Wednesday, July 4, 2012

ഉല്‍പ്രേരകങ്ങള്‍


             ഉല്‍പ്രേരകങ്ങള്‍
കവിത                     മിനി.പി സി


ഉല്‍പ്രേരകങ്ങളാവാന്‍ ആര്‍ക്കു കഴിയും ?
സങ്കീര്‍ണതകളിലേക്ക് കൂപ്പുകുത്തുന്ന ജീവിതവും
നേരിപ്പോടെരിയുന്ന മനസ്സുമായി തകര്‍ന്നിരിക്കുന്നവരിലേക്ക് 
ചെറു ചാറ്റല്‍മഴയായ്  പെയ്തിറങ്ങാന്‍ 
നിനക്കാവുമോ ?


ശുഷ്ക്കിച്ച സ്വപ്നങ്ങളും
അവ്യക്ത ചിന്തകളുമായ്..നട്ടംതിരിയുന്നവരില്‍
പാറപോലുറപ്പുള്ള  ബോധ്യങ്ങള്‍ നല്കാന്‍
നിനക്കാവുമോ ?

ഉറക്കം നഷ്ട്മായവര്‍ക്ക് ഉറക്കുപാട്ടായും
ഉറങ്ങുന്നവര്‍ക്ക് ഉണര്ത്തുപാട്ടായും മാറാന്‍
നിനക്കാവുമോ ?


അരങ്ങിലെത്താതെ അണിയറയില്‍മറഞ്ഞുനിന്ന്
മന്ദതകള്‍ ത്വരിതപ്പെടുത്തി
വേഗതകള്‍ക്ക് കടിഞ്ഞാണിട്ട്
പലതും ക്രമപ്പെടുത്താന്‍
നിനക്കാവുമോ ?


ഇടയ്ക്കിടെ നിന്നിലേക്ക് തിരിയുക
നിന്നില്‍  പ്രവര്‍ത്തിച്ച ഉല്‍പ്രേരകങ്ങളെ കണ്ടെത്തുക
പ്രചോദനമുള്‍ക്കൊണ്ട് നീയും മാറുക
ഒരു . ഉല്‍പ്രേരകമായ്‌!


*ഉല്‍പ്രേരകങ്ങള്‍=catalyst

6 comments:

  1. ഒന്നുകൂടി ശ്രമിച്ച് കുറച്ചൊക്കെ മാറ്റിയെഴുതിയാൽ ഒരു നല്ല കവിതയായി മാറും.

    ReplyDelete
    Replies
    1. ഒന്നുകൂടി ശ്രമിച്ച്‌ മാറ്റിയെഴുതിയാല്‍ ഇത് വേറൊരു കവിതയായി പോകും മാഷേ അതോണ്ടാ!

      Delete
  2. ആകാമായിരുന്നു. പക്ഷെ അപ്പോള്‍ എനിക്ക് ഉല്‍പ്രേരല്‍കമായിട്ട് ആര്‍ വരും?

    (കര്‍സര്‍ പോകുന്നിടത്തുനിന്നൊക്കെ കുഞ്ഞിത്തരികള്‍ പൊഴിഞ്ഞുവീഴുന്നത് സുന്ദരം. കുറെ നേരം ഞാന്‍ അങ്ങിനെ കളിച്ചു. പിന്നെ ചിരിച്ചു. ഈ അമ്പതാം വയസ്സിലെ കുട്ടിക്കളിയോര്‍ത്ത്. അങ്ങിനെ ഈ ബ്ലോഗ് അല്പസമയത്തേയ്ക്ക് എന്നെ കുട്ടിയാക്കി, നന്ദി.

    ....ഹോ പോസ്റ്റിനെക്കാള്‍ നീളമുള്ള കമന്റ്. എന്നെ പിടിച്ച് പുറത്താക്കുന്നതിനു മുമ്പെ ഞാനിതാ പോകുന്നു)

    ReplyDelete
    Replies
    1. forget your age ,live your life !ഇതായിരിക്കണം നമ്മുടെ കാഴ്ചപ്പാട് !എപ്പോഴും നമ്മുടെ മനസ്സില്‍ ഒരു കുഞ്ഞുണ്ടായിരിക്കണം .ഈ കുഞ്ഞിത്തരികള്‍ കുട്ടികളെ ഉദേശിച്ചു തന്നെയാട്ടോ !

      Delete
  3. തുടരുക ..തിരയുടെ ആശംസകള്‍

    ReplyDelete
    Replies
    1. മിനി.പി.സിSeptember 10, 2012 at 12:23 PM

      തിര ? കൊള്ളാം ! നന്ദിയുണ്ട്ട്ടോ .ഈ തീരത്തേക്ക് എന്നും എപ്പോഴും സ്വാഗതം !

      Delete