Thursday, January 8, 2015

കവിത – തോന്നല്‍                                                                       മിനി.പി.സി
സ്വപ്നങ്ങളുടെ സമഭൂവില്‍
ഉയരെയുയരെ .....................
പ്രണയശൃംഗങ്ങളില്‍
മഞ്ഞുറയ്ക്കുന്നതും
ഉരുകുന്നതും നോക്കി
കൊതിയോടിരിക്കും നാളിലാണ്
അവന്‍ വന്നത്
യക്ഷനോ....... കിന്നരനോ....?
അവനെന്‍റെ കരം പിടിച്ച്
ഇന്ദ്രവല്ലരികള്‍  പൂക്കും
 മലമടക്കുകള്‍ താണ്ടി
ദേവതരുക്കള്‍ തന്‍
മയക്കും സുഗന്ധത്തിലൂടെ
കല്ലടര്‍ന്ന വഴികളിലിടറാതെ..........
മഞ്ഞുപുതച്ച
 കൊടും ഗര്‍ത്തങ്ങളിലമരാതെ
അരുമയോടെന്നെ
മുകളിലേയ്ക്ക് നടത്തി
പാതി വഴി പിന്നിടെ ,
ഹിമദംശനമേറ്റു വിണ്ടോരെന്‍
തുടുത്ത പാദങ്ങള്‍
കരിനീലമാര്‍ന്നു വിങ്ങെ
വിരിഞ്ഞ തോളിലേറ്റിയാണവന്‍
യാത്ര തുടര്‍ന്നത്
ചെങ്കുത്തായ വഴികളില്‍
ആ നെഞ്ചിന്‍റെ മിടിപ്പും
കരലാളനങ്ങളും
പ്രണയത്തിന്‍റെ ഉഷ്ണവും
യാത്രയുടെ ദൈര്‍ഘ്യം
കൂട്ടിയോ കുറച്ചോ?
ഞങ്ങളെത്തിയത്
പ്രണയശൃംഗങ്ങളിലെ
മഞ്ഞുരുകും കാലത്തായിരുന്നു
പ്രണയം ഉറപൊട്ടിയൊഴുകി
നവരത്നങ്ങളായ് ചിതറെ
ഇനിയൊരു മടങ്ങിപ്പോക്കില്ലെന്ന്
പലവട്ടം അവന്‍  പറഞ്ഞു....
 നീഹാരമണികളെ നക്ഷത്രമാക്കി 
 വിളര്‍ത്ത മഞ്ഞുപാളികളില്‍
സപ്തസ്വരങ്ങളാലപിച്ച്
മഞ്ഞുരുകും കാലം തീര്‍ന്നു
ആദ്യത്തെ  മഞ്ഞുറയും കാലം
ഒരു ഗ്രീഷ്മനിദ്രയ്ക്കായ്
കൊതിയോടെ അവനെ ഞാന്‍ വിളിയ്ക്കെ
അവന്‍ പറഞ്ഞു
"ഒരു തോന്നല്‍ നമുക്ക് മടങ്ങിയാലോ?"
ഇനിയൊരു മടക്കമോ ? ഞാനന്തിച്ചു
തോന്നലുകള്‍,തോന്നലുകള്‍,,തോന്നലുകള്‍  
അരുതാത്ത തോന്നലുകള്‍....അവ
ഇനിയുമിനിയും വരുമോ ?
ഇനി  എന്‍റെ പ്രണയം ?
എന്‍റെ ആത്മാവിന്‍റെ പിടച്ചില്‍
ഒരാര്‍ത്തനാദമായ്
താഴെ സമഭൂമിയും കടന്നു പോകെ
അവന്‍ ചിരിച്ചു
"വെറുമൊരു തോന്നലല്ലേ..."
ആയിരുന്നോ?
ആ തോന്നലിനപ്പുറം ഇനിയെന്ത് ?

62 comments:

 1. നല്ല വരികൾ ആശംസകൾ

  ReplyDelete
  Replies
  1. നന്ദി ചന്തു സര്‍ .

   Delete
  2. നന്നായിട്ടുണ്ട് ചേച്ചി ...

