Wednesday, November 20, 2013

മിനിക്കഥ (കുഞ്ഞു ബിയയും സച്ചിനങ്കിളും )മിനിക്കഥ                                മിനിപി സി

            


              
കുഞ്ഞു ബിയയും സച്ചിനങ്കിളും         


ഒരാഴ്ചയായി തന്നെ ചുറ്റിപറ്റി നില്‍ക്കുന്ന ആളുകള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് കുഞ്ഞു ബിയാട്രീസിന് ശരിക്കങ്ങ് മനസ്സിലായില്ല .വീട്ടിലെ കാര്യമെടുക്കുകയാണെങ്കില്‍ മമ്മ വളരെ സൈലന്‍റ് ആയിരിക്കുന്നു ! ഒരു റോബോട്ടിനെ പോലെ ആവശ്യപ്പെടുന്നവ തരുന്നു ... കുളിപ്പിക്കുന്നു എന്നല്ലാതെ ,കുളിപ്പിച്ചാല്‍ തല ശരിക്ക് തുവര്‍ത്താനോ  ,ശിരസ്സില്‍ രാസ്നാദിപ്പൊടിയിട്ട് തരാനോ,പൌഡര്‍ ഇടീക്കാനോ, പൊട്ടു തൊടീക്കാനോ ഒന്നിനും തീരെ താല്‍പ്പര്യം കാണിക്കുന്നില്ല .അല്ലെങ്കില്‍ എന്തായിരുന്നു ,തന്നെ ബാര്‍ബി ഡോളിനെ പോലെ സുന്ദരിക്കുട്ടിയായി അണിയിച്ചൊരുക്കാന്‍ മമ്മയ്ക്ക് എന്തിഷ്ടമായിരുന്നു ! എന്നും അപ്പ ജോലി കഴിഞ്ഞു വരുമ്പോഴേയ്ക്കും മമ്മയും ഗ്രാന്റ്പായും കൂടി ജോലികളൊക്കെ തീര്‍ത്ത് കുളിയൊക്കെ കഴിഞ്ഞ് മിടുക്കരായിരിക്കും ,പിന്നെ അപ്പേടെ ചായകുടിയും കുളിയുമൊക്കെ കഴിഞ്ഞാല്‍ മൂന്നുപേരും സ്പോര്‍ട്സ്‌ ചാനലിന് മുന്പിലായിരിക്കും ,എന്നിട്ട് ഒരേ ക്രിക്കറ്റ് കാണലാണ് ! കാണുന്നതിനിടെ കലപില കലപിലാ സംസാരവും കൂടെ ചിരിയും ,അപ്പോള്‍ ബിയ ഡോള്‍ ഹൌസില്‍ തന്‍റെ ഡോള്‍സിന്‍റെ കൂടെയായിരിക്കും ...കുറച്ചു കളിച്ചു ബോറടിയ്ക്കുമ്പോള്‍ എന്തെങ്കിലും ചോദിച്ചു ചെന്നാല്‍ അപ്പ അവളെ മടിയിലെടുത്ത് വെച്ച് സച്ചിനെ ചൂണ്ടിക്കാണിച്ചു പറയും " മോള് കരയല്ലേ ദെ കണ്ടോ ആ നിക്കുന്നതാ മോള്‍ടെ സച്ചിനങ്കിള്‍! "
അങ്ങനെ എല്ലാവരും പറഞ്ഞു പറഞ്ഞു തനിക്കേറ്റവും വേണ്ടപ്പെട്ട ഒരങ്കിളാണ് അതെന്ന് ബിയാട്രീസിനു മനസ്സിലായി .പക്ഷെ സോജന്‍ അങ്കിളിനെ പോലെയോ  , സോനുവങ്കിളിനെ പോലെയോ തന്നെ ഇതുവരെ സച്ചിനങ്കിള്‍ കാണാന്‍വന്നിട്ടില്ലല്ലോ എന്ന് ചോദിച്ചാല്‍ മമ്മ പറയും 
“ അങ്കിളിനു വല്യ തിരക്കല്ലെ, അതോണ്ടല്ലേ നമ്മളെ കാണാന്‍വരാത്തെ" എന്ന് .
 ഇനി അങ്കിള്‍ കളിക്കില്ലത്രെ അതാണ്‌എല്ലാരുമിങ്ങനെ സങ്കടപ്പെട്ടിരിക്കാന്‍ കാരണം .
       ബിയ വിഷമത്തോടെ വീടിനു മുന്‍വശത്തെ പ്ലേ ഗ്രൌണ്ടിലെയ്ക്ക് നോക്കി നിന്നു .എന്നും അഞ്ചു മണിയാവുമ്പോള്‍ എത്ര ചേട്ടന്മാര്‍ ക്രിക്കറ്റ്‌കളിക്കാന്‍ വരുന്നതാണ് ,സന്ധ്യയാകും വരെ അവരുടെ കളിയും കണ്ട് കുഞ്ഞുബിയ ആ സ്റ്റെപ്പില്‍ അങ്ങനെ ഇരിക്കും .രണ്ടു മൂന്നു ദിവസമായി അതുമില്ല .

