Wednesday, August 7, 2013

മൈക്രോ കഥകള്‍



മൈക്രോ കഥകള്‍         
      മിനി പി സി
        

മണ്ടന്‍ രാജകുമാരന്‍

ദാരിദ്ര്യത്തെക്കുറിച്ച്  റിസര്‍ച്ച് നടത്തിയ ദന്തഗോപുരവാസിയായ മണ്ടന്‍ രാജകുമാരന്‍ ഒടുവില്‍ കണ്ടെത്തി “ ദാരിദ്ര്യമെന്നത്  ഒരു മാനസികാവസ്ഥയാണ് ! ”

വേണ്ടാത്ത മുറവിളികള്‍ 

2013  ല്‍ ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രിയെ തോല്‍പ്പിച്ച് ഒന്നാം സ്ഥാനം നേടിയ ഭൂലോക തട്ടിപ്പുകാരിയായ   സോളാര്‍ സുന്ദരി  അത്യാധുനിക സൌകര്യങ്ങളോടുകൂടിയ തടവുമുറിയും , ബ്ലാക്ക്‌ക്യാറ്റ്‌ പ്രൊട്ടക്ഷനും നേടിയെടുക്കുന്നതിന് വേണ്ടി മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വെറുതെ മുറവിളികൂട്ടി ,
“ വധഭീക്ഷണി ............വധഭീക്ഷണി ’’

റോഡുകുളങ്ങള്‍


അന്തരീക്ഷമലിനീകരണം കുറയ്ക്കാന്‍ സ്പെയിനില്‍ ബസ്സുകളിലും പൂന്തോട്ടമെന്ന വാര്‍ത്ത കണ്ട് , കേരളത്തിലെ  റോഡുകുളങ്ങളില്‍ മുഴുവന്‍ആമ്പലും ,താമരയും വിരിയിച്ച്  സ്പെയിനിനെ കടത്തിവെട്ടാന്‍ ബന്ധപ്പെട്ടവര്‍ഉത്തരവിറക്കി .

അഴിമതിയും  പ്,രാക്കും

48 ലക്ഷം മുടക്കി വനം വകുപ്പ് നിര്‍മ്മിച്ച മുളങ്കുഴി –  ബകന്‍പുരം തൂക്കുപാലം ഉദ്ഘാടനത്തിനു മുന്‍പേ തകര്‍ന്ന കാഴ്ച കണ്ട് പ്രാകാന്‍ മാത്രം അറിയാവുന്ന പാവം  നാട്ടുകാര്‍ വീണ്ടും നെഞ്ചത്ത്‌ കൈ വെച്ച് നീട്ടി പ്രാകി,
“ലക്ഷങ്ങളുടെ അഴിമതി നടത്തിയ നീയൊന്നും ഒരുകാലത്തും ഗുണംപിടിക്കില്ല.’’

46 comments:

  1. വീണ്ടും മിനി കഥകള്‍., സോളറിനും ജാതിയോ...?മണ്ടന്‍ രാജകുമാരന്‍ നന്നായി, ആളു ഭരിക്കുന്ന നാടിനെ കുറിച്ചോര്‍ക്കുമ്പോള്‍ :) .

    ReplyDelete
  2. അന്തരീക്ഷമലിനീകരണം കുറയ്ക്കാന്‍ സ്പെയിനില്‍ ബസ്സുകളിലും പൂന്തോട്ടമെന്ന വാര്‍ത്ത കണ്ട് , കേരളത്തിലെ റോഡുകുളങ്ങളില്‍ മുഴുവന്‍ആമ്പലും ,താമരയും വിരിയിച്ച് സ്പെയിനിനെ കടത്തിവെട്ടാന്‍ ബന്ധപ്പെട്ടവര്‍ഉത്തരവിറക്കി .

    ഇത് കലക്കി

    ReplyDelete
    Replies
    1. ശ്രീജിത്ത് ,വളരെ നന്ദി .

      Delete
  3. 1.രാഹുൽ രാജകുമാരൻ ആണല്ലേ ആ മണ്ടൻ രാജകുമാരൻ.!
    പാവം 'മണ്ടന്മാർ'ക്കൊരു നിലയും വിലയുമുണ്ടായിരുന്നു, അതും പോയി.!

    2.ഹേയ് അതിനാണോ ? അവരുടെ അവസ്ഥയിപ്പോൾ അതല്ലേ ?
    അപ്പോൾ അവർക്കങ്ങനെ ഭീഷണി ഉണ്ടാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ലല്ലോ ?

    3.പരിഗണിക്കാവുന്നതേയുള്ളൂ, മ്മളത്ര മോശക്കാരാണോ ?
    എന്തുകൊണ്ട് പറഞ്ഞുകൂടാ നമ്മളുടെ നാട്ടിൽ റോഡീൽ പൂന്തോട്ടമുണ്ടെന്ന്.!

    4.ആ നെഞ്ചത്ത് നിന്ന് കയ്യെടുക്കാൻ ജനങ്ങളെ അനുവദിക്കാതെ,
    ഭരണകർത്താക്കളും 'നടപടികൾ' ആരംഭിച്ചു.

    കൊള്ളാം,മൈക്രോകഥകൾക്ക്,'മിനി'യാശംസകൾ.

