Thursday, November 28, 2013

ഷി-ടാക്സിയുംഅന്തോണീസ്‌പുണ്യാളനുംമിനിക്കഥ                            മിനി പി സി
                  


ഷി-ടാക്സി വരുന്നതിന്‍റെ ഭാഗമായി അന്തോണീസു പുണ്യാളന്‍റെ ഇന്‍ബോക്സിലെയ്ക്ക് ലോലയും മാലയും ഷീലയും അടക്കമുള്ള ഒരുപാട് വനിതാരത്നങ്ങളുടെ മെസേജുകളുടെ പ്രളയമായിരുന്നു ! എല്ലാറ്റിലും

“ ന്‍റെ അന്തോണീസു പുണ്യാളാ തട്ടുകെടോന്നും വരുത്താതെ കാര്യങ്ങളൊക്കെ ഒന്ന് സ്കൂട്ടാക്കി തരണേ.” എന്നായിരുന്നെങ്കില്‍ ..
അത് വായിച്ചതിന്‍റെ തട്ടുകേട്‌ മാറ്റാന്‍ അടുത്തത് തിരയുമ്പോള്‍ കിട്ടുക ആണ്‍പ്രജകളുടെ അതിലും വലിയ പരിദേവനങ്ങളാണ് ,

“ എന്‍റെ പുണ്യാളോ .എവളുമാരെ നിരത്തിലിറക്കി ബാക്കിയുള്ളോര്‍ക്ക് പണിയാകാതിരിക്കാന്‍ ദൈവംതമ്പ്രാനോട് മുട്ടിപ്പായിട്ട് അപേക്ഷിക്കണെ ”
അത് വായിക്കുമ്പോള്‍ പുണ്യാളന് ഒരു കലിപ്പ് വരും .

“എന്തടാ നെനക്കൊക്കെ ഇത്രയ്ക്ക് കൃമികടി ? അവരും സ്കൂട്ടാകട്രാ !”

“ ഓ എന്തോന്ന് സ്കൂട്ടാകാനാ ...നമക്ക് കാണാം ,ഒടുവില് പുണ്യാളന്‍ ദുഖിക്കേണ്ടി വരും ...നോക്കിക്കോ ഞങ്ങളാ പറേണെ ”
അവരും വിട്ടുകൊടുക്കില്ല .ഒടുവില്‍ അവരുടെ പരിഭവവും പരാതിയും കേട്ടുകേട്ടു സഹികെട്ട പുണ്യാളന്‍ ഷി-ടാക്സി പദ്ധതി നിലവില്‍ വരും മുന്‍പ് ഒരു ദിവസം ലോലയോട് ചോദിച്ചു ,

“ ഡീ , നെനക്ക് ലൈസന്‍സ് കിട്ടീട്ട് എത്ര നാളായി ?”

“ അദക്കെ കൊറേ കാലായി .”

“നീ നല്ലോണം ഓടിക്ക്യോ ? ”

“ പിന്നെ ! റോഡു നെയമോക്കെ അരച്ച് കലക്കീട്ട്ണ്ട് !”

“ ന്നിട്ട് , കുടിച്ചില്ല്യെ ?”

“ വഴ്യെ കുടിക്കാലോ ...”

“ ന്നാ...ഇന്ന് നിന്റ്യോക്കെ വണ്ടീല്‍ എന്നേം കൊണ്ട് ഒരു ട്രയല് കറക്കം നടത്ത്..ന്നിട്ടു വേണം നിന്റ്യോക്കെ അപേക്ഷ മോളിലോട്ടു ഫോര്‍വേര്‍ഡ് ചെയ്യണോ, നീയൊക്കെ ഷി -ടാക്സി ഓടിക്കണോ വേണ്ടയോന്നു തീരുമാനിക്കാന്‍.

“ യ്യോ ...അത്രെള്ളോ ....പുണ്യാളന്‍ വന്നു വണ്ടീക്കേറ് .പുണ്യാളനെ ഒന്ന് സ്കൂട്ടാക്കിത്തരും  ഞാന്‍ ! ”

ആകെ മേലാസകലം രോമാഞ്ചം പൂത്തിറങ്ങിയ ലോല ഡ്രൈവിംഗ് സീറ്റില്‍ചാടിക്കേറിയിരുന്നു .

