Saturday, August 17, 2013

കവിത

കവിത                       മിനി പി സി
               



പൊന്നിന്‍ചിങ്ങം


" പൊന്നിന്‍ പുലര്‍ക്കാലം മന്നില്‍  ചൊരിഞൊരീ....

ചമ്പകപ്പൂമണം കാറ്റില്‍ പരക്കവേ....

തെച്ചിയും പിച്ചിയും ,ചേമന്തിയും ചെറു

മുക്കുറ്റിയും ചേര്‍ന്നാര്‍ത്തുല്ലസിയ്ക്കവേ ..........

മഴ മാറിപ്പയ്യെ തെളിഞ്ഞ നഭസ്സിലായ്

തുമ്പികളാനന്ദ നൃത്തമാടീടവേ........

ചമ്പാവുപാടത്തെ കൊയ്ത്തടുത്തെന്നോതി

കുയിലമ്മ കുഞ്ഞിനെ പാടിയുറക്കവേ.........

ദൂരെ കിഴക്കന്‍ മലകളില്‍ നിന്നുമൊഴുകിയെത്തും

കാറ്റില്‍ പൂവിളിയുയരവേ...........

മാവേലിമന്നന്‍റെ പുകള്‍പാടി മൈനകള്‍

മാകന്ദശാഖിയിലൂഞ്ഞാലിലാടവേ....

നിറമാര്‍ന്ന സ്വപ്നങ്ങള്‍ തുടികൊട്ടും ഹൃത്തുമായ്‌

വരവേല്‍ക്കാം നമ്മള്‍ക്കീ ചിങ്ങപ്പുലരിയെ ! "

40 comments:

  1. പൂക്കളുടെ വസന്തകാലം. വിളവെടുപ്പിന്റെ സമൃദ്ധ കാലം. പ്രത്യാശകളുടെ ധന്യകാലം. ഓണക്കാലം , പുതുവര്‍ഷാശംസകള്‍ .

    ReplyDelete
    Replies
    1. മാവേലി ..നാടുവാണീടും .................അനീഷ്‌ ഹാപ്പി ഓണം !

      Delete
  2. പുതുവർഷാശംസകൾ....

    ReplyDelete
    Replies
    1. സാറിനും പുതുവര്‍ഷാശംസകള്‍

      Delete
  3. വരവേല്‍ക്കാം ചിങ്ങ പുലരിയെ............

    ReplyDelete
    Replies
    1. പുതുവത്സരാശംസകള്‍

      Delete
  4. വരവേല്‍ക്കുക ചിങ്ങപ്പുലരിയെ!

    ReplyDelete
    Replies
    1. അജിത്തേട്ടാ പുതുവത്സരാശംസകള്‍

      Delete
  5. നിറമാര്‍ന്ന സ്വപ്നങ്ങള്‍ തുടികൊട്ടും ഹൃത്തുമായ്‌

    വരവേല്‍ക്കാം നമ്മള്‍ക്കീ ചിങ്ങപ്പുലരിയെ ! ".....


    അതെ.

    ആശംസകൾ.
    കവിത നന്നായിരിക്കുന്നു.

    ReplyDelete
    Replies
    1. ഡോക്ടര്‍ , പുതുവത്സരാശംസകള്‍

      Delete
  6. വരവേല്‍ക്കാം ചിങ്ങപ്പുലരിയെ.....
    നന്നായിരിക്കുന്നു ഈ പൊന്നിന്‍ചിങ്ങക്കവിത.
    ആശംസകള്‍

    ReplyDelete
    Replies
    1. സാറിന് , എന്‍റെ പുതുവത്സരാശംസകള്‍

      Delete
  7. പുതുവല്‍സരാശംസകള്‍

    ReplyDelete
    Replies
    1. സരിനും എന്‍റെ പുതുവത്സരാശംസകള്‍

      Delete
  8. വരികളില്‍ ഹരിതാഭമായ ഒരു കാലം തെളിഞ്ഞു.ഒരു ചിങ്ങപ്പുലരിപോലെ മനോഹരമായ വാക്കുകള്‍ ..ആശംസകള്‍

    ReplyDelete
    Replies
    1. സര്‍ , എന്‍റെ പുതുവത്സരാശംസകള്‍

      Delete
  9. ചിങ്ങപൊൻപുലരി .
    ആശംസകൾ

    ReplyDelete
    Replies
    1. മന്‍സൂര്‍ ,പുതുവത്സരാശംസകള്‍

      Delete
  10. സസന്തോഷം ഞാനും കൂടുന്നു, വരവേല്‍ക്കാന്‍....

