Friday, April 26, 2013

അമ്മുലു


മിനിക്കഥ                                                    മിനി പി സി

                                                                                          അമ്മുലു


ഒരു ദു:സ്വപ്നം,കണ്ടാണ്,അമ്മുലുഞെട്ടിയുണര്‍ന്നത്!പിന്നെഎത്ര,
ശ്രമിച്ചിട്ടും അവള്‍ക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല വളരുന്ന രാത്രിയുടെ,
മടിയില്‍നിന്നും,ഉയരുന്ന,ചീവിടുകളുടെ,സംഗീതത്തോടൊപ്പം
ഇപ്പോള്‍ ഒരു വയസ്സന്‍ മൂങ്ങയുടെ മൂളലും ഉയര്‍ന്നു കേള്‍ക്കാം
അവള്‍ കണ്ണുകള്‍ ഇറുക്കെയടച്ച്‌ ഉറക്കവും കാത്തു കിടന്നു
.പുറത്ത് കരിയിലകള്‍,ഞെരിഞ്ഞമരുന്ന,ഒച്ചകേള്‍ക്കെ,ചുമരിലെ
ക്ലോക്കിന്‍റെ,ടിക്ക്‌ടിക്ക്‌,ശബ്ദം,കേള്‍ക്കെ,അവള്‍,പേടി,കൊണ്ട്,
കിലുകിലാ,വിറച്ചു.സ്വന്തം,ഹൃദയതാളം,പോലും,തന്നെ,പേടിപ്പിക്കുന്നുവെന്ന
തിരിച്ചറിവില്‍,ബെഡ്‌റൂംലാംബിനരുകില്‍,മുത്തശ്ശി,കരുതി,
വെയ്ക്കാറുള്ള, സ്ലീപിംഗ്പില്‍സിന്‍റെ ,ബോട്ടിലിനായി അവള്‍,
പരതി നോക്കി! എത്രയുറങ്ങിയാലും,ഉറക്കംപോരെന്ന,മുത്തശ്ശിയുടെ,
പരാതികേട്ട്,മടുത്ത,ഡോക്ടര്‍,പ്രിസ്ക്രൈബ്,ചെയ്തതാണ് 
പക്ഷെ,അതിപ്പോള്‍,ഇവിടെയില്ല,കാലത്തെ,ആസ്ത്മ,മൂര്‍ച്ചിച്ചതിനെ 
തുടര്‍ന്ന് മുത്തശ്ശിയെ,ഹോസ്പിറ്റലില്‍ കൊണ്ടുപോയപ്പോള്‍ കൂടെ 
കൊണ്ട്പോയ, സ്ഥാവരജംഗമവസ്തുക്കളില്‍ അതും പെടും!
എന്നാലും ഈ അച്ഛന്‍ ചെയ്തത് ഇത്തിരി കടുപ്പമാണ് .മുതിര്‍ന്ന 
തന്നെ നോക്കാന്‍  ഒരു വാല്യക്കാര്യേം ഏല്‍പ്പിച്ച് ഒരു പോക്കങ്ങടു 
പോയത് ! എന്നിട്ടോ അവരെന്താ ചെയ്തത് ?

" തെങ്ങേറ്റം കഴിഞ്ഞ് അന്തിക്കള്ളും മോന്തി വന്നാ പിന്നെ
ന്‍റെ കുട്ട്യേ , ന്നെ തിര്യാനും , മറ്യാനും തമ്മയ്ക്കില്യാ , വെറ്തെ
ഓരോന്നു പറയും ഒക്കേറ്റിനും മൂളണം ല്യാച്ചാ ഇട്യാ
ഞാന്‍ ന്‍റെ പെണ്ണിനെ വിടാം "

