Saturday, June 30, 2012

ഇന്ദ്രപ്രസ്ഥത്തില്‍ നിന്നും സ്നേഹപൂര്‍വ്വം


ഇന്ദ്രപ്രസ്ഥത്തില്‍  നിന്നും സ്നേഹപൂര്‍വ്വം  
            
ചെറുകഥ                              മിനി.പി.സി



ഉമകുട്ടിയുടെ ഇരുപതാമത്തെ കത്തുമായി ഒരു ശിലാപ്രതിമ കണക്കെ അല്പ്പനേരമിരുന്നു. ഇത്തവണയും അവളെ നിരാശപെടുത്തണോ ? 
അവിചാരിതമായി കണ്ടുമുട്ടുക ,വാഗ്ദാനങ്ങളും ,മോഹങ്ങളും കൈമാറുക ....
ജീവിതത്തിന്‍റെ പേരറിയാവഴിത്താരയില്‍സ്വയം മറന്നുകളയുക.....
ഇതാണ് സാധാരണ ജനം !
പക്ഷെ ഉമ ഇവിടെ അതിന് ഒരപവാദമാകുന്നു.താനിതുവരെ ഒരു മറുപടി പോലുംഅവള്‍ക്കെഴുതിയിട്ടില്ല; എങ്ങനെയൊക്കയോ എഴുത്തില്‍താനിപ്പോള്‍ വിശ്വസിക്കാതായിരിക്കുന്നു .
           
_മെയിലും ,ഇന്റര്‍നെറ്റും ഫാഷനായ ഇക്കാലത്ത് , കത്തെഴുതാന്‍താല്പര്യം പ്രകടിപ്പിക്കുന്ന അസാധാരണ വ്യക്തിത്വമുള്ളഒരു പെണ്‍കുട്ടിയാണ് ഉമ! എന്നില്‍നിന്നും ഒരു മറുപടി അവള്‍പ്രതീക്ഷിക്കുന്നു... അവളെ അവഗണിക്കുന്നതെങ്ങനെ ? ലെറ്റര്‍പാഡും പേനയുമെടുത്ത് അടുക്കുംചിട്ടയുമില്ലാത്ത മനസ്സോടെ ...
വിശേഷങ്ങള്‍ക്കായി പരതി ....
അടുത്ത മുറിയില്‍നിന്നും വീരേന്ദര്‍സിങ്ങിന്‍റെ താളനിബദ്ധമായ പാട്ടിനൊപ്പം മകളുടെ ചിലങ്കയുടെ താളവുമുയരുമ്പോള്‍ ഞാന്‍ എഴുതി തുടങ്ങി .   
                              
എന്‍റെ പ്രിയപ്പെട്ട കുട്ടീ ..., 
ഓരോ ദിവസവും കാര്യമായിത്തന്നെ നിനക്ക് എഴുതണമെന്ന് കരുതും ,പക്ഷെ വ്യവച്ഛേദിച്ചറിയാനാവാത്ത നിയോഗങ്ങളിലൂടെ മനസ്സ് പായുമ്പോള്‍ആ നിമിഷം മാത്രം വിധിക്കപ്പെടുന്നില്ല .ഈ മഹാനഗരത്തിലെ ആള്‍ക്കൂട്ടത്തിലെവിടെയോ  ഞാന്‍നഷ്ട്ടപെട്ടു പോയിരിക്കുന്നു ! അസ്ഥികളില്‍തുളച്ചു കയറുന്ന തണുപ്പിന് ദല്‍ഹി കാത്തിരിക്കുകയാണ് ! 

ഹേമന്തത്തില്‍ഇലപൊഴിക്കുന്ന വൃക്ഷങ്ങളെ താലോലിച്ച്‌ഞാനീ മഞ്ഞുകാലം കഴിച്ചുകൂട്ടും .ഇവിടെ ഒരു നിമിഷം പിറന്നു വീഴാന്‍ ,അതിനെ എന്‍റെതാക്കാന്‍ ഞാന്‍ കൊതിക്കുകയാണ് ! 
ചതഞ്ഞരഞ്ഞ  അക്ഷരങ്ങള്‍ക്കും അക്കങ്ങള്‍ക്കും ഇടയില്‍പെട്ട് യാന്ത്രികമായ മൌനം എന്‍റെ ആത്മാവിനെ ഞെരുക്കുമ്പോള്‍ഒരു മോചനത്തിനായി മനം കൊതിക്കുന്നു! 

