Saturday, June 28, 2014

കവിത

                                                                               മിനി.പി.സി

                             ഗ്രീന്‍ ബോര്‍ഡ്‌

 


“ അച്ഛാ ഞങ്ങടെ ബ്ലാക്ക്‌ ബോര്‍ഡ്‌ ‌ പച്ചയാക്ക്വോ ?
കുട്ടി ചോദ്യം തുടങ്ങി .....
കുട്ടിയിങ്ങനെയാണ് എപ്പോഴും
സംശയങ്ങള്‍ ,ചോദ്യങ്ങള്‍. !
ഉത്തരം മുട്ടുമ്പോള്‍ അച്ഛന്‍
കൊഞ്ഞനം കുത്താറാണ് പതിവ് .
പച്ചയോ, ചോപ്പോ ,കാവിയോ
എന്താക്കിയാലും
നീ എങ്ങനേലും പഠിച്ചു രക്ഷപ്പെട്
അച്ഛനന്നും കൊഞ്ഞനംകുത്തി !
എന്നിട്ടും കുട്ടി ചോദിച്ചു
ആരാ അച്ഛാ
പണ്ടീ ബോര്‍ഡ്‌ ബ്ലാക്കാക്കീത് ?”

27 comments:

 1. ബ്ലാക്ക് ബോര്‍ഡിന്റെ പേര് മാറ്റും. ഗ്രീന്‍ ബോര്‍ഡ് എന്നാക്കിയാലെന്താ കുഴപ്പം!!

  ReplyDelete
  Replies
  1. എന്തേലും ആക്കട്ടെ അല്ലെ അജിത്തേട്ടാ .നമ്മളീ നാട്ടുകാരിയെ അല്ലാ ...

   Delete
 2. ഗ്രീന്‍ ബ്ലാക്ക്ബോര്‍ഡ്,റെഡ് ബ്ലാക്ക്‌ബോര്‍ഡ്,വൈറ്റ് ബ്ലേക്ക്ബോര്‍ഡ്................
  ആശംസകള്‍

  ReplyDelete
  Replies
  1. കുട്ട്യോള്‍ക്ക് എല്ലാ കളറും ഇഷ്ടാവും .

   Delete
 3. ഞങ്ങൾക്ക് തോന്നുന്നതൊക്കെ ചെയ്യും ആരാ ഇപ്പോൾ ചോദിക്കാൻ.... മിനി ടീച്ചറെ പണി പോകുന്ന കാര്യങ്ങൾ ഒന്നും പറയരുതെ

  ReplyDelete
  Replies
  1. അതുതന്നെ ..എന്തോ ആവട്ടെ ....ഞാനിപ്പോള്‍ ടീച്ചര്‍ അല്ലാലോ ............

   Delete
 4. പച്ചയും മഞ്ഞയും കാവിയും ചുവപ്പും ഓരോന്നും ഇഷ്ടം പോലെ തിരഞ്ഞെടുക്കാനുള്ള അവസരം കൊടുക്കുക സ്കൂളുകള്‍ക്ക് :p :p

  ReplyDelete
  Replies
  1. അതെ എല്ലാം കളറുകളല്ലേ..................

   Delete
 5. അറിവിന്റെ വെണ്മ കറുപ്പിൽ കൂടുതൽ തെളിയുമായിരുന്നു.

  ReplyDelete
 6. നമ്മുടെ ബ്ളാക്ക് ബോർഡുകൾ ഗ്രീൻബോർഡുകൾ ആക്കിക്കൊണ്ടിരിക്കുന്നു.
  പച്ച നിറമുള്ള ബോർഡിൽ പച്ച നിറമുള്ള ചോക്കുകൊണ്ട് പച്ച ഉടുപ്പിട്ട അദ്ധ്യാപകൻ പച്ച യൂണിഫോമിട്ട കുട്ടികളെ പച്ച മാത്രം പഠിപ്പിക്കണമെന്ന സർക്കുലറിലേക്ക് ഇന് അധികം ദൂരമില്ല.

  ReplyDelete
  Replies
  1. കേരളം പച്ചപ്പിലേയ്ക്ക് തിരിച്ചു പോകുന്നു .

   Delete
 7. കുട്ടികളെ തല്ലിപ്പഴുപ്പിക്കണം

  ReplyDelete
  Replies
  1. അരുത് .തല്ലരുത് ...........തനിയെ അവര്‍ പഴുത്തോളും.

   Delete
 8. തുമ്മിയാലും വര്‍ഗീയത....
  ജാതി കോളം മാറണം എന്നുള്ളതിന്റെ symptoms ആണ് മനുഷ്യന്റെ ഈ പ്രവര്‍ത്തികള്‍...........

  ReplyDelete
 9. ചോക്ക് വേള്ള നിറമായത് കൊണ്ട്!

  ReplyDelete
 10. ഇത് കണ്ട് ഇനി ഈ ടീച്ചറേ സ്ഥലം മാറ്റ്വോ....?

  ReplyDelete
  Replies
  1. എന്തേലും ആവട്ടെ ന്നാലും പറയണ്ടേ?

   Delete
 11. a poem which has fun, craze and social commitment,nice one :) (Y) (Y)

  ReplyDelete
 12. പച്ച ബോർഡിന്റെ പേരിലുള്ള ആശങ്കകളും, ടെൻഷനടികളും കാണുമ്പോൾത്തോന്നും നമ്മുടെ വിദ്യാഭാസരംഗത്ത്‌ ബാക്കിയെല്ലാം പക്കായാന്ന്..!! സർക്കാർ വിദ്യാലയങ്ങളിലേയും, പാഠ്യപദ്ധതികളിലേയും,അദ്ധ്യാപനത്തിലേയും പോരാക്കുറവുകൾ പരിഹരിക്കാതെ ബാലിശമായ വാദമുഖങ്ങൾ നിരത്തുന്നത്‌ അർത്ഥശൂന്യമായ കാര്യം തന്നെ. പച്ച ബോർഡിൽ എഴുതിയാൽ തല തിരിഞ്ഞു കാണുമോ ?! അതോ പച്ച ബോർഡിറങ്ങി വന്ന് കുഞ്ഞുങ്ങളേ വിഴുങ്ങിക്കളയുമോ?! മലയാളികളായ നമുക്ക്‌ സാക്ഷരത കൂടിപ്പോയതിന്റെ കേടാണിത്‌!!


  സന്ദർഭോചിതമായ കവിത. ഇഷ്ടമായി.


  ശുഭാശംസകൾ....

  ReplyDelete
  Replies
  1. സൗഗന്ധികം വളരെ നന്ദി ഈ വരവിനും അഭിപ്രായങ്ങള്‍ക്കും .

   Delete
 13. മഹാകഷ്ടം; എന്നല്ലാതെ എന്തുപറയാന്‍ ............തലതിരിഞ്ഞ ബുദ്ധി ,ഇനി കാവിയോ,ചോപ്പോ ഒക്കെ ആകാം .വളരെ ഇഷ്ടമായി .വളരെ കഥാകാരന്മാരും,കവയത്രിമാരും ഉള്ള നമ്മുടെ നാട്ടില്‍ മിനി മാത്രമേ അവസരത്തിനൊത്ത് പ്രതികരിച്ചുകണ്ടിട്ടുള്ളൂ.കൊള്ളാം.GOD BLESS YOU.

  ReplyDelete
  Replies
  1. നന്ദി സര്‍ ....പ്രതികരിച്ചു പ്രതികരിച്ച് ഒടുവില്‍ എന്താവുമോ ആവോ ?

   Delete