Tuesday, May 6, 2014

മിനിക്കഥകള്‍


                                                        
                                                                                                            
     മിനി.പി.സി

മിസ്സ്‌ ബ്യൂട്ടിഫുള്‍ ഐസ്
"മിസ്സ്‌ ബ്യൂട്ടിഫുള്‍ ഐസ്"  മത്സരത്തില്‍  പങ്കെടുക്കുന്നതിനായി    

പതിവുപോലെ  , കത്തിനില്‍ക്കുന്ന  ഓട്ടുവിളക്കിന്‍ ദീപനാളത്തെ  ഒരു 

മണ്‍കലത്തിന്‍റെ  നെഞ്ചിലേയ്ക്കാവാഹിച്ച്‌    ആ കരിയില്‍ നല്ലെണ്ണ    

ചാലിച്ചാണ്   അവള്‍ " ഗ്രാമസുന്ദരി "  കണ്ണെഴുതിയത് ,,അതിന്‍റെ ശരിയായ 

ടെക്നിക്‌ പഠിക്കാന്‍ മിനക്കെടാത്ത നഗരസുന്ദരി മണ്ണെണ്ണ വിളക്കാണ്‌ 

ഓട്ടുവിളക്കിനു പകരമുപയോഗിച്ചത് ! മണ്ണെണ്ണപുകയുടെ അസ്വസ്ഥതയില്‍ 

ചൊറിഞ്ഞുവീര്‍ത്ത  അവളുടെ    ജയസാധ്യതയില്ലാത്ത കണ്ണുകള്‍ 

ഗ്രാമസുന്ദരിയുടെ  മനോഹരനയനങ്ങളെ  ആര്‍ദ്രമാക്കി , പക്ഷെ  അവളെ 

അത്ഭുതപ്പെടുത്തിക്കൊണ്ട് അണിഞ്ഞൊരുങ്ങിനിന്ന  അവരില്‍നിന്നും "മിസ്സ്‌ 

ബ്യൂട്ടിഫുള്‍ ഐസിന്‍റെ  "ഉടമയായി നഗരാധിപന്‍ തിരഞ്ഞെടുത്തത് 

അവളെയായിരുന്നു  നഗരസുന്ദരിയെ  !

                                                    


                      

മാര്‍ജാര സുന്ദരി 


ഞാന്‍ കാലങ്ങളായി സൂക്ഷിച്ചുവെച്ച വിജ്ഞാനത്തിന്‍റെ  മുത്തുമണികളടങ്ങി

-യ  കലശമാണ്  ഈ  മാര്‍ജാരസ്ത്രീ   പാല്‍ക്കുടമെന്നോര്‍ത്ത്   തട്ടിയുടച്ചത്

...കള്ളി  ! ഉടച്ചതും പോരാഞ്ഞ് എന്തിനാവും ദ്രോഹിയത് ഒന്നൊഴിയാതെ

വിഴുങ്ങിതീര്‍ത്തത് ? ഞാനിപ്പോള്‍ ഇവള്‍ക്ക് പിറകെയാണ്  ഈ വീര്‍ത്ത

വയറില്‍  നിന്നും  ഏതുവിധേനയും   അവ  സ്വന്തമാക്കാന്‍ .53 comments:

 1. പ്രിയപ്പെട്ടവരേ ....
  ഉള്‍പ്രേരകങ്ങള്‍ ആരംഭിച്ചിട്ട് ഇന്നേയ്ക്ക് രണ്ടുവര്‍ഷം ...ഇക്കാലമത്രയും ഇവിടെ സജീവമായി നിലനിര്‍ത്തിയ ദൈവത്തിന് സ്തുതി .....കൂടാതെ ഇവിടെ വരികയും ആരോഗ്യകരമായ ,വിമര്‍ശനങ്ങളും നിര്‍ദേശങ്ങളും നല്‍കി എന്നെ ഒരുപാടൊരുപാട് എഴുതാന്‍ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കും എന്‍റെ സ്നേഹത്തില്‍ ചാലിച്ച നന്ദി അറിയിക്കുന്നതോടൊപ്പം തുടര്‍ന്നും എല്ലാവരുടെയും മാന്യസാന്നിധ്യം പ്രതീക്ഷിക്കുന്നു.

