Tuesday, August 21, 2012

അഗതികളുടെ അമ്മ


അഗതികളുടെ അമ്മ ,എന്ന് ലോകം സ്നേഹത്തോടെ,വിശേഷിപ്പിച്ച
മദര്‍തെരേസയുടെ ജന്മദിനം ഓഗസ്റ്റ്‌.27
       

കവിത                                         മിനി.പി.സി
                                   
        അഗതികളുടെ  അമ്മ


“”””””നഗര പ്രാന്തങ്ങളിലെ  മാലിന്യക്കൂമ്പാരങ്ങളില്‍  ,
ദുര്‍ഗന്ധം ,വമിക്കും ഓടകള്‍ക്കരികില്‍
ഒരു പിടിയന്നത്തിന്നായ് ,കടിപിടികൂട്ടും ,
തെരുവിന്‍റെ  മക്കളെ ചേര്‍ത്തണച്ച് ,
തന്‍റെയന്നത്തിന്നൊരു , പങ്കു നല്‍കി
എന്നും  പോറ്റിയോരമ്മ !

വീഥികളില്‍,പൊക്കിള്‍ക്കൊടി മുറിച്ചെറിഞ്ഞ
പിഞ്ചുകുഞ്ഞുങ്ങളെ  ഉറുമ്പുകള്‍
പൊതിയുന്നത്  കണ്ടില്ലെന്നു നടിച്ചു നാം,നടന്നു നീങ്ങവേ
വാര്‍ദ്ധക്യത്താലിടറും പാദങ്ങളും
വേച്ച് പോം ദേഹവുമായെത്തിയതിനെ
തന്‍റെ നെഞ്ചോടു ചേര്‍ത്ത് സ്വാന്തനിപ്പിച്ചോരമ്മ  !

ചുളിവുകള്‍ചിത്ര വേല ചെയ്ത മുഖത്ത്
അലതല്ലുന്നത് കാരുണ്യക്കടല്‍!
മിഴികളില്‍ഉദയ സൂര്യന്‍റെ  പൊന്‍പ്രഭ !
അധരങ്ങളില്‍സുവിശേഷം !
മതം സ്നേഹവും ...മാര്‍ഗം  ക്രിസ്തുവും
ലക്‌ഷ്യം നന്മയുമാക്കിയോരമ്മ   തന്‍
ആത്മാവിന്നു നമ്മോട് മന്ത്രിക്കുന്നു
“ആഡംബരക്കാറുകളില്‍ ആകാശക്കോട്ടകള്‍കെട്ടാന്‍
ചീറിപ്പായവേ ....വഴിയരികിലേയ്ക്കൊന്നു കണ്ണോടിക്കുക
ഒരു കൈത്താങ്ങിനായ് ആരെങ്കിലും കേഴുന്നുവെങ്കില്‍
ചെവികൊടുക്കുക ഒരു നല്ല ‘ശമരിയക്കാരനാവുക’ ””””

20 comments:

 1. അത്ഭുതാദരങ്ങളോടെ
  ഈ അമ്മയ്ക്കുമുമ്പില്‍ പ്രണാമം

  അവര്‍ മനുഷ്യദൈവമായില്ല
  മെഡിക്കല്‍, എന്‍ജിനീറിംഗ് കോളെജ് പണിതില്ല
  ഘടാഘടിയന്‍ ശിഷ്യന്മാരെ വളര്‍ത്തിയില്ല

  സ്നേഹം മാത്രം കൊടുത്തു
  അത് കപടാലിംഗനമല്ലായിരുന്നു
  അതുകൊണ്ട് അവര്‍ക്ക് ഈ ലോകത്തില്‍ ഒരു സാമ്രാജ്യം സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. പക്ഷെ അവര്‍ അനേകഹൃദയങ്ങളില്‍ ജീവിക്കുന്നു. താങ്ക്സ് മിനി. ഈ സ്മരണികയ്ക്ക്

  ReplyDelete
 2. മിനി.പി.സിAugust 22, 2012 at 1:56 PM

  വളരെ നന്ദി അജിത്തേട്ടാ .

  ReplyDelete
 3. മദര്‍ തെരേസയെ ഓര്‍ക്കേണ്ടത് തന്നെയാണ്..

  ReplyDelete
 4. സേവനം എന്ന പദത്തിന് ലോകത്തിലെ ഏതു ഭാഷയിലും പര്യായ പദമായി മാറിയ അമ്മ.. ഇനി ഉണ്ടാകുമോ ഇങ്ങനെ ഒരു കരുണ ഭൂമിയില്‍ ??

