Friday, October 26, 2012

എയര്‍ഇന്ത്യ




മിനിക്കഥ                               മിനി പി സി

         എയര്‍ഇന്ത്യ

നാലുമണിചായയ്ക്ക് ശേഷം ചാരുകസേരയില്‍ചാരിക്കിടന്ന്
കുറച്ചു നേരം കൊച്ചു മക്കളുടെ കളിയും ചിരിയും
കണ്ടോണ്ടിരിക്കാന്‍അവറാന്‍ചേട്ടന് വല്ല്യ ഇഷ്ടമാണ് .എട്ടും
പത്തും വയസ്സുള്ള രണ്ടുമൂന്നെണ്ണം വീട്ടിലുണ്ട് , കൂടെ
അയല്‍പക്കത്തെ കുടിയന്‍പാപ്പിയുടെ കൊച്ചു മക്കളായ
തൊമ്മനും ചാണ്ടിയും , മാര്‍ത്തയും ! വായെടുത്താല്‍ആ പിള്ളേര്‍
പച്ചത്തെറിയെ പറയൂ....വല്യാപ്പന്‍പാപ്പിയുടെ അതെ ശീലം !
പക്ഷെ എന്ത് ചെയ്യാം അയല്‍വക്കമായി പോയില്ലേ, കളിക്കാന്‍
വരുമ്പോള്‍വേണ്ടെന്നു പറഞ്ഞ് ഓടിച്ചു വിടുന്നതെങ്ങനാ ?
അതുകൊണ്ട് അവസരം കിട്ടുമ്പോഴൊക്കെ രണ്ടു ദൈവവചനം
വീതം പറഞ്ഞ് ആ കുരുന്നു മനസ്സില്‍മാനസാന്തരത്തിന്‍റെ വിത്ത്
പാകാന്‍ അവറാന്‍ചേട്ടന്‍ ആവുന്നത് ശ്രമിയ്ക്കും , പക്ഷെ
പാറപ്പുറത്ത് വീണ വിത്ത്പോലെ  അതൊക്കെ ചുമ്മാ
വാടിപ്പോവുകയല്ലാതെ ഫലം കാണാറില്ല.


കളിച്ചു കളിച്ച് കളി ചാണ്ടിയുടെയും
തൊമ്മിയുടെയും ഭരണിപ്പാട്ടിലും കയ്യാങ്കളിയിലും എത്തിയപ്പോള്‍
കിടന്ന കിടപ്പില്‍അവറാന്‍ചേട്ടന്‍അലറി ..........
" എന്തോന്നാടാ അവടെക്കെടെന്നൊരു അടീം പിടീം ? "
കുടിയന്‍പാപ്പിയുടെ കൊച്ചുമക്കളുടെ തെറിയും   തല്ലും
പ്രതിരോധിക്കാന്‍ശേഷിയില്ലാത്ത പേരക്കിടാങ്ങള്‍അവറാന്‍
ചേട്ടനെ ശരണം പ്രാപിച്ചു.

" അപ്പച്ചാ , ഞങ്ങള് എയര്‍ഇന്ത്യ കളിക്കാന്‍തുടങ്ങുവായിരുന്നു .
അപ്പൊ ഈ ചാണ്ടിയ്ക്ക് പൈലറ്റ് ആവണം , തൊമ്മിയ്ക്ക് അതിന്‍റെ
എം.ഡി യാവണം ,മാര്‍ത്തയ്ക്ക്  എയര്‍ഹോസ്റ്റ്സാവണം ,ഞങ്ങളോട്
യാത്രക്കാരാവാന്‍.....ഞങ്ങക്ക് പറ്റില്ല. ”

       ഒരു പൊട്ടിച്ചിരിയോടെ  അവറാന്‍ ചേട്ടന്‍ചാരു കസേരയില്‍
നിന്നെഴുന്നേറ്റ് ദുര്‍ബലമായ മുണ്ട് മുറുക്കിയുടുത്ത് ഇങ്ങനെ പറഞ്ഞു .
“ എടാ മക്കളെ എയര്‍ഇന്ത്യേടെ പൈലറ്റും  പണിക്കാരുമൊക്കെയാവാന്‍
പാപ്പീടെ പിള്ളേര് തന്നെയാ യോഗ്യര് ...!നിങ്ങള് എന്തോരം ശ്രമിച്ചാലും
അത്രേം തരം താഴാന്‍നിങ്ങളെ കൊണ്ടാവില്ല ..അതോണ്ട് നിങ്ങള്
യാത്രക്കാരായാ മതി .”

