ഞങ്ങള്‍
ഒടുവില്‍ കണ്ടതും ഇതേഹോസ് പിറ്റലില്‍
വെച്ചായിരുന്നു! അന്ന് ജി .ആര് ഇന്ദുഗോ പന്റെ “മണല്‍
ജീവികള്‍ക്കുള്ളില്‍" മുഖം പൂഴ്ത്തി യിരിക്കുകയായിരുന്നു അവന് .പേഷ്യന്റ്സ് തീര് ന്നതോ ,ഡോക്ടര്‍ ലഞ്ചിനു
പോയതോ അറിയാതി രുന്നുള്ള വായന !ഞാന്‍ തട്ടിവിളിച്ചപ്പോഴാണ് അവനാ തപസ്സില്‍നിന്നും
ഉണര്‍ന്നത് .ഡോക്ടര്‍ പോയെന്നറിഞ്ഞപ്പോഴുള്ള അവന്റെ അങ്കലാപ്പും ഒരു മെഡിക്കല്റെപ്പിനു
ചേരാത്ത ശരീരഭാഷയും എന്നില്‍ നീരസമുണര്ത്തി .ഉറക്കം വഴിമറന്ന ചത്തമീനിന്റേതുപോലുള്ള
കണ്ണുകള്‍ ,ഷേവ് ചെയ്യാത്ത ഉടഞ്ഞ ഷര്‍ട്ടും
പാന്റ്സും.... ഉദാസീനത യ്ക്ക് കയ്യും കാലും വെച്ചതുപോലൊരു ..............
“എന്താടാ ഇത് ? ഒരു ഉത്തരവാദിത്വവുമില്ലാതെ
?ഡോക്ടറെ പോലും കാണാന്‍ മറന്നുള്ള എഴുത്തും വായനയും....ബാഗില്‍ സാമ്പിള്‍ മെഡിസിനു
പകരം കെട്ടുകണക്കിന് കഥയും കവിതകളും .ഒരു ഭ്രാന്തന്റെ മട്ടും മാതിരിയും ....ഇത് നിന്റെ
മാനേജര്‍ക്ക് നിന്നെപ്പറ്റിയുള്ള പരാതികളാണ്.....ശ്രദ്ധിച്ചാല്‍ നിനക്ക് കൊള്ളാം
.”
അതുകേട്ട് അവന് ചിരിച്ചു പ്രസന്നമായ പതിവ്
ചിരിയ്ക്കു പകരം മടുപ്പിന്റെ വരണ്ട സമതലങ്ങള്‍ ക്കു മീതെ പടര്‍ന്ന നിരാശയുടെ
കറുപ്പു പുതച്ചതു പോലുള്ള തളര്‍ന്ന ചിരി!
“ എന്ത് പറ്റി ഗിരീഷേ നിനക്ക് ? ?”
ഞാനവന്റെ തോളില്‍
മൃദുവായി കൈത്തലമമര് ത്തി .ഒരുപക്ഷെ അവന് സൂക്ഷിച്ച ഒരേയൊരു
സൌഹൃദം ഞാനുമായിട്ടുള്ളതായിരുന്നു.അതാവാം അവന് മനസ്സ് തുറന്നു
.” എനിക്കറിയില്ല സുധീപ് ..ഈയിടെയായി
എനിക്കെന്നെത്തന്നെ കൈവിട്ടുപോകും പോലെ ! ഊണിലും ഉറക്കത്തിലും ഞാനാഗ്രഹിച്ചത് ഒരു നല്ല
എഴുത്തുകാരനാവാനായിരുന്നു .പക്ഷെ ...എനിക്ക തിനുള്ള ഭാഗ്യമില്ല ...ഒരു ഗോഡ് ഫാദറും !ഇത് കണ്ടോ
ഇത് മുഴുവന്‍ എന്റെ തിരസ്ക്കരിക്കപ്പെട്ട കഥകളാണ് ...”
