Monday, August 25, 2014

സാമേവില്ലയിലെ വിശുദ്ധ പൂച്ച .....ചെറുകഥ

                                                     
                                                            മിനി.പി.സി 


നിരത്തില്‍ ബസ്സിറങ്ങി കിഴക്കോട്ടുള്ള പൊട്ടിപൊളിഞ്ഞ,പഞ്ചായത്ത്റോഡിലൂടെ സാമേവില്ലയെ ലക്‌ഷ്യം വെച്ചുള്ള പദയാത്രയിലാണ് ഡീക്കന്‍ അലക്സ് ചെരിയാ മറ്റം എന്ന ഞാന്‍ .ലേറ്റസ്റ്റ് x y (ബാവ- മെത്രാന്‍ ) സംഘട്ടനങ്ങള്‍ക്കിടയില്‍ പെട്ട് അടി കൊണ്ട് ചതഞ്ഞ കാലുകള്‍ക്ക് ഉദ്ദേശിച്ച വേഗമില്ല.ഒരു ഓട്ടോ റിക്ഷക്ക്  വേണ്ടി കാത്തിരുന്നിട്ട് കിട്ടുന്നുമില്ല എത്രദൂരം നടക്കണമോ ആവോ ? പരിചിതമല്ലാത്ത ഇടം വെള്ള കുപ്പായമിട്ട് ഇങ്ങിനെ ചട്ടി ചട്ടി നടക്കുന്നതിലെ അസുഖം............ കടന്നു പോകും വഴികളിലെ 
ആളുകളുടെ  കൊഴുത്ത നോട്ടം ..........
"കുഞ്ഞേ നിനക്കിതു തന്നെ വേണം,ഞാന്‍ ആല്‍ഫയും ഒമേഗയും ആദിയും  അന്തവും എന്നറിഞ്ഞിട്ടും എനിക്ക് വേണ്ടിയെന്ന വ്യാജേനെ പള്ളികള്‍ക്കും സ്വത്തിനും വേണ്ടി അക്രമം നടത്തുന്ന ബാറബ്ബാസുകള്‍ക്കൊപ്പം നീയും മതില്‍ ചാടിയില്ലേ ? പലരെയും പത്തലിനടിച്ചില്ലേ ? തെറി വിളിച്ചില്ലേ ? നിനക്കൊക്കെ വേണ്ടി വാസസ്ഥലമൊരുക്കാന്‍ പോയില്ലായിരുന്നേല്‍ നീയൊക്കെ കൂടി എന്നെ എന്ത് ചെയ്തേനെ ? "
കര്‍ത്താവാണ് ! ഞാന്‍ ഒറ്റക്കാവുന്നതും നോക്കിയിരിപ്പാണ് എന്നോടിങ്ങനെ പറയാന്‍,ദൈവത്തെ നക്ഷത്ര ദൂരമകറ്റി നിര്‍ത്തുന്ന നന്ദികെട്ട സമകാലിക ആത്മീയതയുടെ ഭാഗമാവേണ്ടി വന്ന ദൈന്യതയില്‍ തൊണ്ടയില്‍ കുരുങ്ങിപ്പിടഞ്ഞ മറുപടികള്‍ എന്‍റെ നെഞ്ചിനെ വീര്‍പ്പ് മുട്ടിച്ചു .

ഞാനൊരു നല്ല  കുഞ്ഞായിരുന്നു, ദൈവത്തിന്‍റെ കുഞ്ഞ്.എല്ലാ പ്രമാണ ലംഘനങ്ങള്‍ക്കുമെതിരെ ഘര്‍ജ്ജിക്കാന്‍ ശേഷിയുണ്ടായിരുന്ന ഒരു സിംഹ കുഞ്ഞ്.പണ്ട് വേദ പാഠശാലയില്‍ പരീക്ഷക്ക് സഭാമേലധ്യക്ഷ -ന്‍റെ പേരിനു മുന്നില്‍  ഉപചാരങ്ങള്‍ ചേര്‍ക്കാന്‍ വിസമ്മതിച്ചിതിന് നൂറു തവണ ഇമ്പോസിഷന്‍ വിധിച്ച അദ്ധ്യാപകനോട്,കര്‍ത്താവിന്‍റെ  പേരിനു മുമ്പിലില്ലാത്ത ഉപചാരങ്ങളൊന്നും  ഒരു മനുഷ്യന്‍റെ പേരിനു മുമ്പില്‍ ചേര്‍ക്കില്ലന്നു ശഠിച്ചതിന്... ദൈവത്തെയല്ലാതെ വേറെയാരെയും പരിശുദ്ധനെന്നു വിളിക്കരുതെന്നു വാദിച്ചതിന്... എന്തായിരുന്നു പുകില് ? അങ്ങിനെയങ്ങിനെ കര്‍ത്താവിലേക്ക് വളര്‍ന്നു പടരാന്‍ വെമ്പിയ എന്നെയാണ് ഏതാണ്ടൊരു വഴിപാടിന്‍റെ  പേരും പറഞ്ഞ് "ബോണ്‍സായാക്കി" മുരടിപ്പിച്ചത് . ഇന്നിപ്പോ കുട്ടികുരങ്ങന്‍റെ  അവസ്ഥയാണ്, " ചൂട് ഫ്രൈഡ് റൈസ്" വരെ വാരിയെടുപ്പിക്കും.