“ ചേട്ടായി  എന്താ കളിക്കാന്‍വരാത്തെ  ? ”

എന്ന് അപ്പു ചേട്ടായിയോട് ബിയ ചോദിച്ചു ,

“ ഓ ,ഇനിയെന്തു ക്രിക്കറ്റ്‌? കളിക്കാന്‍ഒരു രസവും ഇല്ല ബിയവാവേ .”

എന്നും പറഞ്ഞ് അപ്പുചേട്ടായും കുട്ടുചേട്ടായിയും പോയി. എല്ലാവരെയും സങ്കടപ്പെടുത്തിക്കൊണ്ട് എന്തിനാ ഈ സച്ചിനങ്കിള്‍ കളി നിര്‍ത്തുന്നെ ? അവസാന കളിയുടെ അന്ന് പാലുകൊണ്ട് വരുന്ന പൈലിയങ്കിളും ,പേപ്പര്‍അങ്കിളും അപ്പുചേട്ടായും,കുട്ടുചേട്ടായിയുമൊക്കെ ഇവിടെ വന്നാ കളി കണ്ടത് ,എല്ലാരുടെ വീട്ടിലും ടിവിയുണ്ടെങ്കിലും ഇവിടെ വന്നിരുന്ന് കളി കണ്ടത് എന്തിനാണാവോ ? അതൊന്നും ബിയയ്ക്കറിയില്ല..കളിക്കിടെ സച്ചിനങ്കിള്‍ ഔട്ട്‌ ആയപ്പോള്‍ കുട്ടു ചേട്ടായിയുടെ സങ്കടം  കണ്ട് ബിയമോള്‍ക്കും കരച്ചില്‍വന്നു. അവസാനം സച്ചിനങ്കിളിന്‍റെ വിടവാങ്ങല്‍ പ്രസംഗം കേട്ട് പൈലിയങ്കിള്‍

“ ഞങ്ങടെ പൊന്നുമുത്തേ....ഇനിയെന്തിനാ ഞാന്‍ ഇവിടെയിരിക്കുന്നത് ”
എന്ന് പറഞ്ഞ് കരഞ്ഞു കൊണ്ട് ഷാപ്പിലേയ്ക്ക് ഒരു പോക്ക് . അത് കണ്ട് ബിയമോള്‍ക്ക് ശരിക്കും ഒരു സംശയം തോന്നി ...പൈലിയങ്കിള്‍ കുട്ടുചേട്ടായിയോട് കളി നിര്‍ത്തടാ ,കളിനിര്‍ത്തടാ എന്നും പറഞ്ഞ് എപ്പോഴും വഴക്കാണ്‌..പിന്നെന്താ സച്ചിനങ്കിള്‍ കളിനിര്‍ത്തുമ്പോള്‍ ഇത്ര സങ്കടം ?സച്ചിനങ്കിളിന്‍റെ വീട്ടിലും ചിലപ്പോ ഇതുപോലെ പറയുന്നുണ്ടായിരിക്കും കളിനിര്‍ത്താന്‍ !.എന്തായാലും അതിനു ശേഷം പൈലിയങ്കിള്‍ പശുവിനെ കറന്നിട്ടെ ഇല്ല .ഇന്നലെ കാലത്തെ അങ്കിളിന്‍റെ ഭാര്യ അന്നകുഞ്ഞാന്റി മമ്മയോടു പറഞ്ഞു,

