Friday, July 26, 2013

കവിതകവിത            
            മിനി പി സി


       മിഴിവുള്ള വലകള്‍

'' ഹേ..പ്രിയ വലനൂല്‍പ്പുകാരി...,
ഇന്നെന്തേ ...നിനക്കീ വിഷാദം ?
ഇന്നന്തേ.....നിനക്കീ നിരാസം ?
ഇന്നലെ നീ നെയ്ത വലയിലൊടുങ്ങാന്‍
ഞാന്‍ വരാഞ്ഞതോ നിന്നെ നോവിച്ചു ?
പ്രിയേ...നീയെന്തറിഞ്ഞു ?
പുലരികളില്‍ നീയാ വലനെയ്യവേ
എനിക്കായൊരുക്കും പട്ടുടുപ്പാണെന്നോര്‍ത്ത്
ഞാനാമോദിച്ചു ,
സന്ധ്യയില്‍ അവസാനപക്ഷിയും ചേക്കേറവെ
അത് നീയെനിക്കൊരുക്കും കെണിയെന്നറിഞ്ഞു
ഞാന്‍ കരഞ്ഞു !
എങ്കിലും നീയറിയുക
ആത്മദു:ഖത്താലെ ആത്മാഹൂതിയ്ക്കൊരുങ്ങാതെ
അലയില്ലാ കരയില്‍ രാത്രിപെയ്ത മഴയില്‍
കുനിഞ്ഞു കൂമ്പിനില്‍ക്കും നിശാഗന്ധികള്‍ക്കിടയില്‍
നിന്നെയും നോക്കി ഞാനിരിക്കുന്നു .
നിരാശ വെടിഞ്ഞു നീയിന്നൊരുക്കുക
മഴവില്ലിന്‍ മനോജ്ഞവര്‍ണ്ണങ്ങളാല്‍
ഇന്നലകളിലേക്കാള്‍ മിഴിവുള്ള വലകള്‍
അപ്പോള്‍ ഞാനതിലേയ്ക്ക് നടന്നെത്താം....
പട്ടുടുപ്പെന്നോര്‍ത്തതിനെ പുണരാം....
പുണര്‍ന്നു പുണര്‍ന്നെന്‍റെയവസാന ശ്വാസവും
നിലയ്ക്കുമ്പോള്‍ ആമോദത്തോടെ നീ നെയ്യുക
ഇന്നിനെക്കാള്‍ മിഴിവുള്ള വലകള്‍
നിന്‍റെ നല്ല നാളെയ്ക്കായി . ''

62 comments:

 1. സന്ധ്യയൊന്നിലേയ്ക്ക് കൂട് തേടി
  കഥ തേടി , ഇത്തിരി ചിറകിനാല്‍
  പറക്കയാണ് ഞാന്‍ ..
  എന്‍റെ ഇരുള്‍വഴികളെ
  മാടി വിളിക്കുന്ന നൂല്‍പ്പശകളില്‍
  ഭ്രമിച്ചില്ല ഞാനിന്നേ വരെ ..
  ഒരുനാളിലൊരു നാളില്‍
  എന്നെയും കാത്തൊരു ഇടവഴിയുടെ
  നിഗൂഡ നിശ്ശബ്ദതയില്‍
  കാലമൊരുക്കുന്നു വലകള്‍ !
  അതിനായ് ഇന്നും തുന്നപ്പെടുകയാണ്
  മഴവില്‍ വര്‍ണ്ണത്തിലൊരു
  മരണക്കെണി !

  ReplyDelete
  Replies
  1. ആത്മദു:ഖത്താലെ ആത്മാഹൂതിയ്ക്കൊരുങ്ങാതെ
   അലയില്ലാ കരയില്‍ രാത്രിപെയ്ത മഴയില്‍
   കുനിഞ്ഞു കൂമ്പിനില്‍ക്കും നിശാഗന്ധികള്‍ക്കിടയില്‍
   നിന്നെയും നോക്കി ഞാനിരിക്കുന്നു
   നിശാഗന്ധി, എന്നെ കണ്ടുവോ ?

   Delete
 2. കവിത മനോഹരമായിട്ടുണ്ട് ട്ടോ ...

  ReplyDelete
  Replies
  1. വളരെ നന്ദിട്ടോ ഈ വരവിന്.

   Delete
 3. നല്ല നാളെയ്ക്കായി നെയ്യുന്ന വലകൾ ....,
  നന്നായിട്ടുണ്ട് ..

  ReplyDelete
 4. വലയിലേയ്ക്കോടുകയാണ്.
  പട്ടുടുപ്പെന്നോര്‍ത്ത്.

