Wednesday, April 30, 2014

കഥ - കൊറോണ വൈറസ്‌                                          മിനി.പി.സി
                    


      കൊറോണ വൈറസ്‌ നാട്ടിലേയ്ക്ക് പോകുംമുമ്പ് ഓരോരുത്തര്‍ക്കും

വാങ്ങിക്കേണ്ടുന്ന,സ്നേഹസമ്മാനങ്ങളുടെ,ലിസ്റ്റെടുക്കുകയായി

രുന്നു, പ്രിയാവര്‍ഗീസ്! ഇത്തവണ നാട്ടില്‍ തന്നെയും പ്രതീ

ക്ഷിച്ച് എന്തൊക്കെ പ്രോഗ്രാമുകളാണ്! ഒരെയോരാങ്ങള,

“കുഞ്ഞൂട്ടിച്ചായന്‍റെ”കൊച്ചിന്‍റെ മാമോദീസ,ലാലിയാന്ടിയു 

ടെയും തോമസങ്കിളിന്‍റെയും ഇരുപത്തിയഞ്ചാം വെഡിങ്ങ്ആ 

നിവേഴ്സറി, ലിന്‍സീടെ മാര്യേജ്,സുനീഷിന്‍റെ ഹൌസ്–വാമിം- 

ഗ്...അങ്ങനെ ഒരുപാട്  കാര്യങ്ങള്‍ തന്‍റെ സൌകര്യത്തിനനു- 

സരിച്ചാണ് അറേഞ്ച്ചെയ്തിരിക്കുന്നത് ,എന്തിനുമേതിനും 

എല്ലാര്‍ക്കും  താന്‍വേണം ...അവള്‍ അഭിമാനത്തോടെ 

എല്ലാവര്‍ക്കുമുള്ള കനപ്പെട്ട സമ്മാനങ്ങളുടെ ലിസ്റ്റ് എഴുതി 

തീര്‍ത്തു.

“ എന്താ കഴിഞ്ഞോ ,തന്‍റെ കണക്കെടുപ്പ് ?

റൂംമേറ്റ് ജയന്തിയാണ് .സൌദിമിനിസ്ട്രിയുടെ കീഴിലുള്ള

ഇന്‍സാഫില്‍ നേഴ്സുമാരാണ് ഇരുവരും! നാട്ടിലേയ്ക്ക്

പറക്കാന്‍ അവധിയെത്തുന്നതും നോക്കിയിരിക്കുന്ന പ്രിയയെ

സംബന്ധിച്ചിടത്തോളം അപൂര്‍വമായിമാത്രം നാട്ടിലേയ്ക്ക്

പോകുന്ന ജയന്തി ഒരത്ഭുത പ്രതിഭാസമാണ്.പ്രിയ , കുളികഴി-

ഞ്ഞ്‌ മുടിയുണക്കുന്ന ജയന്തിക്കുനേരെ തിരിഞ്ഞു ,

“തന്നെ സമ്മതിയ്ക്കണം,സ്വന്തം ചേച്ചീടെ മോള്‍ടെ മാര്യെജല്ലെ

അടുത്തമാസം!താനെന്താ ,പോകുന്നില്ലെന്നു പറയുന്നത് ?കഷ്ടം! ”

അതുകേട്ട്‌ ജയന്തിയ്ക്കു ചിരിവന്നു.അവള്‍ തന്‍റെ  മുടിയുടെ

തുമ്പുകെട്ടുന്നതിനിടെ പതിയെ പറഞ്ഞു ,

“എല്ലാരും പറയില്ലേ നിങ്ങടെ പ്രെസന്‍സാണ്,ബെസ്റ്റ്‌പ്രെസന്‍റ് 

എന്ന് ,എന്‍റെ  കാര്യത്തില്‍ നേരെ തിരിച്ചാണ്,അതോണ്ട്

ഞാന്‍ അവര്‍ക്ക് വേണ്ടത്എന്താന്നുവെച്ചാല്‍അയച്ചു

കൊടുക്കും..അതുകൊണ്ട് അവര് ഹാപ്പിയാകും പിന്നെന്താ 

പ്രോബ്ലം? എനിക്കീ പൊള്ളയായ സ്നേഹമൊന്നും 

അനുഭവിച്ചാല്‍ ദഹിയ്ക്കില്ല ”

പ്രിയയ്ക്കെന്തോ ആ പറഞ്ഞത് ഇഷ്ടമായില്ല ,അവള്‍,ഉള്ളില്‍

പിറുപിറുത്തു

“ ഈ പുള്ളിക്കാരിയ്ക്ക്  ഇന്‍സാഫിലെ ആ പാക്കിസ്ഥാനി 

ദക്തൂറയുടെ തെറികേട്ട് ഇവിടെ നില്‍ക്കാനാ ഇഷ്ടം !”