   Delete
 2. വെറുമൊരു തോന്നലല്ല, നന്നായിട്ടുണ്ട്

  ReplyDelete
  Replies
  1. ഹാഹാഹാ ...........അജിത്തേട്ടാ താങ്ക്യൂ ............!

   Delete
 3. ആ തോന്നലിനപ്പുറവും വെറും തോന്നൽ തന്നെ

  ReplyDelete
  Replies
  1. വെറുതെ ഒരോ തോന്നലുകളേ..............................ഉം !

   Delete
 4. നല്ല വരികളാണ് മിനി. ആശംസകൾ

  ReplyDelete
  Replies
  1. നന്ദി സ്നേഹം എച്ച്മു.

   Delete
 5. പ്രണയത്തിന്റെ ഉത്തുംഗ ശൃംഗങ്ങളിലേയ്ക്കുള്ള പ്രയാണം ഭംഗിയായി വരച്ചു കാട്ടിയിരിയ്ക്കുന്നു. എത്തിച്ചേരുമ്പോൾ, കീഴടക്കി കഴിയുമ്പോൾ ഉള്ള മാനസികാവസ്ഥയും. നല്ല കവിത മിനീ.

  ReplyDelete
 6. തോന്നലാണെന്ന് തോന്നുന്നത്.

  ReplyDelete
  Replies
  1. ആയിരിക്കും അല്ലെ.........?

   Delete
 7. "വെറുമൊരു തോന്നലല്ലേ..."
  ആയിരുന്നോ? ആവാതിരിക്കട്ടെ..

  ReplyDelete
  Replies
  1. കുഞ്ഞുറുമ്പെ..അതൊരു തോന്നല്‍ മാത്രം ആയിരുന്നാല്‍ മതി .

   Delete
 8. പ്രണയത്തില്‍ ആവാന്‍ എളുപ്പമാണെന്ന് തോന്നിയിട്ടുണ്ട്. പക്ഷെ പ്രണയത്തില്‍ തുടരാന്‍ എളുപ്പമാല്ലതന്നെ.
  കവിത നന്നായിട്ടുണ്ട് മിനി.ആശംസകള്‍.........................

  ReplyDelete
 9. "വെറുമൊരു തോന്നലല്ലേ..."
  ആയിരുന്നോ? Nalla varikal.

  ReplyDelete
 10. വെറുമൊരു തോന്നലാവാതിരിക്കട്ടെ....!
  കവിത ഇഷ്ടായി... :-)

  ReplyDelete
  Replies
  1. വെറുമൊരു തോന്നലായാല്‍ മതി സംഗീത്.

   Delete
 11. Replies
  1. ഇത്തരം വെറും തോന്നലൊക്കെ നുള്ളിക്കളഞ്ഞാല്‍ ദുഃഖം മാറി സന്തോഷാവും സര്‍ .

   Delete
 12. പ്രണയത്തിനു മാത്രമല്ല മിക്കതിന്റെയും ഒടുക്കം ഇങ്ങനെ ഒക്കെ തന്നെ.
  പിന്നെ തോന്നും തോന്നലാണോ എന്ന്!
  അതെ എല്ലാം തോന്നലാണ്

  ReplyDelete
  Replies
  1. ഉം ...എല്ലാം അങ്ങനെയായിരിക്ക്യോ ശിഹാബ് ?

   Delete
 13. കള്ള മനസ്സുമായ് പ്രണയം തുടങ്ങുന്നവർക്ക് ഒരു മുന്നറിയിപ്പ് .... മനോഹരമായിരിക്കുന്നു വരികൾ

  ReplyDelete
  Replies
  1. This comment has been removed by the author.

   Delete
  2. കള്ള മനസ്സോടെയാണോ ...............ആവോ .നന്ദി മാനവ .