ഇത് കേട്ട് ബോധിച്ച തൊമ്മി യാത്രക്കാര്‍അനുവര്‍ത്തിക്കേണ്ട
മര്യാദകളെക്കുറിച്ച് മറ്റുള്ളവരോടു പറഞ്ഞു .
“ നിങ്ങള് കൊച്ചിക്ക് പോണേല്‍തിരുവനന്തപുരത്തിന് ടിക്കറ്റ്‌
എടുത്തോണം, വിമാനത്തീ കേറിയാ അറിയാതെ പോലും വെള്ളം
ചോദിക്കരുത്  ചോദിച്ചാ ഞങ്ങള്‍_ കുടിപ്പിക്കും , ഇടയ്ക്കെങ്ങാനും
ഇറക്കി വിട്ടാ മിണ്ടാതെ നേരെ താഴോട്ട് ചാടിക്കോണം,അല്ലേല്‍ഹൈജാക്ക്
ഹൈ ജാക്ക് എന്ന് വിളിച്ച് നിങ്ങളെ പോലീസ് സ്റ്റേഷനീ കേറ്റും...പിന്നെ
അവധിക്കാലം തീരും വരെ നിങ്ങക്ക് അവിടെ കയറി ഇറങ്ങേണ്ടി വരും
കേട്ടോഡാ .”
വെറും പത്ത് വയസ്സ് മാത്രമുള്ള “തൊമ്മിയുടെ” എയര്‍ഇന്ത്യയെക്കുറിച്ചുള്ള
കാഴ്ചപ്പാട് കണ്ട്  അവറാന്‍ ചേട്ടന്‍ തന്‍റെ  മനസ്സിലെ
“അതിഥി ദേവോ ഭവ” എന്ന ഭാരത സങ്കല്പം ഇങ്ങനെ തിരുത്തി വായിച്ചു
“അതിഥി നാശോ ഭവ .”

29 comments:

  1. ആനുകാലിക സംഭവത്തില്‍ നിന്നും മെനഞ്ഞെടുത്ത ഒരു കഥ. കൊള്ളാം. ഇനിയും എഴുതുക

    ReplyDelete
    Replies
    1. മിനി പിസിOctober 27, 2012 at 6:52 PM

      പ്രോല്സാഹനങ്ങള്‍ക്ക് വളരെ നന്ദി മനു .

      Delete
  2. കൊള്ളാം മിനി. അപ്പോള്‍ ആക്ഷേപ ഹാസ്യത്തിലേക്ക് പൂര്‍ണ്ണമായും ചുവടു മാറ്റിയോ. എന്തായാലും അവതരണം നന്നായിട്ടുണ്ട് ട്ടോ.

    ReplyDelete
    Replies
    1. മിനി.പിസിOctober 27, 2012 at 6:54 PM

      പൂര്‍ണ്ണമായും ചുവടു മാറ്റിയിട്ടില്ല നിസാര്‍ ...ഉള്‍പ്രേരകമല്ലേ എഴുതി പോകുന്നു ..ഈ പ്രോത്സാഹനത്തിന്
      മനസ്സ് നിറഞ്ഞ നന്ദി .

      Delete
  3. ഇത്രേം വേണായിരുന്നോ ( വേണമായിരുന്നുവോ) ? പാവം എയര്‍ ഇന്ത്യ.

