Friday, August 1, 2014

ഊഷ്മളതകവിത                                                              മിനി പി.സി
                           


അഗാധമായൊരു കയത്തിലേയ്ക്കാണ് 
ഞാന്‍ വീണത്‌ !
ഊഷ്മളതയെ ചൊല്ലിയുള്ള 
ഒരു തര്‍ക്കത്തിനിടയിലായിരുന്നത്  !
കാല്‍വഴുതിയതല്ലെന്ന നിനവുറയ്ക്കും മുന്‍പേ ....
മനസ്സ് പറഞ്ഞു ,
 ഞാന്‍ വീണതല്ല.......അവനെന്നെ വീഴ്ത്തിയതാവും .”
ഒറ്റപ്പെട്ടുവോ ......? എന്ന ആദ്യ പകപ്പില്‍
ആഴങ്ങളിലെ   ചിപ്പികളില്‍  തട്ടി ഞാനുലഞ്ഞു...............
നിരാശയുടെ ചെളി പുതയാത്തതുകൊണ്ടാവും ..
അഗാധമവിടെന്നെ   തളച്ചിട്ടില്ല .
സ്വപ്നങ്ങളില്‍ മാത്രം  കണ്ട  കയത്തിന്
ആഴമേറെ..........തണുപ്പും .....................
 തണുപ്പിലൊരു മഞ്ഞുതുണ്ടായ്‌
ഉറഞ്ഞുതീരുമെന്ന  ഭീതിയില്‍
പിന്നത്തെ   പൊങ്ങലില്‍
മുകളിലേയ്ക്കെന്‍റെ  കൈകളുയര്‍ത്തി
ആലംബത്തിനായ് കേണു ......
കയത്തിന്‍  കരയിലിരുന്ന് എന്‍റെ വീഴ്ച്ച
അവനാസ്വദിക്കയാണെന്ന
ചിന്തയായിരുന്നെനിക്ക് ....
എന്‍റെയുള്ളു നിറയെ സംശയങ്ങളായിരുന്നു...
പകപ്പും..ഭീതിയുമായിരുന്നു ...........അതാവാം
ഞൊടിയിടയ്ക്കുള്ളില്‍   കൈകള്‍  കുഴഞ്ഞു...
കാഴ്ച മറഞ്ഞു .......അവസാന ശ്വാസംതേടി
ഞാന്‍ പിടഞ്ഞു ..................
ആ നേരം...................ആ നേരമാണ് 
അവന്‍റെ കൈകളെന്നെ  കോര്‍ത്തെടുത്തത് ,
കൊടും തണുപ്പിലുറയാതെ ....
ആര്‍ദ്രമാം ആഴങ്ങളിലൂടെ ......
കയത്തിന്‍റെ  ഭ്രമിപ്പിയ്ക്കും വശ്യതയിലേയ്ക്ക്...
അവനെന്നെ നടത്തവെ ....ആ  നേരമത്രയും
എവിടെയോ  പതുങ്ങി നിന്നിരുന്ന ഊഷ്മളത
ചിരിയോടെ കാതില്‍ മന്ത്രിച്ചു .......,
“ വീണത്‌  നീയൊറ്റയ്ക്കായിരുന്നില്ല
നിങ്ങള്‍ ഒരുമിച്ചായിരുന്നു................!”

75 comments:

 1. ആത്മവിശ്വാസത്തിന്റെ ഊഷ്മളത............ സംശയത്തിന്റെ മറ നീക്കി പുറത്തു വരട്ടെ... നറു നെയ്യ്യും നറുനിലാവും പോലെ

  ReplyDelete
  Replies
  1. അതെ പുറത്ത് വരട്ടെ .

   Delete
 2. വീഴുമ്പോള്‍ താങ്ങാനൊരു കരമുണ്ടെങ്കില്‍ നന്നായി!

  ReplyDelete
  Replies
  1. താങ്ങും കരങ്ങള്‍ അത് ശക്തവും കൂടിയാണെങ്കില്‍......അല്ലെ അജിത്തേട്ടാ .