അയാള്‍ മെഡിസിന്
ബാഗിനകത്തെ കഥക്കെട്ടുകളി ലേയ്ക്ക് എന്റെ ശ്രദ്ധ ക്ഷണിച്ചു ...പക്ഷെ അന്നെനി യ്ക്ക്
സത്യമായും അവന്റെ നിരാശയുടെ ആഴമള ക്കാനായില്ല ,എങ്കിലും ഞാനവനെ ആശ്വസിപ്പിച്ചു......അതൊരു
പൊള്ളയായ സാന്ത്വനിപ്പിക്കലാ യിരുന്നു ,കാരണം അപ്പോള്‍ എനിക്ക് നന്നേ വിശപ്പ്
പിടിച്ചിരുന്നു...ഇന്ത്യന്‍ കോഫീ ഹൌസിലെ ചൂടന്‍ മസാല ദോശയായിരുന്നു മനസ്സ് നിറയെ !
“സാരല്യടാ ..ഒക്കെ ശരിയാവും . ദൈവം
കൂടെയു ണ്ടെങ്കില് എന്തിനാടാ വേറെ ഗോഡ്ഫാദര്‍മാര്‍? ”
അപ്പോള്‍ എന്തായിരുന്നു അവന്റെ മുഖഭാവം ? അതൊന്നും നോക്കാന്‍ അന്ന്
നേരമുണ്ടായിരുന്നില്ല .വിശപ്പും വിശപ്പിനപ്പുറം സിറ്റി ഹോസ്പിറ്റലിലെ ഡോ.അജിന്
കെ ചെറിയാനുമായിരുന്നുമനസ്സില് !രണ്ടു
മണിയ്ക്ക് മുന്‍പ് സിറ്റി ഹോസ്പിറ്റലിലെ ത്തിയില്ലെങ്കില് ഡോക്ടറെ വിസിറ്റ് ചെയ്യാന്‍ കഴിയില്ലെന്ന ചിന്തയില്‍
ധൃതിയില്‍ ഒന്നുതിരിഞ്ഞു നോക്കുക പോലും ചെയ്യാതെ ഞാനവിടെ നിന്നും പറക്കുകയായിരുന്നു ....
പാവം ഗിരീഷ്!ആരും വളര്ത്തിക്കൊണ്ടുവരാനി ല്ലാത്ത പാവം എഴുത്തുകാരുടെ
പ്രതിനിധിയായി രുന്നു അവന് ! പ്രസാധകര് പറഞ്ഞുറപ്പിക്കുന്ന പണത്തിന് രചനകള്‍ വെളിച്ചം കാണിയ്ക്കാന്‍
വിധിക്കപ്പെട്ടവരില്‍ ഒരാള്‍
! മൂന്നു വര്‍ഷങ്ങള്‍ക്കി ടയ്ക്കു രണ്ടു കഥാസമാഹാരങ്ങള്‍ ...പക്ഷെ
എഴുത്തുമേഖലയിലുള്ളവരുമായുള്ള പരിചയമി ല്ലായ്മയാകാം ..ആരും അതെക്കുറിച്ച് ഒന്നും
പറ ഞ്ഞില്ല .ആരും അവനിലെ പ്രതിഭ കണ്ടെത്തിയുമി ല്ല....എനിക്കും അവനെ വേണ്ടതുപോലെ
ഒന്ന് പ്രോത്സാഹിപ്പിക്കാന്‍ കഴിഞ്ഞില്ല .... എന്റെ വായനാ ഭ്രാന്തിയായ സ്നേഹിത
ഒരു രാത്രിയില്‍ അവന്റെ കഥ വായിച്ച് ,
“ എന്ത്
നല്ല ഭാഷ ....എത്ര ടച്ചിംഗ് ആയി എഴുതിയി രിക്കുന്നു .ഈ അടുത്ത കാലത്ത് ഇത്രനല്ലൊരു
കഥ ഞാന്‍ വായിച്ചിട്ടില്ല !ഗിരീഷിനോട് ഇനിയും ഒരു പാട് എഴുതാന്‍ പറയണെ ”
എന്ന് പറഞ്ഞതെങ്കിലുംഗിരീഷിനോട് ഞാന്‍ പറയണമായിരുന്നു .അവന്റെ മരണാനന്തര
ചടങ്ങി ല്‍ പങ്കെടുത്ത സ്ഥലം എം.എല്‍.എ ,
“ഗിരീഷിന്റെ മരണം മലയാള സാഹിത്യ ലോകത്തിന് ഒരു
തീരാ നഷ്ടമായെന്ന്”
ഗദ്ഗദത്തോടെ പ്രസംഗിയ്ക്കവെ ,അവന്റെ ചുണ്ടു കള്‍ ഒന്ന് കോടിയോ ?അവന്റെ രണ്ടു പുസ്തകങ്ങ ളുടേയും പ്രകാശനം
നിര്‍വഹിച്ച വായനാസ്നേഹി യും ,സാഹിത്യ കുതുകിയുമെന്ന് സ്വയം വിശേഷിപ്പിക്കുന്നഅദ്ദേഹം അതിലൊരു കഥപോലും വായിച്ച് അഭിപ്രായപ്പെട്ടിട്ടില്ലെന്ന്
ഗിരീഷ് പണ്ട് പറഞ്ഞത് അപ്പോള്‍
ഞാനോര്‍ത്തു .അത് എന്നോടും കൂടിയായിരുന്നില്ലേ അവന് അങ്ങനെ പറഞ്ഞത് ........?
