Sunday, May 5, 2013

ഒരു വട്ടം കൂടി


കവിത                                                       മിനി പി സി







                 ഒരു വട്ടം കൂടി
                


                 "  ഒരു  വട്ടം  കൂടി   നാമൊരുമിച്ചില്ലെങ്കിലും
                      
                      ഒരുമിച്ചീ    തണലിലിരിയ്ക്കാം
                     
                       ഒരു കൊച്ചു പുസ്തകത്താളിന്‍റെ   ഹൃദയത്തിന്‍
           
                       ചുടുനൊമ്പരം  പങ്കിട്ടെടുക്കാം !
         
                      വലുതും വിശാലവുമീ   ലോകമെന്നാലും

                       ഒടുവില്‍ നാം കണ്ടെത്തിയില്ലെ  !

                       ഒരു വേനല്‍ മഴ പോലെയന്തരാത്മാവിലേ-

                      യ്ക്കൊരു  പോലെ പെയ്തിറങ്ങീലേ  .....

                     ഇനിയും  നാം  വേര്‍പിരിഞ്ഞിരുധ്രുവം പൂകിടും

                      നാഴികയെത്തീടും  മുന്‍പേ ........

                       ഒരു  വട്ടം  കൂടി   നാമൊരുമിച്ചില്ലെങ്കിലും
                      
                      ഒരുമിച്ചീ    തണലിലിരിയ്ക്കാം
                     
                       ഒരു കൊച്ചു പുസ്തകത്താളിന്‍റെ   ഹൃദയത്തിന്‍
           
                       ചുടുനൊമ്പരം  പങ്കിട്ടെടുക്കാം !           "

47 comments:

  1. മിനിപിസിMay 5, 2013 at 10:34 PM

    ഈ വിശാലമായ ബ്ലോഗുലോകത്ത് ഞാന്‍ എത്തിപ്പെട്ടിട്ട് ഒരു വര്‍ഷം തികയുന്നു ,ആത്മാര്‍ത്ഥതയും ,സ്നേഹവും കൈമുതലാക്കിയ ഒരുപാട് സുഹൃത്തുക്കളുടെ പ്രോത്സാഹനവും ,ആരോഗ്യകരമായ വിമര്‍ശനങ്ങളും എഴുത്തിന്‍റെ വഴിയില്‍ ഒരുപാട് ശക്തി പകര്‍ന്നു തന്നത് നന്ദിയോടെ ഓര്‍ക്കുന്നു ...ഇക്കാലമത്രയും ഇവിടെ എന്നെ നിര്‍ത്തിയ ദൈവത്തിന് സ്തുതി! ഒപ്പം പുണ്യവാളന്റെ ആത്മാവിന് നിത്യ ശാന്തി നേര്‍ന്നു കൊണ്ട് സസ്നേഹം ....മിനി

    ReplyDelete
  2. വാര്‍ഷികാശംസകള്‍
    തല്‍ക്കാലം അത്രയേയുള്ളു തരാന്‍.

    ReplyDelete
    Replies
    1. മിനിപിസിMay 6, 2013 at 10:04 PM

      അജിത്തേട്ടാ , തന്നത് വളരെ സന്തോഷത്തോടെ സ്വീകരിച്ചിരിക്കുന്നു .

      Delete
  3. അങ്ങിനെ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ ഉള്‍പ്രേരകങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊള്ളുന്നു. നല്ല കഥകളും കവിതകളുമൊക്കെയായി ഈ യാത്ര തടസ്സമേതുമില്ലാതെ തുടരുക..

    ReplyDelete
    Replies
    1. മിനി.പി.സിMay 6, 2013 at 10:05 PM

      ശ്രീ , സ്നേഹവും നന്ദിയും അറിയിക്കുന്നു .

      Delete
  4. കൂടുതല്‍ ഉയരങ്ങളിലെക്കെത്തട്ടെ

    ആശംസകള്‍ നേരുന്നു

    ReplyDelete
    Replies
    1. മിനിപിസിMay 6, 2013 at 10:07 PM

      വേനലില്‍ ഈ തണല്‍ എത്ര ആശ്വാസം !

      Delete
  5. വാർഷികാശംസകൾ ഒപ്പം ഇനിയും ഒരുപാടെഴുതാനും ആശംസകൾ

    ReplyDelete
    Replies
    1. മിനി.പി.സിMay 6, 2013 at 10:09 PM

      ജെഫൂ , ഈ ആശംസകള്‍ക്ക് എന്‍റെ ഹൃദയംഗമമായ നന്ദി ,സ്നേഹം ,സന്തോഷം !