"അയ്യോ...... "
റോഡിന്‍റെ  പൊട്ടിയടര്‍ന്ന ഭ്രംശങ്ങളില്‍ മുട്ടി ബാന്‍ഡ്-എയ്ഡ്ട്ട ഇടത്തെ തന്തവിരലില്‍ നിന്നും ചോരപൊടിയുന്നു... ആരെങ്കിലും കാണുന്നുണ്ടോ എന്ന് നാലുപാടും നോക്കിയതിനുശേഷം ഞാന്‍ കുനിഞ്ഞിരുന്നു ബാഗിലെ രഹസ്യ അറയില്‍നിന്നു അല്‍പ്പം പഞ്ഞിയെടുത്ത് അത് തുടച്ചു. ജനവാസം കുറഞ്ഞ ഏരിയയാണ് ,ഈ നടപ്പിനിടെ ആകെ കണ്ടത്. ഒരു ചായക്കട, ഒരു തയ്യല്‍ കട, ഫ്ലോര്‍മില്‍ , വിശാലമായ പുരയിടങ്ങള്‍ക്കുള്ളില്‍ തെറ്റിയും തെറിച്ചും ചില വീടുകള്‍!!.

"ശെമ്മാശോ ,,,,,എങ്ങടാ യാത്ര ?"  
ഒരു അശിരീരിയായിരുന്നു അത് !. അത് പുറപ്പെടുവിച്ചദേഹത്തെ തിരഞ്ഞെങ്കിലും കണ്ടുകിട്ടാഞ്ഞതിനാല്‍ മറുപടി ഉള്ളിലൊതുക്കി മുമ്പോട്ട് തന്നെ നടന്നു. ഇതൊരു യാത്രയാണ്, വല്ലാത്തൊരു യാത്ര!

അഭിവന്ദ്യ p മോര്‍ q തിരുമേനിയ്ക്ക് ( പേര് പറഞ്ഞാല്‍ നിങ്ങളെന്നെ x ളോ y ലോപെടുത്തും അത് വേണ്ട ) ഒരു പൂച്ചയെ വേണം, ഈയിടെയായി തിരുമേനിയുടെ മുറിയില്‍ ഒടുക്കത്തെ എലി ശല്യം. തിരുമേനിയുടെ കിടക്ക ,കുപ്പായം, പുസ്തകങ്ങള്‍ എന്നിവ കടിച്ചു നുറുക്കി എലികള്‍ ഉല്ലസിക്കുന്നു. എലിക്കെണി, എലി വിഷം..എല്ലാം പരീക്ഷിച്ചു ,ഫലമില്ല.

"ഇനി  ഇത് മറ്റേ കക്ഷികള്‍ മന:പൂര്‍വ്വം പടച്ചുവിട്ട എലികളാണോ ദൈവം തമ്പുരാനേ ? "
തിരുമേനിയുടെ നിവൃത്തികെട്ട ഈ ചോദ്യത്തിന് ദൈവം തമ്പുരാന്‍ മറുപടി പറഞ്ഞില്ല. പറഞ്ഞത് പ്രശസ്ത സുവിശേഷകനും തിരുമേനിയുടെ ബന്ധുവുമായ സാമുവല്‍കൊറ്റിക്കുളമാണ് !
അദ്ദേഹത്തെ അറിയാത്തവര്‍ ചുരുക്കമാണ് . ആത്മീയ ചാനലുകളിലെ സ്ഥിരം സാന്നിദ്ധ്യം, കൂടാതെ ഈ അടുത്തകാലത്ത് വേദപുസ്തകത്തി -ല്‍ നിന്നും സുഗന്ധജല പ്രവാഹമുണ്ടായതിനെ തുടര്‍ന്ന്‍ പതിനായിര- ക്കണക്കിനാളുകള്‍ പ്രവഹിച്ച സാമേവില്ലയെന്ന അദ്ദേഹത്തിന്‍റെ ഭവനത്തെക്കുറിച്ച് പത്രവാര്‍ത്തകളും ഉണ്ടായിരുന്നു.അവിടെ ഒരു പൂച്ചയുണ്ടത്രേ  ഒരു " വിശുദ്ധപൂച്ച "

