Wednesday, May 23, 2012

ഞാനും നീയും

മിനി പി .സി
                        കവിത 
                     ഞാനും നീയും       

എനിക്ക്  പകരണം.......

. ന്‍റെ മനസ്സു പകരണം......   .

.നിന്‍റെ മനസ്സിലേക്കതു  പകരുമ്പോഴാണ്  

എനിക്കു     തൃപ്തി  വരിക  !                               


            എനിക്ക്  ചിരിക്കണം....!

            പൊട്ടിപൊട്ടി ചിരിക്കണം...

            കൂടെ  നീയും ചിരിക്കുമ്പോഴാണ് 

            ചിരിയുടെ ചിലമ്പൊലിയുണരുക..........!

 എനിക്കു കരയണം.....

വിങ്ങി വിങ്ങി കരയണം...

 നിന്‍റെ നെഞ്ചില്‍ മുഖം 

 ചേര്‍ത്തു കരയുമ്പോഴാണ്

 എല്ലാം പെയ്തൊഴിയുക.......!.

            എനിക്കു ചിന്തിക്കണം ....

            ഗഹനമായ് ചിന്തിക്കണം

            നിന്‍റെ മടിത്തട്ടില്‍....... 

             തലചായ്ച്ച് ചിന്തിക്കുമ്പോഴാണ്

            എന്‍റെ ഭാവനകളുണരുക.........!.

               
 എനിക്കു പറക്കണം 
              
 മാനം മുട്ടെ പറക്കണം ............

 നിന്‍റെ ചിറകോടെന്‍റെ ചിറകു 
             
 ചേര്‍ത്തു പറന്നുയരുമ്പോഴാണ്
 
 താഴെ  ലോകത്തിന്‍റെ  നശ്വരത  

 എനിക്കു കാണാനാവുക...........!
                               
                                                                                                         

31 comments:

  1. Very Good keep it up


    With Best Wishes


    JOY & FLY

    ReplyDelete
  2. Happy to see the new face of pen

    ReplyDelete
  3. പണ്ട്, പണ്ടുപണ്ട്,
    എനിക്ക് ഒരു മഷിപ്പേനയുണ്ടായിരുന്നു,
    സ്വര്‍ണനിറമുള്ള തിളങ്ങുന്ന നിബ്ബ് ഉള്ള ആ പേന എനിക്ക് പ്രിയപ്പെട്ടതായിരുന്നു,
    അത് കൊണ്ട് പരിക്ഷക്ക് പോയാല്‍ ഞാന്‍ തോല്‍ക്കാറില്ലായിരുന്നു,
    ഒരു പക്ഷെ അത് എന്‍റെ ഒരു വിശ്വാസമായിരുന്നു,
    എന്നാല്‍ പിന്നിട് എന്‍റെ വിശ്വാസം തെറ്റാണെന്നു ഞാന്‍ തന്നെ മനസ്സിലാക്കി,
    അതിന്നു കാലങ്ങള്‍ ഏറെ വേണ്ടിവന്നു,
    എന്തുകൊണ്ടോ വെള്ളക്കടലാസ്സ് കണ്ടാല്‍ മഷി ഒഴുകുന്നത്‌ വലിയ അഭിനിവേശത്തോടെയായിരുന്നു,
    മുഷിഞ്ഞ കടലാസ്സില്‍ പടരുന്ന മഷി എന്നെ ആക്കാലങ്ങളില്‍ അത്ഭുതപ്പെടുത്തിയിട്ടുണ്ട്,
    എന്തിനായിരിക്കാം അങ്ങനെ എങ്ങോട്ടെന്നറിയാതെ ചുറ്റും എല്ലാ ദിക്കിലേക്കും അങ്ങനെ മഷി പരക്കുന്നത്,
    അതിനു ഉത്തരം കണ്ടു പിടിക്കാന്‍ എനിക്ക് പിന്നെയും വേണ്ടി വന്നു കുറെ കൊല്ലം,
    See more ...........http://www.facebook.com/pages/Being-Alone-in-the-Dark-Corner-of-City-Lights
    http://www.facebook.com/pages/Being-Alone-in-the-Dark-Corner-of-City-Lights
    www.facebook.com

    ReplyDelete
  4. കൊള്ളാം........
    നല്ല വരികള്‍!

    ReplyDelete
    Replies
    1. നന്ദി
      വീണ്ടും വായിക്കുമല്ലോ ?

      Delete
  5. Paythozhiyathe eekavimanasinte punnayam palaestra eniyum jayaraj mla

    ReplyDelete
  6. എനിക്ക് വായിക്കണം ..വായിച്ചു വായിച്ചാ അക്ഷരങ്ങളില്‍ അലിയണം മതിതീരുവോളം ...

    ReplyDelete
    Replies
    1. മിനി.പി.സി.September 29, 2012 at 10:28 AM

      കൊള്ളാം കുഞ്ഞേ നിന്നിഷ്ടം ......അങ്ങിനെ ഒരു കവിത ഇല്ലെ !

      Delete
  7. വായിച്ചു ..വീണ്ടും വായിച്ചു...
    പലതവണ വായിച്ചപ്പോള്‍ ഇഷ്ടപ്പെട്ടു..

    നന്നായിരിക്കുന്നു..!!!