പക്ഷെ  എല്ലാം അപ്രാപ്യമായ ഏതോ നിഗൂഡതയുടെ ആഴത്തില്‍ ,ശൂന്യതയുടെ മറവില്‍കൊഴിഞ്ഞു വീഴപ്പെടുന്നു. ഞാനെല്ലാം ഇന്ത്യ മഹാരാജ്യത്തിലെ വ്യക്തിത്വം നഷ്ട്ടപെട്ട യുവാക്കളുടെ ഗണത്തില്‍പെട്ടവനാണ്.ഭാസുരമായ സ്വപ്നങ്ങള്‍ക്ക് ചിറകുമുളപ്പിച്ച് ദല്‍ഹിയിലേക്ക് വലിച്ചെറിയപെട്ട എനിക്കിന്ന് രണ്ടു ചോയിസുണ്ട് .,ഒന്നുകില്‍ ഈ ജീവിതത്തില്‍നിന്നും ഒളിച്ചോടുക.,
അല്ലെങ്കില്‍ കാലമെന്ന അവധൂതന് പുറകെ ജീവിതത്തിന്‍റെ വിഴുപ്പു ഭാന്‍ഡവുമായി അലയുക !

മനസ്സില്‍ സംഘര്‍ഷം തുടരുകയാണ് ഒരു നിശ്ചയത്തിനു വേണ്ടി ! 
മാര്‍ക്സും,ഏ൦ഗല്‍സും,ലെനിനും ...
അവരുടെ സ്വപ്നങ്ങളുമെല്ലാം എന്‍റെ സഖാക്കള്‍
സമസ്യയാക്കുകയും ,ബൂര്‍ഷ്വകളുടെ തോളില്‍കയ്യിട്ടും ,പോക്കറ്റില്‍,
തെരുപ്പിടിച്ചും ..ഐക്യദാര്‍ഡിയപ്രഖ്യാപനം നടത്തുകയും ചെയ്യുമ്പോള്‍
ആദ്യമൊക്കെ എനിക്ക് ഉറക്കെ കരയണമെന്നു തോന്നിയിട്ടുണ്ട്, 

But  nobody
Is , here  to  wipe  out  my  tears ;   
അതുകൊണ്ട് ഇന്ത്യന്‍മുതലാളിത്ത വ്യവസ്ഥിതിയുടെ കളിത്തൊട്ടിലില്‍എന്‍റെ അന്തസത്തയെ ഉറക്കികിടത്താന്‍
ഞാന്‍നിര്‍ബന്ധിതനായിരിക്കുന്നു !
കുട്ടീ ,നിനക്കറിയ്വോ ..ജീവിക്കാനുള്ള വ്യഗ്രതയില്‍വീടും നാടും വിട്ട്
മൈലുകള്‍ക്കപ്പുറം, പറിച്ചു  നടപ്പെട്ട പല അഭ്യസ്തവിദ്യരും  ,struggle,
ചെയ്യുകയാണ് ചെയ്യുകയാണ്.
Survival   of  the  fittest “എന്നതാണല്ലോ
ഡാര്‍വിന്‍ തിയറി !ഇതൊക്കെ വായിച്ചു നിനക്ക് ബോറടിക്കുന്നുണ്ടോ ?

നിനക്ക് സുഖമാണോ?
കലാലയത്തിലെ എല്ലാ മണല്‍ത്തരികളും ,ഉമകുട്ടിയെഅറിയുമോ?
നിന്റെ കത്തുകളിലെ ഭാഷ വളരെ മനോഹരമാണ് !
കഥകളും കവിതകളുമൊക്കെ പ്രസിദ്ധീകരിച്ചു,വന്നുതുടങ്ങിയോ ?
ഒരുപാടെഴുതണം .സി .രാധാകൃഷ്ണന്‍റെ നോവലുകള്‍ വായിക്കുകയാണെങ്കില്‍ സയന്‍സും മാനുഷികതയും തമ്മില്‍ എങ്ങനെ
ബന്ധപെട്ടിരിക്കുന്നു എന്ന് മനസിലാക്കാം ! 
അപ്പോള്‍  വിദൂരമായ നീലാകാശത്തിലെ നക്ഷത്രങ്ങള്‍ നോക്കി കഥ പറയാനും ,അനന്തമായ നീലിമയില്‍ നിന്‍റെ വര്‍ണ്ണം രചിക്കുവാനും നിനക്ക് കഴിയും !
     
 “H2+o  =H2O   ഈ തിയറികളിലൊന്നും നിന്‍റെ ബോധം ഒതുങ്ങി
നില്‍ക്കരുതെന്ന് ഞാന്‍ ആശിക്കുന്നു .കുട്ടീ....,
നീ ആരെയും ആരാധിക്കരുത്!നീ തന്നെയാണ്,നിന്‍റെ ഗുരു.
നിഷേധിക്കാന്‍ നിന്‍റെ മനസാക്ഷി തയ്യാറാണെങ്കില്‍ എന്തിനെയും നിഷേധിക്കുക. എല്ലാറ്റിനുമുപരിയായി നല്ലൊരു സമൂഹജീവിയാവുക .....
       

