കാറ്റാടി മരത്തണല്‍
“ ഉഷ്ണമാപിനികള്ക്ക് അളന്നെടുക്കാനാവാത്തയളവില്
സിരകള്‍ക്കു ചൂടുപിടിക്കുമ്പോഴാണ്
അയാള്‍ കാറ്റാടിമരത്തണല് തേടുക!
അവിടെ ചൂളംകുത്തിയെത്തുന്ന കാറ്റിനൊപ്പ-
മുയരുന്ന ദലമര്‍മ്മരങ്ങള്‍ തിരമാലകളെയോര്മിപ്പിക്കവേ
കടലാവണക്കുകള്ക്കിടയിലെ....കല്പ്പവൃക്ഷംപോലെ
മരോട്ടികള്ക്കിടയിലെ മഞ്ചാടി മരംപോലെ
അസഹിഷ്ണുതകള്ക്കിടയിലും അയാള്‍ക്കു ചിരിക്കാനാവും!
ചിരിക്കുമ്പോള്‍ നെഞ്ചില്‍ ചിറകൊതുക്കാന്‍ കുയിലുകളും
തൂവലുകള്കടം തരാന്‍ ഓലേഞ്ഞാലികളും ഉണ്ടെന്ന
ബോദ്ധ്യം...ആ കാറ്റാടി മരത്തണലിലേക്ക്
അയാളെ കൈപിടിച്ച് നടത്തും ........!
ഉള്ളിലെ ഉഷ്ണവും കൊടിയവേനലും
ആശ്ലേഷിച്ചില്ലതാക്കുന്ന
കുയിലുകളുടെ കണ്ണില്‍
അമ്മയെ തിരഞ്ഞുകൊണ്ട് ഓലേഞ്ഞാലികളുടെ
തൂവല്‍
തൊട്ടിലാക്കിയുറങ്ങവെ ......
ഉഷ്ണമാപിനികള്ക്ക് പിടികൊടുത്തുകൊണ്ട്
അയാളുടെ
സിരകളിലെ ഉഷ്ണം
കാറ്റാടി പാടങ്ങള്‍ക്കപ്പുറം മറ്റാരെയോ തിരഞ്ഞുപോകും "
മിനി.പി.സി
It's difficult to read........
ReplyDeletePlse
*be patient and write correctly...........
thank you for your valuable comment
ReplyDeleteകുത്തും കോമയും വലാതെ അലോസരമുണ്ടാക്കുന്നു
ReplyDeleteഒരു പാരാഗ്രാഫ് ഉണ്ടാക്കി എഴുതിയാല്‍ നന്നായിരുന്നു വായനക്ക് സുഖം ഇല്ലാത്ത പോലെ തോന്നി ..ആദ്യമായിട്ടാണ് ഈ വഴി
നന്നായി എഴുതുക ഇനിയും വരാം ആശംസകള്‍
ബ്ലോഗിലെ എന്റെ ആദ്യത്തെ പോസ്റ്റ് ആണ് ,ക്ഷമിക്കുമല്ലോ !
Deleteഅനാവശ്യമായ ചിഹ്നങ്ങള്‍ ഒഴിവാക്കൂ. ഓപണ്‍ ചെയ്ത " ക്ലോസ് ചെയ്തിട്ടേ ഇല്ല. വരികള്‍ നല്ലതാണു, വായിക്കാന്‍ ഒന്നുകൂടെ സുഖം ആകിയാല്‍ നന്നായിരിക്കും. പിന്നെ എനിക്ക് ഈ പിങ്ക് ടെമ്പ്ലേറ്റ് ഇഷ്ടപ്പെട്ടു.
ReplyDeleteശ്രീ , ഇത് എന്റെ ആദ്യ പോസ്റ്റ് ആണ് ,ടൈപ്പിംഗ് തുടങ്ങി എല്ലാ പ്രോബ്ലവും ഉണ്ടായിരുന്നു ...സോറി
Deleteനല്ല വരികള്‍ ..
ReplyDeleteരണ്ടു നാല് ചെറിയ പാരഗ്രാഫുകളില് ആക്കിയാല്‍ വളരെ നന്നാവും.
വരികള്‍ ഇഷ്ട്ടായി ട്ടോ ..
വേണുവേട്ടാ ,ഇത് ആദ്യത്തെ പോസ്റ്റ് ആണ് ! എങ്ങിനെ ടൈപ്പ് ചെയ്യണം എന്നൊന്നും ഒരു ഐഡിയയും ഉണ്ടായിരുന്നില്ല ...അതാട്ടോ
ReplyDeleteകൊള്ളാം ....... :)
ReplyDeleteനൌഷു വളരെ നന്ദി .
ReplyDelete