സാമേവില്ലയിലെ ആദ്യ അത്ഭുതമായിരുന്നു ഈ പൂച്ച . അന്ന് 10 സെന്റിനുള്ളിലെ ആയിരം സ്ക്വയര്‍ ഫീറ്റ്‌ വീട്ടിലിരുന്ന്  ഒരു പ്രസംഗമദ്ധ്യേ സാമുവല്‍ കൊറ്റിക്കുളം ഒരു വെളിപാട്‌ നടത്തി,
" ഈ പൂച്ചയില്‍ ചില ദിവ്യ ഗുണങ്ങള്‍ ഞാന്‍ കാണുന്നു ഇതിനോട് അപേഷിച്ചു യാചിച്ചാല്‍ നിങ്ങളുടെ ഏത് അഭീഷ്ടങ്ങളും സാധിക്കും ഇതെന്‍റെ  സാക്ഷ്യമാണ് പ്രിയ സഹോദരങ്ങളെ"

ആ സാക്ഷ്യത്തിന് ഫലമുണ്ടായി. കടലുപോലെ ജനങ്ങള്‍ സാമേവില്ല യിലേക്കൊഴുകി , അത്ഭുതത്തിന്‍റെ  ആ സീസണ്‍ തീര്‍ന്നപ്പോഴേക്കും ചുറ്റുപാടുമുള്ള മൂന്നേക്കര്‍ സ്ഥലത്തിനുള്ളിലെ മൂവായിരത്തി അഞ്ഞൂറ് സ്ക്വയര്‍ ഫീറ്റ്‌ ആഡംര ഭവനമായി മാറി സാമേവില്ല! ഇപ്പോള്‍ സുഗന്ധതൈലത്തിന്‍റെയും സീസണ്‍ അവസാനിച്ചുവെന്നു അന്ന് " കൊറ്റിക്കുളം" തിരുമേനിയോട് പറഞ്ഞത് ഞാനും കേട്ടതാണ്. അത്ഭുതങ്ങള്‍ക്കും സീസണ്‍ ഉള്ള  കാലം ! ആ പൂച്ചക്കായാണ് തിരുമേനി എന്നേ അയച്ചിരിക്കുന്നത്!.
              പഞ്ചായത്ത്  റോഡിന്‍റെ  തെക്ക് വശത്ത്‌ ഒരു ചെമ്മണ്‍പാത. പാതയോരത്ത് ഒരു പച്ചക്കറിക്കട!. ആ ചെമ്മണ്‍പാതയിലൂടെ ഞാന്‍ കഴിയാവുന്ന വേഗത്തില്‍ നടക്കേ എനിക്ക് പുറകില്‍ അടര്‍ന്നകന്ന മെറ്റലുകളില്‍ ശക്തിയോടെ ഷൂസുകള്‍ ഞെരിയുന ശബ്ദം,  ഞാന്‍ തിരിഞ്ഞു നോക്കി, കാക്കി പാന്റ്സ് , ബ്ലൂ ഷര്‍ട്ട് ,കൊമ്പന്‍ മീശ ... കയ്യിലെ ബിഗ്‌ഷോപ്പറില്‍ പച്ചക്കറി ,,, ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് പോകുന്ന പോലീസുകാരനാണെന്ന് തോന്നുന്നു .അയാള്‍ എന്നെ ശ്രദ്ധിച്ചതേയില്ല.എങ്കിലും എനിക്കെന്തോ പരിഭ്രമം തോന്നുന്നു ഈയിടെയായി പോലീസുകാരെ എനിക്ക് പേടിയാണ്.കഴിഞ്ഞ x y ശണ്ടയ്ക്കിടെ.
  
"ആ ളോഹയിട്ടവന്‍റെയൊക്കെ ചന്തിക്കിട്ട് പെടച്ചോ,ഒറ്റയെണ്ണത്തിനേം വിട്ടു കളയരുത് , കര്‍ത്താവിനു നാണക്കെടുണ്ടാക്കാന്‍ നടക്കണ ഹറാം പെറന്ന.................""
ന്ന്  ആക്രോശിച്ചുകൊണ്ടാണ് ഒരു  പോലീസുകാരന്‍ കക്ഷിഭേദമ -ന്യേ തിരുമേനിമാരുടെ ചന്തിക്കിട്ട് പെടച്ചത്. രാത്രിയില്‍ ദുരന്തമേഖലകള്‍ ബാം ഇട്ടു തടവുന്നതിനിടെ തിരുമേനി പിറുപിറുത്തു 

"എന്നാ ഒടുക്കത്തെ അടിയായിപ്പോയി,ആ പോലീസുകാരൊക്കെ അക്രൈസ്തവരാന്നു   തോന്നുന്നു ?" 
എനിക്കത് കേട്ട് ചിരിവന്നു.
"അക്രൈസതവര്‍ക്ക് മാത്രമല്ല ക്രിസ്ത്യാനികളില്‍ വലിയൊരു വിഭാഗത്തിനും നമ്മുടെ ഈ  കക്ഷിവഴക്കും ഗുണവതിയാവുമെന്നും പിടിക്കുന്നില്ലെന്ന്"പറയാന്‍ പലതവണ തുനിഞ്ഞതാണ്  പക്ഷെ ഭയംകൊണ്ട് ഞാനതൊക്കെ വിഴുങ്ങി.  

