Monday, June 23, 2014

കഥ


                                                          

                                                   


കഥ                             മിനി.പി.സി

             വിവാദം

ഉമ്മുകുല്‍സൂന്‍റെ ബിരിയാണി "സുവര്‍ണ്ണ സ്പൂണിന്"

യോഗ്യമോ ?പുതിയ പാചകമാസികയുടെ  പുറന്താളില്‍ 

എഴുതിയ തലക്കെട്ട്‌ കണ്ട് സൂസന്നയുടെ ചങ്കിടിച്ചു ....അവള്‍ 

ബസ്സ്‌സ്റാന്‍ഡിലെ പുസ്തകഷോപ്പില്‍ നിന്നും അതുവാങ്ങി 

കയ്യില്‍പിടിച്ചിട്ടെ വീട്ടിലേയ്ക്കുള്ള ബസ്‌ തിരഞ്ഞുള്ളു. തന്‍റെ 

സ്ഥിരം ബസ്സു പോയാലും, വീട്ടില്‍ നന്നേ ഇരുട്ടിയെ 

എത്തുള്ളുവെങ്കിലും അവള്‍ക്ക് പതിവുപോലെ പേടി 

തോന്നിയില്ല ! അല്ല ഇനിയെന്ത് പേടിക്കാനാണ് താന്‍ ഏറെ 

ഇഷ്ടപ്പെടുന്ന പാചകറാണിയാണ് ഉമ്മുകുല്‍സു !അവരുടെ 

ബിരിയാണിയെക്കുറിച്ച് താന്‍ മാത്രമല്ല അതുകഴിച്ചവരും 

,സകല പത്രക്കാരും, ചാനലുകാരും വാനോളം പുകഴ്ത്തിയതു 

മാണ് ...ഹാവൂ എന്തൊരു രുചി ...എന്തൊരു മണം...എത്ര 

കഴിച്ചാലും പിന്നേം പിന്നേം കഴിക്കാന്‍ തോന്നും അതോര്‍ത്ത 

പ്പോള്‍ തന്നെ അവളുടെ വായില്‍ കപ്പലോടിക്കാന്‍ വെള്ളം 

നിറഞ്ഞു ...ആ ബിരിയാണി എന്തുകൊണ്ടാണാവോ സുവര്‍ണ്ണ 

സ്പൂണിന് യോഗ്യമല്ലാത്തത് ?അവള്‍ വെപ്രാളത്തോടെ 

ബസ്സ് തിരഞ്ഞു , കഷ്ടപ്പെടെണ്ടിവന്നില്ല

“ ഒന്ന് വേഗം വന്ന് കേറിയെ, വേഗം വേഗം ..”
  
സ്ഥിരം ബസ്സിലെ കണ്ടെക്ടറാണ്...സൂസന്ന തിടുക്കത്തില്‍ 

ബസ്സില്‍ ചാടിക്കയറി ഒഴിഞ്ഞ ഒരു സീറ്റില്‍ ഇരുന്നു . 