എന്ന് പറഞ്ഞ് മൂപ്പത്യാരു,കയ്യൊഴിഞ്ഞു.വന്ന,കുട്ട്യാണെങ്കിലോ
കട്ടിലു കണ്ടതേ കേറിക്കെടന്ന്‍ ഒറക്കായി!സന്ധ്യയ്ക്ക്,മുന്‍പ്,
തിരിച്ചെത്താംന്നു,പറഞ്ഞ്,പോയതാ,അച്ഛന്‍,അപ്പോഴെയ്ക്കുമാണ്
മുത്തശ്ശിയ്ക്ക്,അസുഖംകൂടുതലായത് ! കറുത്തവാവായത്,കൊണ്ട്
ഇന്നന്നെ,മുത്തശ്ശിടെ,കാര്യത്തില്‍,ഒരു തീരുമാനാകൂന്ന്,ജ്യോല്‍സ്യര്
പറഞ്ഞൂത്രേ,അതോണ്ടാവും,മക്കളും,മരുമക്കളും,കണ്ണിലെണ്ണയൊഴിച്ച്
ഇപ്പോള്‍,ചുറ്റും കാവലിരിക്കണത് ! ആര് കാവലിരുന്നാലും
താഴമ്പൂവിന്‍റെ മണോള്ള ആ കാല്‍പ്പെട്ടീടെ,താക്കോല്‍,മുത്തശ്ശി
അമ്മയ്ക്കെ കൊടുക്കൂ ,മരുമകളായിട്ടല്ല മകളായിട്ടാണ്,മുത്തശ്ശി
അമ്മേ കാണുന്നത്  "  ന്‍റെ ശാരൂ "ന്നെവിളിയ്ക്കൂ,ശാരദേന്ന്
തികച്ചു വിളിയ്ക്കില്യ .അതാവും അമ്മ പറഞ്ഞത്


" ന്താപ്പോ ,ത്രയ്ക്ക് പേടിയ്ക്കാന്‍ ? ള്ള കുട്ട്യോന്ന്വല്ലല്ലോ ആന
ചവിട്ട്യാ,തൊറക്കാത്ത,വാതിലോളാ,നല്ലോണം,അടച്ചുകെടന്നാ,മതി" 
അമ്മ എത്ര നിസ്സാരായിട്ടാ അത് പറഞ്ഞത്. തറവാട്ടു കുളത്തില്‍
മുങ്ങിച്ചത്ത,സുഷമേട്ത്തി,കരിമ്പനേന്നു,വീണുമരിച്ച,നാരാണെട്ടന്‍ 
താണി മരചോട്ടിലെ കരിങ്കണ്ണന്‍ ,ഇതൊക്കെ ചുറ്റും പൊറോം
ഉള്ളപ്പോ ഒന്നും പേടിക്കണ്ടാത്രെ ! രാത്രികാലങ്ങളില്‍ ഇതിലെ
ചങ്ങലയും,കിലുക്കി,കരിങ്കണ്ണന്‍,നടക്കുന്ന,ശബ്ദം,മുത്തശ്ശി,കേട്ടിട്ടുണ്ട്! 


" ഇപ്പൊ ഒരു ചിലും.......... ച്ചിലും ശബ്ദം കേള്‍ക്കുന്നില്ലേ ?    " 