    ReplyDelete
    Replies
    1. മിനിപിസിOctober 27, 2012 at 6:58 PM

      എയര്‍ ഇന്ത്യയോട് എനിക്കൊരു വ്യക്തി വൈരാഗ്യവുമില്ല അംജത്‌ , അവര്‍ അവരുടെ കടമകളില്‍ നിന്നും
      കര്‍ത്തവ്യങ്ങളില്‍ നിന്നും വ്യതി ചലിച്ച് മറ്റുള്ളവര്‍ക്ക് ശല്യമാകരുതെന്നെ ആഗ്രഹിക്കുന്നുള്ളൂ .നന്ദി ഇത് വഴി വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും .

      Delete
  4. സത്യം അറിയാത്ത കൊണ്ട് എനിക്കൊന്നും പറയാന്‍ ഇല്ല.
    കുട്ടികള്‍ അറിയുന്നത് സത്യമാകട്ടെ.
    അതിനു മാധ്യമങ്ങള്‍ ഒന്നല്ല ഒരുപാടു വായിക്കട്ടെ.
    പ്രിന്‍റ് ചെയ്യുന്നതെല്ലാം സത്യം അല്ല കാണുന്നതും...
    അത് എല്ലാരും അറിഞ്ഞാല്‍ നന്ന്

    ReplyDelete
    Replies
    1. മിനിപിസിOctober 27, 2012 at 7:09 PM

      എത്തേണ്ടിടത്ത് ഉത്തരവാദിത്വത്തോടെ എത്തിക്കാതിരിക്കുക,ബദല്‍ സംവിധാനം ഏര്‍പ്പാടാക്കാന്‍ വൈമുഖ്യം കാണിക്കുക ദാഹിച്ചു വലഞ്ഞിരിക്കുന്നവരോട് വരെ തോന്ന്യാസം പറയുക ....ഇതിനൊക്കെ എതിരെയാണ്
      യാത്രക്കാര്‍ പ്രതികരിച്ചത് .പിഞ്ചു കുഞ്ഞുങ്ങളെ കൊണ്ട് വരെ മണിക്കൂറുകളോളം യാത്രക്കാര്‍ പ്രയാസപ്പെട്ടുവെങ്കില്‍ ഗുരുതരമായ കൃത്യ വിലോപം തന്നെയാണ് നടന്നത് ..ഇതിനു പുറകെ എത്ര സത്യാന്യേക്ഷണ പരീക്ഷണങ്ങള്‍ നടത്തിയാലും അതൊന്നും എയര്‍ ഇന്ത്യയെ തുണയ്ക്കില്ല സുഹൃത്തെ !

      Delete
  5. ഹ ഹ ഹ ,പാവം പിള്ളേര്‍ എയര്‍ ഇന്ത്യ കളിച്ചു ചീത്തയാവും

    ReplyDelete
    Replies
    1. മിനിപിസിOctober 27, 2012 at 7:12 PM

      ചീത്തയാവാതെ എയര്‍ ഇന്ത്യ പോലെ ആവരുതെന്നു പഠിച്ചാല്‍ മതിയായിരുന്നു .

      Delete
  6. മഹാരാജാവിനാണോ പ്രജകള്‍ക്കാണോ കഷ്ടകാലം?

    ReplyDelete
    Replies
    1. മിനി.പി സിOctober 27, 2012 at 7:13 PM

      മര്യാധയില്ലാത്തവര്‍ക്കൊക്കെ ഇത് കഷ്ടകാലമാ മാഷേ !

      Delete
  7. യാത്രക്കാരെ വെറുപ്പിച്ച് എങ്ങിനേയും അവരെക്കൊണ്ടു തന്നെ ഇത് അടച്ചു പൂട്ടിക്കാന്‍ പറയിപ്പിക്കണം എന്നതായിരിക്കും അവര്‍ ആഗ്രഹിക്കുന്നത് എന്ന് തോന്നുന്നു.
    പിള്ളേരുകളി നന്നായി.