കണ്ടക്റ്റര്‍ വന്ന് പൈസ കൊടുക്കും വരെ അവള്‍ കടിച്ചു 

പിടിച്ചിരുന്നു ,അതിനിടയില്‍ വെള്ളമടിച്ച് തൊട്ടടുത്ത് സീറ്റി 

നോടു ചേര്‍ന്ന് നില്‍ക്കുന്ന താമരകളെ അവള്‍ ഗൌനിച്ചില്ല 

അല്ലെങ്കില്‍ വണ്ടിയില്‍ കയറി ഇറങ്ങും വരെ സൂസന്നയും 

അവരും തമ്മിലുള്ള വാഗ്വാദം കൊണ്ട് ബസ്സിലെ അന്തരീക്ഷം 

സ്ഫോടനാത്മകമാകുമായിരുന്നു ,അവളുടെ ഭാവം കണ്ട് 

കണ്ടക്റ്റരും , സ്ഥിരം യാത്രക്കാരും ,കുടിയന്മാരും ആലോച 

നയിലാണ്ടു ....എന്തായിരിക്ക്വോ കാര്യം ? സൂസന്ന ആരെയും 

ശ്രദ്ധിച്ചില്ല അവള്‍ ബാഗുതുറന്ന് മാസികയെടുത്ത് നിവര്‍ത്തി,

വിവാദവാര്‍ത്തയിലൂടെ മനസ്സോടിച്ചു....ജോസഫ്‌ അരിഞ്ഞു 

ഫ്രൈ ചെയ്തുവെച്ച സവാള, മായ കരിയാതെ സ്വര്‍ണ്ണ 

നിറത്തില്‍ മൂപ്പിച്ചെടുത്ത കാഷ്യുനട്ടും, കിസ്മിസും , 

സുമതിക്കുട്ടിയമ്മ  പാകംപോലെ കുതിര്‍ത്ത് വറുത്ത 

ബസുമതിയരി ഇതൊക്കെ ഉപയോഗിച്ചാണ് ഉമ്മുകുല്‍സു 

ബിരിയാണി ഉണ്ടാക്കിയതത്രേ...കൂടെയുള്ളവരോക്കെ അ 

മുതല്‍ അം വരെയുള്ള കാര്യങ്ങള്‍ തനിയെ ചെയ്തപ്പോള്‍ 

പലരും ചെയ്തു വെച്ച സാധനങ്ങള്‍ ഉപയോഗിച്ച ഉമ്മുകുല്‍ 

സുവിന്‍റെ ബിരിയാണിയ്ക്ക്  സുവര്‍ണ്ണ സ്പൂണിന് എന്ത് 

യോഗ്യതയാണുള്ളത്? ഇതാണ് വിമര്‍ശകന്‍റെ വാദം ! 

അവള്‍ക്ക് കാര്യമായി ഒന്നും പിടികിട്ടിയില്ല ,

“എന്തൊക്കെയാ ഇയാള്‍ പറയുന്നത്? അങ്ങനെയൊക്കെ 

ആണെങ്കില്‍ വിവരമുള്ള ജഡ്ജെസിന് അറിയില്ലെ ?അവരല്ലേ 

ഇത്രവല്യ സമ്മാനമൊക്കെ കൊടുക്കുന്നത് ! ”

ഇതേ അവള്‍ക്കറിയൂ...അവള്‍ മാസിക അടച്ചുവെച്ച് 

വിവാദം കത്തിപ്പുകയുന്ന ആ ബിരിയാണിയുടെ രുചിയും 

മണവും മനസ്സിലേക്ക് ആവാഹിക്കാനെന്നോണം കണ്ണുകളടച്ച് 

സീറ്റില്‍ ചാരിക്കിടക്കെ കുടിച്ചതുമുഴുവനും,ആവിയായിപ്പോയ 

സങ്കടത്തില്‍ കുടിയന്മാര്‍ ഒഴിഞ്ഞുകിടക്കുന്ന..നീണ്ടബാക്ക്സീറ്റി 

ലേയ്ക്ക് നഷ്ടബോധത്തോടെ നീങ്ങി.

16 comments:

 1. കുറെ തിരക്കുകളായിരുന്നു എഴുത്തിന്‍റെ തന്നെ ! ഒക്കെ ഒരു വിധം തീര്‍ന്നു ...ഇനി വരാം എല്ലാ ചങ്ങാതിമാരുടെയും രചനകളിലേക്ക്.......................

  ReplyDelete
 2. കുറെ തിരക്കുകളായിരുന്നു എഴുത്തിന്‍റെ തന്നെ ! ഒക്കെ ഒരു വിധം തീര്‍ന്നു>>>>> അപ്പോ കാര്യമായിട്ടെന്തോ വരുന്നുണ്ട് അല്ലേ!!

  ReplyDelete
 3. അജിത്തേട്ടന്‍റെ അഭിപ്രായം തന്നെ എനിക്കും...

  ReplyDelete
 4. ചിന്തിപ്പിച്ചു.ഇതിപ്പോ നഷ്ടബോധം ഒന്നുല്യാ...പിന്നെ പറഞ്ഞതു മറക്കണ്ട വരട്ടെ.വരിക

  ReplyDelete
 5. Echmukutty, ajith എന്നിവരുടെ അഭിപ്രായം തന്നെ എനിക്കും

  ReplyDelete
 6. കഥ വായിച്ചു.
  ടെയുള്ളവരോക്കെ അ മുതല്‍ അം വരെയുള്ള കാര്യങ്ങള്‍ തനിയെ ചെയ്തപ്പോള്‍ പലരും ചെയ്തു വെച്ച സാധനങ്ങള്‍ ഉപയോഗിച്ച ഉമ്മുകുല്‍സുവിന്‍റെ ബിരിയാണിയ്ക്ക് സുവര്‍ണ്ണ സ്പൂണിന് എന്ത്
  യോഗ്യതയാണുള്ളത്? അതുതന്നെ ചോദ്യം..നന്നായി

  ReplyDelete
 7. സുവര്‍ണ്ണ സ്പൂണ്‍ പുരസ്കാരവിവാദം...
  വിമര്‍ശകന്‍റെ വാദത്തില്‍ കാമ്പുണ്ടെങ്കില്‍ അന്വേഷണം നടത്തണമല്ലോ!
  നന്നായിരിക്കുന്നു രചന
  ആശംസകള്‍

