്പോള്‍
കരയല്ലേയെന്ന് നെഞ്ചിടറിപ്പറയാന്‍
കണ്ണീരുണങ്ങിപ്പിടിച്ച കവിളില്‍
വിശുദ്ധമുത്തങ്ങള്‍ നല്‍കാന്‍
പിന്നെ കുഞ്ഞിക്കൈകള്‍ കോര്‍ത്തുവെച്ച്
ഋതുക്കളിലേയ്ക്ക്
പൂമ്പാറ്റകളായ്പറന്നു പോകാന്‍ .......
നിന്നെ എന്നെയെന്നപോലെ-
-യേറെ സ്നേഹിക്കാന്‍
നമുക്ക് കുഞ്ഞുങ്ങളായിരിക്കാം !
നമുക്ക് വലുതാവണ്ട
വലുതായാല്‍ നമ്മളാണും പെണ്ണുമാകും

68 comments:

  1. ശരിയും തെറ്റും, നേരും നുണയും മനുഷ്യനും മൃഗവും മറ്റും പോലെ ആണും പെണ്ണും പോലും വിരുദ്ധജന്മങ്ങളായി മാറിപ്പോയ കാലം..!

    ReplyDelete
  2. വലുതായാല്‍ നമ്മളാണും പെണ്ണുമാവും

    ReplyDelete
  3. കൊള്ളാം,,,,,,,,, പക്ഷെ വലുതാകുന്നതിനു മുന്നെ എന്റെ മനസ്സ് ആണിനെയും പെണ്ണിനെയും തിരിച്ചറിഞ്ഞിരുന്നു,,,,, അത്രയ്ക്ക് പൊട്ടന്‍ ആയിരുന്നു ഞാന്‍ ,,,,,,,, ഒരു പക്ഷെ മനസ്സില്‍ കുത്തി വെച്ച വിഷങ്ങള്‍ , കളിയാക്കലുകളായും, കുറ്റപ്പെടുത്തലുകളും ആയി ചുറ്റുമുള്ളവര്‍ കുത്തി വെച്ച വിഷം,,,,,,,,,,,,,, പക്ഷെ ഉള്ളിന്റെ ഉള്ളില്‍ ഞാനും ഒരു കുഞ്ഞായിരുന്നു, എല്ലാം നല്ലതായി കണ്ട നിഷ്കളങ്കതയുടെ യഥാര്‍ത്ഥ മുഖം, ഭാരത നാട്യം കളിക്കുന്നത് ആണോ പെണ്ണോ എന്ന് പോലും നോക്കാതെ കളിയായി ആസ്വദിച്ച ആക്കാലം ഇനി തിരിച്ചു കിട്ടില്ലെല്ലോ എന്നൊരു സങ്കടം ബാക്കി,,,,,,,,,,,,,

    ReplyDelete
    Replies
    1. മനസ്സിന്‍റെ ബാല്യം കൈവിട്ടു കളയല്ലേ ........

      Delete
  4. സ്വന്തം വീട്ടിൽ കുഞ്ഞുങ്ങൾക്ക് പോലും സുരക്ഷിതമല്ലാത്ത ഈ കാലത്ത് എനിക്ക് കുഞ്ഞായിരിക്കണ്ട...!
    കവിത നന്നായിരിക്കുന്നു.
    ആശംസകൾ...

    ReplyDelete
    Replies
    1. ചങ്ങാതീ ,നമുക്ക് വലുതാവണ്ട
      വലുതായാല്‍ നമ്മളാണും പെണ്ണുമാവും
      അതുവേണ്ട
      നമുക്കിങ്ങനെ കുഞ്ഞുങ്ങളായിരിക്കാം..
      ആകാശത്തൂടെ നടന്നും
      കടലില്‍ കുളിച്ചും
      സൂര്യനെ പിടിക്കാനാഞ്ഞും
      അമ്പിളിമാമന്‍റെ മടിയിലിരുന്നും
      നക്ഷത്രങ്ങള്‍ പെറുക്കി
      കൊത്താങ്കല്ലാടിയും

      Delete
  5. ബാല്യത്തോടൊപ്പം നമുക്ക് നമ്മളേയും നഷ്ടമാവുന്നു.....

    ReplyDelete
    Replies
    1. നമ്മളെ നഷ്ടപ്പെടുത്താതിരിക്കാന്‍ നമുക്ക് മനസ്സ് കൊണ്ട് കുഞ്ഞുങ്ങലായിരിക്കാം

      Delete
  6. ബാല്യ കാല സ്മരണകൾ.