അവള്‍, ചെവി വട്ടം പിടിച്ചിരുന്നു.നേരം,അര്‍ദ്ധരാത്രിയാവുന്നതെ
ഉള്ളൂ. ഇനി, ഈ ,രാത്രിയെ,എങ്ങനെ ,കൊന്നുതീര്‍ക്കും ,എന്ന,
ചിന്തയില്‍,അവള്‍,പിന്നെയും,വിറച്ചു,........ആവിറയല്‍ തെല്ലൊന്ന്
ഒതുങ്ങിയത്,കവി,ചന്ദ്രേട്ടന്‍റെ,മുഖം,മനസ്സിലേയ്ക്ക്,ഓടിയെത്തിയപ്പോഴാണ്
ഈ,നേരത്തും,ഉറങ്ങാതിരിക്കുന്ന,ആ,ഒരാളെയെ,അമ്മുലുവിനറിയൂ.
രാത്രി,മുഴുവന്‍,ഉറങ്ങാതിരുന്നു,ചന്ദ്രേട്ടന്‍,കഥകളെഴുതുന്നതിനെ
കുറിച്ച്,അമ്മുലുവിനോട്,പറഞ്ഞിട്ടുള്ളത്,രാധയാണ്! കാര്യംചന്ദ്രേട്ടന്‍,
അമ്മുലുവിന്‍റെ ,വകയില്‍ ,ഒരു, മുറചെറുക്കനാണെങ്കിലും
ചന്ദ്രേട്ടനെ കുറിച്ച്,കൂടുതല്‍,അറിയാവുന്നത്,രാധയ്ക്കാണ്!
പണ്ട് അമ്മുലുവിന്‍റെയും,ചന്ദ്രേട്ടന്‍റെയും,വീട്ടില്‍നിന്നും,അഴുക്കു
തുണികളുടെ,ഭാണ്ഡവും,പേറി,അലക്കുകാരി,ജാന്വേടത്തി,ആറ്റിലെയ്ക്ക്,
പോകുമ്പോള്‍ അവരുടെ കൈ വിടുവിച്ച് രാധ ഒറ്റ നില്‍പ്പ്
നില്‍ക്കും .എന്നിട്ട് പറയും


 " മ്മ പൊക്കോ ,നാന്‍ കളിച്ചിട്ടെ വര്വള്ളു "
അന്ന്,തുടങ്ങിയ, സൌഹൃദമാണ്! മണ്ണാത്തികുട്ട്യാണെങ്കിലും,
അവള് നല്ലോണം,പഠിച്ചു ,കാണാനും നല്ല ശേലാണ് ,ചന്ദ്രേട്ടന് 
അവളെ വല്യ ഇഷ്ടവുമാണ്.കഴിഞ്ഞ,അവധിയ്ക്ക്,ഗുജറാത്തില്‍,
അമ്മാമ്മേടെ,വീട്ടില്‍,വിരുന്നു,പാര്‍ത്ത്, തിരിച്ചെത്തിയ,തന്നെ,കണ്ട്,
ചന്ദ്രേട്ടന്‍,ഞെട്ടിയത്,അമ്മുലു,ഓര്‍ത്തു.ബ്യൂട്ടിപാര്‍ലറില്‍,പോയി,അടിമുടി,
സുന്ദരിയായി വന്ന തന്നെ നോക്കി ചന്ദ്രേട്ടന്‍ രാധയോട് പറഞ്ഞു  ,


"എന്‍റെ വണ്ണാത്തിപുള്ളേ , നീ കണ്ടോ ഈ അമ്മലൂന്‍റെ
കോലം ! നിയിങ്ങനെ ഒരിടത്തും ഒരുങ്ങി കെട്ടാന്‍
പോവരുത് അല്ലാണ്ടെന്നെ നിന്നെ കാണാനൊരു ശ്രീത്വോണ്ട് . "

അത് കേട്ട് അമ്മുലൂന് ഒട്ടും ദേഷ്യം വന്നില്ല ,കാരണം രാധേടെ
നിഷ്കളങ്കതയ്ക്ക്,ഒരു ,പോറലു, പോലും, വരാന്‍, അവളും,
ആഗ്രഹിച്ചിരുന്നില്ല !ചന്ദ്രേട്ടന്‍ ഒരു പാവമാണെന്നും ചന്ദ്രേട്ടന്‍റെ
എഴുത്ത്, കിറുക്കിനു വളം വെച്ച് കൊടുക്കാന്‍ രാധ മാത്രേ
ഉള്ളൂ, എന്നും അമ്മുലുവിനറിയാം.സുമുഖനും,സ്നേഹവാനുമായ
ചന്ദ്രേട്ടനെ അവള്‍ക്കും,ഇഷ്ടമാണ്,പക്ഷെ,ചന്ദ്രേട്ടന്‍റെ,കവിതകളും
സംസാരവുമൊന്നും,തനിക്ക്,ദഹിക്കില്ലെന്നാണ്,അവളുടെ,പക്ഷം!
എന്തും കാവ്യാത്മകമായി,പറയുന്ന ചന്ദ്രേട്ടന്‍റെ ,ഭാഷ,രാധയ്ക്കെ അറിയൂ .