“
എന്നോട് ക്ഷമിയ്ക്കടാ ..........”
കുറ്റബോധത്തോടെ ഞാന്‍
ദയ സിസ്റ്റര്‍ തന്ന കവര്‍
തുറന്നു .ഗിരീഷ് ഡെയ്ലി സ്റ്റേറ്റ്മെന്റ് എഴുതിയിരുന്ന
പുസ്തകമായിരുന്നു അത് .ഞാന്‍ വെറുതെ അതിന്റെ താളുകളോരോന്നായ് മറിച്ചു....ജനുവരി
പകുതിവരെയുള്ള സ്റ്റേറ്റ്മെന്റ്സ് മാത്രമേ അവന്
എഴുതിയിട്ടുള്ളു ...ബാക്കി താളുകളില്‍ നിറയെ കഥകളാണ് ...മാനം കാണാതെ പെറ്റുപെരുകിയ
ഒരുപാട് കഥകള്‍!ഇടയ്ക്കിടെ പ്രിയ എഴുത്തുകാരുടെ വേഗവരകള്‍....ഗിരീഷ്
ഇത്ര നന്നായി വരയ്ക്കുമായിരുന്നോ ?എന്റെ നെഞ്ചു വിറച്ചു ,കണ്ണ് നനഞ്ഞു ...നനഞ്ഞ
കണ്ണുകള്‍ ഗിരീഷിന്റെ അവസാന കഥയിലേയ്ക്ക് എന്നെ ക്ഷണിച്ചു
.................................................,
“ഒരു പരാജിതന്റെ ദിനവൃത്താന്ത പുസ്തകം “എന്ന കഥയിലൂടെ ഒരു നാടോടിയെപ്പോലെ
ഞാനലഞ്ഞു .........
“ദൈവമേ ...എന്തൊരു യാദൃശ്ചികതയാണിത് !
ഞാനും......ദയയും , ഈ നിമിഷം വരെയും പകര്‍ത്തിയ കഥ ! ഈ കഥയില്‍ ഇനിയെന്താണ്
സംഭവിയ്ക്കാന്‍ ബാക്കി ?” ഞാന്‍ ആര്‍ത്തിയോടെ താഴെയ്ക്ക്....താഴെയ്ക്ക്
പാഞ്ഞു ..കഥയ്ക്കൊടുവി ല്‍ ആ പരാജിതന്റെ ദിനവൃത്താന്ത പുസ്തകം ,വിയര്‍ത്തുകുതിര്‍ന്ന
നെഞ്ചോട് ചേര്‍ത്തു പിടിച്ച് ഡോക്ടറെ കാണാന്‍
കാക്കാതെ ബാഗുമെടുത്ത് ഞാന്‍ നടന്നു...... തിരക്കിട്ട് ...ബുക്സ്ടാളിലേയ്ക്ക്
ഇന്നിറങ്ങുന്ന ആ പ്രമുഖ വാരികയ്ക്കായി .