  ReplyDelete
 8. കഥയില്‍ ബിരിയാണി സ്പൂണിനു അര്‍ഹമെല്ലെങ്കിലും ! ,
  സൂസന്ന തൊടുത്തുവിടുന്ന ചില അസ്ത്രങ്ങള്‍ ഉണ്ട് ..
  സ്വന്തം കാലില്‍ നില്‍ക്കുന്ന ഒരു മലയാളീ സ്ത്രീ എന്നും ഇന്നും ആകാംക്ഷയിലൂടെ മാത്രമാണ് ജീവിക്കുന്നത്
  ഒരു 'കുന്തവും ' കിട്ടിയില്ലെങ്കിലും മലയാളിക്ക് ജീവിക്കാന്‍ വിവാദം തന്നെ ധാരാളാം
  വിജയം ഒറ്റക്ക് അഹങ്കരിക്കുന്ന മലയാളി സഹജരെ മറന്നു കളിക്കുന്നു
  എന്ത് മണ്ടത്തരത്തിനും യോഗ്യരായജഡ് സിനെ കേരളത്തില്‍ സുലഭമായി ലഭിക്കും
  'പീഡനങ്ങള്‍' ഇരന്നു വാങ്ങാന്‍ മടിയില്ലാത്തവര്‍ നഷ്ടബോധത്തെ കുറിച്ച് ദുഖിതരാവുന്നു ..നാലാള്‍ അറിയുന്ന വരെ ..
  പിന്നെയും പിന്നെയും ..കുറെ ചിന്തകള്‍ ബാക്കി ...
  മലയാളിയുടെ കപടമുഖം !!
  ആശംസകള്‍
  @srus ..

  ReplyDelete
 9. തൊട്ടതിനും പിടിച്ചതിനും വിവാദം പുകയുന്ന
  കേരളത്തില്‍ അതെങ്ങനെ നമ്മുടെ മനസ്സിലേക്ക്
  പകരുന്നു എന്നത് തന്നെ പ്രധാനം .. ഒരു വ്യക്തി
  അവരെങ്ങനെയാണ് എന്നത് സമൂഹം പറഞ്ഞൊ -
  പറയാതെയോ അല്ല നാം അറിയുക .. നമ്മളൊട്-
  എങ്ങനെ സംവേദിച്ചു എന്നതിലൂടെയാണ് ..
  സൂസന്നയും , ഉമ്മുകുലുസിന്റെ ബിരിയാണിയും
  പ്രതീകങ്ങളാണ് .. ചില നേരുകളുടെ..
  ഞാനും ഈ പ്രദേശത്തൊന്നിമില്ലായിരുന്നു ..
  ഇടക്ക് വന്ന് ഒളിഞ്ഞ് നോക്കുന്നതാണ് മിനി ..!

  ReplyDelete
 10. വന്നതല്ല.... ഭ്രാന്തന്മാര്‍ വരുത്തിച്ചതാണ് :D

  ആരുടേയും സഹായമില്ലാതെ ഒറ്റയ്ക്ക് ബിരിയാണി വെയ്ക്കുന്ന ഉമ്മുകുല്സുമാരെയാണ് ഇന്നാടിനു ആവശ്യം .

  എന്ത് ചെയ്യാന്‍?

  ReplyDelete
 11. വല്ലാത്ത ഒരു നഷ്ട്ടബോധമാണല്ലോ ഇത്

  ReplyDelete
 12. പലതിനോടും ചേർത്തിവായിക്കാവുന്ന സ്പൂണ്‍ വിവാദം നന്നായി..

  ReplyDelete
 13. ബിരിയാണി കിട്ടും കിട്ടും എന്ന് കരുതിയവൻ വിഡ്ഢി ആയി,,, ഒന്നാലോചിച്ചാൽ ഈ കഥ ശരിയാണ് ... ഊതിപ്പെരുപ്പിക്കുന്നവർക്ക് ഇതൊക്കെ വലിയ കാര്യവും പുറമേ നിന്ന് നോക്കി ജിജ്ഞാസ കൊണ്ട് അടുത്ത് കൂടി അറിയാൻ ശ്രമിച്ചവർ വിഡ്ഢികളും ..

  ReplyDelete
 14. MINI.........ഉമ്മുക്കുല്‍സുന്‍റെ ബിരിയാണിന്‍റെ മണോം കൊണോം പോകും ;ദിവസങ്ങള്‍ കഴിഞ്ഞാല്‍ അഴുകും;പക്ഷെ ,സുവര്‍ണ്ണ സ്പൂണിന്‍റെ മാറ്റ് എന്നും കൂടത്തെയുള്ളൂ ............. ഉം ...GOD BLESS YOU.

  ReplyDelete
 15. എനിക്ക് ഇഷ്ടായത് ഈ കഥയിലെ നര്‍മം ആണ്...

  ReplyDelete