Monday, July 2, 2012

എക്സ്പ്ലോയിട്ടേഷന്‍ചെറുകഥ                          മിനി.പി.സി
എക്സ്പ്ലോയിട്ടേന്‍

എനിക്ക് ചുറ്റിലുമുള്ള കാഴ്ചകളെ ,അവ്യക്തമാക്കുന്ന ഈ മൂടല്‍മഞ്ഞിലൂടെ ദിക്കറിയാതെ ,ദിശാബോധമില്ലാതെ ,ഇങ്ങനെ നടക്കുമ്പോള്‍എന്‍റെ പ്രകമ്പിതമായ ഞരമ്പുകള്‍, റിലാക്സ്ഡ്, ആവുന്നത് ഞാനറിയുന്നു......ഈ കോടമഞ്ഞലകള്‍നല്‍കുന്ന കുളിരിന്‍റെ പുതപ്പിനുള്ളില്‍, അസുഖകരമായ  ഒന്നും കടന്നുവരല്ലെ ,എന്ന് പ്രാര്‍ഥിക്കുമ്പോഴും  ഇടയ്ക്കിടെ  കാലില്‍തട്ടുന്ന കൂര്‍ത്ത  കല്ലുകള്‍സുഖകരമായ പലതും വീണ്ടും എന്നെ ഓര്‍മിപ്പിക്കുന്നു...!

                സൗഹൃദത്തിന്‍റെ രസച്ചരടുകള്‍ ,പൊട്ടിപോവുന്നത് എത്ര ലാഘവത്തോടെയാണ് !"why  do  you  exploit  our  friendship ?" എന്‍റെ സുഹൃത്ത്‌എന്‍റെ ചിന്താമണ്ഡലത്തിലേക്ക് വിക്ഷേപിച്ച ഈ ചോദ്യം എന്‍റെ രാത്രികളെ നിദ്രാവിഹീനങ്ങളാക്കുകയും ,സ്വപ്നങ്ങളെ
പോസ്റ്റ്മോര്‍ട്ടം നടത്തുകയും ചെയ്യവെ....ഈ വിജനതയും മൂടല്‍മഞ്ഞുമാണ് എനിക്ക് സേഫ് !  രാത്രികളില്‍എന്‍റെ എഴുത്തുമേശയ്ക്കരികെ, എന്‍റെ കാല്‍ച്ചുവട്ടില്‍ചൂടുപറ്റിക്കിടന്ന് എന്നെ നിര്‍നിമേഷം നോക്കി ഇരിക്കുന്ന എന്‍റെ പൂച്ചക്കുഞ്ഞിനോട് ഞാന്‍ചോദിച്ചു .,"എന്താ കുടൂ, ഞാന്‍എക്സ്പ്ലോയിറ്റ് ചെയ്തത്?കടലാഴങ്ങളും,ആകാശ വിസ്തൃതിയുമുണ്ടെന്നു ഞാന്‍അഭിമാനിച്ച ആ സൗഹൃദത്തില്‍ഞാനെന്ത് ചൂഷണമാണ് നടത്തിയത് ?
മറുപടി ഇല്ലാത്തതുകൊണ്ടോ, മറുപടി അര്‍ഹിക്കാത്തത് കൊണ്ടോ...... അവള്‍തന്‍റെ  സാല്‍വയ്ക്കുള്ളില്‍ ,പതുങ്ങികിടന്ന് കൂര്‍ക്കംവലി തുടങ്ങി.....പ്രഭാതങ്ങളില്‍എന്‍റെ ലാബര്‍ണത്തിന്‍റെ ചില്ലകളില്‍വന്നിരിക്കാറുള്ള മഞ്ഞുമൈനകളോടും ഞാന്‍ചോദിച്ചു "ഇന്നുവരെ ഞാനെന്തെങ്കിലും എക്സ്പ്ലോയിട്ട് ചെയ്തതായി നിങ്ങള്‍ക്കറിയ്വോ ?അതും സൗഹൃദത്തില് !" എന്നെ ദയനീയമായി നോക്കി അവരും പറന്നുപോയി.....എന്‍റെ എഴുത്തുമുറിയുടെ ചുവരുകളില്‍ത്തട്ടി ആ വാക്ക് പ്രധിധ്വനിക്കവേ ഒന്നും പൂര്‍ത്തിയാക്കാനാവാത്ത നിഷ്ക്രിയത്വത്തിന്‍റെ പ്രഭവപഥത്തില്‍ഞാന്‍മിഴിച്ചു നിന്നു!