നമ്മള് ഒരു നല്ല വിഭവം ഉണ്ടാക്കിയാല്‍ മാത്രം പോര അത് രുചിക്കുന്നവര്‍ക്ക് മുമ്പില്‍ നന്നായി അലങ്കരിച്ച് മുന്നില്‍ എത്തിക്കുമ്പോള്‍ മാത്രമാണ് കൂടുതല്‍ ഹൃദ്യമാവുന്നത് , മിനി നല്ല കഥ എഴുതി എന്നാല്‍ ഉപയോഗിച്ചിരിക്കുന്ന ഫോണ്ടും അതിലെ അക്ഷരതെറ്റും കാരണം വായനയുടെ രസം കിട്ടുന്നില്ല . ഇതൊക്കെ ശരിയാക്കിയാല്‍ ഈ ബ്ലോഗ് കൂടുതല്‍ ശ്രദ്ധിക്കപ്പെടും ... -- ആശംസകള്‍.
കഥ വായിച്ചു. കഥയിലെ ഗിരീഷ് ജീവിച്ചിരിക്കുന്ന ഒരുപാട് പ്രതിഭകളുടെ പ്രതിനിധി ആണ് എന്നുള്ളതിനാല്‍ കഥ വേറിട്ട് വായിക്കപ്പെടും. മണ്മറഞ്ഞ എഴുത്തുകാരന് സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ വരെ കുറിച്ചിട്ട ഒരു വ്യത്യസ്തത മിനി ശരിക്കും പറഞ്ഞു ഫലിപ്പിച്ചുവോ എന്ന് സംശയം. (കൂട്ടത്തില്‍ പറയട്ടെ ... ചന്ദ്രികയിലെ കഥ അസ്സലായി ...)
പണ്ടെന്നോ മാതൃഭൂമി യില്‍ ഇതു പോലെ അല്ലെങ്കിലും ഒരനുഭവം വന്നിട്ടുണ്ടായിരുന്നു, അവര്‍ ആത്മഹത്യ ചെയ്തതിനു ശേഷമാണ് ഭര്‍ത്താവ് അവര്‍ കവിത എഴുതുമെന്നു കണ്ടെത്തിയതു, അതും അതിമനോഹരമായതു, അതാണ് ഓര്‍മ്മ വന്നതു, കഥ നന്നായി...ട്ടോ
വളരെ നന്നായിട്ടുണ്ട് .ഒരു മനുഷ്യന് ജീവിച്ചിരിക്കുമ്പോള്‍ ആരും അവന്റെ കഴിവുകളെ അങ്ങീകരിക്കില്ല .ഒരു മനുഷ്യന്റെ വളര്‍ച്ചക്ക് നമ്മുടെ ഒരു ചിരി,തോളത്ത് ഒരു തട്ടല്‍,ഭംഗിയായിട്ടുണ്ട് എന്നൊരു വാക്ക് ഇതെല്ലാം മതി.പക്ഷെ ലോകം സന്ബല്ലത്തിനെയും തോബിയാവിനെയും പോലെയാ.പണിയുക എന്നുള്ളത് ദൈവത്തിന്റെ കൃപയാ.മിനി കേട്ടിട്ടില്ലേ മരണ വീട്ടില്‍ ബ:വൈദികരുടെ സ്ന്നേശം. കഷ്ട്ടം.............. GOD BLESS YOU.
നല്ല കഥ. ഇഷ്ടമായി. മുകളിലെ കമന്റ് കണ്ടപ്പോഴാണ് ചന്ദ്രികയില്‍ വന്ന കഥയുടെ ഉടമ ഈ ബ്ലോഗര്‍ ആണെന്ന് അറിഞ്ഞത്. കഥയുടെ പേര് എനിക്ക് ഓര്‍മ്മ കിട്ടുന്നില്ല. ക്യാന്‍സര്‍ പോലെ, എയിഡ്സ് പോലെ മാരകമല്ലാത്ത ആ രോഗത്തിന്റെ പേര് എനിക്ക് വായില്‍ വരുന്നേയില്ല. കഥ സുപ്പര്‍ ആയിരുന്നൂട്ടൊ. അഭിനന്ദനങ്ങള്‍..