“ ചന്ദ്രേട്ടാ ,ഇന്നലെ  ഞാനാ മലമടക്കുകള്‍ക്കപ്പുറം കാട്ടു
വേഴാമ്പലുകള്‍ പറന്നു പോകുന്നത് കണ്ടു ചന്ദ്രേട്ടന്‍ കണ്ടിരുന്നെങ്കില്‍
ഒരു കവിതയ്ക്ക് വഴിയായെനെ ! ”

“ ചന്ദ്രേട്ടാ , ഇന്ന് ചെമ്മാനം പൂത്തത് ശ്രദ്ധിച്ചോ?     
ഒരിക്കല്‍ചന്ദ്രേട്ടനെഴുതിയ കവിതേലെ പോലെ അതെത്രയ്ക്ക് 
മനോഹരമായിരുന്നെന്നോ ! ”


“ ചന്ദ്രേട്ടാ , നമ്മുടെ പാടവരമ്പത്തൂടെയിങ്ങനെ നടക്കുമ്പോ ,
എന്തോ ചന്ദ്രേട്ടനും കൂടെയുണ്ടായിരുന്നുവെങ്കിലെന്ന് വെറുതെ
ആഗ്രഹിച്ചു പോകുന്നു.”

അങ്ങനെ ഞാവല്‍പ്പഴം കൊത്തിപ്പറക്കുന്ന, ചെറുകിളികളിലൂടെ , 
ചന്നം പിന്നം പാറുന്ന,മഴയുടെ, കൊഞ്ചലിലൂടെ, ചുട്ടുപൊള്ളുന്ന
ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ പങ്കു വെയ്ക്കലിലൂടെ അവരുടെ
സൌഹൃദം,പൂത്തുതളിര്‍ക്കുന്നതു,കണ്ടു,നില്‍ക്കാന്‍,അമ്മുലുവിന്
സന്തോഷമേ തോന്നിയിട്ടുള്ളൂ. ഒരിയ്ക്കല്‍ കഴുകിയുണക്കിയ
തുണിക്കെട്ടുമായി ആറ്റില്‍നിന്നും വന്ന മണ്ണാത്തിപെണ്ണുങ്ങള്‍    
ചന്ദ്രേട്ടനോട് പറഞ്ഞു ,


“ഇപ്പൊ,ചന്ദ്രന്‍കുട്ട്യേ,ഒരു,മിന്നല്‍പൊട്ടു,പോല്യെ,കാണാന്‍,
കിട്ടുണുള്ളൂലോ ആറ്റില് കൈത പൂത്താ പറയണംന്ന്
പറയാറില്യെ ,ഇപ്പൊ തോനെ കൈത പൂത്തിട്ടുണ്ട് ”


അതുകേട്ട് ചിരിച്ച ചന്ദ്രേട്ടന്‍റെ ഷര്‍ട്ടിന് കൈതപൂവിന്‍റെ
ഗന്ധമായിരുന്നു!അമ്മുലുവിന്‍റെ,നോട്ടം,കണ്ട,ചന്ദ്രന്‍,അഭിമാനത്തോടെ   

പറഞ്ഞു ,


“ കൈതപൂത്തിട്ട് എട്ടു പത്ത് ദിവസായി അന്നെ ,ഞാനത്
പൊട്ടിച്ച്,എന്‍റലമാരെലെ,തുണിക്കിടയില്‍,ഭദ്രായി,സൂക്ഷിച്ചിട്ടുണ്ട്!'