  എന്തുപറയേണ്ടു ഞാന്‍!!

  ReplyDelete
  Replies
  1. അവള്‍ ഇന്നലെകളിലെക്കാള്‍ മിഴിവുള്ള വലകള്‍ നെയ്യട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചുകൊണ്ട് ,ഇന്നിനെക്കാള്‍ നല്ല വലകള്‍ നാളെ ഉണ്ടാകട്ടെ എന്ന് ആശംസിച്ചുകൊണ്ട് സ്വം ഇല്ലാതാക്കി ...ആര്‍ക്കുകഴിയും ?

   Delete
 5. മിഴിവുള്ള വലകള്‍ നെയ്യപ്പെടട്ടെ..
  മിഴിവുള്ള നാളെകള്‍ക്കായി...

  ReplyDelete
 6. ഒരു സ്വയം എരിഞ്ഞടങ്ങലിന്റെ രോദനം കേള്‍ക്കുന്നു...കെണിയൊരുക്കുന്ന വലകള്‍ തല്ലിത്തകര്‍ത്തു പറന്നുയരാന്‍ കഴിയട്ടെ.

  ReplyDelete
  Replies
  1. വലനെയ്യുന്നവരോടും നിങ്ങള്‍ നന്നായി നെയ്യൂ ,ഞാന്‍ വരാം എന്ന് പറയുന്ന സ്നേഹം !
   തുളസി , നന്ദി ഈ വരവിന്ട്ടോ .

   Delete
 7. ഇനിയും മിഴിവുള്ള കഥകളും കവിതകളും നെയ്യുക .....

  ReplyDelete
 8. എന്‍റെ പ്രാര്‍ത്ഥന...
  മോഹിപ്പിക്കുന്ന വലയില്‍ അകപ്പെടാതിരിക്കുക കുഞ്ഞുശലഭങ്ങള്‍.
  കവിത അര്‍ത്ഥസമ്പുഷ്ടമായി,
  ആശംസകള്‍

  ReplyDelete
  Replies
  1. വളരെ നന്ദി സര്‍ ,ദയവായി സാറിന്‍റെ ബ്ലോഗ്‌ അഡ്രസ്‌ ഇവിടെ തരാമോ ? ഒരുതവണ ഞാന്‍ എത്തി അഭിപ്രായപെട്ടതാണ് ,പക്ഷെ ഇപ്പോള്‍ അവിടെ വന്നിട്ട് ബ്ലോഗില്‍ കയറാന്‍ പറ്റുന്നില്ല .

   Delete
 9. വലയൊരുക്കി കാത്തിരിക്കുന്ന വര്‍ണ്ണങ്ങളുടെ ലോകത്തെ മനോഹരമായി കാണിച്ചു തരുന്നു...
  നല്ല രചന..

  ReplyDelete
 10. അവർക്കും ജീവിക്കണ്ടെ...
  തലയിലെഴുത്ത് മായ്ക്കാനാവുമോ...?

  ReplyDelete
  Replies
  1. ഇല്ല .വളരെ നന്ദി സര്‍ .

   Delete
 11. വലയില്‍ ഒടുങ്ങുമെന്നറിഞ്ഞും വലയിലേക്ക് അടുക്കുന്ന ജീവിതങ്ങള്‍ .............നന്നായി എഴുതി

  ReplyDelete
 12. വിരിച്ച വലയിലേക്ക് എല്ലാം അറിഞ്ഞു സ്വയം നടന്നടുക്കുബോഴും. ആമോദത്തോടെ നീ നെയ്യുക ഇന്നിനെക്കാള്‍ മിഴിവുള്ള വലകള്‍നിന്‍റെ നല്ല നാളെയ്ക്കായി,എന്നാശംസിക്കാന്‍ കഴിയുക. ആത്മഹൂതിയ്ക്ക് തയ്യാറാവുന്ന മനസ്സില്‍ ഇങ്ങനെയൊരു കരുണ ഒളിഞ്ഞിരിക്കും. അവര്‍ക്കേ ഇന്നലെ നീ നെയ്ത വലയിലൊടുങ്ങാന്‍
  ഞാന്‍ വരാഞ്ഞതോ നിന്നെ നോവിച്ചു ? എന്നു ചോദിക്കാനും കഴിയു.

  ReplyDelete
  Replies
  1. അനീഷ്‌ , വളരെ ആഴത്തില്‍ ഉള്‍ക്കൊണ്ടു പറഞ്ഞിരിക്കുന്നു ,ഒരുപാട് സന്തോഷം !

