Monday, November 11, 2013

കവിതകവിത                          മിനി പി സി    
         

   ഹയാന്‍  നിനക്ക് ഭ്രാന്താണ്


   ഹയാന്‍ നിനക്ക് ഭ്രാന്താണ് , കൊടും ഭ്രാന്ത് !
      
      ആര്‍ത്തട്ടഹസിച്ചലറിവിളിച്ചന്നലെ
       
      നീയാടിയ  താണ്ഡവത്തില്‍ 
      
      ചാകരക്കൊയ്ത്തുപോലെ
      
      വീഥിയില്‍ക്കുമിഞ്ഞ  പതിനായിരങ്ങള്‍
      
      ആരൊക്കെ....ആരൊക്കെയെന്നു 
      നീ തിരഞ്ഞോ ?
       
      മരണത്തിരയായുയര്‍ന്നുപൊങ്ങിയ 
      
      നിന്‍ ഉന്മാദം കവര്‍ന്ന കുരുന്നു പൂക്കളും

     നീ പ്രഹരിച്ചൊടുക്കിയ യൌവ്വനങ്ങളും

      നിന്‍റെ  കരാളഹസ്തങ്ങള്‍

      ഞെരിഞൊടുക്കിയ വാര്‍ദ്ധക്യങ്ങളും

     ചീഞ്ഞളിഞ്ഞിവിടെക്കിടക്കെ....

     ചുറ്റിലുമുയരും താളമില്ലാ തേങ്ങലിന്‍

     പുകഞ്ഞുയരും  നോവറിയാന്‍

     നിനക്കാവില്ലല്ലോ...നിനക്ക് ഭ്രാന്തല്ലെ...
     കൊടും ഭ്രാന്ത്‌!

     ഹയാന്‍....ഇനി നീ മടങ്ങുക

     ഇവിടെ ഞാനര്‍പ്പിക്കട്ടെ 

     അശ്രുഹാരങ്ങള്‍.........അവര്‍ക്കായി...

     നീയിന്നലെ ഒടുക്കിയവര്‍ക്കായി ! ”

56 comments:

 1. അശ്രുഹാരങ്ങള്‍
  പ്രകൃതിയുടെ വികൃതി!

  ReplyDelete
  Replies
  1. അതെ സര്‍ വികൃതിയായ പ്രകൃതി .

   Delete
 2. മിനിപിസിNovember 11, 2013 at 9:03 PM

  ഹയാന്‍ തകര്‍ത്തെറിഞ്ഞ ഫിലിപ്പീന്‍സിലെ പതിനായിരങ്ങള്‍ക്ക് എന്‍റെ ആദരാഞ്ജലികള്‍ !

  ReplyDelete
 3. പ്രകൃതിയുടെ സംഹാരതാണ്ഡവം.
  പാവം മനുഷ്യര്‍ എന്തു ചെയ്യും!

  ReplyDelete
  Replies
  1. ഇങ്ങനൊക്കെ വന്നാല്‍ എന്ത് ചെയ്യാനാ അല്ലെ അജിത്തേട്ടാ .

   Delete
 4. Hayan -the most destructive storm .............

  ReplyDelete
  Replies
  1. most ennu parayaanaavilla ,ithilum valuthu iniyum varanirikkunathe ullu .

   Delete
 5. വരികൾ നന്നായി.
  മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ

  ReplyDelete
  Replies
  1. ജെഫൂ വളരെ നന്ദി ,ഈ വരവിനും അഭിപ്രായങ്ങള്‍ക്കും .

   Delete
 6. പ്രകൃതി സംഹാര താണ്ടവമാടിയപ്പോള്‍........!

  ReplyDelete
  Replies
  1. പൊലിഞ്ഞുപോയത് പതിനായിരങ്ങള്‍......................

   Delete
 7. പതിനായിരങ്ങളും അവരുടെ വസ്തുവഹകളും ഏതാനും നിമിഷങ്ങൾ കൊണ്ട് തുടച്ചു നീക്കിയ ഹയാൻ....
  ഇത്രയേയുള്ളു മനുഷ്യാ നീയും നീ കെട്ടിപ്പൊക്കിയതൊക്കെയും ഒരു ഭീകര സ്വപ്നമായി മാറാൻ....
  പല പ്രാവശ്യം കാട്ടിത്തന്നിട്ടും പഠിക്കാത്ത മനുഷ്യരോട് പ്രകൃതിയെന്തിനു കരുണ കാട്ടണം.....!
  എങ്കിലും ശിക്ഷിക്കപ്പെടേണ്ടത് നിരപരാധികൾ തന്നെയോ എന്നാണൊരു വേദന....

