Saturday, April 6, 2013

വൃത്തം


വൃത്തം

വൃത്തമൊപ്പിച്ചുള്ള കവിത നന്നെന്നോര്‍ത്തു
വൃത്തമോടെഴുതാന്‍ തുനിഞ്ഞു ഞാന്‍
വൃത്തിയായില്ലതെന്നു മാത്രമോ
വൃത്തികേടായ്‌ തീര്‍ന്നു സര്‍വ്വതും
നഷ്ടമായ്‌ പേപ്പറും നേരവും
ഇഷ്ട സ്വപ്നങ്ങളും ബാക്കിയായി


(  ആ സങ്കടത്തില്‍ ഞാനൊരു ലളിതഗാനം എഴുതി എന്താ ചെയ്ക
എല്ലാരും വായിച്ച് ഈ മേഖലയില്‍ വല്ല ഭാവിയും ഉണ്ടോന്നു
പറയണെ ! )


ലളിതഗാനം

ഒരു മുകിലായ്‌ പറന്നുയരാം ...
നമുക്കൊരു മലരായ്‌ വിടര്‍ന്നുണരാം...
ഒരു നറുതെന്നലായ് പറന്നലയാമിനി...
ഒരു വേണു ഗാനമായ്‌ അലിഞ്ഞു ചേരാം .. ( ഒരു മുകിലായ്‌  )

       
        ഇവിടെ ഈ അരളിമരചോട്ടില്‍
        അഞ്ജലിബദ്ധയായ്‌ നീ പാടുമ്പോള്‍ .
        സ്വര്‍ഗത്തില്‍ നിന്നോ .......പൊഴിയുന്നു സൌരഭം
        വിടര്‍ത്തും പ്രണയത്തിന്‍ സൌഗന്ധികങ്ങള്‍ !( ഒരു മുകി)

ഇവിടെ........ഈ ഗന്ധര്‍വക്ഷേത്രത്തില്‍
മതിമോഹിനിയായ്‌ നീ ആടുമ്പോള്‍
ചിലങ്ക തന്‍ താളമോ നിന്‍ ശ്രിംഗാര ഭാവമോ...
ഉണര്‍ത്തുന്നുവെന്നില്‍ അഷ്ടപദിലയം ( ഒരു മുകിലായ്‌ )


56 comments:

  1. കവിയായിട്ടും,ഗാന രചയിതാവയിട്ടും ശോഭിക്കാന്‍ പറ്റും എന്ന്..ഭാവി പ്രവചിക്കുന്നുണ്ടല്ലോ..... ആശംസകൾ

    ReplyDelete
    Replies
    1. സര്‍ പറഞ്ഞത് കൊണ്ടാണ് ഈ ലളിതഗാനം ഞാനിവിടെ പോസ്ടാന്‍ ധൈര്യം കാണിച്ചത്ട്ടോ .

      Delete
  2. വൃത്തം വൃതികെടായില്ല എന്ന് മാത്രമല്ല
    വൃത്തിയായി !
    സിനിമാഗാന രംഗവും വിടാൻ ഉദ്ദേശമില്ല എന്ന് തോന്നുന്നു !!

    ReplyDelete
    Replies
    1. ഏയ്..............അങ്ങനോന്നുമില്ലാട്ടോ , പിന്നെ സര്‍ വൃത്തിയായി എന്ന് പറഞ്ഞപ്പോള്‍ ഒരു സന്തോഷം !

      Delete
  3. കേമായിട്ടുണ്ട് നടക്കട്ടെ കാര്യങ്ങള്‍..... .

    ReplyDelete
    Replies
    1. എന്റെ കാത്ത്യെ , നന്ദിയുണ്ട്ട്ടോ എന്നെ ഇങ്ങനെ സഹിക്കുന്നതിന് !

      Delete
  4. നല്ല വൃത്തിയായിട്ടുണ്ടല്ലോ മിനി.... എല്ലാവിധ ആശംസകളും!!

    ReplyDelete
    Replies
    1. മുബീടെ ആശംസകള്‍ സന്തോഷത്തോടെ സ്വീകരിചിരിക്കുന്നുട്ടോ !

      Delete
  5. വൃത്തം വരുതിയിൽ ആയി;
    ഗാനം ലളിതമായി -
    ആയതുകൊണ്ട് രണ്ടിലും മുന്നോട്ടു പോവുക - ധൈര്യപൂര്വ്വം.
    ഭാവുകങ്ങൾ.

    ReplyDelete
    Replies
    1. വളരെ സന്തോഷം ഡോക്ടര്‍ , പറഞ്ഞതോണ്ട് ധൈര്യസമേതം മുന്നോട്ടു പോകട്ടെ ഞാന്‍ ............

      Delete
  6. ഡോക്ടറുടെ അഭിപ്രായത്തോട് യോജിക്കുന്നു .. ധൈര്യമായി മുന്പോട്ട് പോകാം .. വരികളിലെ ഒഴുക്കും ലാളിത്യവും എനിയ്ക്കൊരുപാടിഷ്ടായി

    ReplyDelete
    Replies
    1. ലിഷാനാ ,നന്ദി ഈ വരവിനും സ്നേഹത്തിനും !