    ReplyDelete
    Replies
    1. കൈമോശംവരാതെ ബാല്യത്തെ എന്നും നമുക്ക് മുറുക്കിപ്പിടിക്കാം .

      Delete
  7. ഞാനും ആശിക്കാറുണ്ട്-

    ReplyDelete
    Replies
    1. നമുക്ക് ആശിക്കാം ....മനസ്സുകൊണ്ട് കുട്ടികളായിരിക്കാം.....................

      Delete
  8. എനിക്കിഷ്ടപ്പെട്ടു കവിത. ഓരോരുത്തരുടെയുമുള്ളിലുള്ള ആഗ്രഹം തന്നെയല്ലേ ഇത്!

    ReplyDelete
    Replies
    1. നമുക്കൊന്നും വലുതാവണ്ട അജിത്തേട്ടാ .

      Delete
  9. എന്‍റെ ബാല്യത്തിന്റെ ഒരു തുള്ളി കണ്ണുനീര്‍ നല്‍കുന്നു...
    കൊത്തകല്ല് കളിച്ചതും ,കളംചാടി കളിച്ചതും
    തൊട്ടു കളിച്ചതും പിന്നെയും ഒരുപാട് കളികള്‍
    എല്ലാം പെണ്കിളികളുടെ കൂടെ ..ഒരു മായയായി ഇന്നും നിലനില്‍ക്കുന്നു ,എന്റെയുള്ളില്‍ .
    അന്ന് ' കൂട്ടുകാരികള്‍ ' ആയിരുന്നു എനിക്ക് കൂടുതല്‍ .. :)
    ഒരുപാട് ഇഷ്ടായി ...........നന്ദി മിനി

    ReplyDelete
    Replies
    1. നന്ദി അസ്രൂ ആ കണ്ണുനീര്‍ത്തുള്ളി ഞാന്‍ സൂക്ഷിച്ചു വെയ്ക്കുന്നു .

      Delete
  10. നമ്മള്‍ വലുതാവണ്ട....കുഞ്ഞു മനസ്സു മതിയെപ്പോഴും....നിഷ്ക്കളങ്കമായി ഒരു ജീവിതം .നല്ലൊരു ചിന്ത എപ്പോഴും മനസ്സില്‍ ഉള്ളത്.

    ReplyDelete
    Replies
    1. ഇത്തരം ചിന്തകളല്ലേ നമ്മെ ഇപ്പോഴും ഇങ്ങനെ സന്തോഷത്തോടെ പിടിച്ചു നിര്‍ത്തുന്നത് .

      Delete
  11. കവിത നന്നായിരിക്കുന്നു

    ReplyDelete
  12. വലുതാവുമ്പോള്‍ വളരേണ്ടിയിരുന്നില്ല എന്നും. ചെറുപ്പത്തില്‍ വളരാനുമുള്ള കൊതി.

    ReplyDelete
    Replies
    1. മനസ്സ് എപ്പോഴും അങ്ങനെയാണ് ...............

      Delete
  13. വലുതായാലും ആണും പെണ്ണുമായി വേര്‍തിരിവില്ലാത്ത കാലം സ്വപ്നം കണ്ട്...

    ReplyDelete
    Replies
    1. തുമ്പീ ..........നല്ല സൌഹൃദങ്ങളില്‍ ഇപ്പോഴും ആ വേര്‍തിരിവില്ല .

      Delete
  14. നമുക്കിങ്ങനെ കുഞ്ഞുങ്ങളായിരിക്കാം.എന്നും.
    എന്ത് നല്ല ഭാവന

    ReplyDelete
    Replies
    1. അതെ ...നമുക്കിങ്ങനെ കുഞ്ഞുങ്ങലായിരിക്കാം

      Delete
  15. വലുതായാല്‍ നമ്മളാണും പെണ്ണുമാവും.നമുക്കിങ്ങനെ കുഞ്ഞുങ്ങളായിരിക്കാം.കവിത നന്നായിരിക്കുന്നു...


    ReplyDelete
    Replies
    1. നമുക്ക് നക്ഷത്രങ്ങള്‍ പെറുക്കി
      കൊത്താങ്കല്ലാടിയും
      കണ്ണിമാങ്ങ തിന്നും
      കണ്ണുപൊത്തിക്കളിച്ചും
      മണ്‍കൂടാരങ്ങള്‍ മെനഞ്ഞും
      നുണക്കഥകള്‍ പറഞ്ഞും
      നമുക്ക് കളിക്കണ്ടേ ?

