Tuesday, August 14, 2012

മൈക്രോ കഥകള്‍


കയ്പുള്ള മിഠ‌ായികള്‍

" സ്വതന്ത്ര്യത്തിന്റെ,അറുപത്തിയാറാം വാര്‍ഷികം ,ആഘോഷിക്കുന്ന
,  ധന്യവേളയില്‍നമ്മുടെ രാജ്യത്തിന്റെ  നാനോന്മുഖമായ
,വികസനങ്ങള്‍,മറ്റു രാജ്യങ്ങള്‍ക്ക് മാതൃക........................"

സ്വാതന്ത്ര്യ ദിനാഘോഷങ്ങളോടനുബന്ധിച്ച് .പതാകയുയര്‍ത്താന്‍
വന്ന,രാഷ്ട്രീയ പ്രമുഖന്‍റെ പ്രസംഗം ,അലങ്കാരങ്ങളും,ആക്ഷനുകളും
കൊണ്ട് കൊഴുത്തു തുടങ്ങവേ,അവള്‍ തന്‍റെ ,   കുഞ്ഞുങ്ങളെയും
എടുത്തുകൊണ്ട്,തെരുവിന്‍റെ ഒരു കോണിലേയ്ക്കൊതുങ്ങി .
"അമ്മാ ,മിട്ടായി വേണമമ്മാ........."

കുട്ടികള്‍അവളുടെ സാരിത്തുമ്പില്‍പിടുത്തമിട്ട് അലമുറയിട്ടു .
അഴിമതിയും,    അസമത്വവും ,ഭീകരവാദവും,     പീഡനങ്ങളും
ചൂഷണങ്ങളും മാത്രം കൊടികുത്തി വാഴുന്ന പുതിയ ഇന്ത്യയെ
നോക്കി,ചങ്കുപൊട്ടി കരയുന്ന ഗാന്ധിജി,ഉള്‍പ്പെടെയുള്ള ,ഒരുപാട്‌
മഹാനുഭാവന്മാരുടെ വേദനയുടെ പ്രകമ്പനങ്ങളില്‍പെട്ട്,മക്കളുടെ
അലമുറയുടെ ശബ്ദം നേര്‍ത്തുവരവെ,അവള്‍,അവരോട്, മന്ത്രിച്ചു
"ആ മിട്ടായി നമുക്ക് വേണ്ട മക്കളെ,അതിനിപ്പോ ,കയ്പ്പാ ,
കാഞ്ഞിരത്തിന്‍റെ കയ്പ്പ് ! "


***************************************************************

മോണ്‍സാന്ടോയുടെ ക്രൂരകൃത്യങ്ങള്‍


"   അന്ന്,ബി.ടി ഉള്ളി വന്നു ,ഇന്നിപ്പോള്‍ ,ബി.ടി വഴുതനയും! 
എല്ലാത്തിനും അനുമതികൊടുക്കുന്ന ,ഈ കിരാതന്മാരെ,വെടിവെച്ച്
കൊല്ലുകയാണ് വേണ്ടത്,ഇതൊക്കെ തിന്നു തിന്ന് നാം എന്തൊക്കെ
ആയിത്തീരുമോ? "

അച്ഛന്റെ രോക്ഷം വിഷുപടക്കങ്ങള്‍,പോലെ ,പൊട്ടിചിതറവെ,
കുട്ടി ,ഏട്ടനോട് ചോദിച്ചു

"എന്താണേട്ടാ,' ബി.ടി "
തന്‍റെ,  ക്രിക്കറ്റ്‌, ബാറ്റും നെഞ്ചോടടുക്കി പിടിച്ച്,കളിക്കളത്തിലേക്ക്
ഓടുന്നതിനിടയ്ക്ക്,ഏട്ടന്‍പറഞ്ഞു ,
"ബി.ടി എന്നാല്‍,   ' ബാഡ്ടെന്‍ഡെന്‍സി'   ഒരു "മോണ്‍സാന്ടോയുടെ
ക്രൂരകൃത്യങ്ങള്‍" ,എന്നും പറയാം"   
കുട്ടിയ്ക്ക്, അത് മനസിലായോ ആവോ ?എന്നിട്ടും ജനിതക -
-മാറ്റങ്ങളോടെ പിറന്നു വീഴുന്ന ഒരു വിത്ത് പോലും
മുളയ്ക്കാതിരിക്കാന്‍ ,അച്ഛനോടൊപ്പം അവനും,ആകാശങ്ങളിലേക്ക്
കൈകളുയര്‍ത്തി ,പ്രാര്‍ഥിച്ചു .