“ എന്ത് പറയാനാ കൊച്ചെ ,അതിയാന്‍കിടന്ന കിടപ്പാ ,ഒന്നിനും ഒരു ഉല്‍സാഹോമില്ല ,പശൂനെ കറക്കാതെ ഇപ്പം നാലഞ്ചു ദിവസമായി , ഞാന്‍ കറക്കാന്‍ചെന്നാലോ ആ കള്ളിപ്പശു ഒരിറ്റു പോലും ചുരത്തില്ല !അതെങ്ങനാ അതിയാന്‍ ഓരോന്ന് പഠിപ്പിച്ചു വെച്ചേക്കുവല്ലെ ,എന്നും അതിനെ കുളിപ്പിക്കുമ്പോഴും ,തീറ്റുമ്പോഴും,കറക്കുമ്പോഴുമോക്കെ സച്ചിന്‍റെ കളീടെ കാര്യം പറഞ്ഞോണ്ടിരിക്കും.മിണ്ടാപ്രാണിയാണെങ്കിലും അതൊക്കെ അത് ശ്രദ്ധിച്ചു കേള്‍ക്കും ...ഇപ്പൊ അത് പാല് ചുരത്താത്തത് അതിന്‍റെ മനോവിഷമം കൊണ്ടായിരിക്കുമെന്നാ അങ്ങേരു പറയുന്നത് .”

“ അത്ശരിയാ ചേച്ചി ,മൃഗങ്ങള്‍ക്ക്പോലും സച്ചിനോട് വല്യസ്നേഹാ ! ’’

മമ്മ കുഞ്ഞു ബിയയുടെ തലതുവര്‍ത്താന്‍ മറന്ന് ആ ടര്‍ക്കിയില്‍ സ്വന്തം കണ്ണ് തുടച്ചു....മൂക്ക് പിഴിഞ്ഞു .സച്ചിനങ്കിള്‍  കളി നിര്‍ത്തിയ മനോവിഷമത്തില്‍ പേപ്പര്‍അങ്കിള്‍ മാതൃഭൂമി ഇടുന്ന വീട്ടില്‍ മനോരമയും മനോരമ ഇടുന്ന വീട്ടില്‍ മംഗളവും മംഗളം ഇടുന്ന വീട്ടില്‍ ഹിന്ദുവും ഇട്ട് മൊത്തം നാട്ടുകാരെയും ഭ്രാന്ത് പിടിപ്പിച്ചു .അതിനിടയ്ക്ക് സച്ചിനങ്കിളിനു ഭാരതരത്ന കൊടുത്തതില്‍ പ്രതിക്ഷേധിച്ച്

“ റാവൂന് കൊടുത്തത് ഓക്കേ ,എന്ത് കണ്ടിട്ടാ ആ പൊടിപ്പയ്യനു കൊടുത്തത് ?”

എന്ന് പുച്ഛത്തോടെ പറഞ്ഞ റിട്ടയേര്‍ഡ്‌ തഹസില്‍ദാര്‍  അന്തോണി സാറിനെ എന്‍ജിനീയറിങ്ങിനു പഠിക്കുന്ന എല്‍ദോ ചേട്ടായും, പോളൂട്ടന്‍ ചേട്ടായും തല്ലാതെ വിട്ടത് അപ്പ ഇടപെട്ടതോണ്ട് മാത്രമാണ് .