പീഡനങ്ങളും,സ്വാര്‍ത്ഥ താല്പര്യങ്ങളും അരങ്ങുവാഴുന്ന,
അനാവശ്യ വിവാദങ്ങള്‍ വികസനം മുടക്കുന്ന കേരളത്തിന്‍റെ ചിത്രം നിന്‍റെ കത്തുകളില്‍ നീയറിയാതെ അടര്‍ന്നുവീണ..
കണ്ണുനീര്‍ത്തുള്ളികളില്‍ നിന്നും വായിച്ചെടുക്കാമെനിക്ക്. പ്രതികരണശേഷിയുള്ള മനുഷ്യജീവിയായിരിക്കുക! മരണം വരെ...

ഈ നോര്‍ത്തേണ്‍ കള്ച്ചറുമായി എനിക്ക് ഇഴകിചേരാനാവുന്നില്ല ...
എല്ലാറ്റില്‍നിന്നും ഒരന്യത ഫീല്‍ ചെയ്യുന്നു...
വേരുകളില്ലാതെ ഭൂമിയുടെ ഊഷരതയിലേക്ക് ആഴ്ന്നിറങ്ങുക പ്രയാസമല്ലേ ?

          ഇവിടെ നിന്ന്   ഒരു മടക്കം ഉണ്ടാവില്ലെന്ന് മനസ് പറയുമ്പോഴും നിന്നെ കാണണമെന്ന് മനസ്സ് കൊതിക്കും.അപ്പോള്‍
റഷ്യന്‍ കവയത്രി അന്ന ആഹ്മത്തോവയുടെ ഈ വരികള്‍ ഞാനോര്‍ക്കും! !

“.U    AND    I    ARE     A    MOUNTAIN OF    GRIEF  ..........,

U   AND I   WILL   NEVER MEET...

ONLY    TRY AT MIDNIGHT    ,
 
SEND ME A GREETING   THROUGH   THE   STARS”

                                                           
                                                                   എന്ന് ,സ്നേഹത്തോടെ ...................
മഷി തീര്‍ന്ന പേനയും ,ആശ്വാസം ലഭിച്ച മനസ്സുമായി ഉറങ്ങാന്‍ കിടക്കുമ്പോഴും അടുത്ത മുറിയിലെ ലൈറ്റ് അണഞ്ഞിരുന്നില്ല.....
വീരേന്ദര്‍സിങ്ങിന്‍റെ പാട്ടും ,മകളുടെ കാല്ചിലമ്പൊലികളും ഒരു
ഉറക്കു പാട്ടായി എന്നിലേക്ക് ഒഴുകിയെത്തികൊണ്ടിരുന്നു .  

9 comments:

  1. This comment has been removed by the author.

    ReplyDelete
  2. പറഞ്ഞറിയിക്കാ​‍ാകാത്ത ഒരു ഫീലിഗ്, ഇതു വായിച്ചു കഴിഞ്ഞപ്പോൾ. ലാളിത്യമുള്ള വരികൾ..

    ReplyDelete
    Replies
    1. മിനി.പി.സിJuly 1, 2012 at 2:50 PM

      നന്ദി ജെഫു !

      Delete
  3. കൊള്ളാം പക്ഷേ... എവിടെയൊക്കെയോ ഒരവ്യക്തത.

    പിന്നെ ചില ഇംഗ്ലീഷ് വാക്കുകൾ മാറ്റി മലയാളീകരിച്ചിരുന്നെങ്കിൽ നന്ന്... struggle ഒക്കെ.

    ആശംസകൾ

    ReplyDelete
    Replies
    1. മിനി.പി.സിJuly 1, 2012 at 2:52 PM

      നന്ദി സുമേഷ്‌ !ഒരാവര്‍ത്തി കൂടി വായിച്ചു നോക്കു,സുതാര്യമാകുമെന്നു പ്രതീക്ഷിക്കുന്നു.

      Delete
  4. പറയാനുള്ളതൊക്കെ എഴുത്തില്‍ കൂടി പറഞ്ഞുവല്ലോ ആല്ലേ?
    വ്യത്യസ്തതകൊണ്ടും ഭാഷയുടെ ചാരുതകൊണ്ടും വളരെ നിലവാരം പുലര്‍ത്തിയ മറ്റൊരു രചന കൂടി.
    കഥാകാരിക്ക് ആശംസകള്‍......,

    ReplyDelete
  5. To tell the truth, this is boring.

    ചെറുകഥ എന്നതിനേക്കാൾ ഒരു എഴുത്ത് ആയാണ് ഈ പോസ്റ്റ് തോന്നിയത്.

    നന്ദി
    :-)

    ReplyDelete
    Replies
    1. ഈ കഥ വായിച്ചപ്പോള്‍ ഒരു എഴുത്ത് വായിച്ച പ്രതീതി തോന്നിയെങ്കില്‍ വളരെ സന്തോഷം !അതു
      തന്നെയാണ് ഞാന്‍ ആഗ്രഹിച്ചതും .

      Delete