ചെറുകഥ മിനി .പി.സി
സ്പന്ദിക്കുന്ന താജ്മഹല്‍
രാത്രിമഴ തോര്‍ന്നമര്‍ന്നപ്പോള്‍ ഉയര്‍ന്നു കേട്ട കരിവണ്ടിന്‍റെ ചിറകടി
ശബ്ദം എന്നെ വല്ലാതെ വേദനിപ്പിച്ചു.. .. അതൊരു രോദനമായിരുന്നു
,ശോകസംഗീതമായിരുന്നു.മഴയില്‍ ഒലിച്ചുപോയ തന്‍റെ പ്രിയതമയെകുറി
ച്ചുള്ള ഓര്‍മകളായിരുന്നു ആ രോദനത്തില്‍ മുഴങ്ങിക്കേട്ടത് ! ഞാന്‍
എന്‍റെ കരിമ്പടം നീക്കി പതിയെ ചെവിയോര്‍ത്തു,
...ആ രോദനം
എന്‍റെ ജാലകവിരിയ്ക്കുള്ളില്‍നിന്നായിരുന്നു. അകത്തേക്ക്
വീശിയടിക്കുന്ന കാറ്റിനൊപ്പം അടയാത്ത ജാലകപ്പാളികളിലൂടെ
പാറിവീണതാകാം ആ കരിവണ്ട് !
എനിക്കതിനെ ആശ്വസിപ്പിക്കണമായിരുന്നു.................ഒരിക്കലും
നികത്താനിടയില്ലാത്ത നഷ്ടങ്ങളെ ഓര്‍ത്ത്
വിലപിക്കുന്ന ആ മനസ്സിനെ
തഴുകിയുറക്കണമായിരുന്നു . ഞാനതിന്‍റെ ശിരസ്സില്‍ പതിയെ തലോടി,
പക്ഷെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കും തോറും അതിന്‍റെ
വേദന മൂര്‍ച്ചി_
_ക്കുന്നതറിഞ്ഞ് ഞാനാ പാഴ്ശ്രമം മതിയാക്കി
.അപ്പോള്‍ ഞാനോര്‍ത്തത്
അതിന്‍റെ പ്രണയിനിയെക്കുറിച്ചായിരുന്നു, “ ഭാഗ്യവതി !
”അസാന്നിധ്യത്തിലും സ്മരിക്കപ്പെടുക, അധികമായി സ്നേഹിക്കപ്പെടുക...
അപൂര്‍വവും ,അസുലഭവുമായ
ഭാഗ്യം! ഈ ലോകത്ത് തനിക്കായി
സ്പന്ദിക്കുന്ന താജ്മഹലായി മാറിയ തന്‍റെ പ്രിയനെയോര്‍ത്ത്
അവള്‍ക്ക് അഭിമാനിക്കാം.
അപ്രതീക്ഷിതമായി പൊട്ടിയ ഇടിയുടെ ആഘാതത്തില്‍
തെരുവ് വിളക്കുകള്‍ കണ്ണടച്ചപ്പോള്‍ ഞാന്‍
എന്നെക്കുറിച്ചോര്‍ത്തു.
അന്ന് ആക്സിഡെന്‍റ്റില്‍ ഒരു കാല്‍നഷ്ടമായതറിഞ്ഞ് ഫോണിലൂടെ
“
ടേക്ക് കെയര്‍,ബൈ ബൈ ” എന്ന് പറഞ്ഞു പിരിഞ്ഞ എന്‍റെ
പ്രാണപ്രിയനായിരുന്നവനെ ഓര്‍ത്തു ! മനുഷ്യര്‍ക്കിടയിലെ
സൗഹൃദവും
പ്രണയവുമൊക്കെ ചിലപ്പോഴെങ്കിലും വൈകല്യങ്ങള്‍ക്കു മുന്‍പില്‍
വഴിപിരിയുന്നുവെന്ന തിരിച്ചറിവില്‍ എന്‍റെ തലയിണ
വീണ്ടും കണ്ണീരില്‍ കുതിര്‍ന്നു...അപ്പോള്‍ അതുവഴി പാറിയ
മിന്നാമിനുങ്ങുകളുടെ ഇത്തിരി വെട്ടത്തില്‍ എന്നെ
ഉറ്റുനോക്കുന്ന
കരിവണ്ടിനെ ഞാന്‍ കണ്ടു.അപ്പോള്‍ ഞങ്ങളുടെ കണ്‍കോണുകളില്‍ ഉരുണ്ടു കൂടിയ കണ്ണീര്‍ക്കണങ്ങള്‍ക്ക് ഒരേ നിറമായിരുന്നു !
അതെന്നെ അലിവോടെ അല്‍പ്പനേരം നോക്കിയിരുന്നു ,പിന്നെ
എന്നോടാ കഥ പറഞ്ഞു തുടങ്ങി..ഒരു വസന്തത്തില്‍ ഗന്ധമാദനത്തിലെ
പൂവാടികളിലലയവെ ആദ്യമായ് അവളെ കണ്ടുമുട്ടിയത്,
മനസസരസ്സിലെ താമരയല്ലികളിലെ പൂന്തേനുണ്ണവേ
ഇഷ്ടമറിയിച്ചത്..ഒടുവില്‍..ഒടുവില്‍ എന്നോ തകര്‍ത്തു
പെയ്ത ഒരു
രാത്രിമഴ അവളെ തന്നില്‍നിന്നകറ്റിയത്! പ്രിയതമയുടെ ഓര്‍മ്മകള്‍
പേറി ജീവിക്കുന്ന ആ സ്പന്ദിക്കുന്ന താജ്മഹലിനെ
ആശ്വസിപ്പിച്ചുകൊണ്ട് ഞാനെപ്പോഴോ ഒന്ന്
മയങ്ങിപ്പോയി .