അതുകേട്ട അമ്മുലുവിന്‍റെ മനസ്സില്‍,കൈതപൂക്കള്‍ക്കൊപ്പം
ഓടി വന്ന മുഖം രാധയുടെതായിരുന്നു ,അവളല്ലാതെ
ചന്ദ്രേട്ടന് ദൂതെത്തിക്കാന്‍,വേറാരാ ഉള്ളത്.അതിനിടയ്ക്കാണ് ,
കാരണവന്മാര്‍ തങ്ങളുടെ കല്യാണം നടത്താന്‍,തീരുമാനിച്ചത് ! അത്തരമൊരു സാഹസം അവര്‍,ചെയ്യുമെന്ന് ചന്ദ്രനോ അമ്മുലുവോ ,സ്വപ്നത്തില്‍പോലും,പ്രതീക്ഷിച്ചതല്ല !പക്ഷെ കൂടുതല്‍,മെലോഡ്രാമകള്‍ക്ക് ഇടം കൊടുക്കാതെ,മുത്തശ്ശി,അത്യാസന്നനിലയില്‍,ആശുപത്രിയിലായത്
അവരെ തുണച്ചു ,

“ നിമിത്തം ശരിയല്ല ,നമുക്ക് ഈ ആലോചന ഇവിടെ വെച്ച്
അവസാനിപ്പിക്കാം  

വീട്ടില്‍,നിന്ന്‌ചന്ദ്രേട്ടന്‍റെ,മുത്തശ്ശന്‍,എഴുന്നേറ്റപ്പോള്‍,അമ്മുലുവിന്
സന്തോഷം കൊണ്ട് ലാത്തിരിയും പൂത്തിരിയും കത്തിക്കാന്‍
തോന്നി,ആ,വിവാഹം,നടന്നാല്‍,എന്നും,കവിതകേട്ട്,ഉറക്കംതൂങ്ങുന്ന
തന്നെ,സങ്കല്‍പ്പിക്കാനേ,അവള്‍ക്കു,കഴിയുമായിരുന്നില്ല.ആ,സന്തോഷം
പങ്കുവെയ്ക്കാന്‍ രാധയെ തിരഞ്ഞ അവളോട്‌ചന്ദ്രേട്ടന്‍,പറഞ്ഞു ,

“ നീയിപ്പോ പോണ്ട ,അവളിപ്പോ ഉച്ചമയക്കത്തിന്‍റെ ആലസ്യം
മാറാന്‍,അകായിക്കുള്ളിലെ വായനാമുറിയില്‍,രണ്ടാമൂഴത്തിലെ
ഭീമന്‍റെ,വിശാലമായ,വിരിമാറില്‍,ചിറകൊതുക്കി,കിടക്കുകയായിരിക്കും.”

അമ്മുലു,അത്ഭുതത്തോടെ,ചന്ദ്രേട്ടനെ,നോക്കി.എത്രനിസ്സാരമായാണ്,
മറ്റൊരാളിന്‍റെ,വിരിമാറില്‍,ചിറകൊതുക്കി കിടക്കുന്ന കാര്യം 
ചന്ദ്രേട്ടന്‍പറയുന്നത്! ഇത്രേ, ഉള്ളോ ,സ്നേഹം! 
അവള്‍,ഞാലിപ്പൂവന്‍,വാഴത്തോപ്പിലൂടെ,രാധയുടെ,വീട്ടിലെയ്ക്കോടി
ചായക്കടക്കാരന്‍,ഭീമനുണ്ണിയെ,അവള്‍ക്കറിയാം,പക്ഷെഏതാണീ,
രണ്ടാമൂഴത്തിലെ,ഭീമന്‍?ഓടിക്കിതച്ചു,വീട്ടിലെത്തിയ,അമ്മുലുവിനെ,കണ്ട്,
തുണികള്‍,കാരംചേര്‍ത്ത്,പുഴുങ്ങിയെടുക്കുകയായിരുന്ന ജാന്വേടത്തി 
അന്തം വിട്ടു .

“ ന്ത്യെ ? ന്താ പറ്റ്യേ കുട്ട്യേ ?

  എവടെ രാധ ? ”

“ അകായിക്കുള്ളിലുണ്ടല്ലോ 

അകായുടെ വാതില്‍ തള്ളിത്തുറന്ന അമ്മുലു കണ്ടത് ഒരു തടിയന്‍ 
പുസ്തകം മാറോട് ചേര്‍ത്ത്,കിടക്കുന്ന,രാധയെയാണ്! കാര്യമറിഞ്ഞ   
രാധ ചിരിച്ചു
  
“ നെനക്കും വേണോ ഈ ഭീമനെ ”
അമ്മുലു പുസ്തകമെടുത്തു നോക്കി എം.ടി യുടെ നോവല്‍!

