Wednesday, August 28, 2013

മിനിക്കവിതകള്‍മിനിക്കവിതകള്‍              മിനി പി സി
       
                സന്മനസ്സ്

പുഷ്പഹാരം തീര്‍ക്കാനാവില്ലെങ്കിലും
ചെടി നമുക്ക് പൂ തരും പോലെ ..............
പാല്‍പായസമുണ്ടാക്കാനാവില്ലെങ്കിലും
പശു നമുക്ക് പാല്‍ തരും പോലെ .............
കളിക്കാനൊരു മൈതാനം തരാനാവില്ലെങ്കിലും
ഞങ്ങള്‍ക്കൊരു കൈപ്പന്തു കെട്ടിത്തന്നൂടെ.
പട്ടം  പറപ്പിക്കാനൊരാകാശം തരാനാവില്ലെങ്കിലും
ഞങ്ങള്‍ക്കൊരു ചരടാ പട്ടത്തില്‍ കെട്ടിത്തന്നൂടെ ?

                                     ഒരു തൂമ്പ തരൂ

ആരേലും ഒരു തൂമ്പ തരൂ
എനിക്കിത്  കുഴിച്ചുമൂടണം
അല്ലെങ്കില്‍ വീണ്ടുമിതിനു  ജീവന്‍ വെച്ചാലോ ?
ഇതിന്‍റെ സ്പന്ദിക്കുന്ന ഹൃദയമെന്‍റെ  പേര്‍വിളിച്ചാലോ ?
ഇതിന്‍റെ  ജീവസ്സുറ്റ കണ്ണുകളെന്നെ തിരഞ്ഞു പിടിച്ചാലോ ?
ഇത് വീണ്ടുമെന്നെ പ്രണയിച്ചാലോ ?
ഇനിയും നേരമിരുളും മുന്‍പ്
സ്നേഹത്തിന്‍റെ വെള്ളവും
സ്വപ്നങ്ങളുടെ വെളിച്ചവുമെത്താത്തിടത്ത്‌
മോഹങ്ങളുടെ ശവക്കുഴി തീര്‍ത്ത്
വീണ്ടും മുളപൊട്ടി വരാത്തവിധം
ഞാനിതിനെ  മൂടിയൊടുക്കട്ടെ !

41 comments:

 1. എന്തിനാണ് മൂടിയിടുന്നത് ?അതൊന്നും വേണ്ട ഹേ..

  ReplyDelete
  Replies
  1. എച്യൂസ്മി .............ഒരു തൂമ്പ തരൂ ...........പ്ലീസ്‌ .

   Delete
  2. ഓണായി, പോയി തുമ്പപൂ പറയ്ക്ക്.

   Delete
 2. മുഴുവൻ ഇല്ലെങ്കിലും, ഉള്ളത് തന്നുകൂടെ?
  പണ്ടൊരു തിരുമേനി പറഞ്ഞപോലെ, ''ചെറുത്‌ മതി, പഴയതെങ്കിലും..."
  അല്പ്പം സന്മനസ്സ് പ്ലീസ്.... :)

  കുഴിച്ചുമൂടാൻ തൂമ്പ തന്നില്ലെങ്കിൽ, കെട്ടി കടലിലെറിയും...
  നെടുമുടി സ്ടയ്ൽ: മടുത്തൂ,,,

  ആശംസകൾ, മിനീ.

  ReplyDelete
  Replies
  1. വളരെ നന്ദി സര്‍ ,ഈ വരവിന് .

   Delete
 3. കുഴിച്ചുമൂടണ്ടാട്ടൊ... കുറച്ചു സ്നേഹം മാത്രം കൊടുത്താൽ മതി. എവിടേങ്കിലും കിടന്ന് ജീവിച്ചോളും...! വെറുതെ എന്തിനാ ഒരു മഹാപാപം.....

  ReplyDelete
  Replies
  1. ഹ..ഹാ..........ഹാ
   വളരെ നന്ദി സര്‍ ഈ വരവിനും അഭിപ്രായങ്ങള്‍ക്കും

   Delete
 4. എത്ര കുഴിച്ചു മൂടിയാലും മോഹങ്ങളുടെ ശവകുഴിയിൽ
  നിന്നും പ്രേതങ്ങളായി ഉയർത്തെഴുന്നേറ്റ് അവ നമ്മെ
  പിന്തുണ്ടരും കേട്ടൊ പ്രണയിനി

  ReplyDelete
  Replies
  1. ഉവ്വല്ലേ ! ഇനീപ്പോ എന്താ ചെയ്യുക ?
   വളരെ നന്ദി മുരളിയേട്ടാ ഈ വരവിനും അഭിപ്രായങ്ങള്‍ക്കും .