          ഒടുവില്‍ഞാന്‍നടത്തിയ ചൂഷണമെന്തെന്ന് എന്‍റെ സുഹൃത്ത് വെളിപെടുത്തവെ....ആ ഹെയില്‍സ്റ്റോമില്‍_പെട്ട് ഞാന്‍ശബ്ദമില്ലാതെ കരയുകയായിരുന്നു.........."എപ്പോഴും എന്തിനാണ് നിന്‍റെ രചനകള്‍ക്ക് എന്നിലൊരു അനുവാചകനെ കണ്ടെത്താന്‍ശ്രമിയ്ക്കുന്നത് ? എനിക്ക് തീരെ ഇഷ്ട്മാവുന്നില്ല എന്നെയിതൊക്കെ നിര്‍ബന്ധിച്ച് വായിപ്പിക്കുന്നത് !ഇതൊരു എക്സ്പ്ലോയിട്ടേഷനായിട്ടാണ് എനിക്ക് ഫീല്‍ചെയ്യുന്നത് !"അസാധാരണമായ ഈ കണ്ടെത്തലില്‍എന്‍റെ മുറിയുടെ മച്ചില്‍പതുങ്ങിയിരുന്ന ,വയസ്സനെലി അതിന്‍റെ പല്ലുകള്‍പുറത്തുകാട്ടി ഇളകിചിരിച്ചു!കണ്ണുതെറ്റിയാല്‍അത് കാര്‍ന്നു തിന്നാറുള്ള എന്‍റെ, രചനകളുടെ നിലവാരവും മൂല്യവുമാണ് എന്‍റെ സുഹൃത്ത്‌
ഇടിച്ചു കളഞ്ഞിരിക്കുന്നത്....അതിനുനേരെ പായാനാഞ്ഞ,കുടുവിനെ ഞാന്‍തടഞ്ഞു,"   വേണ്ട !" 

       ഓരോ സൃഷ്ടിക്കു ശേഷവുമുള്ള ആത്മനിര്‍വൃതി മാത്രമാണോ ഒരു എഴുത്തുകാരിയ്‌ക്ക് സംതൃപ്തി തരുന്നത് ?അത് നമുക്കേറ്റവും പ്രിയപ്പെട്ടവരിലേയ്ക്ക് എത്തിക്കുമ്പോള്‍അവരില്‍നിന്നും കിട്ടുന്ന ആത്മാര്‍ഥമായ ഔട്ട്പുട്ട്..!മരുപ്പച്ചകള്‍പോലെ വെറുതെ മോഹിപ്പിയ്ക്കുകയാണോ സൗഹൃദങ്ങളും ?

       എത്രനാള്‍ഞാനെന്‍റെ എഴുത്തുമുറിയ്ക്കുള്ളില്‍ ശിശിര നിദ്രയിലാണ്ടു? ഞാനോര്‍ക്കാന്‍ഇഷ്ട്പെട്ടില്ല ........ആ മുറിയ്ക്കുള്ളില്‍നിന്നും ഇന്നാണ് ഞാനീ പുകമഞ്ഞിലേക്കിറങ്ങിയത്!ആത്മാവിലൂടെ
മേഞ്ഞു നടക്കുന്ന പുകമഞ്ഞു പടലങ്ങള്‍പലപ്പോഴും എന്നെ ഇറുക്കെ
പുണര്‍ന്ന് ആശ്വസിപ്പിക്കവേ...എപ്പോഴാണ് സൂര്യനുദിച്ചുയര്‍ന്നത്‌?
എപ്പോഴാണ് എന്നെ മൂടിനിന്ന മൂടല്‍മഞ്ഞുരുകിയത്?