    ReplyDelete
    Replies
    1. വിനീത് എന്‍റെ പുതുവത്സരാശംസകള്‍

      Delete
  11. മനോഹരം, ലളിതമായവരികള്‍...!
    വരവേല്‍ക്കാം പുതുവര്‍ഷത്തെ....

    ReplyDelete
    Replies
    1. വളരെ നന്ദി ഈ വരവിന് കൂടെ പുതുവത്സരാശംസകളും

      Delete
  12. രസകരമായ ഒരു ഗാനം പോലെ മനോഹരം ഈ എഴുത്ത്! ആദ്യത്തെ വരി ഒന്ന് തിരുത്തുക, ചെറിയ അക്ഷര പിശകുണ്ട്

    ReplyDelete
    Replies
    1. മിനി പിസിAugust 19, 2013 at 3:02 PM

      പ്രവീണ്‍ ,ആ കറക്റ്റ്‌ വാക്ക് ടൈപ്പ് ചെയ്യാന്‍ പറ്റുന്നില്ല അതാണ്‌ .പുതുവത്സരാശംസകള്‍

      Delete
  13. Replies
    1. മിനി.പി.സിAugust 19, 2013 at 3:03 PM

      അസ്രുസ്, പുതുവത്സരാശംസകള്‍

      Delete
  14. hum..kollaam...varatte..
    chingam....

    ReplyDelete
    Replies
    1. മിനിപിസിAugust 19, 2013 at 3:04 PM

      ഹാവൂ ,ഇത്രനാള്‍ എവിടെയായിരുന്നു ? പുതുവത്സരാശംസകള്‍ നേരുന്നു .

      Delete
  15. കൃഷിയും കര്‍ഷകനും പുന്നെല്ലും പുതുമണ്ണും ഒന്നും ഇല്ല എങ്കിലും മലയാളി ആണെന്ന അഹങ്കാരത്തില്‍ നമുക്കും ആഘോഷിക്കാം പുതുവര്‍ഷം

    ReplyDelete
    Replies
    1. മിനി പിസിAugust 21, 2013 at 1:03 PM

      ആ ഒരു അഹങ്കാരം മാത്രമെ നമുക്ക് ബാക്കിയുള്ളൂ .പുതുവത്സരാശംസകള്‍ !

      Delete
  16. ലളിതമായ വരവേല്പ്പ്. മനോഹരം..

    ReplyDelete
  17. മിനി പിസിAugust 21, 2013 at 1:01 PM

    ജെഫൂ പുതുവത്സരാശംസകള്‍

    ReplyDelete
  18. ഹൃദ്യമായ വരികൾ.ലളിതസുന്ദരമായ അവതരണം.

    നന്നായിരിക്കുന്നു.

    സന്തോഷം,സമാധാനം; ഇതൊക്കെ നിറഞ്ഞ ഒരോണം കാലേകൂട്ടി ആശംസിക്കുന്നു.

    ശുഭാശംസകൾ...


    ReplyDelete
  19. സൌഗന്ധികങ്ങള്‍ക്ക് എന്റെ പുതുവത്സരാശംസകള്‍ !

    ReplyDelete
  20. ഓർമകളുടെ വസന്തം വിരിയിക്കുന്ന ഓണക്കാലം വീണ്ടും
    ആശംസകൾ

    ReplyDelete
  21. ഓർമകളുടെ വസന്തം വിരിയിക്കുന്ന ഓണക്കാലം വീണ്ടും
    ആശംസകൾ

    ReplyDelete
    Replies
    1. രതീഷ്‌ ,പുതുവത്സരാശംസകള്‍ !

      Delete
  22. Replies
    1. മുരളിയേട്ടന് എന്‍റെ പുതുവത്സരാശംസകള്‍ .!

      Delete
  23. ആദ്യത്തെ മൂന്നു വരികൾ വല്ലാതെ ഇഷ്ടപ്പെട്ടു - അതിനു പ്രത്യേക നന്ദി
     
    പക്ഷെ ബാക്കി അവയ്ക്കൊപ്പം എത്തിയില്ല 

    സാരമില്ല

    ReplyDelete