   Delete
  3. രാത്രി ആരും കാണാതെ പതുങ്ങി പതുങ്ങി വന്നത് കൊണ്ട കള്ള മനസെന്നു പറഞ്ഞെ .... ചേച്ചി .... കള്ളന്മാരല്ലേ അങ്ങനെ വരുന്നത് ഹി ഹി ഹി

   Delete
 14. എല്ലാ പ്രണയത്തിലും ഇത്തരമൊരു തോന്നൽ ഒരു നിമിഷമെങ്കിലും ഉണ്ടാവും എന്നു തോന്നുന്നു.അതു അവസാനമല്ല.ആ തോന്നലിനെ അതിജീവിക്കുന്നതാണ് പ്രണയത്തിന്റെ എറ്റവും വലിയ വെല്ലുവിളി.ആ അതിജീവനത്തിനു ശേഷമുള്ളത് കൂടുതൽ മധുരം!
  മനോഹരമായ വരികൾ.

  ReplyDelete
  Replies
  1. തീര്‍ച്ചയായും ജുവല്‍ ....ഇത്തരം തോന്നലുകളെ അതിജീവിക്കുന്ന പ്രണയം ഉദാത്തമായിരിക്കും.നന്ദി വരവിനും ...അഭിപ്രായത്തിനും .

   Delete
 15. ഞാന്‍ നിന്നെ പ്രണയിക്കുമ്പോള്‍ നിന്നിലെ നന്മ മാത്രമേ കാണുന്നുള്ളൂ.നിന്റെ ചിരി, കളിയാക്കലുകള്‍ , നീ എനിക്ക് പകര്‍ന്നു നല്‍കിയ സന്തോഷങ്ങള്‍ .നീ എന്നിലാ സമയം വിസ്മയമാണ്!.....പക്ഷെ നിന്നെ സ്നേഹിച്ചു തുടങ്ങിയപ്പോള്‍ ..നീ എന്‍ മുന്നില്‍ മറ്റൊരാളായി .നിന്‍റെ തെറ്റുകളും എന്‍ മുന്നില്‍ ഇതള്‍ വിരിഞ്ഞു..അതെന്നെ പലപ്പോഴും നിരാശപ്പെടുത്തുകയും, സങ്കടപ്പെടുത്തകയും ചെയ്യുന്നു...എന്നിട്ടും നിന്നെ ഞാന്‍ ജീവന് തുല്യം സ്നേഹിക്കുന്നു..........ഇനി നീ പറ ഞാന്‍ നിന്നെ പ്രണയിക്കണോ?? അതോ സ്നേഹിക്കണോ?? rr

  ReplyDelete
 16. കാവ്യ സായാഹ്നത്തിനും നന്ദി...

  ReplyDelete
  Replies
  1. നന്ദി സങ്കല്പങ്ങള്‍ .

   Delete
 17. കല്ലടര്‍ന്ന വഴികളിലിടറാതെ..........
  മഞ്ഞുപുതച്ച
  കൊടും ഗര്‍ത്തങ്ങളിലമരാതെ
  അരുമയോടെന്നെ
  മുകളിലേയ്ക്ക് നടത്തി
  പാതി വഴി പിന്നിടെ ,
  ഹിമദംശനമേറ്റു വിണ്ടോരെന്‍
  തുടുത്ത പാദങ്ങള്‍
  കരിനീലമാര്‍ന്നു വിങ്ങെ
  വിരിഞ്ഞ തോളിലേറ്റിയാണവന്‍
  യാത്ര തുടര്‍ന്നത്
  ചെങ്കുത്തായ വഴികളില്‍
  ആ നെഞ്ചിന്‍റെ മിടിപ്പും
  കരലാളനങ്ങളും
  പ്രണയത്തിന്‍റെ ഉഷ്ണവും
  യാത്രയുടെ ദൈര്‍ഘ്യം
  കൂട്ടിയോ കുറച്ചോ?...ഇത്രേം കരുതലോടെ മുകളിലെയ്ക്കെത്തിച്ച ആള്‍ ഒരു വെറും തോന്നല്‍ പറഞ്ഞപ്പോഴേയ്ക്കും ....ഇതാ നിങ്ങള്‍ ലേഡീസിന്‍റെ കുഴപ്പം ............സൂപ്പര്‍ വരികള്‍ മിനീ .വളരെ ഇഷ്ടപ്പെട്ടു.

  ReplyDelete
  Replies
  1. ന്‍റെ ...അനോണിയെ ....ഇങ്ങനെ മറഞ്ഞു നിന്ന് പറയാതെ ധൈര്യമുണ്ടെങ്കില്‍ നേരില്‍ വരൂ .ഞങ്ങള്‍ ലേഡീസ് കുഴപ്പക്കാരല്ലാട്ടോ .