  ReplyDelete
  Replies
  1. അതാണ്‌ സര്‍ വല്യ സങ്കടം .

   Delete
 8. ഇനിയും വരും ഹയാൻ,ഇനിയും വരും സുനാമി...ഇനിയും വരും പ്രളയം....അത്രക്ക് ദുഷ്ടതയുറ്റെ വിളനിലമായിക്കഴിഞു ഭൂമി...കേരളമേ കാത്തിരിക്കുക...

  ReplyDelete
  Replies
  1. എന്ത് വന്നാലും പഠിക്കാത്ത ദൈവത്തിന്‍റെ സ്വന്തം നാട് ,അല്ലെ സര്‍ !

   Delete
 9. പ്രകൃതിയുടെ വികൃതികള്‍

  ReplyDelete
  Replies
  1. അതെ സര്‍ വികൃതിയായ പ്രകൃതി !

   Delete
 10. Replies
  1. പറയാന്‍ പറ്റില്ല ഒരു മാസം കൂടി ബാക്കിയുണ്ടല്ലോ .

   Delete
 11. ഹയാന്‍ വീശിയപ്പോള്‍ നഷ്ടപെട്ടത് എന്റെ ഒരു നല്ല ഫിലിപ്പിനോ കൂട്ടുകാരനെയാണ് .

  ReplyDelete
  Replies
  1. കേട്ടറിഞ്ഞ ദുരന്തത്തെക്കാള്‍ അനുഭവിച്ചറിയുന്ന ദുരന്തം വളരെ വലുതാണ്‌ ! ഫൈസല്‍ ദുഖത്തില്‍ പങ്കുചേരുന്നു .

   Delete
 12. ഭ്രാന്തന്മാര്‍ ഭ്രാന്തികള്‍ ഇനിയും വരും!! ഉന്മാദം മൂക്കുമ്പോള്‍ .....

  ReplyDelete
  Replies
  1. ഉന്മാദികള്‍ ഇനിയും വരും മോഹിപ്പിക്കുന്ന പേരുകളില്‍ .

   Delete
 13. എത്ര പറഞ്ഞിട്ടും തന്നെ പീഡിപ്പിക്കുന്നത് ..
  സഹികെടുമ്പോൾ മ്മ്ടെ ഭൂമിയേടത്തി തന്നെയായിരിക്കും
  ഈ ഹയാനേയും,കത്രീനയേയുമൊക്കെ ഭ്രാന്താണ്ഡവമാടാൻ ഇടക്കിടെ ചങ്ങല തുറന്ന് വിടുന്നത്...!

  ReplyDelete
  Replies
  1. അതിലൊരു സംശയംവേണ്ട മുരളിയേട്ടാ .

   Delete
 14. അശ്രുഹാരങ്ങള്‍ ......

  ReplyDelete
 15. ഹയാന്‍ ..പേരുമാറ്റിയാലും അതിന്‍റെ ഭീകരത വര്‍ണ്ണിക്കാന്‍ ആവില്ല..

  ReplyDelete
  Replies
  1. വിനാശം വിതയ്ക്കുന്ന ഇവറ്റകള്‍ക്ക് മനുഷ്യനിടുന്ന മനോഹരമായ പേരുകള്‍ ......

   Delete
 16. Kodumkattinum omanaperidan padichavar nammal ariyunnilla...sahikkanavathe varumbol prakrithiyum thirichadikkum...athu neridan innolam naam samaharichthonnum mathiyakilla

  Varikal saktham, manoharam

  ReplyDelete
 17. Mukalile ulprerakangal ennezhuthiyathil cheriya oru pisak und
  Thiruthumallo....

  ReplyDelete
  Replies
  1. സര്‍ ,ഉള്‍പ്രേരകങ്ങള്‍ എന്നു തന്നെയാണല്ലോ ..........

   Delete
 18. ഭംഗിയായി എഴുതി
  ആശംസകള്‍

  ReplyDelete
  Replies
  1. നന്ദിയും സന്തോഷവും അറിയിക്കുന്നു ....ഈ വരവിനും അഭിപ്രായങ്ങള്‍ക്കും .

