Wednesday, June 11, 2014

ബ്രസീല്‍ കുട്ടപ്പന്‍

മിനിക്കഥ             
                                   മിനി.പി.സി  
          


ലോക്സഭാ തിരഞ്ഞെടുപ്പിന്ശേഷം  "ചൂലോഫോബിയ" ബാധിച്ച്

“ ഒരു താമരപ്പൂ കിട്ടിയിരുന്നെങ്കില്‍............ ”

എന്നും പറഞ്ഞ് എവിടേയ്ക്കോ അപ്രത്യക്ഷനായ സ്വീപ്പെര്‍ 

കുട്ടപ്പന്‍ചേട്ടന്‍ ഇന്ന് കോളനിയില്‍ തിരിച്ചെത്തിയത് തലനിറ-

  യെ ബ്രസീലിന്‍റെ കൊടി നിറമുള്ള ചുട്ടിയും, പുള്ളിയും  

കുത്തി " സാംബാ"നൃത്തച്ചുവടുകളുമായിട്ടായിരുന്നു.വളരെ

നാളുകള്‍ക്കുശേഷം അദേഹത്തെ കണ്ട സന്തോഷത്തില്‍ ഞാന്‍ 

എല്ലാവരോടും ഉറക്കെ വിളിച്ചു പറഞ്ഞു ,

“ഹായ് ദേ...നമ്മുടെ സ്വീപ്പെര്‍ കുട്ടപ്പന്‍ചേട്ടന്‍ തിരിച്ചെത്തി .”

അതുകേട്ട് പെട്ടെന്നദ്ദേഹം പ്രതികരിച്ചു ,

“ സ്വീപ്പര്‍ കുട്ടപ്പനോ ? അല്ലല്ല .  ഇപ്പൊ ഞാന്‍   

ബ്രസീല്‍കുട്ടപ്പനാ .ബ്രസീല്‍ കുട്ടപ്പന്‍ !”

Wednesday, May 21, 2014

മിനിക്കഥ

                                                                              മിനി.പി.സി

                                                       
                                                    

                                                        സ്റ്റാറ്റിറ്റീഷ്യന്‍

ആ പയ്യന്‍ ഒരു      സ്റ്റാറ്റിറ്റീഷ്യന്‍ ആയതുകൊണ്ടല്ല  

"ഡാഡ്‌...ആളൊരു  ശതകോടീശ്വരനാണ്  "   

എന്ന്  മകള്‍ പറഞ്ഞതുകൊണ്ടാണ്  ആ ബന്ധത്തിന് 

ഞാന്‍ അര്‍ദ്ധസമ്മതം മൂളിയത് ,പക്ഷെ  വിവാഹ 

-ത്തോടനുബന്ധിച്ച്  അവന്‍റെ  ആസ്തിയന്വേഷിച്ചു 

ചെന്ന    എന്നെ ഞെട്ടിച്ചുകൊണ്ട് അവന്‍ പറഞ്ഞതി 

-ങ്ങനെയാണ് ,

" അങ്കിള്‍ , ഞാന്‍ പറഞ്ഞത് കള്ളമല്ല . എന്‍റെയും 

അംബാനിയുടെയും ആസ്തികള്‍ തമ്മില്‍കൂട്ടി 

അതിനെ  രണ്ടുകൊണ്ട് ഹരിച്ചാല്‍ ഞാനുമൊരു   

ശതകോടീശ്വരനാണ് ."