Tuesday, May 13, 2014

കഥ



                      
    മിനി.പി.സി

           ആദ്യപാപം

ചെയ്യാന്‍ പോകുന്ന കാര്യത്തിലെ ശരിതെറ്റുകളെക്കുറിച്ചോ

ര്‍ത്ത് അവളുടെ ഉള്ളില്‍ ശക്തമായ സംഘര്‍ഷം തുടര്‍ന്നു.

കാറിനകത്ത് താനും ശ്രീയേട്ടന്‍റെ സുഹൃത്ത് രജീഷും 

മാത്രമേയുള്ളൂ ...

“വേഗം പറയൂ വേണോ ...വേണ്ടയോ,ഇനിയിതുപോലൊരു

അവസരം അടുത്തെങ്ങും കിട്ടീന്ന് വരില്ല ?”

രജീഷ് പ്രലോഭിപ്പിക്കുകയാണ് ...

ദൈവമേ കാത്തോളണെ ..അവള്‍ ഒരു തീരുമാനമാകാതെ

കുഴങ്ങി .വിവാഹശേഷം ആദ്യമായാണ് ഏട്ടനിഷ്ടമില്ലാത്ത

ഒരു കാര്യം ചെയ്യുന്നത്..  ചെയ്യാതിരിക്കാന്‍ ആവുന്നത്

ശ്രമിച്ചുനോക്കിയതാണ്  ...പക്ഷെ കഴിയുന്നില്ല .ഇക്കഴിഞ്ഞ

രണ്ടുരാത്രികളിലും ഇതാണവസ്ഥ ! വേണോ വേണ്ടയോ ...?

ഇതുപോലൊന്നും ഇതിനുമുന്‍പൊരിക്കലും തോന്നിയിട്ടെയില്ല

...എന്തായിരിക്കുമോ ഇങ്ങനെയൊരസ്കിത  വരാന്‍ ?

 ഏട്ടനറിഞ്ഞാല്‍ ...എനിക്ക് പേടിയാണ് .!”

അവള്‍ ഭര്‍ത്താവ് പോയ വലിയ ബില്‍ഡിങ്ങിലേയ്ക്ക്

പാളിനോക്കിക്കൊണ്ട് വിക്കിവിക്കിപ്പറഞ്ഞു ....അതുകേട്ട്

രജീഷ്‌, പുറകിലേയ്ക്ക് ചാഞ്ഞിരുന്ന് അവളെയാശ്വസിപ്പിച്ചു.

“ ഇങ്ങനെ ടെന്‍ഷനാവാതെ .ചിന്തകളാണ് തെറ്റും ശരിയുമൊ

ക്കെ സൃഷ്ടിക്കുന്നതെന്ന് ഷേക്സ്പിയര്‍ പറഞ്ഞിട്ടുണ്ട്.

സോ..ഈ അനാവശ്യചിന്തകളൊക്കെ കളഞ്ഞ് താന്‍ തീരുമാ

നിക്ക്...ഓരോരുത്തര്‍ക്കും സ്വന്തം സന്തോഷമല്ലേ വലുത്

അല്ലാതെ ഒരുമാതിരി എന്തിനും ഏതിനും പേടിച്ചുവിറച്ച്.....

കമോണ്‍....”

രജീഷിന്‍റെ മുഖം ചെറിയൊരു ഇഷ്ടക്കേടില്‍ ചുവന്നു .

“ ശ്രീജിത്ത്‌ ഇപ്പോഴൊന്നും വരില്ല ...അതോര്‍ത്ത് പേടിക്കണ്ട

റിസള്‍ട്ട്  കിട്ടാന്‍  ചിലപ്പോള്‍ വൈകും .”

“രജീഷ് വീണ്ടും വീണ്ടും നീ എന്‍റെ രഹസ്യതാല്പര്യത്തെ

മറനീക്കി പുറത്തേയ്ക്ക് വരാന്‍ പ്രേരിപ്പിക്കുകയാണ്.അന്ന് 

ഏദനിലും നിന്നെപോലെ പാമ്പും ആ പാവം സ്ത്രീയെ 

ഹവ്വയെ ഇങ്ങനെയാവും പ്രലോഭിപ്പിചിരിക്കുക... ”

ഉള്ളില്‍ പിറുപിറുത്തുകൊണ്ട്  അവള്‍ കാറില്‍നിന്നുമിറ

ങ്ങി അയാള്‍ക്ക്‌ പിറകെനടന്നു...തിരക്കുള്ള നിരത്തിലൂടെ..