  ReplyDelete
 2. എന്‍റെ ആശംസ ആദ്യം ഇരിക്കട്ടെ....... സെന്റ്രുരി അല്ലെ :)

  ReplyDelete
  Replies
  1. വളരെ നന്ദി ഇ .പി.എസ് .ആദ്യ കമെന്റ്റ്‌ ഇ .പി.എസ് -ന്റെതായിരുന്നല്ലോ .

   Delete
 3. ആശംസകള്‍. ഇനിയും നിരവധി വര്‍ഷങ്ങള്‍ ഉള്‍പ്രേരകങ്ങള്‍ മനോഹരമായ സമ്മാനങ്ങള്‍ വായനക്കാര്‍ക്ക് നല്‍കട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു

  ReplyDelete
 4. സൗന്ദര്യസങ്കല്‍പ്പങ്ങള്‍ നഗരവല്‍ക്കപ്പെട്ടതിന്‍റെ ഒരു നല്ല ഉദാഹരണമുണ്ട് ഈ കണ്ണില്‍ ..

  ReplyDelete
 5. ആശംസകള്‍ മിനി :) :) :)

  ReplyDelete
 6. ആശംസകള്‍.തുടരട്ടെ ഈ സര്‍ഗ്ഗസംഗീതം...

  ReplyDelete
 7. ഇനിയും കൊല്ലങ്ങള്‍ തടസ്സമില്ലാതെ ഒഴുകട്ടെ.

  ReplyDelete
 8. ഒന്നാമത്തെ കഥ - അത് അങ്ങിനെതന്നെയാവാതെ തരമില്ലല്ലോ . നാട്ടിൻ പുറവും നഗരവും മത്സരിച്ചാൽ നഗരമേ ജയിക്കൂ...

  രണ്ടാമത്തെ കഥ - ഒരു പൂച്ചക്ക് നക്കിത്തുടക്കാനുള്ളതേ ഉള്ളു - ഈ വിജ്ഞാനമെന്ന മഹാസംഭവം. വെറുതെ പൂച്ചയുടെ പിറകെ നടക്കേണ്ട - വിജ്ഞാനവിസർജ്യങ്ങൾക്ക് ഇന്ന് അത്ര വിലയൊന്നുമില്ല - മാത്രമല്ല അത് തൊട്ടാൽ നാറുകയും ചെയ്യും

  കഥ രണ്ടും നന്നായി

  ReplyDelete
  Replies
  1. സര്‍ ഒരുപാട് സന്തോഷം ,നന്ദി !

   Delete
 9. iniyum kooduthal ezhuthuka
  ella vidha sahaya sahakaranagalum undakum

  ReplyDelete
  Replies
  1. ബേസില്‍ ഒരുപാട് നന്ദിയുണ്ടുട്ടോ .

   Delete
 10. രണ്ടു കഥകളും ഇഷ്ടായി . നൂറല്ല ആയിരം പോസ്റ്റുകള്‍ ഈ തൂലികയില്‍ വിരിയട്ടെ!!! അഭിനന്ദനങ്ങള്‍ !!! ...

  ReplyDelete
 11. ആശംസകള്‍ മിനി,
  ഇനിയും ധാരാളം എഴുതുക

  ReplyDelete
 12. ഇനിയും കൂടുതൽ എഴുതാൻ കഴിയട്ടെ, ഈ ബ്ലോഗ് വളരട്ടെ............
  ആശംസകൾ

  ReplyDelete
 13. നൂറുമേനിക്ക് അഭിവാദ്യങ്ങൾ..

  ReplyDelete
 14. സെഞ്ച്വറി അടിച്ചതിന് ആശംസകള്‍... :-)

  ReplyDelete
 15. നഗര സുന്ദരിക്കും ,മാർജ്ജാര സുന്ദരിക്കുമൊപ്പം
  അവരുടെയൊക്കെ മേഡമായ ഒരു ബൂലോഗ സുന്ദരിക്ക്
  കൂടി അഭിനന്ദനങ്ങളൂം ഭാവുകങ്ങളും നേർന്നു കൊള്ളുന്നു...
  രണ്ടാം തിരുന്നാളിൽ നിന്നും ഇനിയും
  അനേകം പിറന്നാളൂകൾ കൊണ്ടാടാനാണീത് കേട്ടൊ ഗെഡിച്ചി

  ReplyDelete
  Replies
  1. .....ന്‍റെ ഗെഡിയെ ന്തൂട്ട്ണോക്ക്യാ ഈ കേക്കണെ......
   നന്ദി മുരളിയേട്ടാ .