   Delete
 3. ‘ഞാൻ’നെയും ‘അവൻ’നെയും ‘നിങ്ങൾ’ എന്ന വിളിച്ച ആ മൂന്നാമൻ ആരായിരുന്നു ?

  ReplyDelete
  Replies
  1. മൂന്നാമന്‍ ഊഷ്മളത !

   Delete
 4. സാരല്ല്യാ...
  ഊഷ്മളത താങ്ങും തണലുമായി കൂടെയുണ്ടാവട്ടെ !
  നല്ലാശംസകള്‍
  @srus..

  ReplyDelete
  Replies
  1. നന്ദി അസ്രൂസേ.........

   Delete
 5. Replies
  1. സ്നേഹത്തോടെയുള്ള വീഴ്ച ...........നന്ദി സര്‍ .

   Delete
 6. ഒരുമിച്ചുള്ള വീഴ്ചകൾ പതിവില്ലാത്തതാണ് ....

  ReplyDelete
  Replies
  1. അതേ സര്‍ ......ചിലപ്പോള്‍ .ചിലര്‍ ഒരുമിച്ചു വീണുപോകും .

   Delete
 7. വീഴുമ്പോള്‍ കൂട്ടിനൊരാള്‍ ഉള്ളത് നല്ലത് തന്നെ... സാധാരണയായി അങ്ങിനെ സംഭവിക്കാറില്ലെങ്കിലും

  ReplyDelete
  Replies
  1. അതൊരു ഭാഗ്യാ മുബ്യെ ..................

   Delete
 8. ഒരു നല്ല സ്വപനത്തിന്റെ മനോഹരമായ പര്യവസാനം :)

  ReplyDelete
 9. ആരെങ്കിലുംഒരാള്‍ കൂടെയുള്ളത് നല്ലതല്ലേ...

  ReplyDelete
  Replies
  1. തീര്‍ച്ചയായും വിനീത് .

   Delete
 10. Replies
  1. ഊഷ്മളമായ നന്ദി മുരളിയേട്ടാ .

   Delete
 11. തര്‍ക്കം ഒത്തുതീരാനൊരു വീഴ്ച.....
  നന്നായി...
  വിട്ടുവീഴ്ചകള്‍ ബന്ധം സുദൃഢമാക്കും.
  ആശംസകള്‍

  ReplyDelete
  Replies
  1. വിട്ടുവീഴ്ചകള്‍ അനിവാര്യം തന്നെ............ഇല്ലെങ്കില്‍ എന്ത് ഊഷ്മളത അല്ലെ സര്‍ ?

   Delete
 12. അനിവാര്യമായ വീഴ്ചകൾ , നന്നായിരിക്കുന്നു.

  ReplyDelete
  Replies
  1. അനിവാര്യമായ വീഴ്ചകള്‍ ..........അതെ !

   Delete
 13. This comment has been removed by the author.

  ReplyDelete
 14. “ വീണത്‌ നീയൊറ്റയ്ക്കായിരുന്നില്ല
  നിങ്ങള്‍ ഒരുമിച്ചായിരുന്നു.......... ഈ വരിയാണ് ഏറ്റവും ഇഷ്ടമായത്

  ReplyDelete
  Replies
  1. അതെയോ നന്ദി പ്രവീണ്‍ .

   Delete
 15. സംശയങ്ങള്‍ക്കൊടുവില്‍ വീണത്‌ ഒറ്റയ്ക്കല്ല എന്ന് തിരിച്ചറിഞ്ഞല്ലോ....എഴുത്തിനു ആശംസകള്‍..!

  ReplyDelete
  Replies
  1. നന്ദി , സന്തോഷം അന്നൂസ്‌ .

   Delete
 16. വീണത്‌ നീയൊറ്റയ്ക്കായിരുന്നില്ല
  നിങ്ങള്‍ ഒരുമിച്ചായിരുന്നു

  വീഴുമ്പോള്‍ കൂട്ടിനൊരാള്‍........ നന്നായി

  ReplyDelete
  Replies
  1. ഒത്തിരി സന്തോഷം സാജന്‍ !

