Friday, March 15, 2013

അമ്മ


ചെറുകഥ              മിനി .പി സി

             അമ്മ

ഇല കൊഴിയുന്ന ശിശിരത്തിലെ കുളിരുള്ള പ്രഭാതം പോലെ


ആര്‍ദ്രയായ്‌ ആ അമ്മ നടന്നു .ഓരോന്നായ് പൊഴിയുന്ന ഇലകളെ


ഓര്‍ത്ത് വിതുമ്പുന്ന മാമരം പോലെയായി അമ്മയുടെ മനസ്സ് !


ഓരോ പുല്ലിലും , പൂവിലും തങ്ങിനില്‍ക്കുന്ന ഹിമകണങ്ങളില്‍


സൂര്യന്‍  മഴവില്ലു പൊഴിയ്ക്കുമ്പോള്‍ പ്രത്യാശയുടെ നേരിയ


കണികകള്‍  അമ്മയുടെ ഹൃദയ കോണുകളില്‍നിന്നും


കിനിഞ്ഞിറങ്ങി .ഒരു പക്ഷെ ഇന്ന് രാവിലെ കൃത്യം


പത്തേമുപ്പതിന് അമ്മയുടെ ഒരേയൊരുയൊരു മകനെ നിയമം


തൂക്കിലേറ്റും  ! കുരികിലിനു കൂടും , മീവല്‍പ്പക്ഷികള്‍ക്ക്


സങ്കേതവുമൊരുക്കുന്ന സ്വര്‍ഗത്തിലെ ദൈവം  , ഈ വിധവയെ


അനാഥ കൂടി ആക്കുന്നതിലെ പൊരുളെന്തെന്നോര്‍ത്ത് അമ്മ


വ്യാകുലപ്പെട്ടു .കത്തിച്ച മെഴുകുതിരികളുമായി കര്‍ത്താവിന്‍റെ


ക്രൂശിതരൂപത്തിനു മുന്‍പില്‍ മുട്ടികുത്തിനിന്ന അമ്മയുടെ


മിഴികളിലൂടെ കണ്ണുനീര്‍ത്തുള്ളികള്‍ ധാരധാരയായി ഒഴുകിയിറങ്ങി


. ആ കണ്ണുനീര്‍ത്തുള്ളികളില്‍ ഇന്നലെയും , ഇന്നും നിര്‍ദാക്ഷിണ്യം


തൂവിയെറിഞ്ഞ മലര്‍പ്പൊടി പോലെ ഓര്‍മ്മകള്‍ ചിതറി .


വൃശ്ചികത്തിലെ മഞ്ഞണിഞ്ഞ ഒരു സന്ധ്യയില്‍ മകനെ നെഞ്ചോടു


ചേര്‍ത്ത് പള്ളിയില്‍പോയത് , അവനെ അപ്പന്‍റെ തോളത്തിരുത്തി


കുന്നിറങ്ങി ദൂരെ പള്ളിയില്‍ പെരുന്നാളു കൂടാന്‍പോയത് ,


സെമിത്തേരിയില്‍ അപ്പന്‍റെ കുഴിമാടത്തിനു മുന്‍പില്‍ ഇനിയെന്ത് ?


എന്നോര്‍ത്ത് തളര്‍ന്നിരുന്നപ്പോള്‍  കണ്ണീരുണങ്ങിയ മുഖം നിറയെ


അവന്‍ കുഞ്ഞുമ്മകള്‍ തന്നത് , ആ കുഞ്ഞുകണ്ണുകളിലെ


സാന്ത്വനത്തിന്‍റെ തണലില്‍ ജീവിതം മുന്നോട്ടോടിയത്.....


" ഒടുവില്‍എപ്പോഴാണ് ദൈവമേ എന്‍റെ കുഞ്ഞിനെ എനിക്ക്


നഷ്ടമായത് "


അമ്മ ശബ്ദമില്ലാതെ കരഞ്ഞു .