      Delete
  7. കഥയും , കവിതയും,ഗാനരചനയും -കൊള്ളാമല്ലോ....

    ReplyDelete
    Replies
    1. സര്‍ സുഹൃത്തുക്കളുടെ ഈ പ്രോത്സാഹനങ്ങളാണ് ആത്മാര്‍ഥമായും മുന്നോട്ടു നടത്തുന്നത് .

      Delete
  8. സുലളിതഗാനം

    ReplyDelete
    Replies
    1. അജിത്തേട്ടാ.................................സ്നേഹത്തില്‍ പൊതിഞ്ഞ നന്ദി !

      Delete
  9. ഭാവിപ്രവചനങ്ങള്‍ ഒക്കെ നടത്തിയിട്ടുണ്ടല്ലോ.
    അതുകൊണ്ട് ധൈര്യമായി മുന്നോട്ടുപോകാം, കവിത അറിയാവുന്നവരാണ് പറഞ്ഞിരിക്കുന്നത്.

    ReplyDelete
    Replies
    1. എല്ലാവരും തരുന്ന ഈ സ്നേഹമാണ് എന്നെ മുന്നോട്ടെയ്ക്ക് നയിക്കുന്ന ചാലക ശക്തി !

      Delete
  10. ലളിതം സുന്ദരം.

    ReplyDelete
  11. Replies
    1. ഷാജൂ ഊഷ്മളമായ നന്ദിയും സ്നേഹവും ഉണ്ട്ട്ടോ .

      Delete
  12. ദൈവമേ ഈ വൃത്തമെന്ന സംഭവം ഒന്നും
    നമ്മളേ തൊട്ട് തീണ്ടിട്ടില്ല , നമ്മുക്കറിയില്ലേ ....!
    സംഗതി കൊള്ളം കേട്ടൊ ....... രസമായി എഴുതീ ..
    വായിക്കുമ്പൊള്‍ തന്നെ ഒരു സുഖം , ലളിതസുന്ദരം ...!
    ഈ രീതിയില്‍ ഇനിയും പോരട്ടെട്ടൊ ........
    സ്നേഹാശംസകള്‍ ...!

    ReplyDelete
    Replies
    1. ഈ കഴിഞ്ഞ ദിവസം ഒരു ഡോക്ടര്‍ അദേഹം വല്യ കവിതാ ആസ്വാദകനൊക്കെയാണ്‌ട്ടോ എന്നോട് പറഞ്ഞു പണ്ടത്തെ കവിതയാണ് നല്ലത് വൃത്തവും കാര്യങ്ങളുമോക്കെയുള്ള കവിതകള്‍ . നിങ്ങളൊക്കെ എന്ത് കവിതയാ എഴുതുന്നെ ഇതൊന്നുമില്ലാതെ , ഒന്ന് ട്രൈ ചെയ്തു നോക്കൂ എന്നൊക്കെ പറഞ്ഞപ്പോള്‍ പഴയ ആളുകളല്ലേ ഞാന്‍ ഓ.കെ പറഞ്ഞു ,പക്ഷെ എനിക്കുണ്ടോ അറിയുന്നു വൃത്തവും സമാസവും ! പക്ഷെ അത് ഇങ്ങനെ നാലുവരി എഴുതാന്‍ പ്രചോദകമായി .നന്ദി റിനി

      Delete
  13. കവിത അറിയാവുന്നവർ ഭാവി പറഞ്ഞിട്ടുണ്ടല്ലൊ...
    ഇനി ഞാനെന്തു പറയാനാ...?

    ReplyDelete
    Replies
    1. സര്‍ എന്നാലും എന്തെങ്കിലും ഒന്ന് പറയൂ .........

      Delete
  14. വൃത്തത്തിനുണ്ട് പ്രാസവൃത്തി തന്നഴകെങ്കിലും
    വൃത്തമില്ലയീവൃത്തത്തിൽ അതുനിശ്ചയം..
    വൃത്തിയായ് പാടിടാമാലളിതഗാനത്തിൽ
    വൃത്തമുണ്ടഴകുമൊപ്പം നല്ല താളഭംഗിയും..!

    ReplyDelete
    Replies
    1. വൃത്തവും വൃത്തിയുമുള്ള മനോഹരമായ വരികള്‍ എല്ലാ ആശംസകളും

      Delete
  15. എനിക്ക് ഭാവി പറയാന്‍ അറിയില്ല

    ReplyDelete
    Replies
    1. സാരമില്ല , വര്‍ത്തമാനം പറയില്ലെ അത് മതിട്ടോ .നന്ദി ഈ വരവിന് .

      Delete
  16. പറന്നലയാ--മിനി.............ഹി...............ഹി.;
    ആശംസകള്‍...........

    ReplyDelete
  17. വൃത്ത കവിതയും ലളിതഗാനവും നന്നായിട്ടുണ്ട്.
    പ്രതിഭാസമ്പന്നര്‍ക്ക് ശ്രമിച്ചാല്‍ നേടാവുന്നതല്ലേ എല്ലാം...
    ആശംസകള്‍

    ReplyDelete
  18. വൃത്തിയുള്ള വൃത്തം ...:)
    നല്ല ഗാനം
    വിഷു ആശംസകൾ

    ReplyDelete
    Replies
    1. നന്ദി നിധീഷ്‌ ,കൂടെ എന്‍റെ വിഷു ആശംസകളും .