“ ഒക്കെ നോക്കീം കണ്ടും വേണംട്ടാ ....ചെലര്‍ക്ക് പ്രതിഷേധംണ്ടെന്ന് അറിയാലോ...”
പുണ്യാളന്‍കൊടുത്ത മുന്നറിയിപ്പിനെ കാറ്റില്‍ ഊതിപറത്തി ലോല ചിരിച്ചു ,

“ഉം ...ആ ചെലര് ആണുങ്ങളാ ...പന്നോള് ,എത്രണ്ണാ ദിവസോം കുടിച്ച് വണ്ടിയോടിച്ച് അപകടോണ്ടാക്കുണു ...അതിനൊന്നും ആര്‍ക്കും കൊഴപ്പോലല്ലോ ,ഞങ്ങള് നെരത്തിലെറങ്ങട്ടെ അപ്പോ കാണാം. എല്ലാ യാത്രക്കാരും പറേം ഇനി ഷി-ടാക്സീലെ കേറൂന്ന് .അവന്മാര്‍ക്ക് കഞ്ഞികുടി മുട്ട്വോന്ന പേടീണ്ടാവും....ഹാഹഹാ...”

ലോലയുടെ താളമില്ലാത്ത ചിരിയോടൊപ്പം ഓരോ ഗട്ടറിലും ചാടിയുലഞ്ഞ് കലൂരെത്തി ,അവിടെ ഒരു വന്‍ട്രാഫിക്‌ബ്ലോക്കും  സൃഷ്ടിച്ച് ആ വണ്ടിയങ്ങനെ അനങ്ങാപ്പാറ പോലെ നില്‍ക്കെ ചുറ്റുമുള്ള ആളുകളുടെ ചീത്തവിളി കേട്ട് നാണിച്ച് തലകുനിച്ചിരുന്ന പുണ്യാളനോട് ലോല കൂളായിട്ടു പറഞ്ഞു 
“ ആദ്യായതോണ്ടാ  പുണ്യാളനിത്രയ്ക്ക് ചമ്മലും നാണംകേടും ,സ്ഥിരാവുമ്പോ അദൊക്കെ ശര്യായിക്കോളും ...”

അതുകേട്ട് ചുട്ടുപൊള്ളുന്ന വെയിലില്‍ അകത്തിരുന്നു ഫ്രൈഡ്റൈസു പോലെ പൊരിഞ്ഞുപോയ പുണ്യാളന്‍ വറ്റിവരണ്ട തൊണ്ടപൊട്ടുമാറുച്ചത്തില്‍
“ ആഹാ അപ്പൊ ഇത് സ്ഥിരാക്കാനാണോഡീ , നിന്റ്യോക്കെ പരിപാടി ?മര്യാദയ്ക്ക് വണ്ടിയോടിക്കാന്‍ പഠിക്കാത്ത ഒറ്റയെണ്ണം പോലും ഷി –ടാക്സീടെ പേരില് മനുഷ്യനെ ചുറ്റിക്കാന്‍ മേലില് സഹായോം ചോദിച്ചോണ്ട് വന്നേക്കരുത് .” 
എന്നലറിക്കൊണ്ട് അവളുടെ  തലയ്ക്കിട്ട് ഒരു കിഴുക്കു വെച്ച്കൊടുത്തു ! ആ കിഴുക്കു കിട്ടിയ പകപ്പില്‍ അരച്ചുകലക്കി വെച്ചിരുന്ന റോഡു നെയമങ്ങളൊക്കെ ലോല  ഒറ്റവലിക്ക് കുടിച്ചുതീര്‍ത്തു  പിന്നെ താനുണ്ടാക്കിയ  കുരുക്ക് സമര്‍ഥമായി അഴിച്ച് പുണ്യാളനെ ദയനീയമായി ഒന്നു നോക്കി എന്നിട്ട് പതുക്കെ പറഞ്ഞു 