   Delete
 16. ee century neettathinum athinupinnile aathmarthamaya preyathnagalkkum orayiram aasamsakal.........
  keep it up.........

  ReplyDelete
 17. ആശംസകള്‍; നാം എന്ത് ചെയ്താലും ദൈവനാമമഹത്വത്തിനാകണം. അപ്പോള്‍ വലിയവനായ ദൈവം മാനിക്കും. [1] ഈ ലോകം അര്‍ഹതയുള്ളവരെ അംഗീകരിക്കുകയില്ല. അര്‍ഹതയില്ലാത്തവരെ വാനോളം പുകഴ്ത്തുന്ന ലോകമാണ്.എന്തിന് ഏറെ [LUKE-23:17 ഇവനെ ..........] [2] പലപ്പോഴും നമ്മുടെയെല്ലാം ചിന്ത ഞാന്‍ വലിയ വിജ്ഞാനിയാണെന്നാ . അതുകൊണ്ടാണ് അതിന്‍റെ പിന്നാലെ മനുഷ്യന്‍ ഓടുന്നത് ; എന്നാല്‍ [COLOSSIANS-2:3]

  ReplyDelete
  Replies
  1. ദൈവമഹത്വത്തിനു വേണ്ടി മാത്രമാണ് എല്ലാം ചെയ്യുന്നത് ...ലോകത്തിന്‍റെ അന്ഗീകരം പ്രതീക്ഷിച്ചാണെങ്കില്‍ പല സന്ദര്‍ഭങ്ങളിലും ( വല്ലാതെ അവഗണിക്കപ്പെടുന്ന അവസരങ്ങളില്‍ ) ആകെ തളര്‍ന്ന് ഒരു വരിപോലും എഴുതാനാവാതെയായെനെ . വളരെ നന്ദി സര്‍ .

   Delete
 18. ആശംസകള്‍. minichecheeഇനിയും നിരവധി വര്‍ഷങ്ങള്‍ ഉള്‍പ്രേരകങ്ങള്‍ മനോഹരമായ സമ്മാനങ്ങള്‍ വായനക്കാര്‍ക്ക് നല്‍കട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു

  ReplyDelete
 19. രണ്ടു വര്‍ഷാശംസകള്‍ അറിയിക്കുന്നതോടൊപ്പം കഥകള്‍ ഇഷ്ട്ടമായി എന്ന് കൂടി പറയട്ടെ

  ReplyDelete
 20. മിനിക്കഥകള്‍ രണ്ടും അര്‍ത്ഥഗര്‍ഭമായവയാണ്....കഥകള്‍ രണ്ടും ഇഷ്ടപ്പെട്ടു.
  ഇനിയും നല്ലനല്ല രചനകള്‍ പിറവിയെടുക്കട്ടെയെന്ന്ഹൃദയപൂര്‍വ്വം ആശംസിക്കുന്നു.

  ReplyDelete
 21. അല്ലെങ്കിലും നാഗരികത നല്ലത് എന്നാണല്ലോ ;) ;)
  മിനികഥകൾ ഇഷ്ടപെട്ടു, എന്നത്തേയും പോലെ..
  രണ്ടു കൊല്ലമായി എഴുതുന്നു എന്നറിഞ്ഞതിൽ സന്തോഷം....ആശംസകൾ മിനി ചേച്ചി!!!!!!!!

  ReplyDelete
  Replies
  1. പാവം കുട്ടീ ............വളരെ നന്ദി .

   Delete
 22. കഥകൾ ഇഷ്ടമായി..
  ഇനിയും മുന്നേറട്ടെ.. എല്ലാ ആശംസകളും..

  ReplyDelete
 23. മാര്‍ജാര സുന്ദരിയും മിസ്സ്‌ ബെയുട്ടിഫുല്‍ എയെസും ഇഷ്ടപ്പെട്ടു.കാര്യവും നര്‍മവും ചാലിച്ചു..ഇഷ്ടപ്പെട്ടു

  ReplyDelete
 24. ആശംസകൾ മിനീ
  ഇനിയും ധാരാളം കഥകൾ പിറക്കട്ടെ.

  ReplyDelete