Thursday, June 21, 2012

കൌതുകം




 കവിത                                      മിനി പി.സി 
                 കൌതുകം


    "ആല്‍മരത്തിന്‍റെ  താഴ്ന്ന ചില്ലയിലിരുന്ന

         സ്വര്‍ണ്ണനിറമാര്‍ന്ന  കിളിയെ

         അവന്‍  കയ്യെത്തിപ്പിടിച്ചു .

         അതിന്‍റെ  തൂവലുകള്‍ക്ക്

         ഇന്ദ്രനീലത്തിന്‍റെ കാന്തി  !

         കണ്ണുകളില്‍ പുഷ്യരാഗകല്ലുകളുടെ  തിളക്കം !

         അവനതിനെ  മാറോട് ചേര്‍ത്തു

         പിന്നെ പറന്നുപോകാതെ

         ഒരു ചില്ലുകൂട്ടിലിട്ടു .


ദിനരാത്രങ്ങള്‍  കൊഴിഞ്ഞു വീണു ,

അവന്‍റെ  കൌതുകം പടിഞ്ഞാറേ
     
ചക്രവാളങ്ങളില്‍ അസ്തമിച്ചു.

അവന്‍ കിളിയുടെ തൂവലുകള്‍ പറിച്ചെടുത്തു ,

കണ്ണുകളിലൊന്ന് ചൂഴ്ന്നെടുത്തു .

കൊക്കുകള്‍ മഷിയെഴുതി കറുപ്പിച്ചു .

ശിശിരവും ഹേമന്തവും കടന്നു പോയി

ഒരു ഗ്രീഷ്മത്തില്‍  മുറ്റത്തെ പാരിജാതചോട്ടില്‍

ചോറ് കൊത്തിത്തിന്നാനെത്തിയ

കാക്കയെ ചൂണ്ടി അവന്‍ പറഞ്ഞു
" നോക്ക് നിന്നെക്കാള്‍സുന്ദരിയായ പക്ഷി !” "

12 comments:

  1. എല്ലാം കൗതുകങ്ങളായി മാറുന്ന കാലം..

    ReplyDelete
  2. സ്വര്‍ണ നിറത്തിനു ഇന്ദ്രനീളത്തിന്റെ കാന്തി............അല്ല..........ഈ ഇന്ദ്രനീലം ഞാന്‍ കണ്ടിട്ടില്ല,,,,,,,,,,,,,,അത് കൊണ്ട് കുഴപ്പമില്ല.............ഹ......................ഹ,,,,,,,,,,പാവം കാക്ക,

    ReplyDelete
  3. മിനി.പി.സിJune 27, 2012 at 11:43 AM

    അതിന്‍റെ ശരീരത്തിനാ മാഷെ സ്വര്‍ണ നിറം ....തൂവലുകള്‍ക്കാണ് ഇന്ദ്രനീലത്തിന്‍റെ കാന്തി !കഷ്ടം !ഇതുവരെ

    ഇന്ദ്രനീലം കണ്ടിട്ടില്ലെ? കാണണം !അപ്പോള്‍ കിളി പാവമല്ലേ ?

    ReplyDelete
  4. സ്വന്തമാക്കുകയോ വിവാഹം കഴിക്കുകയോ കഴിഞ്ഞുള്ള മാറ്റം മനോഹരമായി അവതരിപ്പിച്ച പോലെ തോന്നി...

    ആശംസകൾ

    ReplyDelete
    Replies
    1. മിനി.പി.സിJune 29, 2012 at 11:09 PM

      പൊതുവേ കൌതുകങ്ങള്‍ക്ക് അത്രയും ആയുസല്ലേ ഉള്ളൂ,എങ്ങിനെ ആയാലും അല്ലെ?

      Delete
  5. ആഹാ...പൊന്നുപോലെ നോക്കുന്നവരും ഉണ്ടല്ലോ
    അവരെപ്പറ്റിയും പാടൂ പക്ഷീ

    ReplyDelete
    Replies
    1. .................... പാടാല്ലോ! ..................

      Delete
  6. Replies
    1. മിനിപിസിDecember 22, 2012 at 11:56 AM

      നന്ദി ഫൈസല്‍ .

      Delete
  7. നന്നായിട്ടുണ്ട് ടീച്ചറെ, ആ സ്വര്‍ണ്ണ നിറവും, പുഷ്യരാഗക്കല്ലും ഒന്ന് ശരിയാക്കിക്കോളൂ!

    ReplyDelete