വൈകിയും തിരിച്ചറിയാത്ത എന്നിലൂടെയാണ് മിനിയുടെ കഥ പുരോഗമിച്ചത് .ഇഷ്ട്ടായി .നല്ല കഥ .എന്നാല്‍ വായിച്ചു തീര് ന്നപ്പോള് ഒരു ഗാനം എഴുതാന്‍ കഴിഞ്ഞു ,വിഷാദത്തോടെയെങ്കിലും അത് മെയിലിലൂടെ അയക്കുന്നു check Ur Mail
കാലത്തിന് അപ്പുറത്തേക്ക് ദ്രിഷ്ട്ടി ഊന്നുകയും അവിടെ തെളിയുന്നതായ കാഴ്ചകളെ (അപകടങ്ങളെ) കാണുകയും അവ മുൻകൂട്ടി വെളിപ്പെടുത്തുന്നതിൽ ആനന്തം കണ്ടെത്തുകയും മറ്റൊന്നും ആഗ്രഹിക്കാതിരിക്കുകയും ചെയ്യുന്ന എഴുത്തുകാരെ കാലം കാത്തുവയ്ക്കും.. എന്ന് ആരോ പറഞ്ഞു കേട്ടു..:)
വിഷയം എനിക്കിഷ്ട്ടമായി. ഏറെ താല്‍പ്പര്യമുള്ള കാര്യങ്ങള്‍ മനസ്സിലിട്ടു താലോലിച്ച് മറ്റു ജോലികള്‍ ചെയ്തു നടക്കുന്ന എത്രയോ പേരാണ് നമുക്കിടയില്‍.......ഇനിയുമെഴുതുക...നല്ല കഥയ്ക്ക് ആശംസകള്‍.....
ആദ്യമേ ഞാനീക്കഥ വായിച്ചിരുന്നു.അന്ന് അഭിപ്രായം രേഖപ്പെടുത്തിയിരുന്നു എന്നായിരുന്നു എന്റെ ഓര്‍മ്മ. കാണാനില്ല.മറവിയായിരിക്കാം..... കഥ ഇഷ്ടപ്പെട്ടു. ആശംസകള്‍
കഥയിലൂടെ ഒരു നാടോടിയെപ്പോലെ ഞാനലഞ്ഞു
ReplyDeleteനന്ദി ഷാജി .
Deleteനല്ല കഥ.
ReplyDeleteനന്ദി സര് .
Deleteകഥ നന്നായി
ReplyDeleteനന്ദി സിയാഫ് .
Deleteഗിരിഷിന് മരണാനന്തരം പ്രശസ്തിയ്ക്ക് ഒരു ലക്ഷണം കാണുന്നുണ്ട്!
ReplyDeleteഅതുകൊണ്ടെന്തു പ്രയോജനം അജിത്തേട്ടാ .............
Deleteകഥ കൊള്ളാം .. അഭിനന്ദനങ്ങള്‍..
ReplyDeleteനന്ദി എച്ച്മു.
Deleteമിനിക്കഥകളുടെ പതിവ് ശൈലിയിൽ നിന്ന് അൽപ്പം മാറിപ്പോവുന്ന നല്ല രചന...
ReplyDeleteനന്ദി സര് .
Deleteഒന്ന് ചീഞ്ഞാൽ മറ്റൊന്നിന് വളമെന്ന് പറഞ്ഞതെത്ര ശരി അല്ലേ
ReplyDeleteഅങ്ങനെ എന്ത് കഷ്ടമാണ് മുരളിയേട്ടാ .
Deleteഅത് കലക്കി ട്ടാ....
ReplyDeleteനെറ്റ് ഇല്ലാത്തത് കൊണ്ട് കൂടുതല്‍ കമന്റ് പിന്നെ....
ഓക്കെ വിനീത് .കൂടുതല്‍ കമെന്റ്റ് പ്രതീക്ഷിക്കുന്നു .