'' ന്‍റെ പുണ്യാളാ എന്നോട് ക്ഷമിക്ക്, ഇത്തിരി പരിചയക്കൊറവ്ണ്ട്, ഒക്കെ ഷി-ടാക്സി വരുമ്പളെയ്ക്കും ഞാന്‍ ശരിയാക്കിക്കോളാട്ടാ.." അതുകേട്ട് അല്‍പ്പമൊന്നു തണുത്ത പുണ്യാളനെ  പള്ളിയില്‍ കൊണ്ടുവിട്ട് തിരിച്ചു വരും വഴി  ലോല മനസ്സുരുകി പ്രാര്‍ഥിച്ചത് അവള്‍ക്കു വേണ്ടി മാത്രമല്ലായിരുന്നു എല്ലാ പെണ്‍-ടാക്സി ഡ്രൈവേര്‍സിനും വേണ്ടി കൂടിയായിരുന്നു ,
'' ന്‍റെ പുണ്യാളാ,ഞങ്ങളെ എല്ലാരെയും അങ്ങട് ഏല്പ്പിക്ക്യാ പരിപാടിയൊക്കെ തോടങ്ങുമ്പേ ,തട്ടുകേടൊന്നും വരുത്താതെ കാത്തോളണേ...''


72 comments:

 1. Kollam ... Climax pratheekshchath poleyayilla... But good presentation minichechi.... :-)

  ReplyDelete
 2. ഈ പദ്ധതിയിങ്ങനെയൊക്കെയേ അവസാനിക്കൂ എന്ന ധ്വനി ശരിയായില്ലെന്ന് തോന്നി. കുറച്ച് അന്‍സാരികളൊക്കെ ചേര്‍ത്ത് ഒന്നുകൂടിപൊലിപ്പിക്കാമായിരുന്ന നല്ല പ്രമേയം.

  ReplyDelete
  Replies
  1. ഞാന്‍ ഒരിക്കലും ഈ പദ്ധതി മോശമായി അവസാനിക്കുമെന്ന് പറഞ്ഞില്ല സുഹൃത്തെ , ജോലിയുടെ ഭാഗമായി ഒരുപാട് യാത്ര ചെയ്യേണ്ടി വരുന്ന ആളായതുകൊണ്ട് ബഹുഭൂരിപക്ഷം ബ്ലോക്കുകളും പ്രശ്നങ്ങളും സമ്മാനിക്കുന്നത് സ്ത്രീകള്‍ ആണെന്ന കണ്ടറിവ് കൊണ്ട് ഷി-ടാക്സി പദ്ധതി നടപ്പാക്കുമ്പോള്‍ വിമര്ശകരുടെ വായടപ്പിക്കാന്‍ സ്വന്തം ഡ്രൈവിംഗ് നിലവാരം മെച്ചപ്പെടുത്തണം എന്ന ഒരു ഓര്‍മ്മപ്പെടുത്തല്‍ നല്‍കി എന്ന് മാത്രം . വളരെ സന്തോഷം വരവിനും വിലയേറിയ അഭിപ്രായങ്ങള്‍ക്കും .

   Delete
 3. കൊള്ളാം.. :)
  പുണ്യാളനെ തിരിച്ചു പള്ളിയില്‍ കൊണ്ട് വിടാന്‍ ഹി-ടാക്സി വിളിച്ചോ?

  ReplyDelete
  Replies
  1. ഏയ് ....പുള്ളി ഓട്ടം നിര്‍ത്തീത് പള്ളീ ചെന്നിട്ടാ .

   Delete
 4. വായന അടയാളപ്പെടുത്തുന്നു

  ReplyDelete
 5. കഥയുടെ അവസാനം ആദ്യമേ പിടികിട്ടി .. മിനി. പിന്നെ അതുറപ്പിക്കുക മാത്രമേ വേണ്ടി വന്നുള്ളൂ..

  ReplyDelete
 6. പുണ്യാളന്‍ ആരാ മോന്‍... .....

  ReplyDelete
  Replies
  1. അദന്നെ ...ആരാ മോന്‍ !

   Delete
 7. ഷി-ടാക്സി വരട്ടെ. നോക്കാമല്ലോ!

  ReplyDelete
  Replies
  1. ഷി -ടാക്സി വരുമ്പോഴേയ്ക്കും ലോല മിടുക്കിയായി വണ്ടി ഓടിക്കാന്‍ പഠിക്കും .

   Delete
 8. സ്വന്തം ആളുകൾക്ക് പാരപണിയല്ലേ....