   Delete
 18. very hard to absorb.........new words.........mm anyway good imagination .

  ReplyDelete
  Replies
  1. ഓ.........ഞാന്‍ തോറ്റു.ഇത്ര നാളായിട്ട് മലയാളം പഠിച്ചില്ലല്ലോ ....ഹും!

   Delete
 19. സുന്ദരമായ വരികൾ. എല്ലാം ഒരു തോന്നൽ. അല്ലെ ? ആശംസകൾ മിനി

  ReplyDelete
  Replies
  1. valare nandhi varavinum abhiprayangalkkum

   വളരെ നന്ദി വരവിനും അഭിപ്രായങ്ങള്‍ക്കും .   Delete
 20. പ്രണയത്തിൽ നിന്ന് മടങ്ങാം... ഒരൽപം കഴിഞ്ഞാൽ പ്രണയത്തിലേക്ക്‌ തിരിച്ചും...
  കേട്ടോ മിനി മോളേ

  ReplyDelete
  Replies
  1. ഈ കുട്ടീടെ ഒരു കാര്യം .ഹാഹാഹാ ...............

   Delete
 21. ഇങ്ങനെയെങ്കിലും തോന്നിപ്പിച്ചല്ലൊ
  ഈ തോന്നലിന് സ്തുതി...!

  ReplyDelete
  Replies
  1. മുരളിയേട്ടാ................ ആമീന്‍ !

   Delete

 22. വളരെ നന്നായിട്ടുണ്ടല്ലോ മിനി!എല്ലാ സ്നേഹിതരും മാറുമ്പോള്‍ തോന്നലല്ലാത്ത ഒരു സ്നേഹത്തെ പ്രദര്‍ശിപ്പിച്ച ഒരു വ്യക്തിയെ അറിയില്ലേ! (ROMANS-:5:8)

  (ROMANS-5:8)

  ReplyDelete
  Replies
  1. വായിച്ചു സര്‍ തോന്നലല്ലാത്ത സ്നേഹം പ്രദര്‍ശിപ്പിച്ച ആളെക്കുറിച്ച് .

   Delete
 23. വെറുമൊരു തോന്നല്‍ !

  ReplyDelete
  Replies
  1. അത്രേള്ളു ആര്‍ഷൂ.........അതിനാ ..............ഹ

   Delete
 24. ചില തോന്നലുകൾ . . എങ്കിലും ചിലപ്പോള്‍ ജ്വലിക്കുന്ന പ്രണയാഗ്നിയായി ഹൃദയത്തില്‍ പടരുന്നുണ്ടാവണം

  ReplyDelete
  Replies
  1. അതെ .... ജ്വലിക്കുന്ന പ്രണയാഗ്നി യുടെ തീനാവുകള്‍ കരളിനെയും ഹൃദയത്തെയും ത്രസിപ്പിച്ചുകൊണ്ട്‌ ............നന്ദി അസീസ്‌ ഈസാ .............

   Delete
 25. "വെറുമൊരു തോന്നലല്ലേ..."
  ആയിരുന്നോ?
  ആ തോന്നലിനപ്പുറം ഇനിയെന്ത് ?
  വെറുമൊരു തോന്നലല്ല, തീര്‍ച്ച.

  ReplyDelete
 26. വളരെ നന്നായിട്ടുണ്ട് !

  ReplyDelete
 27. എല്ലാം തുടങ്ങുന്നതും ഒടുങ്ങുന്നതും ഒരു തോന്നലിലല്ലേ.. മിനിച്ചേച്ചീ... ഗദ്യ കവിത വിട്ട് പദ്യകവിതയായിരുന്നെങ്കില്‍ എന്നൊരു കുഞ്ഞുതോന്നല്‍... അത്ര മനോഹര വരികള്‍... പദങ്ങള്‍...
  ബിപിൻ സര്‍ പറഞ്ഞതിനോടും ജൂവല്‍ പറഞ്ഞതിനോടും വളരെയധികം യോജിക്കുന്നു...

  ReplyDelete