*****************************************************************************************
       സംവാദം
"അര്‍ജുനന്മാര്‍ചരിയുമ്പോള്‍മാത്രം,പാപ്പാന്മാരുടെ ,ക്രൂരതയെ പറ്റി
ചര്‍ച്ച ചെയ്‌താlല്‍ പോര !മദ്യപിക്കാത്ത ,മൃഗസ്നേഹികളായ
നല്ല മനുഷ്യരെ ,പി.എസ്.സി മുഖേന തിരഞ്ഞെടുക്കണം.അവര്‍ക്ക് നല്ല സാലറി കൊടുക്കണം ,അങ്ങനെ ആനകള്‍ക്കു നേരെയുള്ള ക്രൂര പീഡനം
അവസാനിപ്പിക്കണം ,അവര്‍ക്കും ലഭിക്കണം നീതി."
ഒരു മൃഗസ്നേഹി ,ചായക്കട സംവാദത്തിനു  ,വഴിമരുന്നിട്ടു ,

ഇവിടെ മനുഷ്യന് ലഭിക്കുന്നില്ല നീതി ,പിന്നാ ആനയ്ക്ക് !
നമ്മുടെ എന്തോരം പെണ്കൊച്ചുങ്ങളാ,സൊന്തം വീട്ടില്‍അപ്പന്‍റെ
പീഡനങ്ങള്‍ക്ക് ഇരകളാവുന്നത് !അതിനെതിരെ.എങ്കിലും,നമുക്ക്
ശക്തമായിട്ട് പ്രതികരിക്കണം ,എന്നിട്ട് പോരെ ആന...പാവം
പെണ്‍മക്കള്‍"
 
സമകാലീന ,കേരളത്തിന്‍റെ മുഖം മൂടി വലിച്ചഴിച്ച് മറ്റൊരാള്‍
സംവാദത്തിന്‍റെ തിരി തെളിയിച്ചു. 

"ഓ.....ഈ പെണ്മക്കളുടെ ,മഹത്വമൊന്നും പറയണ്ട !പണ്ടൊക്കെ
ആണ്‍മക്കളായിരുന്നു തന്തേം,തള്ളേം തല്ലികൊന്നിട്ടുള്ളത്, ഇന്നിപ്പോ
പെണ്‍മക്കള്‍,പെറ്റ തള്ളയെ,മാസങ്ങളോളം,മുറിക്കകത്തിട്ടു പൂട്ടി
പുഴുവരിപ്പിച്ചതും ,അപ്പനെ വെട്ടിക്കൊന്നു,ചാക്കിലാക്കിയതും
നമ്മള്‍വായിച്ചതല്ലേ "
 
അപ്പോള്‍വേറൊരാള്‍ ,തന്‍റെ ചിന്തകള്‍പെട്രോള്‍പോലെ
ആശയങ്ങള്‍ക്കു ,മേല്‍തൂവി ആ സംവാദത്തെ വന്‍ സ്ഫോടക ശേഷിയുള്ളതാക്കി മാറ്റി. ആ സ്ഫോടനത്തില്‍തകര്‍ന്നുടഞ്ഞ,
ചായക്കോപ്പകള്‍, നോക്കി  കടക്കാരന്‍ പിറുപിറുത്തു
ഒടുക്കത്തെ ,ഒരു സംവാദം .




***********************************************************

23 comments:

  1. എനിക്ക് ഇഷ്ടമായികഥകള്‍ ആശംസകള്‍

    ReplyDelete
    Replies
    1. thank ,you dear kummaatti..........

      Delete
  2. മൂന്നും മേല്‍ത്തരം
    ചെറുത്, ശക്തം, സത്യം

    ReplyDelete
    Replies
    1. thank you Ajithetta !sugamano ?