      Delete
  16. നിന്നെ എന്നെയെന്നപോലെ-
    -യേറെ സ്നേഹിക്കാന്‍
    നമുക്ക് കുഞ്ഞുങ്ങളായിരിക്കാം !

    ഓരോരുത്തരും ആഗ്രഹിച്ചുപോകും... സത്യം

    ReplyDelete
    Replies
    1. മനസ്സുകൊണ്ട് നമുക്ക് വലുതാവണ്ട മുബി .കുഞ്ഞാവകളായിരിക്കാം .

      Delete
  17. അതൊക്കെ പോട്ടെ
    ആരാ ആ ഉറ്റ ചങ്ങാതി...?
    ആ ആണിനെ ഇപ്പോളെങ്ങാനും കാണാറുണ്ടോ ...!

    ReplyDelete
    Replies
    1. This comment has been removed by the author.

      Delete
    2. ഇല്ല മുരളിയേട്ടാ .....അകലങ്ങളിലിരുന്നാണെങ്കിലും ഞങ്ങളുടെ ബാല്യകുതൂഹലങ്ങള്‍ക്ക് പിറകെ പൂത്തുംബികളെ പോലെ പാറിനടക്കുകയാണ് ........ആ ചങ്ങാതിയോടാണ് ഞാന്‍ പറഞ്ഞത്
      ചങ്ങാതീ ,നമുക്ക് വലുതാവണ്ട
      വലുതായാല്‍ നമ്മളാണും പെണ്ണുമാവും
      അതുവേണ്ട
      നമുക്കിങ്ങനെ കുഞ്ഞുങ്ങളായിരിക്കാം..
      ആകാശത്തൂടെ നടന്നും
      കടലില്‍ കുളിച്ചും
      സൂര്യനെ പിടിക്കാനാഞ്ഞും
      അമ്പിളിമാമന്‍റെ മടിയിലിരുന്നും
      നക്ഷത്രങ്ങള്‍ പെറുക്കി
      കൊത്താങ്കല്ലാടിയും
      കണ്ണിമാങ്ങ തിന്നും
      കണ്ണുപൊത്തിക്കളിച്ചും
      മണ്‍കൂടാരങ്ങള്‍ മെനഞ്ഞും
      നുണക്കഥകള്‍ പറഞ്ഞും
      നമുക്ക് കളിക്കണ്ടേ ?അത്രയ്ക്ക് കുഞ്ഞുകുട്ട്യോളാ രണ്ടാളും .

      Delete
  18. എന്റെ കളി ചങ്ങാതിക്ക് അന്ന് കവിത വായിച്ചു. വലുതാകുമ്പോൾ തന്നെയാണ് ആൺ പെൺ വേർതിരിവിനാൽ സമൂഹം നമ്മെ ഭിന്നിപ്പിക്കുന്നത്. എന്നും കുഞ്ഞായിരുന്ന് ജീവിക്കാൻ കൊതിയാവുന്നു ഈ കവിത വായിച്ചപ്പോൾ

    ReplyDelete
    Replies
    1. ഇടയ്ക്കെങ്കിലും മനസ്സുകൊണ്ടോന്നു കുഞ്ഞാവാം നമുക്കെല്ലാര്‍ക്കും .

      Delete
  19. ഏറെ ഇഷ്ടപെട്ട കവിത..മുഖപുസ്തകത്തില്‍ വെച്ച് തന്നെ വായിച്ചിരുന്നു...

    ReplyDelete
  20. "ഒന്നുമറിയാത്ത ബാല്യത്തിലിപ്പോഴും
    കര്‍പ്പൂര മാവിന്‍റെ ചോട്ടിലിരുന്ന്
    മരച്ചീനി തണ്ടിനാല്‍ മാലകള്‍ കെട്ടി
    നീയൊന്നു ഞാനൊന്നു എണ്ണിയെണ്ണി
    ആരാരു കണ്ടാലും ആരെയും കാണാതെ
    അങ്ങോടുമിങ്ങോടും ഇട്ടിടാമോ? " :)

    ReplyDelete
  21. ന്‍റെ കുഞ്ഞൊന്നു വളര്‍ന്ന് വലുതായാല്‍ മത്യാരുന്നു എന്നല്ലേ ഓരോ അമ്മയുടെയും അച്ഛന്‍റെയും
    ആഗ്രഹം...
    നിഷ്കളങ്കബാല്യകൌതുകം മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.
    ആശംസകള്‍

    ReplyDelete
  22. ARA E LUCKIEST CHANGAATHI ? ORU KUNJAAVAAN KOTHIYAAVUNNU ...THANKAS MINI KUTTIKKAALAATHTHEYKKU KONDUPOYATHINU. TOUCHING .............