    ReplyDelete
    Replies
    1. മിനിപിസിOctober 27, 2012 at 7:16 PM

      ആരാ ഇന്നത്തെ കാലത്ത് ഇതൊക്കെ സഹിച്ച് എയര്‍ ഇന്ത്യയെ തന്നെ ആശ്രയിക്കുന്നത് അല്ലെ ?മര്യാദയ്ക്ക് പോയാല്‍ അവര്‍ക്ക് കൊള്ളാം .

      Delete
  8. പുള്ളീരുടെ ഒരു ബി പുദ്ധിയെ ,.,അങ്ങനെ അവറാന്‍ ചേട്ടനും എയര്‍ ഇന്ത്യ വിറ്റ് ,.,..,കാശ് വാങ്ങി .,.,ഈ പണ്ടാരം ഒരു തീവ്രവാദികള്‍ക്കും വേണ്ടല്ലോ ,.,,.ഇനിയിപ്പം എന്തോ ചെയ്യും തൂക്കി വിറ്റാലോ ????

    ReplyDelete
    Replies
    1. മിനി.പി സിOctober 27, 2012 at 7:18 PM

      തീവ്രവാദികളെ ഹൈ-ജാക്ക് ചെയ്യുന്ന ഇനങ്ങളാ അതിലുള്ളത് ..ഹ..........ഹാ...ഹാ !

      Delete
  9. പിള്ളേരുകളി കൊള്ളാം.
    ഈ മഹാരാജാവിനെ വിറ്റ് കാശു കിട്ടിയിട്ട് വേണം ഒരു പ്രിവറ്റ്‌ ജെറ്റ്‌ വാങ്ങാന്‍.

    ReplyDelete
    Replies
    1. മിനി.പിസിOctober 27, 2012 at 7:22 PM

      ഓ .രാജഭരണമൊക്കെ പോയില്ലേ ......ഇനി ഇദേഹത്തെ വിറ്റാ നമുക്ക് ഉല്‍സവത്തിന് വരുന്ന കച്ചവടക്കാരുടെ കയ്യില്‍ നിന്ന് വിമാനം വാങ്ങാം .

      Delete
  10. ഇന്നലെ വായിച്ചിട്ട് എഴുതിയ കമന്റ് എയര്‍ ഇന്‍ഡ്യയില്‍ അയച്ച ബാഗേജ് പോലെ ആയല്ലോ. കാണുന്നില്ല ഇപ്പോള്‍

    ReplyDelete
    Replies
    1. മിനിപിസിOctober 28, 2012 at 1:24 PM

      നമുക്ക്‌ ഈ കേസ് റോ_യെ ഏല്‍പ്പിച്ചാലോ അജിത്തേട്ടാ ?ഹ.....ഹ...ഹാ ................

      Delete
  11. പിള്ളാർക്കടക്കം പിടികിട്ടി എയർ ഇന്ത്യയുടെ മഹത്വം.. സമകാലിക സംഭവങ്ങളെ ആസ്പദമാക്കിയുള്ള മിനിക്കഥ നന്നായി.

    ആശംസകൾ

    ReplyDelete
    Replies
    1. മിനിപിസിNovember 2, 2012 at 1:44 PM

      കുട്ടികള്‍ എല്ലാം അറിയുന്നു .നന്ദി എം എം പി

      Delete
  12. This comment has been removed by the author.

    ReplyDelete
  13. writing a poem/story from a book is very simple but writing something from the heart is difficult .but that is not at all a difficulty for you teacher!because it the blessing given to you by " JESUS CHRIST "

    ReplyDelete
  14. കൊള്ളാം
    ഇത് വായിച്ചിട്ട് എയര്‍ ഇന്ത്യക്ക് ജാള്യത
    തോന്നിക്കാണണം !!!

    ReplyDelete
    Replies
    1. മിനിപിസിDecember 6, 2012 at 10:43 AM

      തോന്നിയിരുന്നെങ്കില്‍ നന്നായിരുന്നു ....അതിന് അവരില്‍ ആരെങ്കിലും ഇത് വായിക്കണമല്ലോ അതിനെന്താപ്പോ ഒരു വഴി ?

      Delete