              

          അമ്മയുടെ മനസ്സില്‍മകനെപ്പറ്റി ഒരു


സങ്കല്‍പ്പമുണ്ടായിരുന്നു , എന്നോ ഒരിക്കല്‍അമ്മയുടെ


ഹൃദയത്തിന്‍റെ ഉള്ളറകളില്‍ തങ്ങിപ്പോയ ഒരു രൂപം ! ഹൃദയ


ശുദ്ധിയും നിഷ്ക്കളങ്കതയും മുഖം നിറയുന്ന പ്രസന്നതയുമായി


പള്ളിയകത്തും കുന്നിന്‍ചെരുവിലെ കുടിലുകളിലും


സുവിശേഷഘോഷണം നടത്തുന്ന ഒരു ദൈവദാസന്‍റെ !


കുന്തിരിക്കത്തിന്‍റെ സുഗന്ധം വമിയ്ക്കുന്ന പള്ളിയകത്തെ


അഭൌമവും അലൌകികവുമായ അന്തരീക്ഷത്തില്‍ തനിയ്ക്ക്


വേണ്ടി കാല്‍വരിക്രൂശില്‍ മരിച്ചുയര്‍ത്ത കര്‍ത്താവിനു മുന്‍പില്‍


സ്വയം സമര്‍പ്പിക്കപ്പെടുമ്പോഴുള്ള സാന്ത്വനവും സ്വസ്ഥതയും


അവനെന്തെ തിരിച്ചറിയാതെ പോയി ? പ്രസ്ഥാനങ്ങള്‍ക്കും


പ്രഹസനങ്ങള്‍ക്കും വേണ്ടി രക്തസാക്ഷിയാവാനുള്ള മൌട്യതയ്ക്ക്


പിറകെയായിരുന്നു അവന്‍!

              

             അവസാനമായി മകനുമായുണ്ടായ കൂടിക്കാഴ്ച


അമ്മ ഓര്‍ക്കാന്‍ ശ്രമിച്ചു , ജയിലഴികള്‍ക്കപ്പുറത്ത് കണ്ട ആ


കണ്ണുകളില്‍ വിപ്ലവത്തിന്‍റെ തീക്കനലുകള്‍ക്ക് പകരം ശാന്തതയും


സ്നേഹവുമുണ്ടായിരുന്നു ! അമ്മയുടെ ക്ഷീണിച്ച കരങ്ങള്‍


കൂട്ടിപ്പിടിച്ച് ഒരു കുറ്റസമ്മതമെന്നോണം അവന്‍ പറഞ്ഞു ,


"  അമ്മേ ഞാന്‍ പാപിയാണ് , എനിക്ക് ചുങ്കക്കാരനെപോലെ


മാറത്തടിച്ചു നിലവിളിക്കണമെന്നുണ്ട്...ഒരവസരം കൂടി ദൈവം


തരുമെങ്കില്‍ അമ്മ ആഗ്രഹിച്ചത്‌ പോലെ ഒരു മകനായി ഞാന്‍


ജീവിയ്ക്കും ഉറപ്പ് . "


ലാവ പോലെ തിളച്ചു മറിയുന്ന അമ്മയുടെ മനസ്സിലേയ്ക്ക് ആ


വാക്കുകള്‍ ഹെര്‍മ്മോന്‍മഞ്ഞു പോലെ കിനിഞ്ഞിറങ്ങി .


ഫാദര്‍.ജോണ്‍സാമുവല്‍ അവനു വേണ്ടി രാഷ്ട്രപതിയ്ക്ക്


സമര്‍പ്പിച്ച ദയാഹര്‍ജി അദേഹം പരിഗണിച്ചില്ലെങ്കില്‍ ?


പള്ളിയകത്തെ ഘടികാരത്തില്‍മണി എട്ടടിച്ചപ്പോള്‍അമ്മയുടെ


ആത്മാവ് തേങ്ങി .


