ചെറുകഥ മിനി പി സി
നാലുമാസങ്ങള്‍ക്കു
ശേഷമാണ് വീണ്ടും ഞാനീ ഹോസ്പിറ്റലില്‍
എത്തുന്നത് ! ഇന്നിവിടെ
നില്‍ക്കുമ്പോള്‍ അല്‍താഫിനേയും,
ഉമ്മൂമ്മയെയും
കുറിച്ചുള്ള ഓര്‍മ്മചിത്രം മനസ്സ് പൊടിതട്ടി
എടുക്കുന്നു .
അന്ന് നല്ല തിരക്കുള്ള ദിവസമായിരുന്നു
.ഒ.പിയില്‍
രോഗികളുടെ നീണ്ട
ക്യു , അതിനപ്പുറം
അക്ഷമരായി നില്‍ക്കുന്ന
റെപ്സിന്‍റെ കൂട്ടം
! ആ കൂട്ടത്തിലേയ്ക്ക് ഞങ്ങളും നടന്നടുക്കവെ
രോഗികള്‍ക്കിടയില്‍നിന്നും ഒരു
ചേട്ടന്‍ പിറുപിറുത്തു .
" രാവിലെ തന്നെ ബാഗും തൂക്കി ഇറങ്ങിക്കോളും ,മനുഷ്യരെ
ചുറ്റിക്കാന്‍!
അകത്തു കേറിയാലോ പെട്ടന്നൊന്നും പുറത്തിറങ്ങില്ല ,
പിന്നെ ഒരു
മണിക്കൂര്‍ വാചകമടിച്ച് അങ്ങനെ നില്‍ക്കും.
ബാക്കിയുള്ളോര്
വെളുപ്പാങ്കാലത്തെ കുടുമ്മത്തൂന്ന് ഇറങ്ങീതാ.
ഇനി ഏതു നേരത്ത്
തിരിച്ചു പോകാനൊക്കുമോ ആവോ ? "
റെപ്സിനോടുള്ള ആ
ചേട്ടായിയുടെ രോക്ഷം കണ്ട് ആ മുഖത്ത്
നോക്കി
ചെറുതായൊന്നു പുഞ്ചിരിച്ച് ഞങ്ങളും അവര്‍ക്കിടയിലേക്ക്
നീങ്ങി .
" മനുഷ്യന്‍ ടാര്‍ഗെറ്റ്
തികയ്ക്കാന്‍ പെടാപാട് പെട്ട്
ടെന്‍ഷനായിരിക്കുമ്പോഴാ
ഇവന്‍റെയൊക്കെ ഒരു വര്‍ത്താനം ! ഇന്ന്
പത്തുപേരെ കൂടി
കാണാനുണ്ട് ഇത് കഴിഞ്ഞ് അതിനു പറ്റുമോ
ആവോ ?
കാഡലയുടെ
സുമേഷേട്ടന്‍ ദേഷ്യത്തോടെ പിറുപിറുത്തു .
" ഒന്ന് ടെന്‍ഷന്‍കളഞ്ഞ് റിലാക്സ്‌ചെയ്യ് മാഷേ . "
ബിജുചേട്ടന്‍ സുഹൃത്തിന്‍റെ
തോളത്തു തട്ടി ആശ്വസിപ്പിച്ചു .
" തനിക്കങ്ങനെ പറയാം
തനിക്കാരെയും ബോധിപ്പിക്കണ്ടല്ലോ ,പക്ഷെ
എനിക്കങ്ങനെയാണോ , മുകളീന്നു ഭയങ്കര
പ്രഷറുണ്ടെന്ന് തനിക്കറിയാലോ”
ഫുള്‍സ്ലീവും
,ടൈയും ബാഗും എരിപൊരി ടെന്‍ഷനുമായി
ഇരിക്കുന്നവര്‍ക്കിടയില്‍നിന്നും
അകന്നു മാറി ഞാന്‍
ഐ.പിയ്ക്കരികിലൂടെ നടന്നു
!, ഇനി കുറെ സമയം ഞാന്‍ ഫ്രീയാണ്
എല്ലാവരെയും നിരീക്ഷിച്ചു
കൊണ്ട് ഇങ്ങനെ നടക്കാം .എട്ടു പത്തു
മുറികള്‍ മാത്രമുള്ള സാധാരണക്കാര്‍ മാത്രം
വരാറുള്ള ചെറിയ
ഹോസ്പിറ്റലാണ് ഇത് ! നടന്നു നടന്നു ഞാന്‍ ഒരു റൂമിനരുകില്‍ചെന്ന്
നിന്നു . ആ മുറിയുടെ വാതില്‍ അടഞ്ഞിരുന്നില്ല
പാതി ചാരിയ ആ
വാതിലിലൂടെ കുപ്പിചില്ലുടയുന്നത് പോലുള്ള അസഹ്യമായ ചുമ
