Sunday, July 22, 2012

പ്രവാസി


 

കവിത                                   മിനി.പി.സി      

ലോകത്തിന്‍റെ  എല്ലാ കോണുകളിലുമുള്ള പ്രവാസി മലയാളി സുഹൃത്തുക്കള്‍ക്കായി ഈ കവിത സമര്‍പ്പിക്കുന്നു                 

                       പ്രവാസി
"
ആര്‍ത്തിരമ്പുന്ന  ജീവിതക്കടലില്‍    
ആടിയുലയുന്ന  കൊതുമ്പുവള്ളത്തില്‍
തിരമുറിച്ചു മറുതീരം തേടും
തോണിക്കാരനെ  നോക്കി തീരം വിളിച്ചു ,
" പ്രവാസീ ........................................."

പ്രക്ഷുബ്ധമാം കടലലകളിലുലഞ്ഞ് 
തോണി തകരാതെ മുന്നേറുമ്പോഴും
കടിച്ചുകീറാനായ്‌കടല്‍സ്രാവുകളായുമ്പോഴും
താഴെ കറുത്ത ഗര്‍ത്തങ്ങളിലേക്ക്....... 
വലിച്ചു താഴ്ത്താന്‍കടല്‍ഭൂതങ്ങളാഞ്ഞടുക്കുമ്പോഴും
വിട്ടുപോന്ന തീരത്തെയോരത്തവന്‍വിതുമ്പി !


മുകളില്‍ ആല്‍ബട്രോസുകള്‍ വട്ടമിട്ടു പറക്കവേ ,
ദൂരെ.....നാട്ടുമാവിലെ ,കാക്കകളെ അവനോര്‍ത്തു !
മനസ്സ് മണലാരണ്യം പോലെ ഊഷരമാവും ,രാത്രികളില്‍
ഉള്ളില്‍നാടിന്‍റെ പച്ചപ്പു നിറയ്ക്കാന്‍
അവന്‍കണ്‍പൂട്ടിക്കിടന്നു

രാജമല്ലികള്‍പൂത്തുനില്‍ക്കുന്ന നാട്ടുവഴികളും
അരിപ്രാവുകള്‍മേയുന്ന പാടങ്ങളും
നീര്‍ക്കാക്കകള്‍സല്ലപിക്കും കുളിക്കടവുകളും
ഉള്ളില്‍സ്വപ്നമായ് തെളിയവേ
സ്വപ്നങ്ങള്‍ക്കുമേല്‍പ്രവാസലോകത്തിന്‍റെ
കാതടപ്പിക്കുന്ന സൈറണ്‍മുഴങ്ങുകയായ്!

ഒരു ഞെട്ടലോടെ .....സ്വപ്നങ്ങളില്‍നിന്നും
യാഥാര്‍ത്യങ്ങളിലേക്കുണരവെ.................
അവന്‍റെയുള്ളം മന്ത്രിക്കും ....
“ഒരിക്കലെന്‍റെ തോണിയാ തീരമണയും
എന്നെ ഞാനാക്കിയ നാട്ടില്‍
ഞാന്‍പ്രവസിയല്ലാത്ത  നാട്ടില്‍’’   ’’
                  

12 comments:

  1. ഒരു പ്രവാസിക്കുവേണ്ടി പ്രവാസിയല്ലാത്തൊരാള്‍ വിലപിക്കുന്നത് ആദ്യമായാണെന്നു തോന്നുന്നു. :)
    നന്ദി

    ReplyDelete
    Replies
    1. മിനി.പി.സിJuly 24, 2012 at 11:34 AM

      പ്രവാസികള്‍ക്കു വേണ്ടി ഇത്രയെങ്കിലും ചെയ്യണ്ടെ നമ്മള്‍ ! നന്ദി ജോസ്‌ലെറ്റ്‌

      Delete
  2. പ്രവാസമോ?




    പ്രവാസം സുന്ദരം....
    ഒന്നനുഭവിച്ചു നോക്കണം

    ഞാന്‍ പ്രവാസമാഹാത്മ്യത്തെപ്പറ്റി ഒരു മഹാകാവ്യം എഴുതിയാലോന്ന് ഒരാലോചന.

    ReplyDelete
    Replies
    1. മിനി.പി.സിJuly 24, 2012 at 11:46 AM

      ഇങ്ങിനെയും ഒരു പ്രവാസിയോ !ഒരു നൊസ്റ്റാള്‍ജിയയും ഇല്ലെ ?

      Delete
  3. ഒരു പ്രവാസിയെന്ന നിലയിൽ പ്രവാസിയുറ്റെ വേദന മനസിലാക്കുന്ന പ്രവാസിയല്ലാത്തൊരാളെ കണ്ടതിൽ സന്തോഷം...!

    എന്റെ മുറ്റത്തെ മാവു പൂത്തു നിൽക്കുന്ന കാഴ്ച ഇവിടെ ഈന്തപ്പനകൾ പൂക്കുമ്പോൾ ഞാൻ സങ്കല്പിക്കാറുണ്ട്, ഒരു പക്ഷെ ആ മാവ് എന്റെ ബാല്യത്തിന്റെ സുന്ദരമായ ഓർമ്മകളിൽ നിറഞ്ഞു നിൽക്കുന്ന ഒന്നായതു കൊണ്ടാവാം..
    അതുകൊണ്ട് തന്നെ ഈ വരികൾ തീർത്തും സത്യസന്ധമെന്ന് ഞാൻ വിശ്വസിക്കുന്നു..

    ഭാവുകങ്ങള്

    ReplyDelete
  4. നല്ല കവിത ,
    മനോഹരമായ വരികൾ
    ആശംസകൾ ചേച്ചി
    സമയം കിട്ടുമ്പോൾ ഈ വഴിയും ഒന്നിറങ്ങണേ..
    http://ilapozhikkal.co.cc

    ReplyDelete
    Replies
    1. തീര്‍ച്ചയായും വരാം മോനെ !

      Delete
  5. നല്ല കവിത ആശംസകള്‍

    ReplyDelete
  6. കടം കൊണ്ട വേദനയില്‍
    സ്ഫുടം ചെയ്ത വാക്കുകള്‍
    കോര്‍ത്തൊരു കവിത....
    നന്നായി ചേച്ചീ.... ആശംസകള്‍....

    ReplyDelete