   Delete
 17. എഴുത്ത് പതിവ് പോലെ തന്നെ മനോഹരം,
  ഇതുപോലെ ഒരാള്‍ ഉണ്ടാകുന്നതാവം ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യം
  എഴുത്തിന് ആശംസകള്‍ ....

  ReplyDelete
  Replies
  1. വിജിന്‍ നന്ദിയുണ്ട് ഈ വരവിനും അഭിപ്രായങ്ങള്‍ക്കും .

   Delete
 18. നല്ല വരികള്‍... ആശംസകള്‍

  ReplyDelete
 19. സന്തോഷം ഉണ്ടാകുമ്പോള്‍ കൂടെ വേണ്ടുവോളം ആളുകള്‍ ഉണ്ടാകും .നമ്മുടെ സന്തോഷങ്ങള്‍ക്കും ദുഃഖങ്ങള്‍ക്കും ഒരു പോലെ നമ്മോടൊപ്പം ഒരാള്‍ ഉണ്ടാകുക എന്നത് വിരളമാണ് .നല്ല വരികള്‍ക്ക് ആശംസകള്‍

  ReplyDelete
  Replies
  1. മിനി പി.സിAugust 13, 2014 at 8:20 PM

   നന്ദി ഈ വരവിനും പ്രോല്‍സാഹനങ്ങള്‍ക്കും .

   Delete
 20. DANIEL-3:23-26 രാജാവിന് പോലും താങ്ങുന്ന കരത്തെകുറിച്ചു അറിയില്ല ! പക്ഷെ മിനി അതറിയുന്നു .ഓരോ എഴുത്ത് കാര്‍ക്കും ഉണ്ടാകേണ്ട ഏറ്റവും വലിയ ഗുണം ....GOD BLESS YOU.

  ReplyDelete
  Replies
  1. മിനി പി.സിAugust 14, 2014 at 7:34 PM

   ഏയ് ....ഞാനിത്ര ആഴത്തിലൊന്നും ചിന്തിചില്ലാട്ടോ ..വളരെ നന്ദി ഇങ്ങനെ ഒരു അര്‍ഥം കൂടി കണ്ടെത്തിയതിന് .

   Delete
 21. എഴുത്ത് പതിവ് പോലെ തന്നെ മനോഹരം,
  ഇതുപോലെ ഒരാള്‍ ഉണ്ടാകുന്നതാവം ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യം
  എഴുത്തിന് ആശംസകള്‍ ....

  ReplyDelete
  Replies
  1. മിനി പി.സിAugust 14, 2014 at 8:26 PM

   നന്ദി ഷംസു .

   Delete
 22. നന്നായിട്ടുണ്ട്.
  എന്നാലും കുറച്ചുകൂടി ആറ്റിക്കുറുക്കാം.
  തുടരുക. ആശംസകള്‍ !

  ReplyDelete
  Replies
  1. മിനി പി.സിAugust 14, 2014 at 8:27 PM

   നന്ദി വിലയേറിയ അഭിപ്രായങ്ങള്‍ക്ക് .

   Delete
 23. കവിത വായിച്ചു - കമെന്റുകളും
  എന്നാൽ കമെന്റുകളിൽ പറഞ്ഞത് പോലെയുള്ള ഒരു ഫീലിങ്ങല്ല കവിതാ ബിംബങ്ങളിൽ എനിക്ക് തെളിയുന്നത് ....
  ചതിക്കുന്നവനും ചാതിക്കപ്പെട്ടവലും ഒന്നിച്ചു തീരും പോലെ !
  ഇനി ഞാൻ പറഞ്ഞത് ശരിയല്ല എങ്കിൽ കവിത എനിക്ക് മനസ്സിലായില്ലാ എന്ന് വ്യംഗ്യം !

  ReplyDelete
  Replies
  1. മിനി പി.സിAugust 14, 2014 at 8:31 PM

   ഒന്നൂടെ വായിയ്ക്കൂ ശിഹാബ് .