“ജോലിയുള്ള കാലത്തേ അങ്ങോര് ഒരു വെകിളിയാ ,ഇപ്പൊ പിന്നെ ആ റബറിന്‍റെ മൂട്ടിലല്ലെ സദാ നേരവും അങ്ങനുള്ളോര്‍ക്ക് സച്ചിന്‍റെ വില എങ്ങനെ അറിയാനാ അങ്ങേരോട് ഒട്ടുപാലിന് ഇപ്പൊ എന്നാ വിലയുണ്ടെന്നു ചോദിക്ക് ”

എന്ന് പറഞ്ഞ് ഗ്രാന്‍ഡ്‌പാ തന്‍റെ അമര്‍ഷം ഒതുക്കി.
               
              അങ്ങനെ ഒരു വല്ലാത്ത ശൂന്യതയിലും നിരാശയിലും ദിവസങ്ങള്‍പോകെ ഇനിയൊരിക്കലും ആ നല്ല പഴയ ദിനങ്ങള്‍കടന്നു വരില്ലെന്ന് തന്നെ ബിയാട്രീസ്‌കരുതി പക്ഷെ  പിറ്റേന്ന് ഉറക്കമുണര്‍ന്നപ്പോള്‍  തന്‍റെ വീടിനു  ചുറ്റിലൂടെ അര്‍പ്പുവിളികളോടും ആരവങ്ങളോടും കൂടി ആളുകള്‍ അങ്ങിങ്ങ് ഓടി നടക്കുന്നത് കണ്ട് സംഭവമെന്തെന്നറിയാതെ ബിയ മിഴിച്ചിരുന്നു ,വീട്ടിനകത്തും ,എല്ലാര്‍ക്കും തിരക്കോട് തിരക്ക് ,ഗോദ്റെജിന്‍റെ ഡൈയുമായി ബാത്ത് റൂമിലെയ്ക്ക് ഓടിപ്പോകുന്ന ഗ്രാന്‍റ്പാ അവളെ മൈന്‍ഡ് ചെയ്തതേ ഇല്ല ,അപ്പ പതിവില്ലാതെ നേരത്തെ കുളിക്കുന്നു ! മമ്മയെ അവിടെങ്ങും കണ്ടില്ല ,ആരോടാ കാര്യം തിരക്കുക ? അവള്‍ തന്‍റെ വിടര്‍ന്ന കണ്ണുകള്‍ ഒന്ന് കൂടി വിടര്‍ത്തി മുറ്റത്തേയ്ക്കിറങ്ങി, ഗ്രൌണ്ടില്‍ വലിയ ഉത്സാഹത്തോടെ നില്‍ക്കുന്ന പാല്‍ക്കാരന്‍ പൈലിയങ്കിളിനെ കണ്ടപ്പോള്‍ ബിയയ്ക്ക് മനസ്സിലായി ഇവിടെ സച്ചിനങ്കിള്‍  കളിക്കാന്‍ വരുന്നുണ്ട് ,അതാണ്‌ എല്ലാവര്ക്കും ഇത്ര സന്തോഷം .

“ ബിയേ............ഇവിടെ വാ ,ഈ കുട്ടീടെ ഒരു കാര്യം ,അവിടെപ്പോയി വായും തുറന്നു നില്‍ക്കാ ? വേഗം വാ .നിന്നെ റെഡിയാക്കട്ടെ ! ”

മമ്മയാണ് ! മമ്മയെ കണ്ട ബിയ ഞെട്ടി ,കുളിച്ചു സുന്ദരിയായി പുതിയ ചുരിദാറൊക്കെ ഇട്ടാ നിപ്പ് .

“ മോളെ പാലിന്‍റെ കാര്യം എന്നോടാ പറഞ്ഞിരിക്കുന്നത് .മുഴുവന്‍ ഞാന്‍ തന്നെ കൊടുക്കാമെന്നു ഏറ്റിട്ടുണ്ട് ,ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല പുള്ളിക്കാരനെ നേരിലൊന്നു  കാണാന്‍ പറ്റൂന്ന്  