ചെമ്മണ്‍ പാതയിലൂടെ കടന്നു പോവുന്ന ടിപ്പറുകള്‍ പറത്തിവിട്ട മണ്ണില്‍ എന്‍റെ വെളുത്ത കുപ്പായം ചുവന്നു തുടങ്ങിയിരുന്നു.ആ കുപ്പായത്തോട് കൊച്ചു ടി. വിയിലെ ഡോറയുടെ ചങ്ങാതി ബുച്ചി ചോദിക്കും മട്ടില്‍ കുസൃതിയോടെ ഞാന്‍ ചോദിച്ചു 
" കുപ്പായമേ കുപ്പായമേ .. ചെമ്മണ്ണ്‍ കൊണ്ട് തന്നെയാണോ നീ ചുവന്നത്'? "
അങ്ങിനെ നടപ്പിന്‍റെ  ഇരുപതാം  മിനുട്ടില്‍ സാമേ വില്ലയെന്ന ഭവനാങ്കണത്തില്‍ ഞാനെത്തി.വിശാലമായ മുറ്റത്ത്  പാര്‍ക്ക്‌ ചെയ്ത വാഹനങ്ങളുടെ കണക്കെടുക്കാതെ കോളിംഗ് ബെല്ലമര്‍ത്തി വാതില്‍ തുറക്കുന്നതും പ്രതീക്ഷിച്ചു നിന്നു. വീടിന്‍റെ  ചുവരുകളില്‍  
 " ക്രിസ്തു ഈ വീടിന്‍റെ നായകന്‍,"
", അദ്ധ്വാനിക്കുന്നവരും................ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം," 
"എളിയവനെ ആദരിക്കുന്നവന്‍ ഭാഗ്യവാന്‍" 
തുടങ്ങിയ വചനങ്ങള്‍ ഗ്രാനൈറ്റ് ഫലകങ്ങളില്‍ ആലേഖനം ചെയ്തിരിക്കുന്നു.

" ഹ ഹ ഹ  അച്ചോ വാതില് തൊറക്കില്ല, ഞാനാന്ന് കരുതിയിട്ടാ അവര്  വാതില് തുറക്കാത്തെ .........." 
കാര്‍ പോര്‍ച്ചിന്‍റെ അരപ്ലേസിലിരിക്കുന്ന യാചകനെ അപ്പോഴാണ്‌ ഞാന്‍ കണ്ടത്.അയാള്‍ തന്‍റെ  ശോഷിച്ച ദേഹത്തിനു താങ്ങാനാവാത്ത ചിരിയോടും ചുമയോടും കൂടി വീണ്ടും പറഞ്ഞു.
 "സ്വന്തം നെറ്റീലെ വിയര്‍പ്പ് കൊണ്ട് ഭക്ഷിക്കുന്നതാ കര്‍ത്താവിനിഷ്ടം" എന്നും പറഞ്ഞു വാതില്‍ കൊട്ടിയടിച്ചുപോയതാ...! നല്ലോണം പണിയെടുത്തു ജീവിച്ചതാ ഇപ്പൊ വയ്യ ടി ബി യാ .."

ഞാന്‍ പോക്കറ്റില്‍ കയ്യിട്ട് കുറച്ചുരൂപ അയാള്‍ക്ക് നീട്ടി.അയാളത് വാങ്ങി,, 
"എളിയവനെ ആദരിക്കുന്നവന്‍ ഭാഗ്യവാന്‍,,"
 എന്നെഴുതിയതും വായിച്ച്  സാമോവില്ലയ്ക്ക് നാണം തോന്നും വിധം ഒരു ചിരി സമ്മാനിച്ചു അവിടം വിട്ടു.വീണ്ടും പലതവണ വിളിമണിയുടെ സ്വിച്ചിനെ ഞാന്‍ ഉപദ്രവിച്ചപ്പോഴാണ് ആ വാതില്‍ തുറക്കപ്പെട്ടത് .......