Deleteകൊള്ളാം നന്നായി അവതരിപ്പിച്ചു
ReplyDeleteനമ്മള് ഒരു നല്ല വിഭവം ഉണ്ടാക്കിയാല്‍ മാത്രം പോര അത് രുചിക്കുന്നവര്‍ക്ക് മുമ്പില്‍ നന്നായി അലങ്കരിച്ച് മുന്നില്‍ എത്തിക്കുമ്പോള്‍ മാത്രമാണ് കൂടുതല്‍ ഹൃദ്യമാവുന്നത് , മിനി നല്ല കഥ എഴുതി എന്നാല്‍ ഉപയോഗിച്ചിരിക്കുന്ന ഫോണ്ടും അതിലെ അക്ഷരതെറ്റും കാരണം വായനയുടെ രസം കിട്ടുന്നില്ല . ഇതൊക്കെ ശരിയാക്കിയാല്‍ ഈ ബ്ലോഗ് കൂടുതല്‍ ശ്രദ്ധിക്കപ്പെടും ... -- ആശംസകള്‍.
ഫൈസല്‍ വളരെ നന്ദിയുണ്ട് ..ചൂണ്ടികാണിച്ചപ്പോഴാണ് ഫോണ്ടും അക്ഷരങ്ങളുടെ പ്രശ്നങ്ങളുമൊക്കെ ശ്രദ്ധിച്ചത് ...ഒരുപാട് സന്തോഷം .
Deleteകഥ വായിച്ചു. കഥയിലെ ഗിരീഷ് ജീവിച്ചിരിക്കുന്ന ഒരുപാട് പ്രതിഭകളുടെ പ്രതിനിധി ആണ് എന്നുള്ളതിനാല്‍ കഥ വേറിട്ട് വായിക്കപ്പെടും. മണ്മറഞ്ഞ എഴുത്തുകാരന് സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ വരെ കുറിച്ചിട്ട ഒരു വ്യത്യസ്തത മിനി ശരിക്കും പറഞ്ഞു ഫലിപ്പിച്ചുവോ എന്ന് സംശയം.
ReplyDelete(കൂട്ടത്തില്‍ പറയട്ടെ ... ചന്ദ്രികയിലെ കഥ അസ്സലായി ...)
വളരെ നന്ദി സര് ചന്ദ്രികയിലെ കഥ വായിച്ചുവെന്നറിഞ്ഞതില്‍ ഒത്തിരി സന്തോഷം .
Deleteഫോണ്ടും അതിലെ അക്ഷരതെറ്റും കാരണം വായനയുടെ രസം കിട്ടുന്നില്ല
ReplyDeleteആഹാ അതുശരി ഇതിനെന്തെങ്കിലും പരിഹാരം കാണൂ ബേസില്‍...................
Deleteപണ്ടെന്നോ മാതൃഭൂമി യില്‍ ഇതു പോലെ അല്ലെങ്കിലും ഒരനുഭവം വന്നിട്ടുണ്ടായിരുന്നു, അവര്‍ ആത്മഹത്യ ചെയ്തതിനു ശേഷമാണ് ഭര്‍ത്താവ് അവര്‍ കവിത എഴുതുമെന്നു കണ്ടെത്തിയതു, അതും അതിമനോഹരമായതു, അതാണ് ഓര്‍മ്മ വന്നതു, കഥ നന്നായി...ട്ടോ
ReplyDeleteവളരെ നന്ദി സ്നേഹിതാ .
DeleteThis comment has been removed by the author.
ReplyDeleteഗിരീഷിന്റെ അവസാന കഥ കൊള്ളാം.
ReplyDeleteവൈകി മാത്രം സംഭവിക്കുന്ന തിരിച്ചറിവുകള്‍.
അതെ സര് വളരെ വൈകിമാത്രം സംഭവിക്കുന്ന തിരിച്ചറിവുകള്‍ ...ഇങ്ങനെ ആര്‍ക്കും സംഭവിക്കാതിരിക്കട്ടെ !