മമ്മയോട് പൈലിയങ്കിള്‍  പറഞ്ഞു..അങ്ങനെ വരട്ടെ സച്ചിനങ്കിള്‍  വരുന്ന കാര്യം അറിഞ്ഞപ്പോള്‍ ആ കുറുമ്പിപശു പാല്‍ചുരത്തീത് കണ്ടോ ?എന്ത് ഉത്സാഹത്തോടെയാവും  പൈലിയങ്കിള്‍ അത് കറന്നെടുത്തിരി_ _ക്കുക ! അതോര്‍ത്തപ്പോള്‍ ബിയയ്ക്ക് ചിരി വന്നു..സച്ചിനങ്കിള്‍ വന്നാല്‍ ആ മടിയില്‍ കയറിയിരുന്നു പറയണം 
  അങ്കിളേ കളി നിര്‍ത്തല്ലേ ,അങ്കിളു കളി നിര്‍ത്തിയാല്‍ ഇവിടെല്ലാര്‍ക്കും സങ്കടമാവും ’’ 
പിന്നെ  ,പേപ്പര്‍ അങ്കിളിന്‍റെയും മറ്റുള്ളവരുടെയും വിശേഷങ്ങള്‍ അറിഞ്ഞാല്‍ സച്ചിന്‍ അങ്കിളിനും സങ്കടമാവും . കുഞ്ഞുബിയ ഉത്സാഹത്തോടെ കുളിമുറിയിലെയ്ക്ക് പാഞ്ഞു ,തന്നെ ആകമാനം പിയേര്‍സിട്ടു പതപ്പിക്കുന്ന മമ്മയോട് ബിയ പറഞ്ഞു

“ എനിച്ചരിയാം .....ഇന്ന് നമ്മടെ ഗ്രൌണ്ടില് സച്ചിനങ്കിള്‍ കളിക്കാന്‍ വരൂല്ലേ അതല്ലേ എല്ലാര്‍ക്കും ഇത്രച്ച് സന്തോസം ?”

“ പിന്നെ കളി നിര്‍ത്തിയ സച്ചിനല്ലെ ഇവിടെ  വരാന്‍ പോണത് ! ഇവിടേയ് സിനിമേടെ ഷൂട്ടിംഗ് ഉണ്ട് ,കുഞ്ചാക്കോ ബോബന്‍റെ ............”
പിന്നേം മമ്മ എന്തൊക്കെയോ പറഞ്ഞു അതൊന്നും കുഞ്ഞു ബിയ കേട്ടില്ല .അവള്‍ ചിന്തിക്കുകയായിരുന്നു സച്ചിനങ്കിള്‍ കളിനിര്‍ത്തിയപ്പോള്‍ എന്തായിരുന്നു എല്ലാര്‍ക്കും സങ്കടം ? ആ സങ്കടമൊക്കെ ഇത്രപെട്ടെന്നു മാറുമോ? അവള്‍ക്കജ്ഞാതമായ വികാരപ്രകടനങ്ങളിലൂടെ പുതിയ പുതിയ സന്തോഷങ്ങളില്‍ പെട്ട് ചുറ്റിലുമുള്ളവര്‍ വളര്‍ന്നു പടര്‍ന്നു പുഷ്പ്പിക്കവേ കുഞ്ഞുബിയയുടെ കണ്ണുകളും മനസ്സും എന്തിനെന്നറിയാതെ നീറിപ്പുകഞ്ഞു! ആ പുകച്ചില്‍ നനവ്‌ പടര്‍ത്തുന്ന അവളുടെ കുഞ്ഞിക്കണ്ണുകള്‍ നോക്കി കാര്യമറിയാതെ മമ്മ ആരോടൊക്കെയോ പറഞ്ഞു
“ കുളിപ്പിച്ചപ്പോള്‍ കണ്ണില്‍ സോപ്പ്  പോയതാ !”

45 comments:

 1. എല്ലാര്‍ക്കും പ്രിയന്‍ സച്ചിന്‍ :( .....ഈ മിനിക്കഥ എന്നുപറയുന്നതു മിനി എഴുതുന്ന കഥയാണപ്പോ.

  ReplyDelete
  Replies
  1. നമ്മുടെ സ്വന്തം സച്ചിന്‍ ........................