" ദൈവമേ ഞാന്‍നിന്‍റെ രക്ഷയെ കാത്തു മൂര്‍ച്ചിച്ചിരിക്കുന്നു ,  ,


എപ്പോള്‍ നീ എന്നെ ആശ്വസിപ്പിക്കുമെന്നു വെച്ച് എന്‍റെ കണ്ണ്


നിന്‍റെ വാഗ്ദാനം കാത്ത് ക്ഷീണിക്കുന്നു , പുകയത്ത് വെച്ച


തുരുത്തി പോലെ ഞാന്‍ ആകുന്നു . ഇനി ഏതാനും


മണിക്കൂറുകള്‍ക്കുള്ളില്‍ എന്‍റെ ഏക സമ്പാദ്യവും ഈ ലോകം


വിട്ടു പോകും... "  


കഠിനമായ വ്യസനം അമ്മയുടെ കണ്ണുകളില്‍ ഇരുട്ടുനിറച്ച്


ജീവിതത്തിനും മരണത്തിനും ഇടയിലെ നൂല്‍പ്പാലത്തിലൂടെ


അമ്മയെ മറ്റേതോ ലോകത്തിലേയ്ക്ക് നയിച്ചു....അവിടെ ഏ


ലോകത്തിന്‍റെതല്ലാത്ത പല കാഴ്ചകളും അമ്മ കണ്ടു ,കേള്‍ക്കാന്‍


ത്രാണിയില്ലാഞ്ഞിട്ടും പലതും കേട്ടു ....


" അവനെ ക്രൂശിക്ക  എന്ന് അവര്‍ വീണ്ടും നിലവിളിച്ചു  .


പീലാത്തോസ് അവന്‍ എന്ത് ദോഷം ചെയ്തു എന്ന് പറഞ്ഞാറെ


അവനെ ക്രൂശിയ്ക്ക എന്ന് അവര്‍അധികമായി നിലവിളിച്ചു . "


രക്താംബരവും മുള്‍മുടിയും ധരിച്ച് ചവിട്ടും തുപ്പലുമേറ്റ് .......


" എന്‍റെ ദൈവമേ ഈ കാഴ്ചകള്‍എനിക്ക് താങ്ങാവുന്നതിലും 


അധികമാണ് "


അമ്മ കണ്ണുകള്‍ ഇറുക്കിയടച്ചു . ആ കണ്ണുകളിലൂടെ ചുടു


കണ്ണീരോഴുകി....എന്‍റെ പാപങ്ങള്‍ക്ക് വേണ്ടി എന്‍റെ കര്‍ത്താവ്


ക്രൂശിക്കപ്പെടുന്നു ...ആ വ്യഥയിലും അധികമാണോ എന്‍റെ


നൊമ്പരങ്ങള്‍! ആരോ തന്‍റെ ഉള്ളറകളെ ഞെരുക്കിയ നിരാശയുടെയും


അരക്ഷിതാവസ്ഥയുടെയും  ഉള്‍വിങ്ങലുകളെ  തഴുകി


മാറ്റുന്നുവോ ? അമ്മ ആയാസപ്പെട്ട് കണ്ണുകള്‍ ചിമ്മിത്തുറന്നു...ഉവ്വ്

..

..ഒരിയ്ക്കലും ആരും തന്നിട്ടില്ലാത്ത സ്നേഹവായ്പ്പോടെ ആരോ തന്നെ


ചേര്‍ത്തുപിടിച്ചിരിക്കുന്നു , ആ സ്നേഹചൂടില്‍ ആ നെഞ്ചോടു ചേര്‍ന്ന് 


ഒരു കുറുപ്രാവിനെ പോലെ അമ്മ കിടന്നു ,അപ്പോള്‍ ആ നെഞ്ചിന്‍റെ 


താളം അമ്മയോട് മന്ത്രിച്ചു ....