   Delete
 24. നന്നായിട്ടുണ്ട്‌. ആശംസകൾ!
  ഇനിയുമേറെ നല്ല വരികൾ പിറക്കട്ടെ,
  'ഉൾ'പ്രേരകങ്ങളിൽ!

  ReplyDelete
  Replies
  1. മിനി പി.സിAugust 14, 2014 at 8:36 PM

   വളരെ സന്തോഷം .നന്ദി റിയാസ്‌.

   Delete
 25. Replies
  1. മിനി പി.സിAugust 14, 2014 at 8:38 PM

   നന്ദി ഡോക്ടര്‍ .

   Delete
 26. ഓരോ വീഴ്ച്ചയും ഓരോ പാഠങ്ങൾ ...കരുണയുടെ ഊഷ്മള സ്പർശം എന്നും തുണയാകട്ടെ ...

  ReplyDelete
  Replies
  1. മിനി പി.സിAugust 14, 2014 at 8:52 PM

   നന്ദി ശരത് .

   Delete
 27. എത്ര പെട്ടെന്ന് തീരുമാനിച്ചു വീഴ്ത്തിയതാണെന്ന്.
  ഒരാളെക്കൂടി വീഴ്ത്തിയപ്പോൾ എത്ര സന്തോഷം.

  ReplyDelete
  Replies
  1. മിനി പി.സിAugust 14, 2014 at 8:54 PM

   ഹഹഹഹഹ

   Delete
 28. Replies
  1. മിനി പി.സിAugust 14, 2014 at 8:55 PM

   നന്ദി ഷാജു .

   Delete
 29. what u mean by ooshmalatha ? mm........who is that luckiest guy.............. ?

  ReplyDelete
  Replies
  1. ഈ കെവിന് ഒന്നുമറിയില്ല .......ആ ഭാഗ്യവാന്‍ ആരെന്നു പറയാനോ? കവിതകള്‍ക്ക്‌ ഉത്തരമില്ല .

   Delete
 30. ഊഷ്മളമായിട്ടാണെങ്കിലും വീഴാതിരിക്കുന്നതാണു നല്ലത്.

  ReplyDelete
  Replies
  1. വീണു പോയില്ലേ ................ഇനിഎന്ത് ചെയ്യും ?
   നന്ദി സിയാഫ്‌ .

   Delete
 31. വീണത്‌ നീയൊറ്റയ്ക്കായിരുന്നില്ല..
  ഇഷ്ടം ..
  വീണ്ടും വരാം ..
  നല്ല വരികൾ പിറക്കട്ടെ ..

  ReplyDelete
 32. വരികൾ കൊള്ളാം
  ആശംസകൾ !

  ReplyDelete
 33. പരിഭ്രമത്തിൽ നിന്നും ഭ്രമിപ്പിയ്ക്കുന്ന വശ്യതയിലേയ്ക്കും
  ഒറ്റപ്പെട്ടുവോ എന്ന ചോദ്യത്തിൽ നിന്നും അല്ല നാം ഒരുമിച്ചാണ് എന്ന ഉത്തരത്തിലേക്കുമുള്ള യാത്ര മനോഹരമായി..
  ആശംസകൾ !

  ReplyDelete
  Replies
  1. ഗിരീഷ്‌ സന്തോഷം ഈ വരവില്‍...........

   Delete
 34. അവന്‍റെ കൈകളെന്നെ കോര്‍ത്തെടുത്തത് ,
  കൊടും തണുപ്പിലുറയാതെ ....
  ആര്‍ദ്രമാം ആഴങ്ങളിലൂടെ ..... ആദ്യമായാണ് ഇവിടെ . ഗുഡ്

  ReplyDelete
  Replies
  1. വീണ്ടും വരിക ഷംസുദീന്‍ !

   Delete
 35. താങ്ങാൻ കൈകൾ ഉണ്ടെങ്കിൽ വീഴ്ചയും പ്രണയമാണ് :)

  ReplyDelete
 36. വീഴുന്നതു ഒറ്റക്കാകാതിരിക്കട്ടെ - കവിത നന്നായി, വായിക്കാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു. ആശംസകൾ

  ReplyDelete