“ വേണ്ടേയ്...ഞാനീ ജന്മമിരുന്നാല്‍ ഇത് വായിച്ചു തീരില്ല്യ. ”

അമ്മുലു ആശ്വാസത്തോടെ ചിരിച്ചു.ചിലും ചിലും ചിലും ചിലും! 
എവിടെ നിന്നോ കരിങ്കണ്ണന്‍റെ ചിലങ്കയുടെ ശബ്ദമുയരവെ അമ്മുലു 
ഓര്‍മകളില്‍,നിന്നുണര്‍ന്നു .ഭയപ്പാടോടെ അവള്‍ ചന്ദ്രേട്ടന്‍റെ ഫോണിലേയ്ക്കു വിളിച്ചു.


“ നീ ഉറങ്ങീലെ ഇതുവരെ ? ”

“ ല്ല്യാ..ഒറക്കംവരണില്ല്യ,നിക്ക്,പേട്യാവാണു,ചന്ദ്രേട്ടാ,ന്തോക്ക്യോ ശബ്ദോം 
കേള്‍ക്കണുണ്ട് ..”

“ഒന്നൂല്ല്യാ ,ല്ലാം നെന്‍റെ തോന്നലാ! ഞാനിപ്പാ ന്താ വേണ്ടേ ? 
പുലരും വരെ ന്തേലും വര്‍ത്താനം പറഞ്ഞോണ്ടിരിക്കണോ?”


“അതൊന്നും വേണ്ട ചന്ദ്രേട്ടന്‍റെ ഒരു കവിത ചൊല്ലി തര്വോ?നിക്ക് 
ഒറങ്ങാനാ !”


ചന്ദ്രന്‍,തന്‍റെ കവിതയുടെ ആദ്യഭാഗം പിന്നിടുമ്പോഴെയ്ക്കും
അമ്മുലുവിനെ,ഉറക്കം,പൂര്‍ണ്ണമായും,കാര്‍ന്നു,തിന്നുകഴിഞ്ഞിരുന്നു .
തന്‍റെ കവിതയിലൂടെ ഒരാളെ ഉറക്കിക്കിടത്തേണ്ടി വന്നതിന്‍റെ
ഇച്ഛാഭംഗം മാറാന്‍,അപ്പോള്‍,ചന്ദ്രന്‍,മനസ്സ് കൊണ്ട് രാധയെ
വിളിച്ചു,അവളപ്പോള്‍,പതിവുപോലെ,ഉണര്‍ന്നിരിക്കുകയായിരുന്നു
ഒരു ടെലെപ്പതിക് ടാക്കിനുള്ള മുഴുവന്‍പ്രതീക്ഷയും വെച്ച് കൊണ്ട് .43 comments:

 1. ഹി ഹി ഇത് കലക്കീല്ലോ ; പേടിയും പ്രേമവും , കവിതയും വായനയും ........ എല്ലമുണ്ടല്ലോ !! നല്ലൊരു വായനാസുഖം ........ :)

  ReplyDelete
 2. കവിതയിലൂടെ ഒരു ഉറക്കം .കഥയാണെങ്കിലും കവിതയാണെങ്കിലും നമ്മള്‍ പാത്രസന്നിവേശം നടത്തുമ്പോള്‍ വര്‍ത്തമാനകാലത്തുനിന്നു മാറിപ്പോകും എന്നുള്ളത് ഒരു സത്യമാണ്

  ReplyDelete
 3. കഥ കൊള്ളാം മിനി..

  ഈ ഫോണ്ടുകള്‍ എന്താ ഇങ്ങിനെ? ചിലയിടത്തു വരികള്‍ തമ്മില്‍ വളരെ അടുത്തും ചില സ്ഥലങ്ങളില്‍ വല്ലാതെ അകന്നും....