    ReplyDelete
    Replies
    1. ഇതെഴുതീപ്പോ മണ്ടൂസനെ ഓര്‍ത്തില്ലാട്ടോ സത്യം .വളരെ നന്ദി ഈ വരവിന്.

      Delete
  4. സമൂഹത്തിലെ തുടിപ്പുകള്‍ തൊട്ടറിയുന്ന ആക്ഷേപഹാസ്യങ്ങള്‍...
    ആശംസകള്‍

    ReplyDelete
  5. പ്രതികരണ ശേഷി നഷ്ടപ്പെടാത്ത പക്ഷത്തിന്റെ എഴുത്ത് ..

    ReplyDelete
  6. Micro aakshepahaasyangal kalakki.

    ReplyDelete
  7. മിനിക്ക് വധഭീഷണി
    മിനിക്ക് വധഭീഷണി

    ReplyDelete
    Replies
    1. ഒരു ബ്ലാക്ക്‌ ക്യാറ്റിനെ കിട്ടിയിരുന്നെങ്കില്‍ ..................

      Delete
  8. റോഡു കുളങ്ങള്‍ കേമമായി..

    ReplyDelete
  9. റോഡുകുളങ്ങള്‍ അസ്സലായി.നല്ല താരതമ്യം.ആശംസകള്‍

    ReplyDelete
  10. പ്രചരണാംശം കൂടുമ്പോള്‍ കല നഷ്ടമാവുന്നു.....

    ReplyDelete
  11. പെരുന്നാൾ ആശംസകൾ...

    ReplyDelete
  12. പഞ്ചായത്ത് തോറും 'സൈക്കിക്ക് കൗണ്‍സലിങ്ങ് സെന്ററുകൾ'
    തുടങ്ങാൻ പരിപാടി ഉണ്ടെന്ന് തോന്നുന്നു -
    ജനങ്ങളിൽ ആത്മവിശ്വാസം പകരാൻ നടത്തിയ ഉദ്യമം
    (Something wrong with my malayalam font)
    he never thought it would boomerang like this !!

    ReplyDelete
  13. ആശംസകൾ മിനിക്കുട്ടീ....സരിതകൾ നാട് വാഴും കാലം റോഡുകളെല്ലാം തോടു പോലെ.....

    ReplyDelete
    Replies
    1. നേരുമില്ല ..നെറിയുമില്ല കള്ളത്തരങ്ങള്‍ എല്ലാടത്തും .

      Delete
  14. Mandan rajakumaran nannayirikkunnu .Aasamsakal......

    ReplyDelete
  15. Replies
    1. നന്ദി സുസ്മേഷ് ...ഈ വരവിന് .

      Delete
  16. ചിന്തകള്‍ കൊള്ളാം..... ഭാവുകങ്ങള്‍......

    ReplyDelete
  17. Replies
    1. നമ്മുടെ പാവം കണ്ണുകള്‍ അല്ലെ നാമൂസ്‌ !

      Delete
  18. ഇതു കൊള്ളാം ..

    ഭരിച്ച് ഭരിച്ച് കുട്ടി ചോറായീ ...
    എന്നിട്ടിപ്പൊള്‍ ആ ചോറ് പൊലും
    കിട്ടാന്‍ ഗതിയില്ലാത്തവര്‍ക്ക് "മാനസികം"

    കുപ്രസിദ്ധിക്ക് പകരം വയ്ക്കാന്‍ ഒന്നിനുമാകില്ല
    അവര്‍ക്ക് എന്തും ഏതുമാകാം ..

    ആരൊഗ്യപരിപാലനം കാംഷിച്ച്
    ഒരു നീന്തല്‍ കുളവുമാകാം ..
    പാവം നികുതിദായകര്‍

    ഒരിക്കലും നിലക്കാത്ത അഴികളുടെ കൂട്ട്
    ഒരിക്കലും മതിവരാത്ത .. അഴി മതി

    ReplyDelete
    Replies
    1. ഇതാണ് റിനി ശരിക്കും വെള്ളരിക്കാപ്പട്ടണം !

      Delete
  19. കഥകളെന്തുതന്നെയുമാകട്ടേ ...
    ആയതിന്റെ ദാരിദ്ര്യങ്ങളൊന്നുമൊട്ടുമില്ലാത്ത
    മാനസികാവസ്ഥയുള്ള ഒരു മണ്ടിയല്ലാത്ത രാജകുമാരി

    ReplyDelete
  20. ഞാനും ഒരു തിരുമണ്ടിയാ മുരളിയേട്ടാ അതോണ്ടല്ലേ വെറുതേ ഇങ്ങനെ പ്രതികരിച്ചോണ്ടിരിക്കുന്നെ , എന്താ പ്രയോജനം അല്ലെ ? എന്നാലും .............

    ReplyDelete
  21. again capsules..............
    gud job.....

    ReplyDelete
  22. തുറന്നുവെച്ച മിനിയുടെ കണ്ണുകളെ നിങ്ങള്ക്ക് അടപ്പിക്കാനാവില്ല ,ഭരണാധികാരികളെ ....

    അടിപൊളി മിനീ :)

    ReplyDelete