ആദ്യപാപത്തിനായുള്ള ആ നടപ്പില്‍  എതിരെവരുന്ന പലരും 

തങ്ങളെ ശ്രദ്ധിയ്ക്കുകയാണെന്ന് അവള്‍ക്കു തോന്നി..നാലഞ്ചടി 

നടന്ന് റോഡ്‌ മുറിച്ചുകടന്ന് ആ കടയ്ക്ക് മുമ്പിലെത്തി രജീഷ് 

തിടുക്കത്തില്‍ പറഞ്ഞു,

“ ഒരു കുലുക്കി സര്‍ബത്ത്‌ .”

കടക്കാരന്‍ നീട്ടിയ കുലുക്കിസര്‍ബത്ത്‌ അവള്‍ക്കു കൈമാറി

രജീഷ് ഓര്‍മ്മിപ്പിച്ചു ,

“ ടെന്‍ഷനൊക്കെ കളഞ്ഞ് സന്തോഷത്തോടെ കുടിക്കണം

എന്നാലേ ഇതിന്‍റെ റിയല്‍ടേസ്റ്റ് എന്‍ജോയ്ചെയ്യാന്‍ പറ്റൂ.”

അതുകേട്ട് അവള്‍ സമ്മര്‍ദങ്ങളോഴിവാക്കി ആ ഗ്ലാസ്‌

ചുണ്ടോടു ചേര്‍ത്തു.....ഓരോതുള്ളിയും ആസ്വദിച്ചു

നുണഞ്ഞിറക്കെ...കുലുക്കിസര്‍ബത്ത് കഴിക്കാനുള്ള തന്‍റെ

ഒടുക്കത്തെ ആഗ്രഹത്തെ തടുത്തുകൊണ്ട് ഭര്‍ത്താവ്

നിരത്തിയ ന്യായവാദങ്ങളായ.....സര്‍ബത്ത്കടക്കാരന്‍റെ

കയ്കളുടെ വൃത്തിയോ..അവിടെ പറന്നുവന്നിരിക്കുന്ന

ഈച്ചകളോ....സര്‍ബത്തുണ്ടാക്കാന്‍ ഉപയോഗിച്ച

വെള്ളത്തിന്‍റെ പ്യൂരിറ്റിയോ....സാംക്രമികരോഗസാധ്യതയോ

.ഒന്നും ഒന്നും അവള്‍ ഓര്‍ത്തതേയില്ല....മനസ്സും ചുണ്ടുകളും

കുലുക്കി സര്‍ബത്തും മാത്രമായി കുറെ  നിമിഷങ്ങള്‍ .

....കണ്ണുകളടച്ചുപിടിച്ചുകൊണ്ട് ഓരോ തുള്ളിയും അവള്‍

ആസ്വദിച്ചിറക്കി .
            കുലുക്കിസര്‍ബത്ത് എന്തെന്നറിഞ്ഞ  

ആനന്ദത്തില്‍ കാറിനരികിലെയ്ക്ക് നടക്കേ തങ്ങളെയും

കാത്തുനില്‍ക്കുന്ന ശ്രീകുമാറിനെ കണ്ട് അവള്‍ ഞെട്ടി ,

“ എങ്ങനുണ്ട് കുലുക്കി സര്‍ബത്ത്  , ഇഷ്ടായോ ?”.

അയാള്‍ അവളെ ഗൌരവത്തില്‍ നോക്കി , പിന്നെ

വലിയൊരു ചിരിയോടെ അവളെ ചേര്‍ത്തുപിടിച്ചുകൊണ്ട്

പറഞ്ഞു,


“ റിസള്‍ട്ട് പോസിറ്റീവാണ് ....സാധാരണ സ്ത്രീകള്‍ക്ക്

ഇങ്ങനുള്ളപ്പോള്‍ മാങ്ങേം..പുളിയുമോക്കെയാണ്

താല്പ്പര്യംന്നു കേട്ടിട്ടുണ്ട് ...ഇതെന്ത്ജാതി ഇഷ്ടാ എന്‍റെ

ദൈവമേ...”

അതുകേട്ട് പുഞ്ചിരിയോടെ അവള്‍ മനസ്സിലോര്‍ത്തു

വെറുതെയല്ല ഈ അസ്കിത ! ഇക്കണക്കിന് ഇനീം

വേണ്ടിവരും അകത്തുള്ളയാള്‍ക്ക് “കുലുക്കിസര്‍ബത്ത് !”

52 comments:

  1. കുലുക്കി സര്‍ബത്ത് ആയിരുന്നോ കാര്യം?
    എഴുത്ത് നന്നായിരിക്കുന്നു
    ആശംസകള്‍

    ReplyDelete
    Replies
    1. ഉം ...കുലുക്കി സര്‍ബത്ത്‌ ആയിരുന്നു കാര്യം .
      വളരെ നന്ദി സര്‍ .

