Wednesday, May 21, 2014

മിനിക്കഥ

                                                                              മിനി.പി.സി

                                                       
                                                    

                                                        സ്റ്റാറ്റിറ്റീഷ്യന്‍

ആ പയ്യന്‍ ഒരു      സ്റ്റാറ്റിറ്റീഷ്യന്‍ ആയതുകൊണ്ടല്ല  

"ഡാഡ്‌...ആളൊരു  ശതകോടീശ്വരനാണ്  "   

എന്ന്  മകള്‍ പറഞ്ഞതുകൊണ്ടാണ്  ആ ബന്ധത്തിന് 

ഞാന്‍ അര്‍ദ്ധസമ്മതം മൂളിയത് ,പക്ഷെ  വിവാഹ 

-ത്തോടനുബന്ധിച്ച്  അവന്‍റെ  ആസ്തിയന്വേഷിച്ചു 

ചെന്ന    എന്നെ ഞെട്ടിച്ചുകൊണ്ട് അവന്‍ പറഞ്ഞതി 

-ങ്ങനെയാണ് ,

" അങ്കിള്‍ , ഞാന്‍ പറഞ്ഞത് കള്ളമല്ല . എന്‍റെയും 

അംബാനിയുടെയും ആസ്തികള്‍ തമ്മില്‍കൂട്ടി 

അതിനെ  രണ്ടുകൊണ്ട് ഹരിച്ചാല്‍ ഞാനുമൊരു   

ശതകോടീശ്വരനാണ് ."
 

37 comments:

 1. എന്നാലും പയ്യന്‍ സോഷ്യലിസ്റ്റാണ്................
  ആശംസകള്‍

  ReplyDelete
  Replies
  1. വളരെ സന്തോഷം സര്‍ .

   Delete
 2. എന്നാലും മോശമില്ലല്ലോ..

  ReplyDelete
  Replies
  1. അതെ ...എങ്ങനെയെങ്കിലും ശതകോടീശ്വരനായാല്‍ മതിയല്ലോ അല്ലെ .

   Delete
 3. എല്ലാവര്‍ക്കും ഒരു അംബാനി ബന്ധം ഈയിടയായി കണ്ടുവരുന്നുണ്ട് .

  ReplyDelete
 4. എന്റെയും അംബാനിയുടേയും ആസ്തികൾ തമ്മിൽ കൂട്ടി രണ്ടു തുല്യഭാഗങ്ങളാക്കിയാൽ ഞാനുമൊരു ശതകോടി ഈശ്വരനാണേ

  ReplyDelete
 5. കണക്കറിയാത്തത് കൊണ്ട് എനിക്കൊന്നും മനസ്സിലായില്ല. :)

  ReplyDelete
  Replies
  1. കണക്കറിയാത്തവര്‍ ഭാഗ്യവാന്മാര്‍ ............................

   Delete
 6. 'എനിക്കും മുതലാളിക്കും കൂടി പതിനായിരം രൂപ വരുമാനമുണ്ട്. എന്ന തൊഴിലാളിവാചകത്തിൽ നിന്ന് കഥ വേറിട്ടു നിൽക്കുന്നത് സ്റ്റാറ്റിസ്റ്റിക്സ് കൊണ്ടാണ്. ശതകോടീശ്വരന്മാരുടെയും ദരിദ്രനാരായണന്മാരുടെയും 'വരുമാനം' കൂട്ടി എണ്ണം കൊണ്ടു ഹരിച്ച് ശരാശരി വരുമാനം പൊലിപ്പിച്ചു പറയുന്ന ഭരണകൂടത്തോടുള്ള വിമർശം.

  ReplyDelete
  Replies
  1. ഈ കഥയുടെ ആത്മാവ് കണ്ടെത്തിയിരിക്കുന്നു ,നന്ദി സ്നേഹിതാ.

   Delete
 7. ഈ കണക്ക് കളിച്ചാണ് ഭരണവർഗ്ഗം നടുവൊടിഞ്ഞ് കിടക്കുന്നത്. ദരിദ്രനാരായണന്മാർ കണക്ക് മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു. ഇനി ആ കണക്കും തെറ്റുമോ ആവോ...?

  ReplyDelete
  Replies
  1. എല്ലാ കണക്കുകളും തെറ്റുന്നിടത്തുനിന്നും പുതിയ കണക്കുകള്‍ ആരംഭിയ്ക്കും ...സര്‍ !

   Delete
 8. മനസ്സിലായില്ല എന്താണ് പറഞ്ഞു വന്നത് എന്ന്!