“ രക്ഷിക്കാന്‍കഴിയാതവണ്ണം എന്‍റെ കൈ കുറുകിയിട്ടില്ല ,


കേള്‍പ്പാന്‍ കഴിയാതവണ്ണം എന്‍റെ ചെവി മന്ദമായിട്ടുമില്ല ! കുരികിലിനു


കൂടും മീവല്‍പ്പക്ഷികള്‍ക്ക് സങ്കേതവുമൊരുക്കുന്ന ഞാന്‍ നിന്നെ 


കൈവിടുമെന്നു കരുതിയോ ? ”


അനിര്‍വചനീയമായ ആ അനുഭൂതിയില്‍ബോധാബോധങ്ങള്‍ക്കിടയിലൂടെ 


ഒരു അപ്പൂപ്പന്‍താടി പോലെ ഒഴുകി നടക്കവെ അനേകം കാതം അകലെ


നിന്നെന്നവിധം അമ്മ ആ വിളി കേട്ടു ,


“ എലീശബേത്ത് .....എലീശബേത്ത് എഴുന്നേല്‍ക്കൂ ,  എത്ര നേരമായി


ഞാന്‍നിന്നെ വിളിക്കുന്നു ... ”


ഒരു പുകമറയ്ക്കുള്ളിലെന്നോണം  ഫാദര്‍ജോണ്‍സാമുവലിന്‍റെ മുഖം 


അമ്മ കണ്ടു .


“ എലീശബേത്ത്‌, നിന്‍റെ പ്രാര്‍ത്ഥന കര്‍ത്താവ് കേട്ടു . ജെയിലില്‍നിന്ന് 


നിനക്ക് ഒരു ശുഭവാര്‍ത്തയുണ്ട് ! നിന്‍റെ മകന്‍റെ ശിക്ഷ 


ഇളവ്‌ചെയ്തിരിക്കുന്നു .”


വെളുത്തു പഞ്ഞിപോലുള്ള പുരികങ്ങള്‍ക്ക് താഴെ ആ വൈദികന്‍റെ


കണ്ണുകള്‍  പ്രകാശിക്കുന്നത് അമ്മ കണ്ടു ...ആ പ്രകാശത്തില്‍ ദൂരെ 


താഴ്വരയിലെ പള്ളിയിലെ  ഉയര്‍പ്പിന്‍റെ ശുശ്രൂഷകള്‍ക്കു ശേഷം 


രക്താംബരം പോലെ ചുവന്ന വസ്ത്രങ്ങള്‍വെടിഞ്ഞ് ഹിമം പോലെ 


വെളുത്ത കുപ്പായമണിഞ്ഞ് തന്‍റെ മകന്‍ വരുന്നതുമോര്‍ത്ത് അമ്മ നിന്നു .

...കുന്തിരിക്കത്തിന്‍റെ ഗന്ധം വമിയ്ക്കുന്ന ഇളങ്കാറ്റിന്‍റെ അലൌകികവും 


അഭൌമികവുമായ നിര്‍വൃതിയില്‍  ലയിച്ച് ! .


56 comments:

 1. വേദവചനങ്ങളും ഇഴചേര്‍ത്ത് നിര്‍മ്മിച്ച കഥ വളരെ മനോഹരമായിരിയ്ക്കുന്നു മിനി

  ReplyDelete
  Replies
  1. അജിത്തേട്ടന് എന്‍റെ ഈസ്‌റ്റര്‍ ആശംസകള്‍ .

   Delete
 2. രക്താംബരം പോലെ ചുവന്ന വസ്ത്രങ്ങള്‍വെടിഞ്ഞ്
  ഹിമം പോലെ വെളുത്ത കുപ്പായമണിഞ്ഞ്
  തന്‍റെ മകന്‍ വരുന്നതുമോര്‍ത്ത് അമ്മ നിന്നു....
  kaavyaathmakamaaya rachana.
  Best wishes.

  ReplyDelete
  Replies
  1. നന്ദി സര്‍ . എന്‍റെ ഈസ്‌റ്റര്‍ ആശംസകള്‍ .

   Delete
  2. Thanks. Same to you and family.
   സമയം കിട്ടുമ്പോൾ എന്റെ ബ്ലോഗ്‌ സന്ദർശിക്കാൻ നോക്കുമല്ലോ.