“ പക്ഷെ...ഒരുകാര്യമുണ്ട് നമുക്കൊരു കഷ്ടം വരുമ്പോ നമ്മുടെ

ബന്ധുക്കളെ ഉണ്ടാവൂ .........!” പ്രിയ ജയന്തിയെ

 ഗുണദോഷിച്ചു.പക്ഷെ ജയന്തി അതിനെ ശക്തമായി നേരിട്ടു .

“ എന്‍റെ  ജീവിതത്തില്‍ ഇതുവരെ എന്‍റെ  കഷ്ടങ്ങളില്‍കരു 

തുകയും ആശ്വസിപ്പിക്കുകയും സഹായിക്കുകയും ചെയ്തി

ട്ടുള്ളത് നിങ്ങള്‍ സഹപ്രവര്‍ത്തകരും സ്നേഹിതരുമൊക്കെയാ...

അതില്‍ എന്നെ എപ്പോഴും ചീത്തവിളിക്കുന്ന പാക്കിസ്ഥാനി

ദക്തൂറ "ഫാസിയ" വരെയുണ്ട് !പക്ഷെ എന്‍റെ നേട്ടങ്ങളുടെ

പങ്കുപറ്റാനല്ലാതെ....അല്ലെങ്കില്‍ വേണ്ട തനിക്കിതൊന്നും

ഇപ്പോള്‍ പറഞ്ഞാല്‍  മനസ്സിലാവില്ല,”

ജയന്തി ഒരു മൂളിപ്പാട്ടോടെ തന്‍റെ ഉണങ്ങിയ മുടി മെടഞ്ഞിട്ടു,

 “ ബന്ധുവാര്......ശത്രുവാര് ........”

പ്രിയയ്ക്ക് അതുകേട്ട് കലശലായ ദേഷ്യം വന്നു.
               
             പിന്നീടുള്ള ദിവസങ്ങളില്‍ ഇന്‍സാഫില്‍ നല്ല

തിരക്കായിരുന്നു അവള്‍ക്ക് ,കൊറോണവൈറസ്‌ ബാധിച്ചുള്ള

മരണം  സൗദിയില്‍ അങ്ങിങ്ങ് റിപ്പോര്‍ട്ട് ചെയ്തതിന്‍റെ

അടിസ്ഥാനത്തില്‍ വരുന്ന കേസുകളൊക്കെ,വളരെ ശ്രദ്ധാപൂര്‍വം

കൈകാര്യം ചെയ്യേണ്ടിയിരിക്കുന്നു,ആ തിരക്കുകള്‍ക്കിടയിലും

അവളുടെ മനസ്സ് നാട്ടിലേയ്ക്കുള്ള യാത്രയിലായിരുന്നു

,ഒരുക്കങ്ങള്‍ പകുതി പൂര്‍ത്തിയാക്കിയ അന്ന് സന്ധ്യയ്ക്ക്

ഉല്ലാസഭരിതയായി സ്കൈപ്പില്‍കുഞ്ഞൂട്ടി ച്ചായനുമായി

സംസാരത്തിനിരുന്ന അവളോട് പതിവില്ലാത്ത കടുപ്പത്തില്‍അ

യാള്‍ചോദിച്ചു ,

“വരാനുള്ള ടിക്കെറ്റ് ബുക്ക്‌ചെയ്തോ?”

“ ഇല്ല ഇച്ചായാ നാളെ ചെയ്യണം .ഷോപ്പിംഗ്‌ ഒക്കെകഴിഞ്ഞു ”.

ഒരു നിമിഷം അയാള്‍ മൌനിയായി പിന്നെ പതറിപ്പതറി

പറഞ്ഞു,

“ആ...പിന്നെ ...ടീവീലൊക്കെ ന്യൂസുണ്ടല്ലോ...അവിടെ  

ഇപ്പൊ കൊറോണാവൈറസ്‌ പടര്‍ന്നു പിടിചേക്കുവാ കൊറെ

പ്പേര്‍ മരിച്ചൂന്നോക്കെ ,ഇവിടെ എല്ലാ വിമാനത്താവളത്തിലും

ജാഗ്രതാനിര്‍ദേശമൊക്കെ കൊടുത്തിട്ടുണ്ടല്ലോ .....ഈ അവസ്ഥ

യില്‍ നീ.....” .അയാള്‍ പൂര്‍ത്തിയാക്കാന്‍ വിഷമിച്ചു .

അതുകേട്ട് അവള്‍പൊട്ടിച്ചിരിച്ചു .

“ഓ ..എനിക്കിവിടെ ഒരു കുഴപ്പവും വരത്തില്ല അതോര്‍ത്ത്

ഇച്ചായന്‍ വിഷമിക്കല്ലെ . ഇവിടെ ഒരു പ്രശ്നവുമില്ല

ഇച്ചായാ ഒക്കെ ഈ മീടിയാസ്‌ പരത്തിപ്പറയുന്നതല്ലേ...

മാമോദീസായ്ക്ക് രണ്ടു ദിവസം മുമ്പ് ഞാനവിടെ

എത്തിയിരിക്കും  .”