  ReplyDelete
  Replies
  1. മിനി.പി.സിAugust 26, 2012 at 10:07 PM

   ഉണ്ടാകുമെന്ന് നമുക്ക് പ്രത്യാശിക്കാം !

   Delete
 5. കാരുണ്യ കടലേ പ്രണാമം....

  ReplyDelete
  Replies
  1. മിനി.പി.സിAugust 26, 2012 at 10:09 PM

   ഈ വഴി വന്നതിനു നന്ദി !

   Delete
 6. ഒരു നല്ല ശമാര്യ്യാക്കാരന്‍ ആവുക
  നല്ല നിര്‍ദ്ദേശം, ആരെങ്കിലും ശ്രവിക്കുന്നുണ്ടോ
  ആ അമ്മ തന്‍ പാഠം പിന്തുടരാന്‍ ഇനിയുമിവിടെ
  മര്‍ത്യര്‍ ജനിക്കെണ്ടിയിരിക്കുന്നു
  ഹാ കഷ്ടം ആല്ലാതെന്തു പറയാന്‍
  വളരെ മനോഹരമായി അവതരിപ്പിച്ചു
  ഫോണ്ട് വായിക്കാന്‍ പ്രയാസം അത് മാറ്റുക
  വീണ്ടും വരാം
  എഴുതുക അറിയിക്കുക

  ReplyDelete
  Replies
  1. മിനി.പി.സിAugust 26, 2012 at 10:10 PM

   നന്ദി സര്‍ ! ഞാന്‍ ഗൂഗിള്‍ മലയാളം ആണ് ഉപയോഗിക്കുന്നത് !

   Delete
 7. ആ സ്നേഹകാരുണ്യത്തിനു പാത്രമാകാന്‍ അവസരം കിട്ടിയതൊക്കെ പുണ്യമായി, പാവനമായി കരുതുന്നു

  ReplyDelete
  Replies
  1. മിനി.പി.സിAugust 26, 2012 at 10:11 PM

   ഭാഗ്യവതി !

   Delete
 8. മറ്റുള്ളവരുടെ മനസ്സില്‍ സന്തോഷം ജനിപ്പിക്കുന്നതിനെ സൌന്ദര്യം എന്ന് വിളിക്കാമെങ്കില്‍ , ആലംബഹീനരുടെയും രോഗികളുടെയും ആശ്രയവും അത്താണിയുമായിരുന്ന ഈ അമ്മയായിരുന്നു എനിക്കറിയവുന്നതില്‍ വെച്ചേറ്റവും സൌന്ദര്യവതി....
  ഈ കവിതയ്ക്ക് നന്ദി !
  ആശംസകള്‍ !

  ReplyDelete
  Replies
  1. മിനി.പി.സിAugust 27, 2012 at 1:48 PM

   നന്ദി സുഹൃത്തെ ,

   Delete
 9. നല്ല ശമരിയക്കാര്‍ ഉണ്ടാവട്ടെ ഒരു പാട്...

  ReplyDelete
  Replies
  1. മിനി.പി.സിSeptember 1, 2012 at 6:59 PM

   നമുക്ക് പ്രത്യാശിക്കാം അല്ലെ !

   Delete
 10. അജിത്തേട്ടന്റെ സുന്ദരമായ അഭിപ്രായത്തിനപ്പുറം
  ആ എനിക്കൊന്നും അമ്മയെ കുറിച്ച് പറയാനില്ല.
  ഐൻസ്റ്റീൻ ഗാന്ധിജിയെ കുറിച്ച് പറഞ്ഞ വാക്കുകൾ മാത്രം
  ഞാൻ എടുത്തു പറയുന്നു,
  'ഇങ്ങനൊരു മനുഷ്യജീവി ഈ ഭൂമുഖത്ത് ('ആൾദൈമാവുക എന്ന ലക്ഷ്യമില്ലാതെ) ജീവിച്ചിരുന്നു
  എന്നത് വിശ്വസിക്കാൻ വരുംതലമുറയ്ക്ക് കഴിയുകയില്ല.'
  ആശംസകൾ മിനിച്ചേച്ചീ.

  ReplyDelete
 11. അമ്മക്കെന്റെ പ്രണാമം

  ReplyDelete
 12. മനുഷ്യദൈവമാകാൻ ശ്രമിക്കാത്തൊരമ്മക്ക് എന്റെ പ്രണാമം...

  ReplyDelete