   Delete
 13. നന്നായിരിക്കുന്നു
  മിനി പി സി ...

  ReplyDelete
 14. പൈമേ വളരെ സന്തോഷം , ഈ വരവിന്ട്ടോ .

  ReplyDelete
 15. കൂടുതല്‍ മികവുള്ള വരികളും ആശയവും...
  ഇവിടെ കവിത വായിക്കുന്നത് ആദ്യമാണ്..
  വന്നത് വെറുതെയായില്ല, സമയം നഷ്ടപ്പെട്ടുമില്ല, എന്നാല്‍ കൂടെ കൂട്ടാന്‍ ഒരു പിടി നോവും....

  ReplyDelete
 16. വിനീത് ,വളരെ നന്ദി ,നമ്മുടെ എല്ലാവരുടെയും കൂടെ എന്നും കൂട്ടിനു നോവുമാത്രല്ലേ ഉള്ളൂ .സുഖമോരുനാല്‍ വരും വിരുന്നു കാരന്‍ ...........ദുഖമോ പിരിയാത്ത കൂട്ടുകാരന്‍ എന്നല്ലേ .

  ReplyDelete
 17. കവിത മനോഹരമായിട്ടുണ്ട് ........

  ReplyDelete
 18. കൊള്ളം മേടം വളരെ നന്നായിട്ടുണ്ട്

  ഇനിയും എഴുതുക

  ReplyDelete
 19. This comment has been removed by the author.

  ReplyDelete
 20. തന്നെ കുടുക്കാനുള്ള വല നെയ്യുന്ന എട്ടു കാലിയെ ആ വിളിക്കുന്ന വിളിയാണ് ഹേ പ്രിയേ.....
  സ്നേഹിച്ചു സ്നേഹിച്ചു നിങ്ങള്‍ ശത്രുവിനെ പ്പോലും സ്നേഹിക്കുക
  കൊള്ളാം ആശംസകള്‍

  ReplyDelete
  Replies
  1. ഇരകളെ കുടുക്കാനാണെങ്കില്‍ കൂടിയും അവള്‍ കൂടുതല്‍ കൂടുതല്‍ മികവുള്ള വലകള്‍ നെയ്തു കാണാന്‍ ആഗ്രഹിക്കുന്ന ഒരു പാവം ഇരയുടെ നിസ്വാര്‍ത്ഥ സ്നേഹം .
   വളരെ നന്ദിയുണ്ടുട്ടോ ഈ വരവിന് .

   Delete
 21. മിഴിവുള്ളയിത്തരം നിൻ കവിതാ-കഥാ വലകളിൽ
  മിഴികളാഴ്ത്തി ഞങ്ങളകപ്പെട്ടതറിഞ്ഞുവോ നീ ..?

  ReplyDelete
  Replies
  1. അറിയുന്നു ഞാനെന്നുമീ സ്നേഹവായ്പ്പുകള്‍
   ചൊരിയുന്നു ഹൃത്തിലെ സ്നേഹബാഷ്പങ്ങളും ....മുരളിയേട്ടാ........വളരെ നന്ദി .

   Delete
 22. ഞാനിവിടെ ഒരു വലയൊക്കെ നെയ്തു കാത്തിരിക്കാന്‍ തുടങ്ങിട്ട് കാലം കുറെയായി.
  വരുംമാരിക്കും അല്ലെ..?

  ReplyDelete
  Replies
  1. നെയ്യൂ,ഇന്നലെക്കാള്‍ മിഴിവുള്ള വലകള്‍
   അപ്പോള്‍ ഞാനതിലേയ്ക്ക് നടന്നെത്താം....
   പട്ടുടുപ്പെന്നോര്‍ത്തതിനെ പുണരാം....
   പുണര്‍ന്നു പുണര്‍ന്നെന്‍റെയവസാന ശ്വാസവും
   നിലയ്ക്കുമ്പോള്‍ ആമോദത്തോടെ നീ നെയ്യുക
   ഇന്നിനെക്കാള്‍ മിഴിവുള്ള വലകള്‍
   നിന്‍റെ നല്ല നാളെയ്ക്കായി . ''

   Delete
 23. നോവുകളെ കൂടെ കൂട്ടുന്നു... നന്നായിട്ടുണ്ട് മിനി.അഭിനന്ദനങ്ങള്‍

  ReplyDelete
 24. നല്ല നാളെയ്ക്കായി വലകള്‍ നെയ്യൂ

  ReplyDelete
 25. എന്താ ഞാന്‍ പറയേണ്ടു... ? ഇവിടെ വന്നിട്ട് കമന്റ് ഇടണം എന്ന് കരുതിയില്ല... പക്ഷേ കവിത വായിച്ചപ്പോള്‍ കമന്റ് അറിയാതെ വന്നു...

