Wednesday, May 30, 2012

പ്രണയം


കവിത                                                                                                            മിനി.പി സി
     
                                    പ്രണയം   
''
     പ്രണയത്തിന്‍ കിളിവാതിലിനപ്പുറമിരുന്നു ,
മനസ്സെന്ന കിളി ചോദിച്ചു "പ്രണയം കാറ്റാണോ,
മഴയാണോ?
അതോ മഴയും കാറ്റും പറഞ്ഞ
മഞ്ഞിന്‍റെ കുളിരുള്ള കഥയാണോ ?
പ്രണയം ലബാനോനിലെ ദേവദാരുവെങ്കില്‍,
ഞാനതിന്‍റെ നെറുകയില്‍ കൂടുകൂട്ടിയേനെ !
പ്രണയം മുത്തുച്ചിപ്പിയെങ്കില്‍,
ഞാനതിലെ മുത്തായേനെ!
പ്രണയം ശാരോനിലെ  പനിനീര്‍പൂവെങ്കില്‍,
ഞാനതിന്‍റെ പൂമ്പൊടിയായേനെ!
പ്രണയം മുന്തിരിവീഞ്ഞെങ്കില്‍,
ഞാനതിന്‍റെ ലഹരിയായേനെ !
          പ്രണയത്തിന്‍ കിളിവാതില്‍ തള്ളിത്തുറന്ന് മനസ്സെന്ന കിളി ചോദിച്ചു വീണ്ടും ,
"പ്രണയമേ നീ കാറ്റാണോ മഴയാണോ ?
അതോ മഞ്ഞും കുളിരും പറഞ്ഞ
മഴയുടെ ചിരിയാണോ "
പ്രണയം കിളിയെ നോക്കി ചിരിച്ചു,
പിന്നെ മഞ്ഞിന്‍ തണുപ്പുള്ള
മഴയുടെ കുളിരുള്ള....കാറ്റിന്‍റെ അലിവുള്ള
തന്‍റെ ആത്മാവോടതിനെ ചേര്‍ത്തു.........
          ആ മഞ്ഞിന്‍ തണുപ്പിലും
                                   മഴയുടെ കുളിരിലും ,കാറ്റിന്‍ അലിവിലും
കിളി അറിഞ്ഞു പ്രണയത്തിനു ചൂടുണ്ട് !!
വിരഹവും വികാരവുമിഴചേര്‍ന്ന
തീക്കനലിന്‍റെ ചൂട് !!!!!
ആ പ്രണയചൂടില്‍ പൊഴിഞ്ഞു വീഴും
തന്‍റെ തൂവലുകളെ നോക്കി വേപഥുവോടെ
കിളി മന്ത്രിച്ചു
             "പ്രണയം തീയാണ് തീക്ഷ്ണവും!!." ''
                 

24 comments:

  1. I don't know.
    But It's not comfortable always,
    that's I know...............

    ReplyDelete
  2. പ്രണയം നെഞ്ചിന്റെ വിങ്ങലാണ്,
    ചുമ്മാ എന്തിനെന്നറിയാതെയുള്ള വിങ്ങല്‍,
    ഒരിക്കല്‍ അത് അറിഞ്ഞവര്‍ പിന്നീടൊന്നു അനുഭവിക്കാന്‍ കൊതിക്കും,
    ഒപ്പം ഭയക്കും,
    നെഞ്ചില്‍ കൊളുത്തി വലിക്കുന്ന കാന്തിക വലയങ്ങള്‍ കൂട്ടിമുട്ടുന്നിടത്തു സ്വപ്നങ്ങള്‍ക്ക് പുതുപിറവി,സ്വപനങ്ങള്‍ കാണുന്നവര്‍ക്ക് മാത്രമുള്ള ആ സുഖം അതാണെന്ന് തോന്നുന്നു ഈ തീക്ഷണം,ആ എനിക്ക് അറിയില്ല............

    ReplyDelete
  3. പേരറിയാത്തൊരു നൊമ്പരത്തെ പ്രണയമെന്നാരോ വിളിച്ചു.... കേട്ട് കാണും ഈ ഗാനം... ഇതിലുമുപരി ഒരു ഉത്തരമില്ലെനിക്കി ഉലകില്‍ നിനക്ക് തരാന്‍... ഞാനും അനുഭവമെന്ന ഗുരുവിന്റെ ശിഷ്യനാണ്...

    ReplyDelete
  4. മിനി.പി.സിJune 29, 2012 at 10:25 AM

    അതെ പ്രണയത്തിന് ഇനിയുമെത്രയോ നിര്‍വചനങ്ങള്‍ അല്ലെ !

    ReplyDelete
  5. paranayam athoru anubhuthiyaanu... oru utharavadithwamaanu.. oru sukhamaanu....

    nannayirikkunnu pranaya chinthakal ( sorry here no mal. font now)

    ReplyDelete
    Replies
    1. മിനി.പി.സിSeptember 10, 2012 at 12:04 PM

      അനുഭൂതി ,ഉത്തരവാദിത്വം ,സുഖം ....................... പ്രണയത്തിന് ഇനിയും എത്രയോ
      വിശേഷണങ്ങള്‍ അല്ലെ ?