   Delete
 3. ഭക്തിസാന്ന്ദ്രം....

  ഇഷ്ടായിട്ടോ

  ReplyDelete
  Replies
  1. നന്ദി മുബി .മുബിയ്ക്ക് എന്‍റെ ഈസ്‌റ്റര്‍ ആശംസകള്‍ .

   Delete
 4. മകന്റെ വിരഹം ഭക്തിയിലൂടെ അലിയിച്ചു കളയുന്ന അമ്മ...!

  ReplyDelete
  Replies
  1. എന്‍റെ ഈസ്‌റ്റര്‍ ആശംസകള്‍ .

   Delete
 5. ഭക്തിമയം.........ഇഷ്ടപ്പെട്ടു.
  പിന്നെ വരികൾ എന്താ ഒരു അടുക്കും ചിട്ടയും ഇല്ലാതെ പകുതിക്ക് വെച്ച് മുറിഞ്ഞും എന്തോ... ഒരു ഭംഗിക്കുറവ് തോന്നിപ്പിക്കുന്നു. അലൈയിന്മെന്റ് ഒന്ന് ശരിയാക്കൂ

  ReplyDelete
  Replies
  1. നിധീഷ്‌ അലൈയിന്മെന്റ് ശരിയാക്കാന്‍ ആഗ്രഹമുണ്ട് പക്ഷെ എനിക്കത് ശറിയ്ക്കും അറിയില്ല .എന്‍റെ ഈസ്‌റ്റര്‍ ആശംസകള്‍ .

   Delete
 6. എങ്ങനെ പറഞ്ഞു വന്നാലും അമ്മ അതമ്മ തന്നെ

  ReplyDelete
  Replies
  1. കാത്തിയ്ക്ക് എന്‍റെ ഈസ്‌റ്റര്‍ ആശംസകള്‍ .

   Delete
 7. നല്ല കഥ ടീച്ചര്‍...,..
  കഥയിലുടനീളം ക്രിസ്തീയ അന്തരീക്ഷം നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്...

  നല്ല രചന ആശംസകള്‍...,..

  ReplyDelete
  Replies
  1. നന്ദി മനോജ്‌ .മനോജിന് എന്‍റെ ഈസ്‌റ്റര്‍ ആശംസകള്‍ .

   Delete
 8. Replies
  1. ഷാജു എന്‍റെ ഈസ്‌റ്റര്‍ ആശംസകള്‍ .

   Delete
 9. ഒറ്റവാക്കിൽ പറയട്ടെ: മനോഹരം

  അമ്മ എന്ന വാകിനു പകരം വെക്കാം അമ്മ മാത്രമേ ഉള്ളൂ
  ശുഭാശംസകൾ

  ReplyDelete
  Replies
  1. ഒന്നും പകരം ആഗ്രഹിയ്ക്കാതെ നിസ്വാര്‍ത്ഥമായി സ്നേഹിക്കാന്‍ അമ്മയ്ക്കല്ലെ കഴിയൂ അല്ലെ .
   വളരെ സന്തോഷം ഈ ആശംസകള്‍ക്ക് ! കൂടെ എന്‍റെ ഈസ്‌റ്റര്‍ ആശംസകളും.

   Delete
 10. കഥ വളരെ നന്നായി പറഞ്ഞു കഥക്കുള്ളില്‍ നന്മ നിറഞ്ഞ വാക്കുകള്‍ ആണ് ഈ കഥയിലെ മനോഹാരിത

  ReplyDelete
  Replies
  1. വളരെ സന്തോഷം ! കൂടെ എന്‍റെ ഈസ്‌റ്റര്‍ ആശംസകളും.