"ശെമ്മാശന്‍  കേറിയിരിക്ക് , എല്ലാരും പ്രാര്‍ത്ഥനേലാ" 
 ഒരു സ്ത്രീ എന്നെ ക്ഷണിച്ചു.അതിഥി മുറിയിലെ എസിയില്‍ കുളിര്‍ന്നു ചുറ്റുപാടുമുള്ള അലങ്കാരങ്ങളും നോക്കി ഒരു ഗ്ലാസ് "ഫ്രൂട്ട് പന്ജ്" അകത്താക്കവേ ഒരു പൂച്ച എനിക്കെതിരെയുള്ള സെറ്റിയില്‍ വന്നിരുന്നു അതിന്‍റെ തിളങ്ങുന്ന കണ്ണുകള്‍കൊണ്ട് എന്നെ അളെന്നെടുക്കാന്‍ തുടങ്ങി. ആ നോട്ടവും ഗമയും കണ്ട് ഞാന്‍ ചോദിച്ചു 
" വിശുദ്ധ പൂച്ച"?
 "ഞാനോ"?  പൂച്ച ഒന്ന് ചിതറി.
"ഉം അത്ഭുത പൂച്ച"
"ഓഹോ കളിയാക്കിയാതാണല്ലേ  നിനക്കും കാണണോ അത്ഭുതങ്ങളുടെ അവശേഷിപ്പുകള്‍'?
"വേണ്ട....... വേണ്ട   ഇത്തരം അത്ഭുതങ്ങളിലൊന്നും എനിക്ക് വിശ്വാസമേയില്ല"     ഞാന്‍ ചിരിച്ചു. 
 "എന്നെ കൊണ്ട് പോകാന്‍ വന്നതാണല്ലേ ?" അത് നെടുവീര്‍പ്പിട്ടു പിന്നെ    എന്നെ  ചൂഴ്ന്നു ,
"നിനക്കവിടെ?"
"പ്രയാസമാണ് "ഞാന്‍ സത്യം പറഞ്ഞു "നരകം!"
"ഹഹഹഹ" പൂച്ച വീണ്ടും ചിരിച്ചു  പിന്നെ മൂര്‍ച്ചയില്‍ വാക്കുകള്‍ പെറുക്കിയിട്ടു ..
" ഈ  നരകത്തിലും വലിയ നരകമോ? ദൈവത്തെ വില്‍പ്പനചരക്കാ ക്കുന്ന വചനങ്ങളെ വഞ്ചിക്കുകയും വിശ്വാസങ്ങളെ ചൂഷണം ചെയ്യുകയും ചെയ്യുന്ന ഇതിലും വലിയ കുറുക്കന്മാരോ? ഇവിടെ നിന്ന്  ഓടിരക്ഷപ്പെടാന്‍ കൊതിച്ചിരിക്കുന്ന എന്നെ കാത്തിരിക്കുന്നത് ? "
അത് വേവലാതിയോടെ എന്നെ നോക്കി.

"ദയവായി  പോകും വഴി നീയെന്നെ എവിടെയെങ്കിലും ഉപേക്ഷിക്കണേ "
പൂച്ചയുടെ വിലാപവും അകത്തെ മുറികളില്‍ എങ്ങോ നിന്ന് മുഴ
ങ്ങിയെത്തുന്ന കൊറ്റിക്കുളത്തിന്‍റെ  തകര്‍പ്പന്‍ സുവിശേഷ പ്രസംഗവും എന്നെ ഓര്‍മ്മിപ്പിച്ചത്  മോരും മുതിരയുമാണ് .ഞാന്‍ വിഭാവനം ചെയ്തു ...അയാളിപ്പോള്‍ നാടിന്‍റെ  ഹൊരോസ്കൊപ്പ് തന്നെ മാറ്റിയെഴുതാന്‍ കെല്‍പ്പുള്ള റിയല്‍ എസ്റ്റെറ്റുകാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കുമിടയില്‍ നിന്ന് ഒരു കയ്യില്‍ ബൈബിളുമേന്തി  നടത്തുന്ന സാംബാ നൃത്തം!.

പൂച്ചയെപ്പോലെ എന്‍റെയുള്ളിലും വെറുപ്പിന്‍റെ  വലിയ അലകള്‍ തല്ലിയലച്ചു വീണു.കറുപ്പും വെളുപ്പും ചുവപ്പും നിറമാര്‍ന്ന ഉടയാടകള്‍ക്കുള്ളിലെ  വണിക്കുകളുടെ കൈപ്പിടിക്കുള്ളില്‍ നിന്നും പറന്നുപൊങ്ങാന്‍ ഞങ്ങളൊരുപോലെ തുടിച്ചു.
"ഇന്ന് സാറ് വല്യ തിരക്കിലാ പൂച്ചയെ ശൊമ്മാശന്‍ കൊണ്ടോക്കോ ദാ വണ്ടീം ഏര്‍പ്പാടാക്കിട്ടുണ്ട് "
ആ സ്ത്രീ വീണ്ടും തലകാണിച്ചു . ഞാന്‍ പൂച്ചയുമായി കാറില്‍ കയറി. ഒരു പാട് വളവിനും പുളവിനുമപ്പുറം നഗരമടുക്കെ ഞങ്ങളിരുവരും ജാഗ്രതയോടെ മുഖാമുഖം നോക്കി .ശേഷം ഒരു ലെവല്‍ ക്രോസിനു മുമ്പില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്നും പുറത്തിറങ്ങി പാളത്തിനരികിലൂടെ നടന്നു ,പിന്നെ അവശേഷിക്കുന്ന വിശ്വാസങ്ങളെ സംരക്ഷിക്കാനെന്നോണം എന്‍റെ വെളുത്ത കുപ്പായം പാളത്തിലുപേക്ഷിച്ചു കിഴക്കൊട്ടെക്കുള്ള ട്രയിനുകളിലോന്നില്‍ ഞങ്ങള്‍ യാത്രയാരംഭിച്ചു.കൂടുതല്‍ എലികള്‍ക്കും കൂടുതല്‍  അത്ഭുതങ്ങള്‍ക്കും എത്തിപ്പിടിക്കാവുന്നതിനും അപ്പുറങ്ങളിലേക്ക് !!.84 comments:

 1. കൂട്ടുകാരെ .....ഈ കഥ ടൈപ്പ് ചെയ്തു മനോഹരമായി പോസ്റ്റ്‌ ചെയ്യണമെന്ന ആഗ്രഹമുണ്ടായിരുന്നു .പക്ഷെ ജോലി തിരക്കുകള്‍.............കിട്ടിയില്ല ......അതുകൊണ്ട് എല്ലാരും സ്നേഹപൂര്‍വ്വം ,ക്ഷമാപൂര്‍വം വായിക്കണം അഭിപ്രായപ്പെടണം...സസ്നേഹം.................സ്വന്തം ..........................

  ReplyDelete
 2. ടൈപ്പ് ചെയ്ത് ഇടൂ...ഇത് വായിക്കാൻ നന്നേ പ്രയാസമാ.....

  ReplyDelete
 3. ഇത്തിരി വായിച്ചപ്പോ കണ്ണ് സമരം ചെയ്തു. ബാക്കി പിന്നെയാവാം കേട്ടോ!

  ReplyDelete
 4. സമൂഹത്തിലെ ജീര്‍ണ്ണതകള്‍ ക്കെതിരെ ശക്തമായ ഒരു പ്രതിഷേധം കൈകാര്യം ചെയ്യുന്നു ഈ കഥ , സമയമുള്ളതിനനുസരിച്ച് ഇത് എഴുതി പബ്ലിഷ് ചെയ്യണം എന്ന് തന്നെയാണ് എന്‍റെ അഭിപ്രായം ,, ഡൌണ്‍ ലോഡ് ചെയ്ത വായിച്ചു !! ,..

  ReplyDelete
 5. അഭിനന്ദനങ്ങള്‍

  ReplyDelete
 6. കുറച്ചേ വായിച്ചുള്ളൂ മിനി.. ഇനീം വന്നിട്ട് ബാക്കി വായിക്കാം.

  ReplyDelete
  Replies
  1. ആയ്ക്കോട്ടെ എച്ച്മു..സന്തോഷം !

   Delete
 7. അഭിനന്ദനങ്ങള്‍

  ReplyDelete
 8. വായിക്കാനാവുന്നില്ല....

  ReplyDelete
 9. ആഹാ... ഡൌണ്‍ലോഡ് ചെയ്ത് വായിക്കാം അല്ലേ? എന്നാല്‍ നോക്കട്ടെ

  ReplyDelete
 10. വായിക്കാന്‍ കഴിയുന്നില്ല.

  ReplyDelete
 11. നല്ല കഥയാണ്..
  ടൈപ്പ് ചെയ്ത് ഇടുമല്ലോ..
  ആശംസകൾ !

  ReplyDelete
 12. തീര്‍ച്ചയായും .ഇതിനൊരു പരിഹാരം നാളെ കാണും .

  ReplyDelete
 13. കണ്ടൂ...വായിക്കട്ടെ

  ReplyDelete
 14. ടൈപ്പ് ചെയ്ത് പബ്ളിഷ് ചെയ്തത് നന്നായി.

  ReplyDelete
 15. തികച്ചും വ്യത്യസ്തമായ ചിന്ത ...അഭിനനന്ദനങ്ങള്‍

  ReplyDelete
 16. അഭിനന്ദനങ്ങള്‍ !

  ReplyDelete
 17. This comment has been removed by the author.

  ReplyDelete
 18. ആത്മീയത കള്ളക്കച്ചവടമായി മാറിയിട്ടു എത്രയോ കാലമായി.പക്ഷേ ഏത് കള്ളന്‍ പറയുന്നതനുസരിക്കാനും ഇഷ്ടം പോലെ അനുയായികള്‍ ഇന്നുമുണ്ട്.

  ReplyDelete
  Replies
  1. ലോകാവസാനത്തോളം ഈ കള്ളന്മാര്‍ ഇവിടൊക്കെത്തന്നെ ഉണ്ടാവും .

   Delete
 19. മിനിയെ,സംഗതി കലക്കി...ഇഷ്ടപ്പെട്ടു. വളരെ ഇഷ്ടപ്പെട്ടു.

  ReplyDelete
  Replies
  1. നന്ദി റോസാപ്പൂവേ..................

   Delete
 20. ഉം,പൂച്ചയെക്കൊണ്ടും തട്ടിപ്പ് അല്ലെ

  ReplyDelete
  Replies
  1. സര്‍വത്ര തട്ടിപ്പാ .....എന്നെ തട്ടുമോന്നൊരു പേടിയെ ഉള്ളൂ ..ഹഹഹ

   Delete
 21. വായിച്ചു.കഥ ഇഷ്ടപ്പെട്ടു.
  കര്‍ത്താവേ,തിരുവചനങ്ങള്‍ ലംഘിച്ചുപ്രവര്‍ത്തിക്കുന്നവരോട് പൊറുക്കാതിരിക്കണമേ!
  ആശംസകള്‍

  ReplyDelete
  Replies
  1. സര്‍ നന്ദി .കര്‍ത്താവ് പൊറുക്കാതിരിക്കട്ടെ .