 ദിക്കറിയാതെയുള്ള നീണ്ട നടത്തത്തിനൊടുവില്‍ഞാനെത്തി നില്‍ക്കുന്നത് എന്‍റെ എഴുത്തുമുറിയ്ക്കരികിലെ മാപ്പിള്‍ട്രീയ്ക്കരികില്‍തന്നെയാണ് !എനിക്ക് ചുറ്റിലുമുള്ള പൊടിമഞ്ഞു കണിക കളില്‍ഒരായിരം  മഴവില്ലുകള്‍ഉതിര്‍ത്ത്  സൂര്യരശ്മികള്‍ഉയര്‍ന്നു
യര്‍ന്നു പോകെ എന്‍റെ എഴുത്തുമുറിയുടെ തുറന്നിട്ട ജാലകപ്പടിയിലിരുന്ന് ആ വയസ്സനെലി വിളിച്ചു പറഞ്ഞു.”ഒന്നും കരണ്ട് തിന്നാന്‍കിട്ടിയില്ല...
ഒരുമാന്യന്‍അതൊക്കെയെടുത്ത്,കൂലംകക്ഷമായ വായനയിലാണ് !ഉദ്വേഗത്തോടെ 

മുറിക്കുള്ളിലെത്തിയ ഞാനത് വിശ്വസിക്കാനാവാതെ നിന്നു!എന്‍റെ
സുഹൃത്ത്‌!!!പരസ്പരം നേരിടാനാകാതെ ഒരുമാത്ര  ഞങ്ങള്‍നിന്നു ,
പിന്നെ ഒരുപാട് നാളുകള്‍ക്കിപ്പുറം പരസ്പരം കണ്ടുപിടിച്ചവരെ
പോലെ  ഞങ്ങള്‍ചിരിച്ചു......ആ ചിരിയില്‍കുതിര്‍ന്നലിഞ്ഞ് കാണാതായ ആ വാക്കിന് പുറകെ ഓടാനാഞ്ഞ എന്നെ തടഞ്ഞ് അവന്‍പറഞ്ഞു “ വേണ്ട....അത് പോട്ടെ....ഇനി നമുക്കിടയില്‍ആ വാക്കില്ല !
ഞാനല്ലാതെ പിന്നാരാ വേറെ ഇതൊക്കെ  വായിക്കാന്‍!

24 comments:

 1. എഴുതൂ വായിക്കാന്‍ ഇനിയും ആളുകളുണ്ട് ....

  ReplyDelete
 2. സന്തോഷം ..............................

  ReplyDelete
 3. Yes. It is the real one I need. The real spark of the heart beatz........which holds nicely, painfully inside, and haunting between lub and dub. Ah...........ha. Always be my Friend

  ReplyDelete
 4. Yes. It is the real one I need. The real spark of the heart beatz........which holds nicely, painfully inside, and haunting between lub and dub. Ah...........ha. Always be my Friend

  ReplyDelete
  Replies
  1. ha................ha.............ha............sure!

   Delete
 5. ഇനിയും ഇനിയും എഴുതൂ .. വായിക്കാന്‍ ആളുകള്‍ വരും.. തീര്‍ച്ച ...
  ആശംസകളോടെ

  ReplyDelete
 6. വായിക്കാന്‍ധാരാളം ആളുകള്‍ വരുന്നുണ്ടല്ലോ ..അപ്പോള്‍ ഇനിയും എഴുതൂ .

  ReplyDelete
  Replies
  1. തീര്‍ച്ചയായും എഴുതികൊണ്ടേയിരിക്കും ....വായിക്കണം !

