Tuesday, April 2, 2013

തിരുമുറിവുകള്‍


മിനിക്കഥ               മിനി പി . സി


തിരുമുറിവുകള്‍

" ഇതെന്തൂട്ടാണ്ടാ ക്ടാവേ , എല്ലാ ചാനലിലും ഒടിവിന്‍റെo
,ചതവിന്‍റെo ,മുറിവിന്‍റെo    പരസ്യാണോ ? "

പീലിപ്പോസ് അപ്പാപ്പന്‍ വാര്‍ത്താചാനലുകള്‍ സ്കിപ്പ് ചെയ്തു
കളിക്കുന്ന ജോസൂട്ടനോട് ചോദിച്ചു .

 " അപ്പാപ്പാ , ഇത് വെറും മുറിവുകളല്ല , തിരു മുറിവുകളാ ! ദോ
ഈ ചാനലില് മന്ത്രീനെ കെട്ട്യോളു തല്ല്യ പാട്വോളാ കാണിക്കണെ,
ദോ , ഇതേല് മന്ത്രി കെട്ട്യോളെ തല്ല്യ പാട്വോളാ കാണിക്കണെ "

"  ഇതൊക്കെ എന്താണ്ടാപ്പാ ഇത്രോക്കെ കാണിക്കാനുള്ളെ ?
കെട്ട്യോനും ,കെട്ട്യോളോക്കെ ആവുമ്പോ , ചട്ടീം കലോം പോലെ
തട്ടീം മുട്ടീമോക്കെ ഇരിക്കും !   അതൊക്കെ ആഘോഷാക്കാന്‍
തൊടങ്ങിയാ പിന്നെ അതിനെ സമയം കാണൂ , കാലം പോണ
പോക്കെ !  ഞങ്ങടെ കാലത്ത് ഈ കുന്ത്രാണ്ടോന്നും ഇല്ലാതിരുന്നത്
നന്നായി ! "

" അയിന് ഇത് അവിഹിതാ അപ്പാപ്പാ , അവിഹിതം ! അതും
മന്ത്രീടെ അവിഹിതാ , ദോ കണ്ടാ ആ എസ്. എം .എസ്സോളും
പൊറത്ത് വിട്ടൂന്ന് ... "

ജോസൂട്ടിയും ,ചാനലുകാരും  ആരാന്‍റെ അവിഹിതം പേറുന്ന
ചൂടന്‍ എസ് .എം എസ്സുകളുടെ പുറകെ പായവെ പിലിപ്പോസ്
അപ്പാപ്പന്‍ മൂക്കത്ത് വിരല്‍ ചേര്‍ത്തു. പിന്നെ ഒരു നെടുവീര്‍പ്പോടെ
ഇങ്ങനെ ആത്മഗതം ചെയ്തു ,

"  ആരാന്‍റെ അമ്മേടെ പ്രാന്ത് ആഘോഷിക്കണ ആള്വോള്‍ടെ
മുമ്പിലെയ്ക്ക് നാണോം മാനോം ഇല്ലാണ്ട് തല്ലിതും , നുള്ളീതും
വാര്‍ത്തയാക്കാന്‍ മത്സരിക്കണ ഈ തള്ളേടേം തന്തേടേം
തൊടയ്ക്കിട്ട് രണ്ടു പൊട്ടിയ്ക്ക്യാ വേണ്ടീത് ! പിര്യണെങ്കി മാനം
മര്യാദയ്ക്ക് പിര്യാന്‍ പാടില്ലെ ഈ ശവ്യോള്‍ക്ക് , അയിന് പകരം
ഇങ്ങനെ ചെളി വാര്യെറിഞ്ഞു ആ ക്ടാങ്ങളേം കൂടി
വേദനിപ്പിക്കണോ പാവം ക്ടാങ്ങള്

38 comments:

 1. ആരാന്‍റെ അമ്മേടെ പ്രാന്ത് ആഘോഷിക്കണ ആള്വോള്‍ടെ
  മുമ്പിലെയ്ക്ക് നാണോം മാനോം ഇല്ലാണ്ട് തല്ലിതും , നുള്ളീതും
  വാര്‍ത്തയാക്കാന്‍ മത്സരിക്കണ ഈ തള്ളേടേം തന്തേടേം
  തൊടയ്ക്കിട്ട് രണ്ടു പൊട്ടിയ്ക്ക്യാ വേണ്ടീത് ! പിര്യണെങ്കി മാനം
  മര്യാദയ്ക്ക് പിര്യാന്‍ പാടില്ലെ ഈ ശവ്യോള്‍ക്ക് , അയിന് പകരം
  ഇങ്ങനെ ചെളി വാര്യെറിഞ്ഞു ആ ക്ടാങ്ങളേം കൂടി
  വേദനിപ്പിക്കണോ പാവം ക്ടാങ്ങള് .....................!
  ഇതന്നേ എനിക്കും ചോദിക്കാനുള്ളത് ..
  ഞാന്‍ ഫിലിപ്പൊസ് അച്ചായന്റെ സൈഡാ ...!

  ReplyDelete
  Replies
  1. ഞാന്‍ അച്ചായനോട് പറയാം റിനി കൂട്ടിനുണ്ടെന്ന് !

   Delete
 2. എന്തൂട്ടാ ഈ അപ്പാപ്പൻ പറേണ്? ക്ടാവ് ന്തെങ്കിലും കാട്ടട്ടെ.

  :) അപ്പാപ്പന്റെയും ക്ടാവിന്റെയും ബോഡി ലാംഗ്വേജ് അങ്ങിനെതന്നെ അവതരിപ്പിച്ചു! ഭാവുകങ്ങൾ.

  ReplyDelete
 3. ha ha,, sarcasm nicely executed

  ReplyDelete
 4. ആരാന്റമ്മ തൂങ്ങിച്ചത്താലും കാണാൻ മറ്റുള്ളോർക്ക് രസമാ...
  കഥയിലൂടെ സത്യം പറയാൻ ശ്രമിക്കരുത്. ഒരുപക്ഷേ അരാഷ്ട്രീയ വാദിയായിപ്പോകും...!

  ReplyDelete
  Replies
  1. നമുക്ക് ഇങ്ങനെയെങ്കിലും പ്രതികരിക്കണ്ടേ സാബൂ , അരാഷ്ട്രീയ വാദിയായിട്ടൊക്കെ കണ്ടോട്ടെ .നന്ദി സാബൂ ഈ വരവിന് .

   Delete
 5. Replies
  1. ഈ അപ്പാപ്പനോട് മിണ്ടാണ്ടിരിക്കാന്‍ പറഞ്ഞാ കേക്കണ്ടേ !

   Delete
 6. വല്യപിള്ളയെ പറഞ്ഞാല്‍ മതിയല്ലോ

  ReplyDelete
  Replies
  1. അത് പെരുന്തച്ചനല്ലെ !

   Delete
 7. ശരിയാണ് മിനി. പാവം കുഞ്ഞുങ്ങള്‍, അവരെന്തു പിഴച്ചു. ചാനലുകള്‍ക്ക് പിന്നാലെ സോഷ്യല്‍ മീഡിയ വഴി ഷെയര്‍ ചെയ്ത പോസ്റ്റുകള്‍ കണ്ടപ്പോള്‍ എല്ലാം ഓര്‍ത്തത്‌ ഇവര്‍ക്കിടയില്‍ മുറിവേറ്റ രണ്ടു കുഞ്ഞ് മനസുകളെയാണ്...

  ReplyDelete
  Replies
  1. മനസ്സില്‍ അലിവും ആര്‍ദ്രതയും ഉള്ളത് കൊണ്ടാ മുബി അങ്ങനെ തോന്നുന്നത് .

   Delete
 8. കളി അവരുടെ കൈവിട്ടുപോയി ...............; ഗണേഷിന്റെ വിവാഹമോചനപരാതിയും , ആ ഫോട്ടോയും ആണ് ഇതിത്ര പ്രശനമാക്കിയത്.

  ReplyDelete
  Replies
  1. ഒരു നല്ല മന്ത്രിയായിരുന്നു !