അയാള്‍ എന്താണ് ഉദേശിക്കുന്നതെന്നറിയാതെ അവള്‍ പറഞ്ഞു.
.
അയാള്‍ പിന്നെയും വാക്കുകള്‍ക്കായി അലക്ഷ്യമായി പരതി,”

“ അതുപിന്നെ ഈ മാമോദീസാ, കല്യാണം എന്നൊക്കെ

പറയുമ്പോ ഒരുപാടുപേരൊക്കെ വരുന്നതല്ലെ...ഈ

ന്യൂസോക്കെ കണ്ട്  എല്ലാര്‍ക്കുമിപ്പോ സൗദീന്നു കേള്‍ക്കു 

മ്പോഴെ പേടിയാ...അതോണ്ട് നീയിപ്പം വരണ്ട .എല്ലാര്‍ക്കുമു 

ള്ളത് അയച്ചാ കിട്ടാനുള്ള സമയമൊക്കെ ഉണ്ടല്ലോ 

!ആവശ്യങ്ങളൊക്കെ നടക്കട്ടെ ,നിനക്ക് പിന്നീട് വന്നാലും 

മതീലോ...ഇതിന്‍റെയൊക്കെ പേടിയൊന്നു തീര്‍ന്നോട്ടെ..”

അയാള്‍ മറുപടിക്ക് കാക്കാതെ സംസാരം നിര്‍ത്തി ....പ്രിയ  

അല്‍പ്പനേരം ആ ഇരുപ്പ് അങ്ങനെ ഇരുന്നുപോയി...പിന്നെ

വലിയൊരു കരച്ചിലോടെ , അവള്‍ക്കരികിലിരുന്ന്

വസ്ത്രങ്ങള്‍ മടക്കിവെയ്ക്കുകയായിരുന്ന ജയന്തിയെ

കെട്ടിപ്പിടിച്ചു ,അവളുടെ തേങ്ങലിലും ഇടര്‍ച്ചയിലും തട്ടി

മുറിവേറ്റ വാക്കുകള്‍ ജയന്തിക്കുമുന്‍പില്‍ പ്രാണവേദനയോടെ

പിടഞ്ഞു,  

“എന്നോട്...കുഞ്ഞൂട്ടിച്ചായന്‍....വരണ്ടാന്നു...പറഞ്ഞു....അവ

ര്‍ക്ക് പേടിയാണത്രെ.. കൊറോണാ വൈറസ്‌.....”

അതുകേട്ട് ജയന്തിയ്ക്ക് ആദ്യം ചിരിയാണ് വന്നത് ! പിന്നെ  

അനുതാപത്തോടെ അവളെ ആശ്വസിപ്പിക്കുന്നതിനിടെ ഒരു 

വലിയ തിരിച്ചറിവിന് പ്രിയയെ പ്രാപ്തയാക്കിയ,കൊറോണാ 

വൈറസിനു നന്ദി പറഞ്ഞുകൊണ്ട് എന്നത്തെയും പോലെ 

അവള്‍ മൂളി..,

“ ബന്ധുവാര് ...ശത്രുവാര്
..............................................
.................................................
എല്ലാം പണം നടത്തും

ഇന്ദ്രജാലപ്രകടനങ്ങള്‍.........”


Friday, April 25, 2014

കവിത                         
                               മിനി.പി.സി               

               വിളക്ക്


“  നിങ്ങള്‍ കണ്ടോ എന്‍റെ വിളക്ക് ? 

ഞാനത് തുടച്ചു വെച്ചിരുന്നു 

നിറയെ എണ്ണയൊഴിച്ചിരുന്നു 

ലക്ഷണമൊത്ത തിരികള്‍ തെറുത്ത് 

ചന്തമായതില്‍ കത്തിച്ചുവെച്ചിരുന്നു !


            സന്ധ്യയില്‍ അതിന്‍റെ പ്രഭ   

        എന്നില്‍  വിശുദ്ധിയുടെ  

        ജ്വാലകള്‍ തീര്‍ത്തിരുന്നു !

         ചെറുകാറ്റില്‍ അതണയാതിരിക്കാന്‍  

        എന്‍റെ ഹൃദയം കാറ്റിനെ

        പ്രതിരോധിച്ചിരുന്നു


  ഇടെയ്ക്കെപ്പോഴോ 

എവിടെയോ??? 

ഞാനത് മറന്നുവെച്ചു ,,, 

എവിടെയാവും ?

പറയ്ക്ക്  കീഴില്‍ .... 

കുടത്തിനുള്ളില്‍ ....?


     ഇന്ന് ഞാനത് തിരയുകയാണ് 

കിട്ടുമെങ്കില്‍ .............

  വീണ്ടും എണ്ണ പകര്‍ന്ന് 

മരിച്ച തിരികള്‍ക്ക്

ജീവന്‍ കൊടുത്ത് 

എടുത്തുവെയ്ക്കാന്‍

 പറയ്ക്കുകീഴിലല്ല

  തണ്ടിനു  മുകളില്‍ !