   Delete
 2. മിനി എഴുതുന്ന കഥകൾ അത്ര മിനിയല്ല.....
  കവിത എഴുത്തിലെ കൈയ്യടക്കം കഥയിലുമുണ്ട്.......

  ReplyDelete
  Replies
  1. സര്‍ ഈ പ്രോല്‍സാഹനവും എത്ര വലുതാണെന്നറിയാമോ ?

   Delete
 3. നന്നായിട്ടുണ്ട് ഈ രചനയും

  ReplyDelete
  Replies
  1. ഒത്തിരി സ്നേഹമുണ്ടുട്ടോ ..........

   Delete
 4. 'സച്ചിന്‍ മാനിയ' ! നല്ലകളിക്കാരെ അങ്ങീകരിക്കണം!
  'ഇത് എന്തോന്ന്'!
  മനുഷ്യ രാശിയുടെ പ്രാഥമിക ദൗത്യം ഇത് മാത്രമാണോ!1!

  ReplyDelete
  Replies
  1. സര്‍ ആരാധകര്‍ കേള്‍ക്കണ്ട ..........

   Delete
 5. സച്ചിൻ
  കഥയറിയാതെ ബിയ.....
  കൊള്ളാം.....

  ReplyDelete
  Replies
  1. നിധീഷ്‌ വളരെ സന്തോഷം .

   Delete
 6. നന്നയി എഴുതി ..ആശംസകൾ
  ഇതാണ് എന്റെ ബ്ലോഗ്‌
  http://www.vithakkaran.blogspot.in/
  വായിക്കുമല്ലോ ?

  ReplyDelete
 7. മിനിയുടെ കഥ വായിച്ചു സമകാലികം കൊസ്മറ്റിക്ക് ലോകത്തിന്റെ
  കമ്പോളത്തിലെ സച്ചിനെ കാവ്യാത്മകമായി ത്തന്നെ വരച്ചു
  വെച്ചിരിക്കുന്നു .നന്ദി അഭിനന്ദനങ്ങള്

  ReplyDelete
 8. ഈ കഥ കലക്കീ മിനി. ഒത്തിരി ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങള്‍.

  ReplyDelete
 9. സച്ചിൻ ഒരുപാട് പേര് കുട്ടികളാക്കി കുട്ടികളെ വലിയവരും

  ReplyDelete
 10. നല്ല ഒരു കഥ ...അഭിനന്ദനങ്ങള്‍

  ReplyDelete
  Replies
  1. വളരെ നന്ദി ഈ ഈ അഭിനന്ദനങ്ങള്‍ക്ക്.

   Delete
 11. മൃഗങ്ങള്‍ക്കുപോലും സച്ചിനോട് ഇഷ്ടാ.
  എന്തൊരു പുകിലായിരുന്നു.
  കളിയുടെ കാര്യമെഴുതി മിനി മിനിക്കഥയുണ്ടാക്കി അനീഷ്‌ കാന്തി പറഞ്ഞത് പോലെ അല്ലെ?

  ReplyDelete
 12. മനുഷ്യമനസ്സിന്‍റെ ചാഞ്ചാട്ടം!
  നന്നായി എഴുതി.
  ആശംസകള്‍

  ReplyDelete
  Replies
  1. വളരെ സ്നേഹവും സന്തോഷവും ഉണ്ട് സര്‍ .

   Delete
 13. എല്ലാ സങ്കടവും ഒരു നൊടിനേരത്തേയ്ക്കേയുള്ളു. അടുത്ത കെട്ടുകാഴ്ച്ച വരുമ്പോള്‍ ആദ്യത്തെ സങ്കടം ആവിയാകും! മിനിക്കഥയുടെ മെസേജ് കനമുള്ളതാണ് കേട്ടൊ

  ReplyDelete
  Replies
  1. ശരിയാണ് അജിത്തേട്ടാ എല്ലാ വെറും കെട്ടുകാഴ്ചകള്‍ മാത്രമായി ഒതുങ്ങിപോവുന്നു .