      Delete
  6. എല്ലാ ആശംസകളും നേരുന്നു ...
    സസ്നേഹം

    www.ettavattam.blogspot.com

    ReplyDelete
    Replies
    1. മിനി.പിസിMay 6, 2013 at 10:11 PM

      ഷൈജു എന്‍റെ സ്നേഹത്തില്‍ കുതിര്‍ന്ന സന്തോഷം അറിയിക്കുന്നു , ഒപ്പം നന്ദിയും .

      Delete
  7. സര്‍വ്വൈശ്വര്യങ്ങളും നേരുന്നു.
    ആശംസകളോടെ

    ReplyDelete
    Replies
    1. മിനി.പി.സിMay 6, 2013 at 10:29 PM

      സര്‍ ,ഈ സ്നേഹത്തിന് ,അനുഗ്രഹത്തിന് എന്‍റെ നന്ദിയും സ്നേഹവും എളിമയോടെ സമര്‍പ്പിക്കുന്നു .

      Delete
  8. ആശംസകള്‍ തുടരുക..

    ReplyDelete
    Replies
    1. മിനി പിസിMay 6, 2013 at 10:25 PM

      തുടരാന്‍ നല്‍കുന്ന പ്രചോദനത്തിന് , ആശംസകള്‍ക്ക്.....എല്ലാം കാത്തിയ്ക്ക്, എന്‍റെ നന്ദിയും സ്നേഹവും അറിയിക്കട്ടെ

      Delete
  9. വാർഷികാശംസകൾ ; നമുക്ക് ഒരുമിച്ചീ തണലിലിരിയ്ക്കാം......... :)

    ReplyDelete
    Replies
    1. മിനി പിസിMay 6, 2013 at 10:23 PM

      നിധീഷ്‌ , ഈ ആശംസകള്‍ക്ക് എന്‍റെ നന്ദി സ്നേഹം സന്തോഷം എല്ലാം അറിയിക്കുന്നു ...തണലില്‍ ഇരിക്കാലോ ............

      Delete
  10. Replies
    1. മിനി.പിസിMay 6, 2013 at 10:21 PM

      നൌഷുവിന് , എന്‍റെ സ്നേഹവും സന്തോഷവും നന്ദിയും അറിയിക്കുന്നു .

      Delete
  11. ആദ്യമായി വാർഷികാശംസകൾ കേട്ടൊ മിനി
    ഈ തണലിൽ ഒരു വട്ടം മാത്രമല്ല അനേകവട്ടം ഇനിയും നമുക്കൊരുമിച്ചിരിക്കാ‍ാം...

    ReplyDelete
  12. മിനി.പി.സിMay 6, 2013 at 10:19 PM

    മുരളിയേട്ടാ , എന്‍റെ സ്നേഹത്തില്‍ ചാലിച്ച നന്ദി ,വീണ്ടും വീണ്ടും സ്വാഗതം ...ഈ തണലിലേയ്ക്ക് .

    ReplyDelete
  13. ആശംസകള്‍ മിനി...

    ReplyDelete
    Replies
    1. മിനിപിസിMay 7, 2013 at 11:24 AM

      മുബി ,എനിക്ക് വല്യ സന്തോഷം ഉണ്ട്ട്ടോ ,എന്നെ തിരഞ്ഞ്‌ ഇവിടെ വരാന്‍ കാണിക്കുന്ന വല്യ മനസ്സിന് എന്റെ നന്ദിയും ഒരുപാട് സ്നേഹവും .

      Delete
  14. മിനി, മനോഹരമായിരിക്കുന്നു ഈ കവിത. സംഗീതാത്മകമായി ചൊല്ലാൻ പറ്റിയ രചന. ആശംസകൾ

    ReplyDelete
    Replies
    1. മിനി.പി.സിMay 7, 2013 at 11:22 AM

      നന്ദി സര്‍ !

      Delete
  15. പ്രണയ നൊമ്പരങ്ങളില്‍ ....'ഒരുവട്ടം കൂടി'ഇത്തിരി വെട്ടം.

    ReplyDelete
    Replies
    1. മിനി.പി.സിMay 7, 2013 at 11:21 AM

      നന്ദി സര്‍ ,വീണ്ടും വരുക അനുഗ്രഹിക്കുക .