   Delete
 5. മോഹങ്ങളും മോഹഭംഗങ്ങളും.. സ്വപ്നവും ജീവിതവും..

  ReplyDelete
  Replies
  1. സര്‍ , വളരെ സന്തോഷം ,നന്ദി വരവിനും ഈ അഭിപ്രായങ്ങള്‍ക്കും .

   Delete
 6. സന്മനസ്സ് കൊള്ളാമേ...
  കുഴിച്ച് മൂടുന്നത് പൂര്‍വാധികം ശക്തിയോടെ മുളച്ച് വരുമെന്ന് ഓര്‍ത്തോണേ...!!

  ReplyDelete
  Replies
  1. സ്നേഹത്തിന്‍റെ വെള്ളവും സ്വപ്നങ്ങളുടെ വെളിച്ചവും എത്താത്തിടത്തായത്കൊണ്ട് കരിഞ്ഞു പൊക്കോളും അജിത്തേട്ടാ .

   Delete
 7. സന്മനസ്സുള്ളവര്‍ കാരുണ്യം ചൊരിയും...

  മോഹങ്ങളെ ശവമടക്ക് നടത്തുമ്പോള്‍
  മരണസമാനമായ ജീവിതമായിരിക്കും
  പിന്നന്ത്യം വരെ!!!
  നന്നായിരിക്കുന്നു ചിന്തകള്‍
  ആശംസകള്‍

  ReplyDelete
  Replies
  1. വളരെ നന്ദി സര്‍ , വരവിനും ഈ അഭിപ്രായങ്ങള്‍ക്കും .

   Delete
 8. രണ്ടും നല്ല കവിതകള്‍

  ReplyDelete
  Replies
  1. സര്‍ വളരെ നന്ദിയും സന്തോഷവും അറിയിക്കുന്നു .

   Delete
 9. തല്‍ക്കാലം ഒരു കമന്റ്‌ തരാം !!

  'പാല്‍പായസമുണ്ടാക്കാനാവില്ലെങ്കിലും
  പശു നമുക്ക് പാല്‍ തരും പോലെ ' ഈ വരികള്‍ മാത്രം ദഹിക്കുന്നില്ല...


  ReplyDelete
  Replies
  1. അതെന്താ ദഹിക്കാത്തെ ? പാല്‍പ്പായസായതോണ്ടാണോ ?
   അതേയ് ഞാന്‍ ഉദ്ദേശിച്ചത് എന്താന്നു വെച്ചാല്‍ വലുതായൊന്നും ചെയ്യാന്‍ പറ്റുന്നില്ലെങ്കിലും ഈ ഭൂമിയിലെ മനുഷ്യനൊഴികെയുള്ളവ അവയ്ക്ക് പറ്റും പോലെ നന്മകള്‍ ചെയ്യുന്നുണ്ടല്ലോ പക്ഷെ നമുക്ക് നിസ്സാരമായവ പോലും ....................!
   നന്ദി ധ്വനി ഈ വരവിനും ഈ അഭിപ്രായങ്ങള്‍ക്കും .

   Delete
 10. ഒരു തൂമ്പ തരൂ ....... നല്ല കവിത

  ReplyDelete
 11. നിധീഷ്‌ വളരെ നന്ദി ഈ വരവിനും അഭിപ്രായങ്ങള്‍ക്കും !

  ReplyDelete
 12. ഓരായിരം പട്ടങ്ങള്‍ കെട്ടാം ...മനുഷ്യ മനസ്സുകള്‍ക്കിടയില്‍ ! അവ പാറി കളിക്കെട്ടെ !!

  സ്വപ്‌നങ്ങള്‍ കുഴിച്ചുമൂടെണ്ടാ ...അത് വളരട്ടെ ,തുമ്പപൂ പോലെ ,ഞങ്ങള്‍ക്ക് കണ്ടു ആസ്വദിക്കാമല്ലോ !

  അസ്രൂസാശംസകള്‍ :)

  ReplyDelete
  Replies
  1. വളരെ നന്ദി അസ്രൂസ്‌ ,കൂടെ പുതുവത്സരാശംസകളും.