   Delete
 14. കളിയുടെ കാര്യത്താൽ പറയാനുള്ളത്
  ചെമ്പായി പറഞ്ഞ അസ്സൽ ഒരു കഥ..
  അഭിനന്ദനങ്ങൾ ... കേട്ടൊ മിനി

  ReplyDelete
  Replies
  1. ഇഷ്ടായോ മുരളിയേട്ടാ ! സന്തോഷം .

   Delete
 15. അതാ പറഞ്ഞത് രണ്ടു നാള്‍ കാണും സങ്കടങ്ങള്‍ പിന്നെ...പുതിയൊരു വാര്‍ത്തയെത്തുമ്പോള്‍.അതിന്റെ പുറകെ...
  കുഞ്ഞിനു മനസ്സിലാകും ഇത്തിരി കൂടെ വലുതാകട്ടെ.....

  ReplyDelete
 16. athum kadhayaakkiyalle ...super ! all dh bst mini .

  ReplyDelete
 17. Replies
  1. സാജന്‍ വളരെ നന്ദിയുണ്ടുട്ടോ .

   Delete
 18. (കളി നിര്‍ത്തിയ മനോവിഷമത്തില്‍ പേപ്പര്‍അങ്കിള്‍ മാതൃഭൂമി ഇടുന്ന വീട്ടില്‍ മനോരമയും മനോരമ ഇടുന്ന വീട്ടില്‍ മംഗളവും മംഗളം ഇടുന്ന വീട്ടില്‍ ഹിന്ദുവും ഇട്ട് മൊത്തം നാട്ടുകാരെയും ഭ്രാന്ത് പിടിപ്പിച്ചു )ഈ വാചകം സത്യത്തില്‍ ചിരിപ്പിച്ചു.

  നമ്മുടെ ജനങ്ങള്‍ക്ക് ക്രിക്കറ്റും സിനിമയും എത്രമേല്‍ ഞരമ്പുകളില്‍ ത്രസിചിരിക്കുന്നു എന്ന് ഒന്ന് വിലയിരുത്തേണ്ടത് തന്നെയാണ് . സച്ചിന്റെ വിഷയത്തില്‍തന്നെ , ആ സമയത്ത് ഇന്ത്യയുടെ ഏറ്റവും വലിയ പ്രശ്നം സച്ചിന്‍ കളി നിര്‍ത്തുന്നതാണ് എന്ന് മാധ്യമങ്ങള്‍ നോക്കിയാല്‍ തോന്നിപ്പോവും ! ഞാന്‍ ഒരു ക്രിക്കറ്റ് വിരോധി ആയതിനാല്‍ എനിക്ക് ഒരു വിഷമവും തോന്നിയില്ല.
  നല്ലൊരു ആക്ഷേപ ഹാസ്യമായാണ് ഈ കഥ എനിക്ക് അനുഭവപ്പെട്ടത് . നര്‍മ്മ കഥകള്‍ കൂടി എഴുതിനോക്കൂ ..നന്നാവും .

  ReplyDelete
  Replies
  1. നര്‍മ്മ കഥകള്‍ മനസ്സ് നിറഞ്ഞു കവിഞ്ഞു വരട്ടെ ...നോക്കാം അല്ലെ !

   Delete
 19. Replies
  1. വളരെ നന്ദി സുഹൃത്തെ ,ഈ വരവിനും അഭിപ്രായങ്ങള്‍ക്കും

   Delete
 20. സൂപ്പ൪.....
  ഞങ്ങള്ക്കിഷ്ടായി...

  ReplyDelete
 21. വല്യൊരു താങ്ക്സ്ട്ടാ ...........

  ReplyDelete
 22. നന്നായിട്ടോ ...കൊള്ളാം മിനി :)

  ReplyDelete
 23. മൃഗങ്ങള്‍ക്കുപോലും സച്ചിനോട് ഇഷ്ടാ.
  എന്തൊരു പുകിലായിരുന്നു..കൊള്ളാം ..

  ReplyDelete
 24. നന്നായിട്ടുണ്ട് ..മിനിക്കഥ ....

  ReplyDelete