    ReplyDelete
    Replies
    1. അത് പറയൂലല്ലോ............ആ കോണ്‍സണ്ട്രെഷന്‍ക്യാമ്പ് പോലുള്ള സ്കൂളില്‍ പഠിച്ച കുട്ട്യോള്‍ക്കൊന്നും ഇങ്ങനത്തെ ചങ്ങാതിമാരെ കിട്ടില്ല കെവിന്‍ . നന്ദി .

      Delete
  23. വലുതായപ്പോഴും നമ്മൾ ആ കുഞ്ഞുങ്ങൾതന്നെ.... ആ വിശുദ്ധമാലാഖമാരെ കൈവിട്ടിട്ടില്ലല്ലോ.

    ReplyDelete
    Replies
    1. മിനിപിസിDecember 14, 2013 at 12:29 PM

      നന്ദി ഹരിനാഥ് അവരെ കൈവിടാഞ്ഞതിന് .

      Delete
  24. Replies
    1. മിനി.പി സിDecember 15, 2013 at 6:06 PM

      സുസ്മേഷ് കവിത ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ വളരെ സന്തോഷം .

      Delete
  25. വലുതായി ആണായപ്പോൾ സമൂഹം വിലക്കിയത് പെണ്ണെന്നു ചൊല്ലി അവർ കൂട്ടിലടച്ചിട്ട പഴയ പ്രിയ കൂട്ടുകാരെ ആയിരുന്നു. ഇന്നവർ നടക്കുമ്പോൾ തല ഉയർതാതതു കാരണം എന്നെയും കാണാറില്ല !

    ReplyDelete
    Replies
    1. മിനിപിസിDecember 14, 2013 at 12:35 PM

      എന്നാലും നിങ്ങള്‍ക്ക് കാണാലോ അതല്ലേ സങ്കടം ..നിങ്ങള്‍ ആണുങ്ങള്‍ തലയുയര്ത്തിപ്പിടിച്ചല്ലേ നടക്കാ അല്ലേ ?

      Delete
    2. 'നിങ്ങൾ ആണുങ്ങൾ, ഞങ്ങൾ പെണ്ണുങ്ങൾ' !!!!!
      നിനക്കാത്ത അർഥങ്ങൾ എന്റെ വാക്കുകൾക്കു ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കിയതിനു നന്ദി. !

      Delete
  26. ഒരു കുഞായിപ്പോയത് പോലെ ....................ഒരുപാടിഷ്ടപ്പെട്ടു

    ReplyDelete
    Replies
    1. നല്ല കവിത .

      Delete
    2. മിനി.പി.സിDecember 14, 2013 at 12:54 PM

      നന്ദി മിന്നു .

      Delete
    3. മിനി.പി.സിDecember 14, 2013 at 12:55 PM

      നന്ദി ഡിന്റോ .

      Delete
  27. നമുക്ക് കുഞ്ഞുങ്ങളായിരിക്കാം !
    നമുക്ക് വലുതാവണ്ട

    ReplyDelete
  28. മിനിപിസിDecember 16, 2013 at 7:42 PM

    ഉം ...നമുക്ക് വലുതാവണ്ട
    കുഞ്ഞുങ്ങളായിരിക്കാം

    ReplyDelete
  29. നല്ല ആശയം.. നഷ്ടപ്പെട്ട ബന്ധത്തിന്റെ ആഴം കാണാവുന്ന വരികൾ

    ReplyDelete
  30. മിനി പിസിDecember 18, 2013 at 2:10 PM

    നന്ദി ജെഫൂ ...നിലനിര്‍ത്താന്‍ കൊതിയ്ക്കുന്ന ബന്ധത്തിന്‍റെ ആഴം കാണാവുന്ന വരികളാണ് ഇത് .

    ReplyDelete
  31. അതെ
    നിഷ്കളങ്കതയുടെ സുന്ദര ബാല്യം മതി

    ReplyDelete
  32. അതുമതി ......അതാ സന്തോഷം !

    ReplyDelete
  33. വലുതാവണ്ടായിരുന്നു അല്ലെ ??
    വരികള്‍ കൊള്ളാം

    ReplyDelete
  34. ബാല്ല്യം നഷ്ട സ്വപ്നങ്ങൾ മാത്രമാവും , നമുക്ക് വലുതാവണ്ട വലുതാവുമ്പോൾ
    ആണും പെണ്ണുമാവും

    ReplyDelete
    Replies
    1. അതേ നിധീഷ്‌ നമുക്കാര്‍ക്കും വലുതാവണ്ട.

      Delete