      Delete
    2. Sukhamaanu

      swaathanthryadinaasamsakal

      Delete
  3. കൊച്ചു കൊച്ചു കഥകള്‍ എല്ലാം ലളിതം എന്നാല്‍ ഗംഭീരം

    ReplyDelete
  4. മിനികുട്ടിക്ക് എഴുതാന്‍ ഇഷ്ട്ടമാണന്ന് മനസ്സിലായി...പക്ഷെ വായന കുറവ് ഫീല്‍ ചെയ്യുന്നുണ്ട് എനിക്ക്...
    കൂടുതല്‍ വായിക്കൂ..കുറച്ചു എഴുതൂ !
    ഭാവുകങ്ങളോടെ...
    അസ്രുസ്
    ദേ ഞാന്‍ ഇവിടുണ്ട് :
    http://asrusworld.blogspot.com/

    ReplyDelete
    Replies
    1. മിനി.പി.സിAugust 15, 2012 at 7:32 PM

      വായിക്കുന്നുണ്ട് ,ഇനിയും വായിക്കാം .നന്ദി

      Delete
  5. ഇന്നിന്റെ ചിന്തകള്‍ ........

    ReplyDelete
    Replies
    1. മിനി.പി സിAugust 15, 2012 at 7:35 PM

      റോസാപ്പൂവിന് നന്ദി !

      Delete
  6. ചെറുകഥകള്‍ നന്നായി. നല്ല രചന. ആശംസകള്‍.....

    ReplyDelete
    Replies
    1. മിനി.പി.സിAugust 17, 2012 at 10:42 AM

      നന്ദി ഫയസ്.....................................

      Delete
  7. ഇത്തിരി പോന്ന ഈ മൂന്നു കഥകളും ഒത്തിരി കാര്യങ്ങള്‍ പറയുന്നുണ്ട്.

    മുന്നോട്ടു വെച്ച വിഷയം പ്രസക്തം.... കാലികം

    ReplyDelete
  8. മിനി.പി,സിAugust 17, 2012 at 10:41 AM

    നന്ദി !ഈ വഴി വന്ന് ...വിലയേറിയ അഭിപ്രായങ്ങളും ,നിര്‍ദേശങ്ങളും നല്‍കി പ്രോല്‍സാഹിപിക്കുമല്ലോ ?

    ReplyDelete
  9. മൈക്രോ കഥകൾക്ക് ആടം ബോമ്പിന്റെ ശക്തിയുണ്ട്...പക്ഷേ ഈ ഫോണ്ട് ഒന്ന് മാറ്റണം ,വായിക്കാൻ വളരെ ബുദ്ധി മുട്ടുന്നൂ...കഥാകാരിക്ക് ആശാംസകൾ

    ReplyDelete
    Replies
    1. മിനി.പി.സിAugust 17, 2012 at 9:56 PM

      വളരെ നന്ദിയുണ്ട് ,ഈ ഫോണ്ടിന്‍റെ ഒരു കാര്യം !പലര്‍ക്കും പല ഇഷ്ടമാ .ഞാനെന്തു ചെയ്യും ?
      എന്നെ കൊണ്ട് ഞാന്‍ തോറ്റു .വീണ്ടും മാറ്റാം .

      Delete
  10. "ആറ്റം ബോംബിന്റെ" എന്ന് തിരുത്തി വായിക്കാണേ.....

    ReplyDelete
    Replies
    1. മിനി.പി.സിAugust 17, 2012 at 9:58 PM

      തിരുത്തി വായിച്ചപോഴാ ............................ ആശ്വാസമായത്‌ട്ടോ !

      Delete
  11. Dear Mini,
    Id Mubarak !
    Thought provoking post.Good Luck !
    Sasneham,
    Anu

    ReplyDelete
  12. dear Anu ,lot of thanks .......and ID MUBARAK !

    ReplyDelete
  13. ഇരുട്ടു കൊണ്ട് ഓട്ടകള്‍ അടക്കുന്നു...

    ReplyDelete
    Replies
    1. മിനി.പി സിSeptember 23, 2012 at 7:59 PM

      അതെ എന്തിനെന്നറിയാതെ !

      Delete