  ReplyDelete
  Replies
  1. സാറിന് മനസ്സിലായില്ലെന്ന് പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കില്ല .

   Delete
 9. രാജ്യത്തെ ദരിദ്രരുടെ എണ്ണം കുറക്കുവാന്‍ ദാരിദ്ര്യരേഖ താഴ്ത്തിവരക്കുന്ന നേതാക്കന്‍മാരുടെ നിറുകയില്‍ എറിഞ്ഞുടക്കുവാന്‍ കഴിയുന്ന ഒരു തേങ്ങയാകുവാന്‍ കഴിഞ്ഞില്ലെങ്കിലും അവരുടെ കണ്ണിലെ ഒരു കരടാകുവാനെങ്കിലും ഈ കഥയക്ക് കഴിയുമാറാകട്ടെ എന്നാശംസിക്കുന്നു.

  ReplyDelete
  Replies
  1. നന്ദി സുധീര്‍ദാസ്‌ ...കരടാകുവാനെങ്കിലും കഴിയട്ടെ .

   Delete
 10. ഇന്ന് എല്ലാവരുടെ ചേഷ്ടകളിലും /ഗതകോടീശ്വരന്‍

  ReplyDelete
 11. Replies
  1. എനിക്കും ചിരി വരുന്നുണ്ടുട്ടോ നിധീഷ്‌ .

   Delete
 12. ഈ ചെറുക്കന്‍ ആളൊരു മഹാ വിരുതനാനല്ലോ?ഇതൊരു അതിശയോക്തിയല്ല.ഇന്നു ഇങ്ങനെയും വെട്ടില്‍ വീഴുന്നവരുണ്ട്.ബുദ്ധിമാന്മാരായ വിഡ്ഢികള്‍...........

  ReplyDelete
 13. പറയുവാനുളളത് കൃത്യമായും സ്പഷ്ടമായും പറഞ്ഞിരിക്കുന്നു. വിഡ്ഢിമാൻ അതു വ്യക്തമാക്കിയിട്ടുണ്ട്. കൂടെ പ്രദീപ്മാഷ് കണക്കിലെ കാര്യവും ... ശക്തമായ കഥ!

  ReplyDelete
  Replies
  1. നന്ദി അംജത്‌ ഭായ് .

   Delete
 14. വീണ്ടുമൊരു മിനി കഥ

  ReplyDelete
  Replies
  1. അതെ വീണ്ടുമൊരു മിനി കഥ കൂടി .

   Delete
 15. കുഞ്ഞു വരികളിലെ വലിയ ചിന്തകള്‍ !!!.. പല കണക്കുകളും ഇങ്ങിനെയൊക്കെ തന്നെ ,

  ReplyDelete
 16. അതിപ്പോ ഞാനും അങ്ങനാണല്ലോ..

  ഈ ഐഡിയ കൊള്ളാം. ഒന്നു ശ്രമിക്കട്ടെ :D

  No. 1 Step to become a billionaire ;)

  ReplyDelete
  Replies
  1. വേഗം ശ്രമിയ്ക്കൂ ,,, ലിബി .ഭരണം മാറിയതുകൊണ്ട് ഒരുപക്ഷെ ഈ ചിന്താഗതി മാറിയാലോ ?

   Delete
 17. ഹ്മ്മം..അങ്ങനേം പറയാം :) എനിക്കും അപ്പുറത്തെ നാണിയമ്മയ്ക്കും കൂടി 10 പശുവുണ്ടെന്ന് അല്ലെ? ;)

  ReplyDelete
  Replies
  1. ആര്ഷാ ......അങ്ങനേം പറയാട്ടോ.

   Delete
 18. ഇന്‍ഡ്യ തിളങ്ങുന്നത് പിന്നെ എങ്ങനെയെന്നാണ് കരുതിയത്!

  ReplyDelete
 19. ഓഹോ ഇങ്ങനെയാണ് നമ്മുടെ ശരാശരി വരുമാനം കൂടുന്നത് അല്ലെ ? ...പണ്ട് സ്കൂളിൽ പഠിപ്പിച്ചപ്പോ ശരിക്കും പിടി കിട്ടാത്ത കണക്കു മിനി എന്ന്നെ ശരിക്കും പഠിപ്പിച്ചു നന്ദി ..........

  ReplyDelete
 20. ഫലിത ബിന്ദുക്കൽക്ക് വേണ്ടി എഴുതിയതാണോ ഈ മിനി സ്റ്റാറ്റസ്..?

  ReplyDelete