  ReplyDelete
  Replies
  1. അയ്യോ ,സത്യമായും പാരപണിതതല്ല സര്‍....ഈ പദ്ധതി നിലവില്‍ വരുമ്പോഴേയ്ക്കും അവര്‍ ഒന്ന് മെച്ചപ്പെടട്ടെ എന്ന നല്ല ഉദ്ദേശമെ ഉള്ളൂ.

   Delete
 9. ഷീടാക്സി സ്വാഗതാർഹമാണ്.ഈ കഥ വായിച്ചപ്പോൾ അത് കേരളം മുഴുവൻ വേണം എന്ന അഭിപ്രായം ആയി മാറി .കഥ നന്നായില്ല.

  ReplyDelete
  Replies
  1. കേരളം മുഴുവന്‍ ഷി-ടാക്സി വരട്ടെ ...എനിക്കും സന്തോഷം ...ജോലിയുടെ ഭാഗമായി ഒരുപാട് യാത്ര ചെയ്യേണ്ടി വരുന്ന ആളായതുകൊണ്ട് ബഹുഭൂരിപക്ഷം ബ്ലോക്കുകളും പ്രശ്നങ്ങളും സമ്മാനിക്കുന്നത് സ്ത്രീകള്‍ ആണെന്ന കണ്ടറിവ് കൊണ്ട് ഷി-ടാക്സി പദ്ധതി നടപ്പാക്കുമ്പോള്‍ വിമര്ശകരുടെ വായടപ്പിക്കാന്‍ സ്ത്രീകള്‍ സ്വന്തം ഡ്രൈവിംഗ് നിലവാരം മെച്ചപ്പെടുത്തണം എന്ന ഒരു ഓര്‍മ്മപ്പെടുത്തല്‍ ഈ കഥയിലൂടെ നല്‍കി എന്ന് മാത്രം...ഇക്കഴിഞ്ഞ ദിവസം കാലടി എന്ന സ്ഥലത്ത് ഒരു സ്ത്രീ എന്‍ .എച്ചില്‍ പെട്ടെന്ന് വിലങ്ങനെ കാര്‍ നിര്‍ത്തി ..സെക്കന്‍റ്കള്‍ക്കുള്ളില്‍ അവിടെ ബ്ലോക്കായി ,,,ആളുകള്‍ ചീത്തപറഞ്ഞു തുടങ്ങിയപ്പോള്‍ പുള്ളിക്കാരി ഡോര്‍ തുറന്നിറങ്ങി കാഴ്ചക്കാരില്‍ ഒരാളോട് വണ്ടി മാറ്റിയിടാമോ എന്ന് ചോദിച്ചു ,ആ ആള്‍ ദേഷ്യത്തോടെ അതുചെയ്തു .അപ്പോള്‍ ഈ സംഭവത്തിനും അവിടെ നടന്ന ചില ചര്‍ച്ചകള്‍ക്കും ദൃക്സാക്ഷിയായ എനിക്ക് തോന്നിയതാണ് ഈ കഥ . വളരെ നന്ദി അഭിപ്രായങ്ങള്‍ക്ക് .

   Delete
  2. അശ്രദ്ധമായി ഡ്രൈവ് ചെയ്യുന്നതില്‍ പുരുഷന്മാര്‍ ഒട്ടും മോശമല്ല ,പ്രത്യേകിച്ച് മദ്യപിച്ചും മറ്റും അപകടങ്ങള്‍ വരുത്തി വെക്കുന്നതും കൂടുതലും പുരുഷന്മാര്‍ തന്നെ .

   Delete
 10. ഷീ ടാക്സി റിസള്‍ട്ട്‌ അങ്ങ് പ്രഖ്യപിച്ചല്ലേ... ഷീ ടാക്സിക്കാര്‍ ആരും കേള്‍ക്കേണ്ട

  ReplyDelete
  Replies
  1. ഇല്ല ഞാന്‍ റിസള്‍ട്ട് പ്രഖ്യാപിച്ചില്ലാലോ ,ഷി -ടാക്സി വരും മുന്‍പ് പുണ്യാളന്‍ ഒരു ട്രയല്‍ നടത്തി നോക്കീതല്ലെ .

   Delete
 11. പുണ്യാളനും ജീവിക്കാൻ പഠിച്ചു........!