  അത് വായനാസുഖം കുറയ്ക്കുന്നുണ്ട് ട്ടോ ...

  ReplyDelete
  Replies
  1. ശരിയാണ് വേണുവേട്ടാ എനിക്കറിയാം ,പക്ഷെ എന്താ ചെയ്യുക ,എനിക്ക് വൃത്തിയാക്കി ഇടണമെന്ന് ആഗ്രഹമുണ്ട് ,അടുത്ത പോസ്റ്റില്‍ ശ്രദ്ധിയ്ക്കാം !

   Delete
 4. കഥ നന്നായി - പക്ഷേ അശ്രദ്ധമായി ഫോണ്ടുകള്‍ കൈകാര്യം ചെയ്തതിന്റെ കുഴപ്പം വായനയിലും അറിയുന്നു..... അല്‍പ്പംകൂടി ശ്രദ്ധയോടെ പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കണം എന്ന അഭിപ്രായമുണ്ട്.....

  ReplyDelete
 5. പാവം അമ്മുലൂ ...
  കഥ കൊള്ളാം മിനി ..

  ReplyDelete
 6. Replies
  1. റോസാപ്പൂവേ............നന്ദി .

   Delete
 7. അതല്ലേ പ്രശ്നമായത്
  ഇന്നലെ നോക്കിയപ്പോള്‍ കണക്കുപുസ്തകം മാതിരി ഇരുന്നു ഈ കഥ
  1,2,3 എന്ന് നമ്പറൊക്കെയിട്ട് ഒരുമാതിരി കോലം
  ഒന്നും മനസ്സിലായില്ലാരുന്നു ഇന്നലെ
  റീപോസ്റ്റ് ചെയ്തപ്പോ ശരിയായി

  ReplyDelete
  Replies
  1. അജിത്തേട്ടാ എനിക്കെന്താ പറ്റണെ ? ഇടയ്ക്ക് ഒന്നും ശരിയാവുന്നില്ല ,തിരക്കിന്‍റെ ഇടയ്ക്ക് ധൃതി പിടിച്ച് പോസ്റ്റ്‌ ചെയ്യും അത് എത്രതവണ ചെയ്താലാ ഇങ്ങനെങ്കിലും ആവുന്നത് . ആകെ ..........

   Delete
 8. മിനിക്കഥ വായിച്ചു. അമ്മുലുവിന്‍റെ മനസ്സിലെ വികാരവിചാരങ്ങള്‍ നന്നായിഅവതരിപ്പിക്കാന്‍ കഴിഞ്ഞിരിക്കുന്നു.
  ആശംസകള്‍

  ReplyDelete
 9. Replies
  1. സര്‍ ,ആ പോസ്റ്റ്‌ ഡിലിറ്റ്‌ ചെയ്തു കാരണം സാറിനറിയാലോ ,ആകെ പ്രശ്നമായിരുന്നുലോ .നന്ദി സര്‍ വീണ്ടും വന്നതിന് .

   Delete
  2. No problem. Njaan nalla comments ittirunnu. Best wishes.

   Delete
 10. നല്ല രചന...... ഇഷ്ടായി .... :)

  ReplyDelete
 11. നല്ല എഴുത്ത്....

  ഈ ഡിസൈൻ തന്നെ ഒന്ന് മാറ്റി, ഫോണ്ട് ഒക്കെ ഒന്ന് ശെരിയാക്കാമായിരുന്നു..................

  ReplyDelete
  Replies
  1. നന്ദി ഷാജൂ ,എല്ലാം മാറ്റി ശരിയാക്കാംട്ടോ .

   Delete
 12. അമ്മുലുന്‍റെ വിചാരങ്ങള്‍ നന്നായി അവതരിപ്പിച്ചു...

  ഇഷ്ടായിട്ടോ മിനി..