    ReplyDelete
    Replies
    1. മിനി.പി.സി.September 29, 2012 at 10:29 AM

      സന്തോഷം ഉണ്ട്ട്ടോ !

      Delete
  8. Replies
    1. മിനി.പി.സി.October 1, 2012 at 11:41 AM

      നന്ദി

      Delete
  9. നീയില്ലാത്ത ജീവിതത്തില്‍ ,
    നിറങ്ങളില്ലാതെ ഞാന്‍ !!
    നീയില്ലാത്ത സ്വപ്നത്തില്‍
    ഇരുള് മാത്രമായി ഞാന്‍ !!
    നീയില്ലാത്ത പുലരിയില്‍
    നഷ്ടം മാത്രമായി ഞാന്‍ !!


    നല്ല കവിതയാണ് കേട്ടോ ...
    ഇനിയും എഴുതുക !!

    ReplyDelete
    Replies
    1. മിനി.പിസിNovember 15, 2012 at 11:40 AM

      ഈ നിശയില്‍ ഞാനെത്തും കാത്തിരിക്കുക .

      Delete
  10. പറക്കൂ.. ഇനിയും.. വളരെ നന്നായി...

    ReplyDelete
    Replies
    1. മിനിപിസിNovember 29, 2012 at 11:06 AM

      മാനംമുട്ടെ ..........പറക്കണം !

      Delete
  11. നല്ല,വായിച്ചാലാർക്കും ഇഷ്ടമാവുന്ന തരത്തിലുള്ള രചന.!
    വായിച്ച് തീർത്തപ്പോൾ എനിക്കൊരു സംശയം,

    ഇങ്ങനെ പല വരികളിൽ പലതിനും മോഹമാണെന്ന് പറഞ്ഞ്
    എല്ലാവരേയും കൺഫ്യൂഷനാക്കുന്നതിന് പകരം,
    എനിക്കൊരാളെ മതിമറന്ന് പ്രണയിക്കണം എന്ന് പറഞ്ഞാൽ
    പോരായിരുന്നോ ?
    ആശംസകൾ.

    ReplyDelete
    Replies
    1. മിനിപിസിNovember 29, 2012 at 11:18 AM

      എന്തൊക്കെയാ ഞാനീ കേള്‍ക്കുന്നത് .ഹ .............ഹാ.ഹാ .............!

      Delete
  12. നീയില്ലെങ്കില്‍ ഞാനില്ല...
    എന്നല്ലേ പറയാനുദ്ദേശിച്ചത്

    ReplyDelete
    Replies
    1. മിനിപിസിNovember 29, 2012 at 11:15 AM

      ഞാനില്ലെന്നല്ല .........ഞാന്‍ ഞാനാവുന്നത് എന്നാണ് ഉദേദേശിച്ചത് അജിത്തേട്ടാ .

      Delete
  13. താങ്കളുടെ കവിതയിൽ നല്ല ഒരു ഭാവിയുടെ രജതരേഖകൾ ഞാൻ കാണുന്നു. കവിതയുടെ അനന്ത വിഹായസ്സിൽ പറന്നുയരാൻ സാധിക്കുമാറാകട്ടെ. ആശംസകൾ

    ReplyDelete
    Replies
    1. സര്‍ , ഹൃദയം നിറഞ്ഞ സ്നേഹവും നന്ദിയും അറിയിക്കുന്നു .

      Delete
  14. വാക്കുകള്‍ കൊണ്ട് ഞാന്‍ കൊട്ടാരം കെട്ടിയപ്പോള്‍ ..
    ചിലക്ഷരം എന്നോട് പറഞ്ഞു ഈ വാക്കുകളില്‍ ..
    അര്‍ത്ഥമില്ല അനര്‍ത്ഥംആണ് എന്ന് ...
    ഇതു കേട്ട് ഹാ ഹാ ചിരിച്ചു കൊണ്ട് കൂട്ടക്ഷരം പറഞ്ഞു ...
    ഛെ......ഞാന്‍ ഇല്ലാതെ എന്ത് അര്‍ത്ഥവും അനര്‍ത്ഥം വും ...

    ReplyDelete
    Replies
    1. സുനിത്‌ ,വളരെ നന്നായിരിക്കുന്നു എല്ലാവരും കൂടിച്ചേര്‍ന്നലല്ലേ അര്‍ത്ഥവും ,അനര്തവും ഒക്കെ ഉണ്ടാവൂ അല്ലെ .

      Delete
  15. നന്നായിരിക്കുന്നു തുടരുക . അപരിചിതരായ ..വായനക്കരായി ഇവിടെ നമ്മളും ....ആശംസകള്‍

    ReplyDelete
    Replies
    1. ഈ ദശാസന്ധിയില്‍ ഇവിടെ വെച്ച് നാം പരിചിതരായിരിക്കുന്നു .സന്തോഷത്തോടെ ആശംസകള്‍ക്ക് നന്ദി പറയുന്നു .

      Delete
  16. ആളൊരു ഇമ്മിണി ബല്ല്യ മിനിയാണല്ലോ
    എല്ലാ എഴുത്തും ഇഷ്ടമായി

    ReplyDelete
  17. ടീച്ചര്‍ വല്യ സന്തോഷം ഇവിടേം എത്തിപ്പെടൂന്ന് വിചാരിച്ചേ ഇല്ലാട്ടോ .

    ReplyDelete