      Delete
  16. മിനി മനോഹരമായ കവിത.
    ഒരു വർഷം തികയുന്ന ഈ വേളയിൽ ഒരുപാട് എഴുതുവാൻ മിനിക്ക് കഴിയട്ടെ എന്നാശംസിക്കുന്നു
    ആശംസകൾ

    ReplyDelete
    Replies
    1. മിനി പിസിMay 7, 2013 at 11:18 AM

      വളരെ നന്ദി ,ഈ സന്ദര്ശനത്തിനും ആശംസകള്‍ക്കും .

      Delete
  17. aasamsakal ...ഒരുപാട് നല്ല സൃഷ്ട്ടികള്‍ ഉണ്ടാകട്ടെ

    ReplyDelete
    Replies
    1. മിനി.പിസിMay 9, 2013 at 11:47 AM

      പ്രമോദ്‌ , എന്റെ നന്ദിയും സ്നേഹവും അറിയിക്കുന്നു .

      Delete
  18. ഹൃദയത്തില്‍ നിന്നും ആശംസകള്‍ പ്രീയ കൂട്ടുകാരി ..
    ഇനിയുമൊഴുകട്ടെ ഉള്ളം വേവും നോവും
    കുളിരിന്റെ അലകളും .. വരികളിലേക്ക് ..
    ഒരൊ വരികളും പകര്‍ത്തപെട്ടത് പിന്നെ മാഞ്ഞ് പൊവുകയില്ല ..
    എല്ലാ മനസ്സുകളിലേക്കും പകര്‍ന്ന് പകര്‍ന്ന്
    ഒരുപാടൊരുപാട് വര്‍ഷങ്ങള്‍ നില നില്‍ക്കട്ടെ ..
    സ്നേഹാദരങ്ങളൊടെ ...............

    ReplyDelete
    Replies
    1. മിനിപിസിMay 9, 2013 at 11:40 AM

      വളരെ സന്തോഷം പ്രിയ കൂട്ടുകാരാ ഈ ആശംസകള്‍ക്ക് പകരം തരാന്‍ സ്നേഹത്തില്‍ പൊതിഞ്ഞ ഹൃദയംഗമമായ നന്ദി !

      Delete
  19. ബ്ലൊഗെഴുത്തിലെ,തിളക്കമുള്ള നക്ഷ്ത്രം...ആരേയും വേദനിപ്പിക്കാത്ത വാക്കുകൾക്കുടമ,ഇനിയും എത്രയോ കാതങ്ങൾ തണ്ടാൻ,മലയാളത്തിലെ ഒരു വലിയ എഴുത്തുകാരി അയി ഉയരാൻ....പ്രാർത്ഥന....കവിതക്ക് ആശാംസകൾ

    ReplyDelete
  20. മിനിപിസിMay 9, 2013 at 12:56 PM

    സര്‍ ഇത് എന്നെക്കുറിച്ച് തന്നെയാണോ ? ഇത്രയും നല്ല വിശേഷണങ്ങള്‍ക്കുള്ള യോഗ്യത എനിക്കുണ്ടോ ? ഈ പ്രാര്‍ത്ഥനകള്‍ എന്നും എനിക്ക് തുണയായിരിക്കട്ടെ എന്ന്‍ ആശിക്കുന്നു .ഒപ്പം എന്‍റെ നന്ദിയും സ്നേഹവും പ്രാര്‍ഥനകളും !

    ReplyDelete
  21. പുതിയ പ്രതീക്ഷകളുടെ ആകാശം മുന്നിലുണ്ട്.. ചിറകു വിരിച്ചു പറക്കാനൊരുങ്ങുന്ന കൂട്ടുകാരിക്ക് ആശംസകള്‍ ..

    ReplyDelete
    Replies
    1. മിനി.പി.സിMay 11, 2013 at 1:45 PM

      പ്രിയ കൂട്ടുകാരാ ,എന്‍റെ ഹൃദയംഗമമായ സ്നേഹവും സന്തോഷവും അറിയിക്കുന്നു ...അതോടൊപ്പം ഒരുപാട് നന്ദി ...........

      Delete

  22. പരിമിതികളിലും പ്രതീക്ഷാനിര്‍ഭരമായ മനസ്സ്..നല്ല വരികള്‍

    ReplyDelete
  23. ഹൃദ്യമായ വരികൾ. ഇഷ്ടമായി. ഇതും ജാലകത്തിൽ കണ്ടില്ല.

    ശുഭാശംസകൾ...

       

    ReplyDelete
    Replies
    1. സൌഗന്ധികം നന്ദി .

      Delete
  24. ആശംസകൾ. ഇനിയും നല്ല നല്ല കവിതകൾ വിരിയട്ടെ.

    ReplyDelete