   Delete
 11. ഈ ലോകത്ത് ഏറ്റം , ആത്മാര്‍ത്ഥമായി ദുഖിക്കുവാന്‍
  നമ്മുക്കാരെന്ന് ചോദ്യത്തിന് പറയാം അഭിമാനത്തോടെ ..
  അമ്മ തന്നെയെന്ന് ......... ആരും തരാത്ത സ്നേഹനിറവാണമ്മ ..
  നിരപരാധികള്‍ ശിക്ഷിക്കപെടുന്നു , കാലികമായ ചില മുഖങ്ങള്‍ കണ്ടൂ
  ഈ കഥകയിലുടനീളം .. " പേരറിവാളനേ " പൊലെ
  സത്യം , ഏറ്റം നിരപരാധിയായ " യേശുദേവന്‍ " കുരിശ്ശേറീ ..
  അതിനു ഒരൊ കാരണങ്ങളുണ്ടാകാം , കാലം കൊണ്ടു തരുന്നത് ..
  അവസ്സാന വിധി അവന്റെ തന്നെ , അതിനപ്പുറം എത്ര വിധികളുടെ
  കരുത്തുണ്ടേലും , അവന്റെ മുന്നില്‍ അത് ഇല്ലാതാകും ...
  ഭക്തിസാന്ദ്രമായ , ഒരു അമ്മയുടെ ഉള്ളം കൊണ്ട വരികള്‍ ..

  ReplyDelete
  Replies
  1. റിനി വളരെ നന്ദിയുണ്ട് സന്തോഷവും ! എന്‍റെ ഈസ്‌റ്റര്‍ ആശംസകള്‍ .

   Delete
 12. ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ അമ്മയെന്ന ചേർന്നപ്പോൾ നന്നായിരിക്കുന്നു. ആശംസകൾ..

  ReplyDelete
  Replies
  1. ജെഫുവിന് എന്‍റെ ഹാപ്പി ഈസ്റ്റര്‍ !

   Delete
 13. നന്നായി എഴുതി.....

  ReplyDelete
  Replies
  1. വളരെ നന്ദി സര്‍ ! സാറിന് എന്‍റെ ഹാപ്പി ഈസ്റ്റര്‍ !

   Delete
 14. മഞ്ഞിലൂടെ നടന്നുപോയ പ്രതീതി. മനസ്സിനെ കുളിരണിയിക്കുന്ന എഴുത്ത്.

  ReplyDelete
  Replies
  1. സ്നേഹത്തിന്‍റെ ഹെര്‍മോന്‍ മഞ്ഞു പൊഴിഞ്ഞ വഴികളിലൂടെ നടന്നു നീങ്ങുന്ന സുഹൃത്തിന് ഉയര്‍പ്പിന്‍റെ ആശംസകള്‍ !

   Delete
 15. ഭക്തിയിലൂടെ നേര്‍പ്പിക്കുന്ന വിരഹവേദനയില്‍ അമ്മ.......

  ReplyDelete
  Replies
  1. മിനിപിസിMarch 20, 2013 at 7:45 PM

   ആരോടും പരിഭവിക്കാതെ , ഒന്നിനേയും പഴിക്കാതെ ഒരു പാവം അമ്മ . സാറിന് എന്‍റെ ഹാപ്പി ഈസ്റ്റര്‍ .

   Delete
 16. മാതൃസ്നേഹം മഹത്തരം
  ആശംസകൾ

  ReplyDelete
 17. THANK YOU SIR . HAPPY EASTER !

  ReplyDelete
 18. നന്നായി .
  മാക്സിം ഗോറ്കിയുടെ അമ്മയും ,കാട്ടു കടന്നലും മറ്റും വായിച്ചാൽ വ്യത്യസ്തമായ അമ്മമാരേ കാണാം .
  കഥ വളരെ നനായി പറഞ്ഞു .

  ReplyDelete
  Replies
  1. മിനി പിസിMarch 21, 2013 at 9:09 PM

   മാനത്തുകണ്ണിയ്ക്ക് എന്റെ ഈസ്റ്റര്‍ ആശംസകള്‍ !