പ്രഭാതത്തില്‍കഴിഞ്ഞതൊക്കെ സ്വപ്നമായിരുന്നോ ,
സത്യമായിരുന്നോ എന്ന ഹാലൂസിനേഷനില്‍ ഞെട്ടിയുണര്‍ന്ന് എന്‍റെ
തലയിണയ്ക്കരികില്‍ അവനെ തിരയവേ അതിശയത്തോടെ അമ്മ
പറഞ്ഞു ,
“
കുട്ടീ ദാ നോക്കൂ വല്യൊരു കരിവണ്ട് ! നിന്‍റെ
തലയിണയ്ക്കരുകില്‍നിന്നു കിട്ടീതാ ,ഇത്രേം വലുതിനെ ഞാനാദ്യമായിട്ടാ
കാണണെ ! എത്ര അടിച്ചിട്ടാ ഇത് ചത്തതെന്ന് അറിയ്വോ ?
”
ഞാന്‍ അമ്മയെ ദയനീയമായി നോക്കി . എന്‍റെ നോട്ടത്തിന്‍റെ
അര്‍ത്ഥമറിയാതെ മിഴിച്ചു നിന്ന അമ്മയ്ക്ക് മുന്‍പിലൂടെ
സ്പന്ദനം
നിലച്ച ആ പ്രണയ സൌധവുമായി ഞാന്‍എന്‍റെ ഉദ്യാനത്തിലേക്ക്
നടന്നു...ഒരിക്കലും ഒരാളും ഒരു വണ്ടിനും കൊടുത്തിട്ടില്ലാത്തത്രയ്ക്ക്
മഹത്തരമായ ഒരു സംസ്കാര ശുശ്രൂഷയ്ക്കൊടുവില്‍ ആ
മണ്‍കൂനയ്ക്കു മുന്‍പില്‍ കൈകൂപ്പി ഞാന്‍ പ്രാര്‍ത്ഥിച്ചു .
“ പുനര്‍ജന്മമെന്നൊന്നുണ്ടെങ്കില്‍ നീ എനിക്കായി പുനര്‍ജനിക്ക ,
ഗന്ധമാദനത്തിലെ കാറ്റേല്‍ക്കാന്‍ , മാനസസരസ്സിലെ താമരയല്ലികളിലെ
പൂന്തേന്‍ നുകരാന്‍ എന്നെയും കൊണ്ടുപോവുക . ”
പുനര്‍ജന്മമെന്നുണ്ടെങ്കില്‍നീ എനിക്കായി പുനര്‍ജനിക്ക ,
ReplyDeleteഗന്ധമാദനത്തിലെ കാറ്റേല്ക്കാന്‍ , മനസസരസ്സിലെ താമരയല്ലികളിലെ...
നല്ല വരികൾ
ആശംസകൾ
നന്ദിയും സ്നേഹവും അറിയിക്കുന്നു .
Deleteനല്ല ഭാവന. അവസാന വരികള്‍ നന്നായിരിക്കുന്നു..
ReplyDeleteനന്ദി സുഹൃത്തെ
Deleteചെറുതും മനോഹരവുമായ കഥ.
ReplyDeleteപുനര്‍ജന്മമെന്നുണ്ടെങ്കില്‍നീ എനിക്കായി പുനര്‍ജനിക്ക ,
ഗന്ധമാദനത്തിലെ കാറ്റേല്ക്കാന്‍ , മനസസരസ്സിലെ താമരയല്ലികളിലെ
തേന്‍ നുകരാന്‍ എന്നെയും കൊണ്ടുപോവുക.
ഈ വരികള്‍ സൂപ്പര്‍.
നന്ദി ശ്രീ ,ഈ സന്ദര്‍ശനത്തിന് !
Deleteഇഷ്ടായിട്ടോ
ReplyDeleteആ വഴി വരുന്നുണ്ട് ,കുറെ തിരക്കുകള്‍ ഉണ്ടായിരുന്നു .
Deleteപുനര്‍ജന്മമെന്നുണ്ടെങ്കില്‍നീ എനിക്കായി പുനര്‍ജനിക്ക
ReplyDeleteഇഷ്ടപെട്ടു
നന്ദി സുമേഷ്
Deleteകഴിഞ്ഞ രണ്ട് കഥകളുടെയത്ര ഇഷ്ടായില്ല. പക്ഷേ, കവിത പോലെ...നല്ല നനുത്ത, മൃദുവായ വാക്കുകൾ!
ReplyDeleteചീരാ മുളകേ...............നന്ദി !
Delete“ പുനര്‍ജന്മമെന്നുണ്ടെങ്കില്‍നീ എനിക്കായി പുനര്‍ജനിക്ക ,
ReplyDeleteഗന്ധമാദനത്തിലെ കാറ്റേല്ക്കാന്‍ , മനസസരസ്സിലെ താമരയല്ലികളിലെ
തേന്‍ നുകരാന്‍ എന്നെയും കൊണ്ടുപോവുക .
ആശംസകള്‍....
ഫയസ് നന്ദി ഇതിലെ വന്നതിന്,ആശംസകള്‍ക്ക് കൂടാതെ മെറി ക്രിസ്തുമസ് !
Deleteമൃദുലപദസഞ്ചയമാണല്ലോ....
ReplyDeleteഅവസാന വരികള്‍ വളരെ നന്ന്
നന്ദി എച്മു .
ReplyDeletenice narration.....
ReplyDelete