      Delete
  19. കൊള്ളാം.......... :)

    ReplyDelete
  20. ശോഭനമായൊരു ഭാവി ആശംസിക്കുന്നു..ലളിതഗാനം നന്നായിട്ടുണ്ട്

    ReplyDelete
  21. ലളിതം.. സുന്ദരം..

    ReplyDelete
  22. ലളിത ഗാനം കൊള്ളാം മിനി..

    ReplyDelete
  23. (എല്ലാരും വായിച്ച് ഈ മേഖലയില്‍ വല്ല ഭാവിയും ഉണ്ടോന്നു
    പറയണെ)
    ഇന്നത്തെ ചില ഗാനങ്ങള്‍ കേട്ടാല്‍ ഈ പാട്ടൊക്കെ സൂപ്പര്‍ എന്നാ തോന്നുക .
    ഭാവിയുണ്ട് ...നിര്‍ത്തണ്ട

    ReplyDelete

  24. കവിതയും ഗാനവും ഇഷ്ടമായി.
    വൃത്തവും പ്രാസവും മറ്റും കഷ്ടപ്പെട്ട്‌ കവിതയിൽ എഴുതി ഉണ്ടാക്കേണ്ടതല്ല, സ്വയമേവ വരേണ്ടതത്രെ. അങ്ങിനെ വരുന്നില്ലെങ്കിൽ വിട്ടു കളയുക. നമുക്ക്‌ വളയമില്ലാതെ തന്നെ ചാടാം.

    ReplyDelete
    Replies
    1. അതാണ്‌ സര്‍ നല്ലത് വൃത്തമില്ലാതെ ചാടാനെ എനിക്കൊക്കെ പറ്റൂ .

      Delete
  25. നല്ല ഒരു ലളിതഗാനം..
    സംഗീതം കൊടുത്തു ഞാനൊന്ന് മൂളി നോക്കി .. കൊള്ളാം
    അനുപല്ലവിയിലെ അഞ്ജലിബദ്ധയായ്‌ നീ പാടുമ്പോള്‍ .
    എന്ന വരിയും
    ചരണത്തിലെ
    മതിമോഹിനിയായ്‌ നീ ആടുമ്പോള്‍ .. എന്ന വരിയും തമ്മില്‍ ഒരു സ്വരത്തിന്റെ വ്യത്യാസമുണ്ട്..
    ഒരു അക്ഷരം കൂടെ വേണം ചരണത്തില്‍
    എന്റെ സംഗീത സംവിധാനം അങ്ങനെ പറയുന്നു :)

    ReplyDelete
    Replies
    1. ഇതില്‍ ഇത്രയും കാര്യങ്ങളൊക്കെ ഉണ്ടായിരുന്നോ ? സംഗീത സംവിധായകനായി നന്നായി ശോഭിക്കുംട്ടോ എല്ലാ ആശംസകളും .

      Delete
  26. വൃത്തിയുള്ള വരികൾ :D ..നല്ല ഭാവിക്കായി ആശം സകൾ..


    ReplyDelete
    Replies
    1. പകലോന്‍ ഒരുപാട് നന്ദി !

      Delete
  27. വൃത്തവും വൃത്തിയും എന്റെ വിഷയമല്ല, അതുകൊണ്ട് അതിൽ അഭിപ്രായവുമില്ല. പിന്നെ മുകളിലായി കാണുന്ന സാക്ഷ്യങ്ങൾക്കും അപ്പുറം എന്തെങ്കിലും അധികമോ കുറവോ പറയാൻ ഞാൻ ആളല്ല. മാത്രവുമല്ല, അങ്ങനെ ഒരു വിധിക്കലിൽ ഒരഭംഗിയുമുണ്ട്. ഒരു വായനക്കാരൻ എന്നാ നിലയിൽ ഈ എഴുത്തുകൾ എന്നെ സന്തോഷിപ്പിച്ചു, തുടര്ന്നും വായിക്കുവാനും ഇഷ്ടപ്പെടുന്നു. എഴുത്താശംസകൾ

    ReplyDelete
    Replies
    1. നാമൂസ് ,ഞാന്‍ എത്ര റിപ്ലെ ഇട്ടൂന്നോ ,ഇവിടൊന്നും കാണുന്നില്ലല്ലോ . നന്ദിട്ടോ .

      Delete
  28. ഓ വൃത്തം മന്നാകട്ട.....
    അതൊന്നും നോക്കേണ്ട നന്നയെഴുതൂ എല്ലാം മിനിയുടെ കൂടെ വരും
    ആശംസകള്‍

    ReplyDelete
    Replies
    1. മിനി പിസിApril 20, 2013 at 12:12 PM

      ചെങ്ങളായി , ഞാന്‍ അത് വഴി വരും പറ്റിയാല്‍ ഇന്ന് തന്നെ .

      Delete