   Delete
 19. അമ്മയുടെ മഹത്വം വിളിച്ചുപറയുന്ന രചന ,ഭാവുകങ്ങള്‍

  ReplyDelete
 20. വളരെ സന്തോഷം ഈ വഴി വന്നതിന് .എന്റെ ഈസ്റ്റ്ര്‍ ആശംസകള്‍!

  ReplyDelete
 21. ആശംസകൾ...................കഥക്കും,കഥാകാരിക്കും..........

  ReplyDelete
  Replies
  1. സര്‍ ആശംസകള്‍ക്ക് നന്ദി കൂടെ എന്‍റെ ഈസ്റ്റ്‌ര്‍ ആശംസകളും !

   Delete
 22. കൊള്ളാം .. നന്നായിട്ടുണ്ട് ..

  ReplyDelete
 23. നന്ദി ശരത് .ശരത്തിന് എന്‍റെ ഈസ്റ്റ്‌ര്‍ ആശംസകള്‍ !

  ReplyDelete
 24. വായിച്ചു തീര്‍ന്നതു അറിഞ്ഞതേയില്ല ,മനോഹരമായ ഒരു കവിത പോലെ പറഞ്ഞ കഥ ,,അവസാനം ശുഭ പ്രതീക്ഷയോടെ അവസാനവും

  ReplyDelete
  Replies
  1. ഫൈസല്‍ നന്ദി , കൂടെ എന്‍റെ ഈസ്റ്റ്ര്‍ ആശംസകളും .

   Delete
 25. ഭക്തിയെ മൂറുകെപിടിച്ചു കൊണ്ടൊരു കഥ. പാവങ്ങൾക്ക് അതല്ലെ ഒരു വഴിയുള്ളു.
  ആശംസകൾ...

  ReplyDelete
 26. ഈസ്റ്റർ ആശംസകൾ...

  ReplyDelete
  Replies
  1. SAME TO YOU ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

   Delete
 27. നല്ല കഥ..ഒരു കവിത പോലെ!

  ReplyDelete
  Replies
  1. ചീരാമുളകിന് നന്ദി .കൂടെ എന്‍റെ ഈസ്റ്റ്ര്‍ ആശംസകളും .

   Delete
 28. ദൈവസ്നേഹം വർണ്ണിച്ചീടാൻ
  വാക്കുകൾ പോരാ...!!


  ദൈവസ്നേഹവും,മാതൃസ്നേഹവും ഒരുപോലെ വരച്ചുകാട്ടിയ ശുഭപര്യവസായിയായ നല്ല കഥ.


  ശുഭാശംസകൾ...

  ReplyDelete
  Replies
  1. നന്ദി സൌഗന്ധികം ,കൂടെ എന്‍റെ ഈസ്റ്റ്ര്‍ ആശംസകളും .

   Delete
 29. ശുഭം .
  ആ അമ്മ യുടെ കണ്ണീർ കൂടുതൽ പൊഴിയാതെ തന്നെ കഥ അവസാനിച്ചു ,
  മനസ്സിലെ ഭാരം മാറുന്ന ശുഭ ചിന്തകൾ നിറഞ്ഞു .
  ആശംസകൾ

  ReplyDelete
  Replies
  1. ആശംസകള്‍ക്ക് നന്ദി രതീഷ്‌ , കൂടെ എന്‍റെ ഈസ്റ്റ്ര്‍ ആശംസകളും .

   Delete
 30. ഭക്തിസാന്ദ്രം
  ഒപ്പം ആര്‍ദ്രമായ ഒരു ഭാവമുണ്ട് ഈ കഥക്ക്..
  നേര്‍ത്ത ഓരോഴുക്കുള്ള രചന മനോഹരം

  ReplyDelete
 31. വളരെ ഇഷ്ടമായി കഥയുടെ അവസാനം ഞാനാഗ്രഹിച്ചത് പോലെ തന്നെ
  ബൈബിള്‍ സ്പര്‍ശം എഴുത്തില്‍ നിലനിര്‍ത്തിയത് വായനയുടെ സുഖം കൂട്ടി
  ആശംസകള്‍

  ReplyDelete