      Delete
  2. എന്‍റെ മുഖത്ത് ഒരു ചെറു പുഞ്ചിരി വിടര്‍ന്നു അതായിരുന്നു എന്‍റെ ആസ്വാദനം

    ReplyDelete
    Replies
    1. ചാക്കോച്ചന്‍റെ മുഖത്ത് പുഞ്ചിരിവിടര്‍ന്നൂലോ..സന്തോഷം!

      Delete
  3. ഇത് വായനക്കാരനെ വെള്ളം കുടിപ്പിക്കണമെന്ന് കരുതി എഴുതിയത് തന്നെ..

    ReplyDelete
    Replies
    1. എല്ലാരെയും കുലുക്കിസര്‍ബത്ത് കുടിപ്പിക്കണമെന്നു കരുതി എഴുതിയതാണ് സര്‍ .ഹഹഹ

      Delete
  4. സര്‍ബത്തിന്റെ ഓരോരു പെരുമകളെ

    ReplyDelete
    Replies
    1. ശരിയാ സര്‍ ചുമ്മാ മനുഷ്യനെ പറ്റിയ്ക്കാന്‍ ...ഒരു രുചിയുമില്ല .

      Delete
  5. കഥ വായിച്ചു തുടങ്ങിയപ്പോൾ തന്നെ ഒരു 'പറ്റിക്കൽ' ലക്ഷണം മണത്തു. തലക്കെട്ട് തന്നെയായിരിക്കാം സംഗതി എന്നു പിന്നെ തോന്നിയതു കൊണ്ട് അവസാനത്തിലും പുതുമ തോന്നിയില്ല.

    ReplyDelete
    Replies
    1. ഉം ...തലക്കെട്ട് മാറ്റിട്ടോ.

      Delete
  6. enjoyed .....
    തലക്കെട്ട് മാറ്റാർന്നു

    ReplyDelete
    Replies
    1. മാറ്റീട്ടുണ്ട്ട്ടോ നിധീഷ്‌ .

      Delete
  7. കഥയിലെ സസ്പെന്‍സ് തലക്കെട്ടില്‍ തന്നെയുണ്ട്‌ :)

    ReplyDelete
    Replies
    1. കഥ മുഴുവന്‍ വായിച്ചപ്പോഴല്ലെ അങ്ങനെ തോന്നിയെ ,അല്ലെ?

      Delete
  8. മിനിയേ..... :) :)

    ReplyDelete
    Replies
    1. മുബിയെ ...ചുമ്മാ .................

      Delete
  9. തുടക്കത്തിലേ ഇത് വേറൊരു വഴിക്കാണ് പോവുന്നത് എന്ന് തോന്നിയിരുന്നു - സംഗതി ഏതായാലും ഏറ്റു - ഒരു വായനാസുഖമൊക്കെയുണ്ട് ........

    ReplyDelete
  10. കൊള്ളാം. കുലുക്കി സര്‍ബത്ത്

    ReplyDelete
  11. ഇഷ്ടപ്പെട്ടില്ല ചേച്ചി...
    ഗൌരവപൂര്‍ണമായ അവതരണം തുടക്കത്തില്‍ ഒഴിവാക്കാമായിരുന്നു... അത് പോലെ ടൈറ്റില്‍ തന്നെ സസ്പെന്‍സ് വിളിച്ചു പറയുന്നു..
    ഒരു ഫീല്‍ ഗുഡ് സിനിമയില്‍ ബൌദ്ധികത കുത്തി കേറ്റിയ അനുഭവം....

    ReplyDelete
    Replies
    1. സന്തോഷം ....നന്ദി വിനീത് !

      Delete
  12. കുലുക്കി കുലുക്കി :D

    ReplyDelete
  13. മിനി ......വളരെ നന്നായിട്ടുണ്ട് .വായിച്ചുതുടങ്ങിയപ്പോള്‍ താനും ലോകത്തിന്‍റെ TRENTIL കുടുങ്ങിപ്പോയി എന്ന് കരുതി. കാരണം അസ്ലീലങ്ങള്‍ എഴുതി പിടിപ്പിക്കുന്ന രീതിയാണല്ലോ ഇന്നത്തെ. അതിന്നു മാത്രമേ ബുധിമാന്മാരെന്നു നടിക്കുന്ന സ്നേഹിതന്മാര്‍ വിലകല്പിക്കുന്നത് .അതിനാണ് അവര്‍ പ്രോത്സാഹിപ്പിക്കുന്നതും.ദൈവം മനുഷ്യന് നാണം മറക്കാന്‍ മൃഗത്തിന്‍റെ തോല്‍ കൊണ്ട് ഉടുപ്പുണ്ടാക്കി കൊടുത്തു.പക്ഷെ ബുദ്ധിജീവികള്‍ ബട്ടന്‍സ് അഴിക്കുന്നു.കാലത്തിന്‍റെ കോലം ...... മിനിയുടെ എഴുത്ത് വേറിട്ട്‌ നില്‍ക്കുന്ന ഒന്നാണ്.ലോകം ഇതാണ് നല്ലത് എന്ന് ഒരുനാള്‍ തിരിച്ചറിയും .[LUKOSE-10:42 മറിയ നല്ല അംശം തിരഞ്ഞെടുത്തു .]