   Delete
  2. ഞാനും ഫിലിപ്പോസച്ചായന്റെ കൂടെയാ...

   Delete
  3. മിനിപിസിApril 6, 2013 at 2:03 PM

   അപ്പൊ പിലിപ്പോസ് അപ്പാപ്പന്‍റെ സൈഡ് നിറയെ ആള്വോളായിലോ !

   Delete
 9. ഫിലിപ്പോസപ്പാപ്പന്റെ ആത്മാഗതത്തിനോട്..
  “ഈ കുണ്ടാമണ്ടി വാർത്തക്ക്യൊക്കെ പകരം ഇമ്മ്ക്കക്കൊ ഉന്തുട്ടാ..ചെയ്യാനൊക്കാ..ല്ലേ..”

  ReplyDelete
  Replies
  1. ടി .വി ഒഫാക്ക്വന്നെ നിവൃത്തീള്ളൂന്നാ ഇപ്പ തോന്നണെ .

   Delete
 10. ഞാന്‍ ദൂരദര്‍ശന്‍ വാര്‍ത്ത‍ മാത്രേ കെള്‍ക്കുന്നുള്ളൂ......... പ്രശ്നം തീര്‍ന്നില്ലേ??????????

  ReplyDelete
  Replies
  1. ക്ടാവേ അതിന് റേഡിയോ മതീട്ടാ !

   Delete
 11. എന്തൂട്ടിത് തൃശൂരാ .....

  ReplyDelete
  Replies
  1. കാത്തീ ,അടുത്തന്നെ പൂരം വരാന്‍ പോവല്ലെ ,അതോണ്ട് ത്രിശൂര്‍ക്കാ പോന്നു .

   Delete
 12. രസായി അവ്തരിപ്പിച്ചിരിക്ക്ണ്.....
  ആശംസകള്‍

  ReplyDelete
  Replies
  1. മിനിപിസിApril 6, 2013 at 1:55 PM

   നന്ദി സര്‍

   Delete
 13. അത് തന്നെ...പാവം ക്ടാങ്ങള്!
  വിവേകം നഷ്ടപ്പെട്ടാൽ പിന്നെ, മന്ത്രിയായാലും വൈദ്യരായാലും....

  ReplyDelete
  Replies
  1. മിനി.പി.സിApril 6, 2013 at 1:49 PM

   വിവേകമില്ലാത്ത മനുഷ്യര്‍ ആര്‍ക്കോ തുല്യം എന്ന് പറയാറില്ലെ ?

   Delete
 14. ഞാൻ ടീവീം കാണാറില്ല പത്രോം നോക്കാറില്ല .
  ഇപ്പോ അതാത്രേ ഫാഷൻ

  ReplyDelete
  Replies
  1. മിനിപിസിApril 6, 2013 at 1:57 PM

   അപ്പോള്‍ ഇതാണോ ന്യൂ ജെനറേഷന്‍ ?

   Delete
 15. കൊള്ളാം രസകരമായിട്ടുണ്ട്..
  ആശംസകള്‍

  ReplyDelete
  Replies
  1. മിനി.പിസിApril 6, 2013 at 1:57 PM

   നന്ദി രാജീവ്‌

   Delete
 16. തൃശ്ശൂർ സ്ളാങ്ങ് - എന്റമ്മോ......

  കാലികപ്രസക്തം.....

  ReplyDelete
  Replies
  1. മിനിപിസിApril 6, 2013 at 1:58 PM

   നന്ദി സര്‍

   Delete
 17. ജനങ്ങൾക്ക്‌ വേണ്ടത് മാധ്യമങ്ങൾ വിൽക്കുന്നു
  കലികാലവൈഭവം !! സഹിക്കുക

  ReplyDelete
  Replies
  1. മിനിപിസിApril 6, 2013 at 2:00 PM

   നമ്മള്‍ പണം കൊടുത്തു വാങ്ങിയ ടിവി യാവുമ്പോ എന്താ ചെയ്ക സഹിക്കുക !

   Delete
 18. വളരെ നന്ദി ജെഫു .

  ReplyDelete