  ReplyDelete
  Replies
  1. നമ്മുടെ ഇടയിലും ജീവിക്കാന്‍ പഠിച്ചു .........!

   Delete
 12. എന്താകുമെന്ന് കാത്തിരുന്ന് കണ്ടിട്ട് എഴുതാമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു.

  ReplyDelete
  Replies
  1. ധൈര്യമായിരുന്നോളൂ സംഭവം ശുഭപര്യവസായിയായിരിക്കും .

   Delete
 13. പറഞ്ഞതില്‍ അല്പം കാര്യമുണ്ട് ..പുണ്യാളെട്ടന് ഇത് ഇരട്ടിപണിയാണ് ..നമുക്ക് കാണാം കെ എസ് ആര്‍ സി ഓടുന്ന വഴി പ്രൈവറ്റ് ബസ്‌ പോയാല്‍ :)

  ReplyDelete
  Replies
  1. എല്ലാം ശരിയാവൂന്നെ ...സംഭവം വളരെ ഈസിയാണെന്ന് ലോലയ്ക്കൊരു വിചാരമുണ്ടായിരുന്നു, പുണ്യാളന്‍ ട്രയല് നടത്തീപ്പോ അത് മാറി ..ഇനി ഷി -ടാക്സി വരുമ്പഴെയ്ക്ക് പുള്ളിക്കാരി മിടുക്കിയായിക്കോളും .

   Delete
 14. നന്നായി പറഞ്ഞു കൊണ്ട് വന്നു, തൃശൂർ സ്ലാങ്ങ് അടിപൊളി ..പക്ഷെ അവസാനം കൊണ്ട് പോയി ഇട്ട് കളഞോ ന്നൊരു തോന്നൽ ഇല്ലാതില്ല !!

  ReplyDelete
  Replies
  1. ഉവ്വോ ....സക്കീറെ.........

   Delete
 15. പാവം ..തോന്നീട്ടാ‍ാ‍ാ‍ാ
  ഉന്തുട്ടിന്യാ..ന്റെ ഗെഡിച്ചി മ്മ്ടെ
  പുണ്യാളനെ ഷീ ടാക്സീലിട്ട് ങ്ങന്നേ പൊരിച്ചത്...

  പിന്നെ ഈ കുഞ്ഞിഫോണ്ട്
  മൊബൈയിൽ വായനക്ക് ഒട്ടും പറ്റിണില്ലാട്ടാ

  ReplyDelete
  Replies
  1. ന്റമ്മോ ഞാന്‍ തോറ്റു ക്ടാവെ...
   ഫോണ്ട് വലുതാക്കാം മുരളിയേട്ടാ .

   Delete
 16. ഷി ടാക്സിക്ക് പാര വെച്ചോ മിനി?

  ReplyDelete
  Replies
  1. ഇല്ല മുബീ ....എപ്പോഴും യാത്ര ചെയ്യേണ്ടി വരുന്ന ഒരാള്‍ എന്ന നിലയ്ക്ക് എന്‍റെ വീക്ഷണ കോണില്‍ നിന്നുമാണ് എഴുതിയത് .ഷി ടാക്സി വരും മുന്‍പ് ശരിക്കും വണ്ടി ഓടിച്ചു പഠിക്കട്ടെ .എന്നാലല്ലെ നമുക്ക് അഭിമാനത്തോടെ നെഞ്ചും വിരിച്ചു നില്‍ക്കാന്‍ പറ്റൂ .

   Delete
 17. ശരിയാ.. ഇക്കാലത്ത് വണ്ടിയോടിക്കാന്‍ വല്ലാത്ത പാടാ..

  ReplyDelete
  Replies
  1. വളരെ ശരിയാണ്‌ സര്‍ !

   Delete
 18. മുൻവിധി വേണോ ? വരട്ടെ. നോക്കാമല്ലോ :)

  ReplyDelete
  Replies
  1. ഇത് ഷി-ടാക്സി വരും മുന്പുള്ള കാര്യാ പ്രിയാ ,അത് വരുമ്പഴത്തെയ്ക്കും എല്ലാരും മിടുക്കരായിക്കോളും .

   Delete
 19. Replies
  1. മിനിപിസിNovember 30, 2013 at 5:08 PM

   സര്‍ , സുഖമായിരിക്കുന്നോ ?