  കൊള്ളാം..... ഇഷ്ടായി കവിത... :)

  ReplyDelete
  Replies
  1. ഫ്രണ്ടേ..............വളരെ നന്ദിട്ടോ ,ഈ വരവിനും കമന്റിനും !

   Delete
 26. മിനി, കവിത നന്നായിട്ടുണ്ട്-- ആശംസകള്‍--

  ReplyDelete
  Replies
  1. വളരെ നന്ദി ടീച്ചര്‍ !

   Delete
 27. ഇഷ്ടപ്പെട്ടു. വരികളിലും വർണ്ണങ്ങൾ ..

  ReplyDelete
  Replies
  1. ജെഫൂ ,വരികളില്‍ വര്‍ണ്ണം കൂട്ടുന്ന വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും വളരെ നന്ദി .

   Delete
 28. പുലരിയില്‍ പട്ടുടുപ്പാണെന്ന് കരുതി സന്തോഷിക്കുന്നു;
  പിന്നെ വൈകി സന്ധ്യയില്‍ അതൊരു ത്രികോണ കെണിയാണെന്ന തിരിച്ചറിവ് !! @

  ഈ പ്രപഞ്ചം തന്നെ ഒരു വലിയ; മിഴിവുള്ള; നല്ല വലയല്ലേ;
  മനുഷ്യനടക്കമുള്ള ജന്തു-സസ്യ ജീവജാലങ്ങള്‍ അതിലെ ഇഴപിരിയാത്ത കണ്ണികളും.
  എല്ലാവരും ഈ വലയില്‍ അകപ്പെട്ടു പോയവര്‍.
  മോചനത്തിനായി കാത്തിരിക്കുന്നവര്‍. ഒരുനാള്‍ വരും. അല്ലെ ..

  'നിരാസം' , 'അലയില്ലാ കര' ഈ രണ്ടുവാക്കുകള്‍ വരികളില്‍ ഇണങ്ങാതെ നില്‍ക്കുന്ന പോലെ

  കവിതക്കും, കവയിത്രിക്കും എല്ലാവിധ മംഗളങ്ങളും.

  സസ്നേഹം,

  ReplyDelete
  Replies
  1. വളരെ നന്ദി ധ്വനി ,ഈ വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും .

   Delete
 29. >>പുണര്‍ന്നു പുണര്‍ന്നെന്‍റെയവസാന ശ്വാസവും
  നിലയ്ക്കുമ്പോള്‍ ആമോദത്തോടെ നീ നെയ്യുക
  ഇന്നിനെക്കാള്‍ മിഴിവുള്ള വലകള്‍
  നിന്‍റെ നല്ല നാളെയ്ക്കായി . ''<<

  സംരക്ഷകരുടെ കെണിവലകൾക്കുള്ളിൽ ഒടുങ്ങുന്ന ജീവിതങ്ങൾ.. അങ്ങിനെയാണു ഞാൻ വായിച്ചെടുത്തത്.. എന്റെ കവിതാ ബോധമില്ലായമയായിരിക്കാം . . ഇഷ്ടത്തോടെ ആ‍ശംസകൾ

  ReplyDelete
  Replies
  1. വളരെ സ്നേഹത്തോടെ നന്ദിയറിയിക്കുന്നു .

   Delete
 30. ഒരു നൂൽ കൂടിന്റെ
  ആലിംഗനത്തിൽ അമർന്നൊരു
  പഴയ സ്വപ്നം മറന്നു ഞാൻ ഉണരട്ടെ ..

  എന്റെ ചിറകുകൾ ആകാശത്തിന്റെ
  വർണങ്ങൾ ചൂടിയിരിക്കുന്നു

  കവിത അതിമനോഹരം

  ആശംസകൾ

  ReplyDelete
 31. വളരെ നന്ദിട്ടോ .

  ReplyDelete
 32. Again my malayalam font !!
  good one

  ReplyDelete
 33. സര്‍ വളരെ നന്ദി .

  ReplyDelete
 34. മിഴിവില്ല നല്ല വരികള്‍ ഇനിയുമിനിയും മിനിയില്‍ നിന്ന് ഉണ്ടാവട്ടെ !

  അസ്രൂസാശംസകള്‍ :)

  ReplyDelete