Deleteവളരെ നന്നായിട്ടുണ്ട് .ഒരു മനുഷ്യന് ജീവിച്ചിരിക്കുമ്പോള്‍ ആരും അവന്റെ കഴിവുകളെ അങ്ങീകരിക്കില്ല .ഒരു മനുഷ്യന്റെ വളര്‍ച്ചക്ക് നമ്മുടെ ഒരു ചിരി,തോളത്ത് ഒരു തട്ടല്‍,ഭംഗിയായിട്ടുണ്ട് എന്നൊരു വാക്ക് ഇതെല്ലാം മതി.പക്ഷെ ലോകം സന്ബല്ലത്തിനെയും തോബിയാവിനെയും പോലെയാ.പണിയുക എന്നുള്ളത് ദൈവത്തിന്റെ കൃപയാ.മിനി കേട്ടിട്ടില്ലേ മരണ വീട്ടില്‍ ബ:വൈദികരുടെ സ്ന്നേശം. കഷ്ട്ടം.............. GOD BLESS YOU.
ReplyDeleteദൈവം നിസ്സരന്മാരെ ഉയര്‍ത്തട്ടെ .................എളിയവരുടെ നിലവിളി കേള്‍ക്കട്ടെ .നന്ദി സര്.
Deleteനല്ല കഥ. ഇഷ്ടമായി. മുകളിലെ കമന്റ് കണ്ടപ്പോഴാണ് ചന്ദ്രികയില്‍ വന്ന കഥയുടെ ഉടമ ഈ ബ്ലോഗര്‍ ആണെന്ന് അറിഞ്ഞത്. കഥയുടെ പേര് എനിക്ക് ഓര്‍മ്മ കിട്ടുന്നില്ല. ക്യാന്‍സര്‍ പോലെ, എയിഡ്സ് പോലെ മാരകമല്ലാത്ത ആ രോഗത്തിന്റെ പേര് എനിക്ക് വായില്‍ വരുന്നേയില്ല. കഥ സുപ്പര്‍ ആയിരുന്നൂട്ടൊ. അഭിനന്ദനങ്ങള്‍..
ReplyDeleteഅനശ്വര ,,,,,,,,,,,,,,,,,,,,,ഒരുപാട് സന്തോഷമുണ്ട് . മനസ്സ് നിറഞ്ഞ അഭിനന്ദനങ്ങള്‍ക്ക് എന്റെ മുഴുവന്‍ സന്തോഷവും ,സ്നേഹവും .
Deleteനന്നായി ഇഷ്ട്ടത്തോടെ ....
ReplyDeleteവിജിന് ഒരുപാട് നന്ദി .
Deleteവൈകിയും തിരിച്ചറിയാത്ത എന്നിലൂടെയാണ് മിനിയുടെ കഥ പുരോഗമിച്ചത് .ഇഷ്ട്ടായി .നല്ല കഥ .എന്നാല്‍ വായിച്ചു തീര് ന്നപ്പോള് ഒരു ഗാനം എഴുതാന്‍ കഴിഞ്ഞു ,വിഷാദത്തോടെയെങ്കിലും അത് മെയിലിലൂടെ അയക്കുന്നു check Ur Mail
ReplyDeleteശോക ഗാനം ? നോക്കാം .വലിയൊരു സന്തോഷത്തിലേയ്ക്ക് ഈ വിഷാദം കൈപി ടിച്ച് നടത്തും തീര്‍ച്ച .
Deleteകാലത്തിന് അപ്പുറത്തേക്ക് ദ്രിഷ്ട്ടി ഊന്നുകയും
ReplyDeleteഅവിടെ തെളിയുന്നതായ കാഴ്ചകളെ (അപകടങ്ങളെ) കാണുകയും
അവ മുൻകൂട്ടി വെളിപ്പെടുത്തുന്നതിൽ ആനന്തം കണ്ടെത്തുകയും മറ്റൊന്നും ആഗ്രഹിക്കാതിരിക്കുകയും ചെയ്യുന്ന എഴുത്തുകാരെ കാലം കാത്തുവയ്ക്കും..
എന്ന് ആരോ പറഞ്ഞു കേട്ടു..:)
കഥ വളരെ ഇഷ്ടമായി
ആശംസകൾ !
നന്ദി ഗിരീഷ് .