   Delete
 20. ഹെന്റെ അന്തോണീസു പുണ്യാളാ... ഹീ-ടാക്സിയായാലും ഷീ-ടാക്സിയായാലും എന്നെ എത്തേണ്ടിടത്ത് (അങ്ങോട്ട്‌ മേലോട്ടല്ല!!) തട്ടുകേടൊന്നും വരുത്താതെ എത്തിച്ചേക്കണേ!!

  ReplyDelete
  Replies
  1. മിനിപിസിNovember 30, 2013 at 5:09 PM

   അങ്ങട് പ്രാര്‍ഥിച്ചോളുട്ടാ...........

   Delete
 21. ഒറ്റ വാക്ക് മാത്രം അഭിപ്രായം - നന്നായിട്ടുണ്ട്.

  ReplyDelete
  Replies
  1. മിനിപിസിNovember 30, 2013 at 5:10 PM

   നന്ദിയുണ്ട് ഈ വരവിന് .

   Delete
 22. കോഴിക്കോട് ഇത് പണ്ടേ പരീക്ഷിച്ചതാണ്.(She Auto) വാഹനം നിയന്ത്രിക്കാൻ അല്പം മനക്കരുത്ത് കൂടി ഉണ്ടാകട്ടെ. ഒക്കെ ശരിയാകും

  ReplyDelete
  Replies
  1. അതെ എല്ലാം മംഗളമാവട്ടെ !

   Delete
 23. രസായി അവതരിപ്പിച്ചു.
  ആശംസകള്‍

  ReplyDelete
  Replies
  1. സര്‍ , സുഖമായിരിക്കുന്നോ ?

   Delete
 24. പുണ്യാളന്‍ കാക്കട്ടെ,,,,

  ReplyDelete
  Replies
  1. അദന്നെ ....നമക്കും മുട്ടിപ്പായിട്ടങ്ങ്ട് പ്രാര്‍ഥിക്കാം !

   Delete
 25. പെണ്ണുങ്ങള്‍ വാഹനം ഓടിക്കുമ്പോള്‍ വളരെ ശ്രദ്ധിക്കാറുണ്ട്. പിന്നെ കൊച്ചിയിലെ തിരക്കില്‍ ആര് ഓടിച്ചാലും.....

  ReplyDelete
  Replies
  1. അത് ശരിയാ ...പക്ഷെ നമ്മള് ആണുങ്ങളെക്കാള്‍ മിടുക്കരാവണ്ടേ ?

   Delete
 26. ഹഹ്ഹ്ഹാഹഹ് ഈ സ്വയവിമര്ശനം കലക്കീ നീ ആള് കൊള്ളാലോ ,,,,

  ReplyDelete
 27. നമ്മള് ഫെമിനിസ്റ്റ്‌ അല്ലപ്പാ മനസ്സീ തോന്നീത് പറയും ...എന്ന് കരുതി ചുമ്മാ ഇടിച്ചു താഴ്ത്തുകയും ഇല്ല.

  ReplyDelete
 28. വാഹനമോടിക്കുവാന്‍ പുരുഷന്മാരെപ്പോലെ പ്രാവീണ്യം സ്ത്രീകള്‍ക്ക് ഇല്ല എന്നത് സത്യമാണ് . പുരുഷന്മാര്‍ മദ്യപിച്ചും അതിവെഗതയും അശ്രദ്ധയും കാരണം അപകടത്തില്‍ പെടുന്നു എന്നത് മറ്റൊരു വിഷയമാണ് .
  സാധാരണ തിരക്കേറിയ റോഡുകളിലൂടെ നാം സഞ്ചരിക്കുമ്പോള്‍ , തൊട്ടു മുന്‍പില്‍ ഉള്ള വാഹനമോടിക്കുന്നത് സ്ത്രീയാണെങ്കില്‍ എളുപ്പത്തില്‍ നമുക്ക്തിരിച്ചറിയാം ..
  ഇനീം സംശയം ഉണ്ടെങ്കില്‍ യൂ ട്യൂബില്‍ women driving എന്ന് പരതിയാല്‍ മാത്രം മതി
  (ഇനിയിപ്പോ സ്ത്രീരത്നങ്ങള്‍ എല്ലാം കൂടി എന്നെ തല്ലാന്‍ വരണ്ട )