    ReplyDelete
    Replies
    1. എന്നും ,എല്ലാകാലവും ,എല്ലാരും ഇഷ്ടപ്പെടുന്ന നല്ല കഥകള്‍ എഴുതണമെന്നാണ് എന്‍റെ ആഗ്രഹം ...ലോകം തിരിച്ചറിയുന്ന കാലം ................അതെക്കുറിച്ചോര്‍ത്ത് ആശങ്കകള്‍ ഇല്ല ,എല്ലാം ദൈവഹിതത്തിനായി വിട്ടുകൊടുത്തിരിക്കുന്നു സ്നേഹിതാ .

      Delete
  14. കഥ കലക്കീട്ടുണ്ട്

    ReplyDelete
  15. ഒരു കുലുക്കിസർബ്ബത്ത് കുടിച്ച പോലെ...

    ReplyDelete
    Replies
    1. മുരളിയേട്ടാ ............................നണ്‍ട്രി.

      Delete
  16. ക്ഷമിക്കണം.ഒട്ടും സ്പര്‍ശിച്ചില്ല ഈ കഥ.ഇത്തരം "പറ്റിക്കല്‍" കഥകള്‍ കുറെ വായിച്ചിട്ടുള്ളത് കൊണ്ടാകാം.
    :)

    ReplyDelete
    Replies
    1. രൂപേഷിനെ സ്പര്‍ശിചില്ല എന്നറിഞ്ഞതില്‍ ചെറിയോരു വിഷമം ഉണ്ട്...നന്ദി രൂപേഷ്‌ .

      Delete
  17. “ ശ്രീജിത്ത്‌ ഇപ്പോഴൊന്നും വരില്ല ...അതോര്‍ത്ത് പേടിക്കണ്ട റിസള്‍ട്ട് കിട്ടാന്‍ ചിലപ്പോള്‍ വൈകും .”
    ********************************************
    കുലുക്കിസര്‍ബത്ത് എന്തെന്നറിഞ്ഞ ആനന്ദത്തില്‍ കാറിനരികിലെയ്ക്ക് നടക്കേ തങ്ങളെയും കാത്തുനില്‍ക്കുന്ന ശ്രീകുമാറിനെ കണ്ട് അവള്‍ ഞെട്ടി ,
    ആരാണീ ശ്രീജിത്ത്‌...? ആരാണീ ശ്രീകുമാര്‍...? എഴുതിയ ആള്‍ക്കും ഇതിനു മുന്‍പ് കമന്റ് അടിച്ചവര്‍ക്കും മനസ്സിലായിക്കാണും ...പക്ഷേ എനിക്ക് മനസ്സിലായില്ല......ക്ഷമിക്കണം...
    എന്തായാലും സംഭവം കൊള്ളാട്ടോ....ശരിക്കും കളിപ്പിച്ചു.


    ReplyDelete
  18. ഒരു കുലുക്കി കുത്ത് പ്രതീക്ഷിച്ചിട്ട് വെറും കുലുക്കി സർബ്ബത്ത് ആയി.

    ReplyDelete
  19. ഈ കൂട്ടുകാരന്‍ ശ്രീജിത്ത്‌ ,ആളത്ര ശരിയല്ലല്ലോ ...അയാളെന്തിനാ കുലുക്കി സര്‍ബത്ത്‌ കുടിയ്ക്കാന്‍ ഈ പെണ്ണിനെ ഇങ്ങനെ നിര്‍ബന്ധിക്കുന്നത്...പാമ്പ് ...എദനിലെ പാമ്പ് .....

    ReplyDelete
  20. പിടിച്ചു കുലുക്കി കളഞ്ഞു മിനി :)

    ReplyDelete
  21. ഇവിടന്നങ്ങോട്ടുള്ളവയൊക്കെ വായിച്ചു മിനിച്ചേച്ചി...
    വളരെ രസകരമാണ് ചേച്ചിയുടെ കഥകള്‍ വായിക്കാന്‍... അധികം നോവിക്കില്ല. എന്നാല്‍ ചിലപ്പോള്‍ ഇത്തിരി ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യും...
    നര്‍മ്മമുള്ള വരികള്‍....
    ഇനിയും സമയം പോലെ പുറകോട്ട് വായിക്കുന്നതാണ്...

    ReplyDelete
  22. രസാവഹമായ രചന ,ഇഷ്ടം

    ReplyDelete