   Delete
 13. oh......nammude pazhaya aa kaattu thumpa..........

  ReplyDelete
 14. ഏതാ അനുരാജ് ആ പഴയ കാട്ടു തുമ്പ ?

  ReplyDelete
 15. വീണ്ടും മുളപൊട്ടി വരാത്തവിധമാവണമെങ്കില്‍ തൂമ്പയല്ല, ജെ സീ ബി തന്നെ വേണ്ടിവരും !

  ഓണാശംസകള്‍ !

  ReplyDelete
  Replies
  1. ഹ......ഹാ........ഹാ..................എങ്കില്‍ ഒരു ജെ.സി ബി തരൂ ..................
   പുതുവത്സരാശംസകള്‍

   Delete
 16. പുഷ്പഹാരവും പാൽപായസവും മനുഷ്യന്റെ സൃഷ്ടിയാണ്‌. നമ്മൾ അത് ചെയ്യുന്നുണ്ടെങ്കിലും ഇല്ലെങ്കിലും പ്രകൃതിയുടെ സൃഷ്ടിയായ ചെടിയെയും പശുവിനെയും പ്രകൃതി നമുക്കുതരും. എന്നാൽ മൈതാനം, കൈപ്പന്ത്, പട്ടം, ചരട്, പട്ടം പറപ്പിക്കാനുള്ള അവകാശം ഇതെല്ലാം മനുഷ്യന്റെ സൃഷ്ടികളാണ്‌. അവയൊന്നും പ്രകൃതിയിൽ നിന്നും പ്രതീക്ഷിക്കരുത്.
  --------
  വീണ്ടും അതിന്‌ ജീവൻ വച്ചാലുള്ള അവസ്ഥയെ ഭയന്നിട്ട് അതിനെയെന്നല്ല, ഏതെങ്കിലും ഒരു തുമ്പപ്പൂവിനെപ്പോലും കുഴിച്ചുമൂടാൻ തിടുക്കം കാണിക്കുന്നു. പക്ഷെ, ജീവനുണ്ടായിരുന്ന ഈ തുമ്പപ്പൂവിനെക്കുറിച്ചുള്ള ഓർമ്മകളാകട്ടെ, വളരെ മനോഹരവുമാണ്‌. സ്പന്ദിക്കുന്ന ഹൃദയവും ജീവസ്സുറ്റ കണ്ണുകളും ഒക്കെയുണ്ടതിന്‌. അതിന്‌ ജീവിക്കാൻ വേണ്ടതാകട്ടെ, സ്നേഹത്തിന്റെ വെളിച്ചവും സ്വപ്നങ്ങളുടെ വെളിച്ചവും. എന്നിട്ടും അതിന്‌ ജീവൻ വച്ചാലോയെന്ന് ഭയപ്പെടുന്നുവെങ്കിൽ ആ ഭയത്തിനു കാരണം ജീവൻ വയ്ക്കുന്നതല്ല, വീണ്ടും ജീവൻ പോയാലോ എന്ന ഭയമാണ്‌. അങ്ങനെ സംഭവിച്ചാൽ അനുഭവിക്കേണ്ടിവരുന്ന തീവ്രമായ വേദന. ഭൂതകാലത്തിലെ ആ ദുർഭൂതത്തെയാണ്‌ കുഴിച്ചുമൂടേണ്ടത്, തുമ്പപ്പൂവിനെയല്ല.

  വളരെ അർത്ഥമുള്ള കവിതകൾ. നന്ദി...

  ReplyDelete
  Replies
  1. ഹരി ,ആദ്യ കവിതയില്‍ പ്രകൃതിയുടെ സന്മനസ്സിന്‍റെ ആയിരത്തിലൊരമ്ശം പോലും മനുഷ്യനില്ലെന്നാണ് പറഞ്ഞത് .
   രണ്ടാമത്തേതില്‍ തുമ്പപ്പൂ എന്ന് ഞാന്‍ ഉപയോഗിചിട്ടില്ലല്ലോ
   മനുഷ്യനിലെ ആസക്തികളെയാണ് ഞാന്‍ കുഴിച്ചുമൂടാന്‍ തൂമ്പ ചോദിച്ചത് കാരണം ,എത്ര ഉപേക്ഷിച്ചാലും അനുകൂല സാഹചര്യങ്ങള്‍ വരുമ്പോള്‍ അത് വീണ്ടും മുള പൊട്ടിവരും അതുകൊണ്ട് അതിനെ എന്നെന്നേയ്ക്കുമായി കുഴിച്ചുമൂടണം എന്നാണ് ഉദ്ദേശിച്ചത് .ഒന്നുകൂടി രണ്ടാമത്തെ കവിത വായിക്കുമല്ലോ .