ReplyDeleteമിനിയുടെ ഈ നല്ല കഥ ഇഷ്ട്ടപ്പെട്ടു. കഥയെഴുത്തിന്റെ ഗ്രാഫ് ഏറെ ഉയര്‍ന്നിട്ടുണ്ട്.
ReplyDeleteനന്ദി വേണുവേട്ടാ ഈ പ്രോത്സാഹനത്തിന് !
ReplyDeleteകഥ ഇഷ്ടപ്പെട്ടു. ആശംസകള്‍.
ReplyDeleteനന്ദി സ്നേഹിതാ .
Deleteഉദ്ദേശിച്ച കാര്യങ്ങൾ വായനക്കാരൻറെ മനസ്സിൽ എത്തിയില്ല എന്ന് തോന്നുന്നു. കഥയുടെ നിലവാരത്തിലേക്ക് വായനക്കാരൻ എത്തുന്നില്ല എന്ന കുഴപ്പവും ആകാം.
ReplyDeleteസര് ഒരുപാട് നന്ദി ,സ്നേഹം ..........
ReplyDeleteവിഷയം എനിക്കിഷ്ട്ടമായി. ഏറെ താല്‍പ്പര്യമുള്ള കാര്യങ്ങള്‍ മനസ്സിലിട്ടു താലോലിച്ച് മറ്റു ജോലികള്‍ ചെയ്തു നടക്കുന്ന എത്രയോ പേരാണ് നമുക്കിടയില്‍.......ഇനിയുമെഴുതുക...നല്ല കഥയ്ക്ക് ആശംസകള്‍.....
ReplyDeleteഅന്നൂസ് ..ഒരുപാട് സന്തോഷം ഈ സന്ദര്‍ശനം ,അഭിപ്രായം ....നന്ദി !
Deletenalla katha ......mikacha vishayam ........... kathayil konduvanna rachnaparamaya pareekshnamanu pakshe enikku eettavum estapettathu............
ReplyDeleteLiju , lot of thanks .
Deleteമിനി...... ഇഷ്ടായിട്ടോ. നല്ല കഥ
ReplyDeleteമുബ്യെ,,,,,,,,,, നന്ദി ..........സ്നേഹം !
DeleteMaranantharam ......lohithadas paranja vakkukal orma vannu.
ReplyDeleteവളരെ സന്തോഷം.ലോഹിതദാസ് എന്താണ് പറഞ്ഞത് കാത്തി?
Deletevaedanippichu pakshae sankadam illa..........
ReplyDeleteനന്ദി എല്‍ദോ പി സണ്ണി .
DeleteGood. Aashamsakal.
ReplyDeleteനന്ദി ഡോക്ടര്‍ .
Deleteകൊള്ളാം..
ReplyDeleteഅഭിനന്ദനങ്ങൾ..
വളരെ നന്ദി റഫീഖ് .
Deleteകൊള്ളാം.
ReplyDeleteആശംസകള്‍
ശ്രീ......... നന്ദി !
Deleteഇഷ്ട്ടായി ആശംസകൾ
ReplyDeleteThis comment has been removed by the author.
Deleteനന്ദി വിഷ്ണു .
Deleteആദ്യമേ ഞാനീക്കഥ വായിച്ചിരുന്നു.അന്ന് അഭിപ്രായം രേഖപ്പെടുത്തിയിരുന്നു എന്നായിരുന്നു എന്റെ ഓര്‍മ്മ.
ReplyDeleteകാണാനില്ല.മറവിയായിരിക്കാം.....
കഥ ഇഷ്ടപ്പെട്ടു.
ആശംസകള്‍
വളരെ സന്തോഷം .സര് എഫ്.ബിയിലാണ് കമെന്റ്റ് ചെയ്തത് .
Deleteminikkadha -onnum koodi neettiyirunnenkil ithilum nannayene ennu thonnunnu (ente vayanayil angane thonniyathanu tta.. ) :) aashamskal
ReplyDeleteആര്‍ഷൂ.............ഇനിയും നീട്ടാന്‍ ഇല്ലാഞ്ഞിട്ടാ ....
ReplyDelete