സൗഹൃദം
പലരും പുകച്ചു തീര്ത്തെറിഞ്ഞ
സിഗരറ്റുകുറ്റികളാവരുത് സൗഹൃദങ്ങള്‍ !
അതിന്റെ ആസക്തി തീര്‍ക്കും ലഹരിയില്‍ നിന്ന്
പാഴാകും തുണ്ടുകളില്‍ നിന്നതു പരിണമിക്കണം.........
ആകാശം മുട്ടെ വളരണം .....
പടര്‍ന്നു പന്തലിക്കണം....അതിനു നിറം
വേണം !
മണവും മധുരവും വേണം !
എത്ര വലിച്ചാലും പുകച്ചാലും അത് പകരുന്നത് അഷ്ടഗന്ധമാവണം.....!
അതിന്റെ ലഹരി സ്നേഹമാവണം.....
ഏതിരുട്ടിലും നമുക്കത് ചൂട്ടാവണം....
ഏതു മഴയിലും നമുക്കത് കുടയാവണം.....
എതു പകപ്പിലും നമുക്കത് താങ്ങാവണം......
ഇതു വെയിലിലും നമുക്കത് തണലാവണം ......
ആത്മാര്‍ത്ഥതയുടെ അസ്ഥിബലമാവണം അതിന്,
ആകൃതി നല്‍കേണ്ടത് !
സ്വന്ത ജീവരക്തമൂട്ടി വേണമതിനെ വളര്‍ത്താന്‍!
അപ്പോഴതൊരു തിരിയാവും സ്വയമെരിഞ്ഞില്ലാതാവുംപോഴും
ചൂടും വെളിച്ചവും പകരുമൊരു മെഴുകുതിരി
!!!!!
മിനി.പി.സി
liking....
ReplyDeletethanks Sibin.
Deleteസൗഹൃദമാണ് ഈ ഭൂമിയിലെ ഏറ്റവും തണുപ്പുള്ള തണലുകൾ
ReplyDeleteആ തണലില്‍ നമുക്ക് വിശ്രമിക്കാം ശാന്തമായി അല്ലെ !
Deleteപൂത്തു തളിര്‍ക്കട്ടെ ... സൌഹൃദ വരികള്‍ നന്നായി...
ReplyDeleteനമ്മുടെ സൌഹൃദവും പൂത്തു തളിര്‍ക്കട്ടെ !
Deleteകഥയാണ് കൂടുതല്‍ അനുയോജ്യം, :)
ReplyDeleteഇടയ്ക്ക് വല്ലപ്പോഴും കവിതയും എഴുതിക്കോട്ടെ ? എന്റെ നല്ല സുഹൃത്തല്ലേ സഹിക്കാനുള്ള മനസുണ്ടാകണം ........................
Deleteസൌഹ്രദം പൂത്തു തളിര്‍ത്തു മരമായി വളരട്ടെ.
ReplyDeleteഎന്നിട്ട് ആ നന്മയുടെ മരത്തണലില്‍ ഇരുന്നു നമുക്ക് കാറ്റ് കൊള്ളാം.
Deleteവളരെ നന്നായീ ട്ടോ ചേച്ചീ. ആദ്യായിട്ട് ഈ വഴിയൊന്ന് വരാൻ തോന്നീത് എന്തായാലും നഷ്ടായില്ല. വളരെ സന്തോഷം, ഞാനെന്റെ സൗഹൃദങ്ങളെ കുറിച്ച്,അവരുടെ സ്നേഹത്തെ കുറിച്ച് ഒരു പോസ്റ്റീട്ടിരുന്നു. ആശംസകൾ.
ReplyDeleteആശംസകള്‍ക്ക് ഹൃദയംഗമമായ നന്ദിയുണ്ടുട്ടോ .ഇനിയും ഇതിലെ വരിക .
Deleteസൗഹൃദങ്ങള്‍ നഷ്ടമാകുന്ന ഈ ലോകത്ത് നന്മയുടെ വെളിച്ചമാണ് ഈ കവിത
ReplyDeleteനന്ദി ഇര്‍ഫാന !
Deletethanks Adarsh !
ReplyDelete