  ReplyDelete
  Replies
  1. സ്ത്രീകളെ ഇത്രയ്ക്ക് പേടിക്കണോ ? സ്ത്രീകള്‍ക്ക് അസാധ്യമായി ഒന്നുമില്ല ,പക്ഷെ അതിന് പുരുഷന്മാരെപോലെതന്നെ നല്ല പരിശീലനവും വേണ്ടിവരും ..ആ ക്ഷമ ഉണ്ടായാല്‍ പിന്നെന്താ പേടിക്കാന്‍ ! നന്ദി സുഹൃത്തെ

   Delete
  2. സ്ത്രീകള്‍ കൂടുതല്‍ ശ്രദ്ധ കാണിയ്ക്കും എന്നത് ഒരു പ്ലസ് പോയന്റാണ്. സുഖമില്ലാത്ത ഒരാളെയും കൊണ്ട് അശ്രദ്ധമായി വണ്ടിയോടിയ്ക്കുന്ന ഒരാളുടെ ടാക്സിയിലോ ഓട്ടോയിലോ പോകുന്നതിനെക്കാള്‍ സൌകര്യം കുറച്ചു പതുക്കെ ആണെങ്കിലും സ്ത്രീകള്‍ ഓടിയ്ക്കുന്ന വണ്ടികളില്‍ പോകുന്നത് തന്നെയാണ്

   Delete
 29. good wrk mini ....

  ReplyDelete
 30. എൻറെ പുണ്യാളാ, ലോലേടെ ടാക്സീലു കേറാൻ ഇട വരുത്താതെ ഞങ്ങളെ കാത്തു കൊള്ളണേ!

  ReplyDelete
  Replies
  1. ഇനി കേറിക്കോ പേടിക്കണ്ട .

   Delete
 31. Practice makes a man /woman perfect - എന്നല്ലേ :) കാത്തിരുന്നു കാണാം ക്ടാവേ

  ReplyDelete
 32. അത് കലക്കി മിനി ...
  ഒരു ഓര്‍മപ്പെടുത്തല്‍ നല്ലതാ ..
  ന്നാലും പാവം പുണ്യാളന്‍ ! :)

  ReplyDelete
  Replies
  1. ഒരു ഓര്‍മ്മപ്പെടുത്തല്‍ മാത്രം ! നന്ദി അസ്രൂസെ .......

   Delete
 33. ഷീ ടാക്സി റിസള്‍ട്ട്‌ അങ്ങ് പ്രഖ്യപിച്ചല്ലേ.........പുണ്യാളന്‍ കാക്കട്ടെ......

  ReplyDelete
  Replies
  1. അയ്യോ റിസള്‍ട്ട് പ്രഖ്യാപിച്ചില്ല ,,,നന്നായ്‌ വരാന്‍ ഓരോര്മ്മപെടുത്തല്‍ മാത്രം !

   Delete
 34. ബസ്സിന്റെ ഡ്രൈവർ സീറ്റിൽ ഒരു ഷി ഇരുന്ന് നൂറെ നൂറിൽ പോയതിൻ സാക്ഷിയാണ്‌. അതുകൊണ്ട് മോശാകും എന്നു തോന്നണില്ല.
  ആശംസകൾ

  ReplyDelete
  Replies
  1. ഏയ് ...മോശാവാതിരിക്കാനല്ലേ ജെഫൂ ഈ എഴുത്ത് ....നമ്മുടെ ഭൂരിപക്ഷം സ്ത്രീകളും നൂറെ നൂറില്‍ പോവണ്ടേ ഇനിയങ്ങോട്ട്

   Delete
 35. ഇത്തവണത്തെ എഴുത്തിന്റെ ശൈലിയിലൊരു മാറ്റം തോന്നുന്നുണ്ടല്ലോ :)

  കൊള്ളാം

  "ഷി ടാക്സി" എന്താകുമെന്ന് നോക്കാം...

  ReplyDelete
  Replies
  1. ശ്രീ ....സ്ത്രീകള്‍ ഒരിടത്തും പകച്ചു പോവാതെ സ്കൂട്ടാവാന്‍ പ്രാര്‍ഥിക്കണെ...........

   Delete