      Delete
  6. പ്രണയം എന്നതിനേക്കാള്‍ സുന്ദരമാണ് വിരഹം !!
    നമ്മുടെ പദ്മരാജന്‍ സര്‍ പറഞ്ഞത് പോലെ
    "ഞാന്‍ നിന്നെ പ്രണയിക്കുന്നു എന്ന് പറയുന്നതിനേക്കാള്‍
    എനിക്കിഷ്ടം ഞാന്‍ നിന്നെ പ്രണയിച്ചിരുന്നു എന്ന് പറയുന്നതാണ് "

    നന്നായിട്ടുണ്ട് മിനി ചേച്ചി ...! അഭിനന്ദനങ്ങള്‍ !!!!

    ReplyDelete
    Replies
    1. മിനി.പി.സിSeptember 10, 2012 at 12:09 PM

      അര്‍ജുന്‍ ,നന്ദി .പ്രണയവും വിരഹവുമൊക്കെ മഴ പോലെ ,മഞ്ഞു പോലെ പെയ്ത് ഈ ഭൂമിയെ

      കുളിര്‍കോരിയണിയിക്കട്ടെ അല്ലെ !

      Delete
  7. അതെ ...പ്രണയത്തിന് ചൂടുണ്ട് ...

    അത് വരികളിലേക്ക് മിനി ശരിയായി ആവാഹിക്കാന്‍ ശ്രമിച്ചു!!

    ReplyDelete
    Replies
    1. മിനി.പി.സിSeptember 10, 2012 at 12:11 PM

      സര്‍ ,നന്ദി ,സന്തോഷം !

      Delete
  8. പൊള്ളിച്ചു പ്രണയത്തിന്‍റെ ഈ തീക്കനല്‍ ചൂട്...

    നല്ല വരികള്‍ മിനി.

    ReplyDelete
    Replies
    1. മിനി.പി.സിSeptember 10, 2012 at 12:14 PM

      മുബി ഡിയര്‍ ,നന്ദിയുണ്ട്ട്ടോ

      Delete
  9. nannayittund.. ulprerakangal undakatte.... iniyum ezhuthan............

    ReplyDelete
    Replies
    1. മിനി.പി.സിSeptember 13, 2012 at 10:58 AM

      thank you sibin ....thanks a lot !

      Delete
  10. എന്‍റെ മിനി ,അറിയാവുന്ന പണി ചെയ്താല്‍ പോരെ ,കവ്വിത എഴുതാന്‍ ഒക്കെ വേറെ ഒരു പാട് പേരുണ്ട് .അത് കൊണ്ട് പോയി നല്ല കുട്ടി ആയി ഒരു കഥ എഴുതിക്കൊണ്ട് വാ

    ReplyDelete
    Replies
    1. മിനി.പി,സിSeptember 26, 2012 at 12:20 PM

      ഞാന്‍ കൂട്ടില്ല ....ഇതിന് എന്താ ഒരു കുഴപ്പം ?പറഞ്ഞെ ...........പറഞ്ഞേ.............

      Delete
  11. എനിക്കിതില്‍ കാര്യമായി ഒന്നും കണ്ടില്ല. പുതുമ വേണം എന്നല്ല..പക്ഷെ വരികള്‍ക്ക് അതാവാം എന്ന് തോന്നി. ചിലപ്പോള്‍ എന്‍റെ വായനയുടെ പ്രശ്നവും ആവാം.

    ReplyDelete
    Replies
    1. മിനി.പി.സി.September 26, 2012 at 12:24 PM

      അതേയ് ....ഇത് നല്ല മൂഡില്‍ വായിച്ചു നോക്കൂ , വായിക്കുമ്പോള്‍ മനസ്സില്‍ പൊടി പ്രണയമെങ്കിലും
      വേണം .അപ്പോഴറിയാം വരികളിലെ മാജിക്ക് !

      Delete
  12. പ്രനയ്ത്തെപറ്റി കൂടുതല്‍ കേട്ടാല്‍ ബോറടിക്കും പക്ഷെ എത്ര പ്രണയിച്ചാലും ബോര്‍ അടിക്കില്ല

    ReplyDelete
    Replies
    1. മിനിപിസിNovember 27, 2012 at 12:22 PM

      ഇതിനു ഞാന്‍ ഇടുന്ന റിപ്ലേ കാണുന്നില്ലല്ലോ ,എന്ത് പറ്റിയോ ആവോ ?

      Delete
  13. മുകളില്‍ എഴുതിയ കമന്റുകളുടെ
    മറുപടികള്‍ കണ്ടപ്പോള്‍
    "മൌനം ഭൂഷണം" എന്ന്തോന്നി
    എന്റെ പ്രായത്തിന്റെ പ്രശ്നം ആയിരിക്കാം!
    കഥകളാണ് മിനിയുടെ കൈയില്‍ കൂടുതല്‍
    വഴങ്ങുന്നത് എന്ന് തോന്നി -
    ഇനിയും വായിച്ചിട്ട് കൂടുതല്‍ പറയാം !
    ഭാവുകങ്ങള്‍ -

    ReplyDelete
    Replies
    1. മിനിപിസിNovember 27, 2012 at 12:26 PM

      എന്‍റെ പ്രണയസങ്കല്‍പ്പം ഇത്രയ്ക്ക് ബോറാണോ ? പ്രണയത്തിന് പ്രായമില്ല .

      Delete