   Delete
  2. “തുമ്പപ്പൂവിന്റെ വിലാപം” എന്ന പഴയ പദ്യമാണ്‌ ഓർമ്മവന്നത്. മനുഷ്യൻ മനുഷ്യനെതിരെയും പ്രകൃതിയ്ക്കെതിരെയും തിരിയുകയും തിരിയുന്നതിനെപ്പറ്റിയുള്ള കവിത. വരികൾ വായിച്ചപ്പോൾ സമാനമായ അർത്ഥം കിട്ടുകയും ചെയ്തു.
   ഇനി വേണമെങ്കിൽ അതെടുത്ത് ആരെങ്കിലും മറ്റൊരു കവിതയാക്കട്ടെ...

   പിന്നെ, മോഹങ്ങളെ കുഴിച്ചിട്ടാൽ അത് പ്രേതമായി പുറത്തുവരും. അവ ജീവിക്കട്ടെ. അല്ലെങ്കിൽ നമ്മെ ഭയപ്പെട്ട് ഓടിയൊളിക്കട്ടെ. വെളിച്ചത്തെ ഭയപ്പെടുന്ന ഇരുട്ടിനെപ്പോലെ.

   Delete
 17. രണ്ടാമത്തെ കവിത കൂടുതലിഷ്ടപ്പെട്ടു

  ReplyDelete
 18. വളരെ നന്ദി സര്‍ ഈ വരവിനും അഭിപ്രായങ്ങള്‍ക്കും .കൂടെ പുതുവത്സരാശംസകളും .

  ReplyDelete
 19. വായിച്ചു, ചിന്തിച്ചു ,ആസ്വദിച്ചു...................... ആശംസകള്‍

  ReplyDelete
 20. സര്‍ ,പുതുവത്സരാശംസകള്‍ !

  ReplyDelete
 21. നന്നായിരിക്കുന്നു വരികള്‍

  മോഹക്കുഴികളില്‍ എത്രകണ്ട് ഒളിപ്പിചാലും, വീണ്ടും തളിര്‍ക്കുന്ന ഒന്നല്ലേ ഈ സ്നേഹം..

  ആശംസകള്‍

  ReplyDelete
  Replies
  1. മിനി പിസിSeptember 7, 2013 at 3:27 PM

   ആഷ് ,സ്നേഹം മുളപൊട്ടി വന്നോട്ടെ ....ആസക്തികള്‍ വരണ്ട അല്ലെ !വളരെ സന്തോഷം ഉണ്ട്ട്ടോ ഇവിടെ വന്നതില്‍ .പുതുവത്സരാശംസകള്‍ !

   Delete
 22. ഏറെയിഷ്ടമായ്..............മിനീ

  ReplyDelete
  Replies
  1. മിനി പിസിSeptember 7, 2013 at 3:24 PM

   വളരെ സന്തോഷം ഈ വരവിനും അഭിപ്രായങ്ങള്‍ക്കും ,ഒപ്പം എന്‍റെ പുതുവത്സരാശംസകളും

   Delete
 23. ആദ്യ കവിതയില്‍ പറഞ്ഞ ഒരു ചരട് നമ്മളെന്തു കൊണ്ട് കെട്ടുന്നില്ല എന്ന ദുഃഖം എനികുമുണ്ട് ... രണ്ടാമത്തേത് കൂടുതല്‍ ഇഷ്ടായി :). എത്ര ആഴത്തില്‍ കുഴിച്ചു മൂടണം എന്നതാണ് ചോദ്യം മിനീ.... :( ആശംസകള്‍..

  ReplyDelete
 24. മിനിപിസിSeptember 7, 2013 at 3:22 PM

  വളരെ നന്ദി ആര്‍ഷാ ഈ വരവിനും അഭിപ്രായങ്ങള്‍ക്കും ,ഒപ്പം എന്‍റെ പുതുവത്സരാശംസകളും

  ReplyDelete
 25. മനോഹരം. സന്മനസ്സ്..കൂടുതൽ ഇഷ്ടായി!!!

  ReplyDelete