   Delete
 19. പ്രകൃതി വേദന .....മനുഷ്യനില്‍ :(

  ReplyDelete
  Replies
  1. അതെ പ്രകൃതി മാതാവും ,സംഹാരകയുമാവുന്ന വേളകള്‍ ..............

   Delete
 20. ആവര്‍ത്തിക്കുന്ന പ്രകൃതിയുടെ വികൃതികള്‍ ,
  എന്നിട്ടും പടികാത്ത മനുഷ്യര്‍ !

  ആസ്രൂസാശംസകള്‍ :)

  ReplyDelete
  Replies
  1. മനുഷ്യന്‍ അത്തരം ഒരു ജീവിയാണ് ,വിവേകം വൈകിയല്ലേ വരൂ .

   Delete
 21. ഹയാനും കത്രീനയുമൊക്കെ ഇനിയും വരുമോ?

  ReplyDelete
  Replies
  1. വരും ,പുതിയ പുതിയ പേരില്‍ .

   Delete
 22. വരികള്‍ നന്നായിട്ടുണ്ട്, ആശംസകള്‍!

  ReplyDelete
  Replies
  1. ശ്രീ ,സന്തോഷം വരവിനും ആശംസകള്‍ക്കും .

   Delete
 23. തുടരെയുണ്ടാകുന്ന ദുരന്തങ്ങളിൽ പൊലിഞ്ഞു പോകുന്ന ജീവനും കരിഞ്ഞുണങ്ങുന്ന സ്വപ്നങ്ങളും.

  ആശംസകൾ.

  ReplyDelete
  Replies
  1. വളരെ നന്ദി ഈ വരവിനും അഭിപ്രായങ്ങള്‍ക്കും .

   Delete
 24. അള മുട്ടിയാൽ ചേരയും കടിക്കും എന്നൊരു ചൊല്ലുണ്ട്
  അങ്ങോട്ട്‌ വല്ലാതെ നോവിക്കുമ്പോൾ ഒരു വിരല് അനക്കമെങ്കിലും
  ഇങ്ങോട്ട് കാണിച്ചില്ല എങ്കിൽ പിന്നെ എന്തോന്ന്

  ReplyDelete
  Replies
  1. അത് വളരെ സത്യസന്ധമായ കാര്യമാണ് ,പക്ഷെ ഇതില്‍ നിരപരാധികളും കാണൂല്ലെ മാഷേ ?

   Delete
 25. മനുഷ്യന്റെ കരങ്ങള്‍ ഭൂമിയിലും ആകാശത്തും അക്രമങ്ങള്‍ കാണിക്കുമ്പോള്‍ പ്രകൃതി ഇടക്കിട്ടൊരു പണി (ക്ഷോഭം) തരും . . പക്ഷെ അതില്‍ അപരാധികളെയും നിരപരാധികളെയും വേറിട്ട്‌ ശിക്ഷിക്കാന്‍ പ്രകൃതിക്ക്കഴിയാറില്ല ....
  പ്രകൃതിയുടെ മേല്‍ മനുഷ്യന്റെ ആധിപത്യം എത്രമേല്‍ പരിതാപകരം ആണെന്ന് ഓര്‍ക്കുന്നത് നന്ന്. അതിനെതിരെ പ്രതികരിക്കാന്‍ ബ്ലോഗര്‍മാര്‍ക്ക് പോലും ബാധ്യതയും പ്രതിബദ്ധതയും ഉണ്ടെന്നു നാം മനസ്സിലാക്കുനത് നന്ന് . അല്ലെങ്കില്‍ അറിയാതെ നാമും ആ ശിക്ഷക്ക് അര്‍ഹരായി പോയേക്കാം ...

  ReplyDelete
 26. തീര്‍ച്ചയായും നമുക്ക് ബാധ്യതയുണ്ട് തര്‍ക്കമില്ല ,രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കതീതമായി നമുക്ക് ചിന്തിക്കാം ...പ്രവര്‍ത്തിക്കാം .അതോടൊപ്പം നമ്മളില്‍ നിന്നും മാറ്റപ്പെടുന്ന പാവം മനുഷ്യരെയോര്ത്ത് വിലപിക്കുകയുമാവാലോ .

  ReplyDelete
 27. അവളുടെ ഭ്രാന്തിന്റെ അവശേഷിപ്പുകള്‍ ഇനിയും പുനര്‍ജ്ജനിക്കട്ടെ....

  ReplyDelete