   Delete
 22. മിനിയുടെ കഥകളില്‍ വ്യതിരിക്തത പുലര്‍ത്തുന്ന ഈ 'പൂച്ചക്കഥ' വായനാസുഖമുണ്ടാക്കി . ആശംസകള്‍

  ReplyDelete
 23. ദൈവം തട്ടിപ്പുകാർക്ക് കൂട്ടു നിൽക്കാൻ തുടങ്ങിയിട്ട് കാലമെത്രമായി...
  നന്നായിരിക്കുന്നു കഥ.
  ആശംസകൾ...

  ReplyDelete
  Replies
  1. കൂട്ട് നില്‍ക്കുകയല്ല സര്‍ ഇതൊക്കെ കണ്ടിട്ട് കടിച്ചു പിടിച്ചു ക്ഷമിക്കുകയാ ..എപ്പോഴാ ആ നിയന്ത്രണം വിടുന്നതെന്ന് ദൈവത്തിനു മാത്രേ അറിയൂ.

   Delete
 24. അൽപ്പം ബുദ്ധിമുട്ടിയാലും ടൈപ്പ് ചെയ്തതുകൊണ്ട് എന്നെപ്പോലുള്ള കാഴ്ചശക്തി കുറഞ്ഞ ജീവികൾക്ക് ഉപകാരമായി - മിനിക്കഥകളിലെ നല്ലൊരു കഥ എന്നു പറഞ്ഞുകൊള്ളട്ടെ.....

  ReplyDelete
  Replies
  1. സര്‍ നന്ദി ഈ പ്രോത്സാഹനത്തിനും, സ്നേഹത്തിനും .

   Delete
 25. ഇന്നത്തെ ആത്ത്മീകതക്ക് ഇങ്ങനെയും ചില മുഖങ്ങള്‍ ഇല്ലാതില്ല;ഇതിനു എതിരെ അതിശക്ത്തമായ ഒരു സന്നേശം തന്നെ ;കര്‍ത്താവ് പരീശന്മാരെ നോക്കി പറഞ്ഞു "വെള്ള തേച്ച ശവക്കല്ലറകള്‍ എന്ന്.കൊള്ളാം മിനി .GOD BLESS YOU.

  ReplyDelete
  Replies
  1. നന്ദി സര്‍ .ചില മുഖങ്ങള്‍ ഇങ്ങനെയെഴുതാന്‍ പ്രേരിപ്പിച്ചതാണ്

   Delete
 26. 24 സഭാ മേലധ്യക്ഷന്മാർക്കാ മദ്യം ഉണ്ടാക്കാനുള്ള സർക്കാർ ലൈസൻസ് ഉള്ളത്. ( വൈൻ ഉണ്ടാക്കാൻ). അത് കുടിച്ച് ആസ്വദിച്ചു കഴിയുന്നു. ബാക്കി വിശ്വാസികൾക്ക് കച്ചവടം ചെയ്യുന്നു.


  വായിച്ച് തീർക്കാൻ വളരെ ബുദ്ധി മുട്ടി. അത് കഥാ ആസ്വാദനത്തെ ബാധിച്ചു.അച്ചടിച്ചു പുറത്തി റക്കുമ്പോൾ പ്രൂഫ്‌ റീഡർ മാർ കാണും. ബ്ലോഗിൽ അതും എഴുത്തുകാരൻറെ ജോലി ആണ്. സമയം കിട്ടുന്നില്ല എന്ന് പറയുന്നത് തേഞ്ഞ് അറ്റം കണ്ട ഒരു പ്രയോഗമാണ്. ഞങ്ങളെ അവഹേളിക്കുന്നത്.


  കഥ നന്നായിരിക്കുന്നു. അവതരണ രീതിയും അൽപ്പം ഹാസ്യവും കൊള്ളാം.

  ReplyDelete
  Replies
  1. സര്‍ .ഒരിക്കലും അവഹേളിച്ചതാണ് എന്ന് തോന്നരുതേ ......... ഇനി ഇങ്ങനെ പറയില്ല
   നന്ദി ഈ വരവിനും അഭിപ്രായങ്ങള്‍ക്കും.

   Delete
 27. വ്യത്യസ്തമായ ഒരെഴുത്ത്..

  മനോഹരമായി..
  ആശംസകള്‍.. !

  ReplyDelete
 28. നല്ല കഥയാണ്‌ മിനി.... ഇഷ്ടായി

  ReplyDelete
  Replies
  1. മുബ്യെ .നന്ദീണ്ട്ട്ടാ.