   Delete
 7. വായിക്കാൻ ആളില്ലെന്നാരു പറഞ്ഞു..
  നല്ല രചന , അവതരണത്തിൽ എന്തൊക്കെയൊ പ്രത്യേകത തോന്നി

  ReplyDelete
  Replies
  1. നന്ദിയുണ്ട്ട്ടോ .

   Delete
 8. നല്ല കഥയാണ് .. പലപ്പോഴും നമ്മുടെ എഴുത്തിന് ഒരു നല്ല വായനക്കാരനെ തിരഞ്ഞു കൊണ്ടേയിരിക്കും മനസ്സ്.. ഒരു നല്ല സുഹൃത്തിനു വായിക്കാനല്ലാതെ പിന്നെന്തിനു നമ്മുടെ വരികള്‍
  (wordല്‍ ടൈപ്പ് ചെയ്താണോ ഇങ്ങോട്ട് കൊണ്ട് വരുന്നത്.. alignment ഒക്കെ ഒരുപാട് തെറ്റിക്കിടക്കുന്നു.. )

  ReplyDelete
  Replies
  1. മിനി.പി.സിSeptember 2, 2012 at 8:21 PM

   ക്ഷമിക്കണോട്ടോ ,ആരെയും ഡിപെന്‍ടു ചെയ്യാതെ സ്വന്തമായിട്ടാണ് ,ടൈപ്പിംഗ്‌! .ബാലാരിഷ്ടതകള്‍ ,ഒത്തിരി ഉണ്ടല്ലേ ? ശരിയാക്കാം .എന്നിട്ടും വായിച്ചല്ലോ നന്ദി .

   Delete
 9. ഒരു ഡയറിക്കുറിപ്പ് പോലെ...
  എഴുതുമ്പോള്‍ അനാവശ്യമായ കോമ, എന്റര്‍, സ്പേസ്, തുടങ്ങിയവ ഒഴിവാക്കുക.

  ReplyDelete
  Replies
  1. മിനി.പി.സിSeptember 2, 2012 at 8:22 PM

   നന്ദി സോണി .തീര്‍ച്ചയായും ഞാന്‍ ശ്രദ്ധിയ്ക്കാം .

   Delete
 10. നല്ല എഴുത്ത്, ആശങ്ക അസ്ഥാനത്താണ്.
  ഖണ്നിക നന്നായി തിരിച്ചു പ്രേസേന്റെഷന്‍ കൂടുതല്‍ ഭംഗിയാക്കൂ.

  ReplyDelete
  Replies
  1. മിനി.പി.സിSeptember 2, 2012 at 8:26 PM

   ജോസെലെററ് സുഖമാണോ? ഈ വഴി വന്നിട്ട് കുറെ നാള്‍ ആയല്ലോ .നിര്‍ദേശങ്ങള്‍ സന്തോഷത്തോടെ
   സ്വീകരിച്ചിരിക്കുന്നു .നന്ദി

   Delete
 11. Replies
  1. മിനി.പി.സിSeptember 5, 2012 at 10:47 AM

   നന്ദി ബഷീര്‍ !

   Delete
 12. ആശങ്ക വേണ്ട. എന്നെപ്പോലെ ഇനിയും വരും ധാരാളം പേര്‍ വായിക്കാന്‍.
  ആശംസകള്‍

  ReplyDelete
  Replies
  1. മിനി.പി.സിSeptember 12, 2012 at 11:19 AM

   ആശങ്കകളൊക്കെ ഇപ്പൊ തീര്‍ന്നൂട്ടോ ,ആശംസകള്‍ക്ക് നന്ദി

   Delete
 13. ഇതൊരു ക്ഷണമായി കാണുന്നു..വായിക്കാൻ വീണ്ടു വരും..

  ReplyDelete
  Replies
  1. മിനി.പി.സിSeptember 14, 2012 at 11:17 AM

   സുഖമാണോ ? കുറെ നാളായി അല്ലെ ഇത് വഴി വന്നിട്ട് ! പെരുന്നാള്‍ തിരക്കായിരുന്നോ ?

   Delete