  ReplyDelete
 13. എഴുത്തൊക്കെ ഇഷ്ടായി.
  ബ്ലോഗിന്‍റെ ടെമ്പ്ലേറ്റും ഫോണ്ടും ഒന്ന് മാറ്റിയിരുന്നെങ്കില്‍ കൂടുതല്‍ വായിക്കാന്‍ എളുപ്പമുണ്ടാകുമായിരുന്നു.

  ReplyDelete
 14. രചന കൊള്ളാം.
  അഭിനന്ദനങ്ങൾ!

  ReplyDelete
 15. നന്നായിട്ടുണ്ട് മിനീ .
  വായിക്കാൻ രസമുള്ള അവതരണം .
  ആശംസകൾ

  ReplyDelete
 16. രസകരമായ വായനയും നല്ല ഭാഷയും. പക്ഷേ ഓരോ വാക്കു കഴിഞ്ഞും കോമ, ഓരോ വരികള്‍ കഴിഞ്ഞും സ്പെയിസുകള്‍ പാരഗ്രാഫുകള്‍ കൃത്യമായല്ല എന്താ ഇങ്ങിനെ..ഒന്നു എഡിറ്റ് ചെയ്തു കുട്ടപ്പനാക്കൂ..

  ReplyDelete
  Replies
  1. ശ്രീ ,അമ്മുലുവിനെ സുന്ദരിയാക്കാന്‍ ഞാന്‍ ഒത്തിരി ശ്രമിച്ചു ,ഒന്നൂടെ ശ്രമിയ്ക്കട്ടെ ,വിലയേറിയ നിര്‍ദേശങ്ങള്‍ വളരെ സ്നേഹത്തോടെ സ്വീകരിക്കുന്നു .നന്ദി !

   Delete
 17. വായിക്കാൻ സുഖമുണ്ട്. ലളിതമായ രീതി.. അഭിനന്ദനങ്ങൾ..

  ReplyDelete
  Replies
  1. ജെഫു വളരെ സന്തോഷം തോന്നുന്നു ,ഈ അമ്മുലുവിനെക്കുറിച്ച് എനിക്ക് ഒരുപാട് പ്രതീക്ഷകള്‍ ഉണ്ടായിരുന്നു ,പക്ഷെ ഞാന്‍ തന്നെ അവളെ വികൃതമാക്കി പോസ്റ്റ്‌ ചെയ്തു ,എങ്കിലും കഥ ഇഷ്ടായിലോ !

   Delete
 18. കഥകൊള്ളാം ,എങ്കിലും മിനിയുടെ മുന്‍ പോസ്റ്റുകളിലെ കഥകള്‍ക്കനുസരിച്ചു ഈ കഥ ഉയര്‍ന്നില്ല എന്നാണു എന്‍റെ വായന എന്നോട് പറയുന്നത്. കഥയെ മുന്നോട്ടു വായിക്കാനുള്ള ഒരു പ്രേരണ കിട്ടുന്നില്ല. പെട്ടന്നു പോസ്റ്റിയത് കൊണ്ടാണോ എന്‍റെ വായനയുടെ കുഴപ്പമാണോ എന്നറിയില്ല ട്ടോ ..ആശംസകള്‍

  ReplyDelete
  Replies
  1. ഫൈസല്‍ , ഇത് വഴി വന്നല്ലോ ,അഭിപ്രായപ്പെടാന്‍ മനസ് കാണിച്ചല്ലോ വളരെ നന്ദി !പാരഗ്രാഫ്‌ ,സ്പേസ്,കുറെ കോമകള്‍ ഇതൊക്കെ കൂടി വായനാസുഖം കുറച്ചിട്ടുണ്ട് ............

   Delete
 19. കൈതപ്പൂ മണക്കുന്ന ഒരു മിനിയേച്ചർ
  പ്രണയം കൈകാര്യം ചെയ്ത ഒരു മിനിക്കഥ തന്നെയാണിത് കേട്ടൊ

  ReplyDelete
  Replies
  1. മിനി.പി.സിMay 7, 2013 at 12:22 PM

   വളരെ സന്തോഷം മുരളിയേട്ടാ !

   Delete
 20. നന്നായിട്ടുണ്ട്...

  ReplyDelete