   Delete
 29. നോട്ടപ്പുള്ളിയാകണോ? അത്രയ്ക്ക് ധൈര്യമോ?

  ReplyDelete
  Replies
  1. അജിത്തേട്ടാ എല്ലാരും കൂടിയെന്നെ വീഞ്ഞില്‍ മുക്കി കൊല്ലുമോ ? വരണെ ......പുറകില്‍ ഐക്യദാര്‍ഡിയവുമായി .

   Delete
 30. കഥ നന്നായിട്ടുണ്ട് ..
  ആശംസകള്‍ മിനി... !

  ReplyDelete
 31. എനിക്കിഷ്ടായില്ല .. :O

  ReplyDelete
  Replies
  1. എന്താണാവോ ഇഷ്ടമാവാതിരിക്കാന്‍ ?

   Delete
 32. കഥ ഇഷ്ട്ടമായി...നന്നായിരിക്കുന്നു ..ആശംസകള്‍

  ReplyDelete
 33. നന്നായിരിക്കുന്നു ...എന്നാലും അടിച്ചു പരത്തി നീട്ടി വായന സുഖം കൊന്നു

  ReplyDelete
  Replies
  1. അതെയോ ? നന്ദി പ്രമോദ്‌ ആത്മാര്‍ഥമായ അഭിപ്രായങ്ങള്‍ക്ക് .

   Delete
 34. സത്യം പറഞാൽ എനിക്കൊന്നും മനസ്സിലായില്ല....!മേൽ കമന്റുകളിൽ നിന്ന് അത് എന്റെ കുഴപ്പമാണെന്ന് ഞാൻ മനസ്സിലാക്കുന്നു.

  ReplyDelete
  Replies
  1. ഒന്നൂടെ വായിക്കൂ സര്‍ .

   Delete
 35. ഇത് പോലെ നാട്ടിൽ ഇപ്പൊ വിശുദ്ധ പൂച്ചകൾക്കല്ലേ ആവശ്യക്കാർ ഉള്ളൂ .. നന്നായി എഴുതി . വൈകാരിക മെന്നു തോന്നുന്ന വിഷയം അല്ലലില്ലാതെ അവതരിപ്പിച്ചു ..അഭിനന്ദനങ്ങൾ

  ReplyDelete
 36. കെവിന്‍ മാത്യുSeptember 11, 2014 at 10:16 AM

  തല്ലുകൊള്ളീ .....................തല്ലുകൊള്ളീ ................പാവം അലെക്സിനെയും വെറുതെ വിട്ടില്ല അല്ലെ ? തുടരുക ആക്ഷേപ ഹാസ്യങ്ങള്‍

  ReplyDelete
  Replies
  1. കളിച്ചങ്ങാതിയ്ക്ക് ഇങ്ങനെഎങ്കിലും ഒരു പണി കൊടുക്കണ്ടേ ........?

   Delete
 37. ''കറുപ്പും വെളുപ്പും ചുവപ്പും നിറമാര്‍ന്ന ഉടയാടകള്‍ക്കുള്ളിലെ വണിക്കുകളുടെ കൈപ്പിടിക്കുള്ളില്‍ നിന്നും പറന്നുപൊങ്ങാന്‍ ഞങ്ങളൊരുപോലെ തുടിച്ചു.''..........
  ഒരു ചാട്ടവാര്‍ കയ്യില്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആശിക്കാമായിരുന്നില്ലേ?
  കഥ ഇഷ്ടായി....
  അഭിനന്ദനങ്ങള്‍...

  ReplyDelete
 38. കൂടുതല്‍ അത്ഭുതങ്ങള്‍ക്കും എത്തിപ്പിടിക്കാവുന്നതിനും അപ്പുറങ്ങളിലേക്ക് പോകാൻ കാണിച്ച ധൈര്യം അപാരം.! നല്ല ആശയവും ശൈലിയും. ആശംസകൾ

  ReplyDelete
 39. ആക്ഷേപ ഹാസ്യത്താൽ ശരിക്കും ചുട്ട പെട കൊടുത്തു അല്ലേ

  ReplyDelete
 40. ഒരു നല്ല കഥ. അഭിനന്ദനങ്ങൾ,

  ReplyDelete
 41. മിനിച്ചേച്ചിയുടെ കഥകളെല്ലാം തന്നെ വളരെ നല്ലതാണ്. വായനാ സുഖം തരുന്നവ.! വരികളിലെ നര്‍മ്മം രസകരം.. അധികം ബുദ്ധിജീവിത്തരം ഇല്ലാത്തതുകൊണ്ട് മനസ്സിലാക്കാനും എളുപ്പം..

  ReplyDelete
 42. കഥ നന്നായിട്ടുണ്ട്‌.

  മണിമന്ദിരങ്ങളിൽ കുടികിടക്കുന്നവർക്ക്‌ കുറച്ച്‌ അടിയൊക്കെ കിട്ടുന്നത്‌ നല്ലതാ.

  ReplyDelete