പുറത്തെയ്ക്കൊഴുകി കൊണ്ടിരുന്നു .ആ ചുമയുടെ
ഉറവിടത്തിലെയ്ക്ക്
ഞാന്‍ വെറുതെ ഒരെത്തി നോട്ടം നടത്തി .കൂടിയാല്‍ പത്തു
പതിനൊന്നു
വയസ്സ് മാത്രം പ്രായം വരുന്ന ഒരാണ്‍കുട്ടി ചുമച്ചു ചുമച്ച്
ശ്വാസം
കിട്ടാനാവാതെ വിഷമിക്കുകയാണ് !ഞാന്‍ പതിയെ നടന്ന് അവന്‍റെ
ബെഡിനരുകിലെത്തി അവനെ സൂക്ഷിച്ചു നോക്കി , ചുമച്ച്
ചുമച്ച് ചുവന്നു
വീര്‍ത്ത കണ്ണുകള്‍, ഉന്തി നില്‍ക്കുന്ന , നെഞ്ചിന്‍കൂടും ,
പോളിയോ വന്നു തളര്‍ന്ന കാലും! എന്നെ നോക്കുന്ന അവന്‍റെ
കണ്ണുകളില്‍ നിന്നും കണ്ണീര്‍ ഒഴുകിയിറങ്ങുന്നു .ഞാന്‍
പരിഭ്രാന്തിയോടെ
ചുറ്റിലും നോക്കി
അവിടെങ്ങും വേറെ ആരുമില്ല
തിടുക്കത്തില്‍ ഞാന്‍ ഡ്യൂട്ടി റൂമിലെയ്ക്കോടി
.കാര്യം
പറഞ്ഞപ്പോള്‍ തന്നെ അന്നമ്മ സിസ്റ്റര്‍ ചോദിച്ചു ,
" എന്‍റെ കൊച്ചെ
,അവിടെ ആ തള്ളയുണ്ടാകുമല്ലോ !
അതെവിടെപ്പോയി കിടക്കുന്നോ ആവോ? മനുഷ്യന്‍ അല്‍പ്പം
ഒന്ന്
വിശ്രമിക്കാന്നു കരുതിയതാ അപ്പോഴേയ്ക്കും.....പത്ത് പൈസേം കയ്യിലില്ല
,
ഡിസ്ചാര്‍ജായി പോകത്തുമില്ല മനുഷ്യരെ
കഷ്ട്പെടുത്താന്‍’’
അന്നാമ്മ സിസ്റ്റര്‍ തന്‍റെ
മുഴുവന്‍ അതൃപ്തിയും
പുറത്തേയ്ക്കൊഴുക്കി .അത് കേട്ടുവന്ന ദേവിക സിസ്റ്റര്‍ പറഞ്ഞു ,
“ സിസ്റ്റര്‍ റസ്റ്റ് എടുത്തോളൂ ,ഞാന്‍ പൊക്കോളാം ”
’
ദേവിക സിസ്റ്റര്‍ ആ
റൂമിലേയ്ക്ക് നടന്നു . പോകും വഴി എന്നോട്
പറഞ്ഞു
പറഞ്ഞു
“ എന്താ ചെയ്യുക പാവം കൂട്ടരാ , അല്‍താഫെന്നാ ആ കുട്ടീടെ പേര്
അവന് ന്യൂമോണിയ ആണ് , ശരിക്കും സുഖമായിട്ടില്ല !
അതിനാണെങ്കില്‍ ഉമ്മേം വാപ്പേം ഒന്നുമില്ല ആകെയുള്ളത് ഒരു
ഉമ്മൂമ്മയാ , ഇവിടെ ഹോസ്പിററലിനടുത്തുള്ള വീടുകളില്‍ എന്തെങ്കിലുമൊക്കെ പണി ചെയ്തു കിട്ടുന്ന കാശു കൊണ്ടാ ഉമ്മൂമ്മ അവനുള്ള മരുന്നും ആഹാരവുമൊക്കെ വാങ്ങിക്കുന്നത് , ഇന്നും എവിടെയെങ്കിലും പോയിക്കാണും . എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് എനിക്ക് തോന്നാറുണ്ട് ,പക്ഷെ എണ്ണി ചുട്ട അപ്പം പോലെ കിട്ടുന്നത് കൊണ്ട് വീട്ടിലെ കാര്യങ്ങളെ നടക്കുന്നില്ല .”
സിസ്റ്റര്‍ എനിക്ക്
ഒരു വരണ്ട പുഞ്ചിരി സമ്മാനിച്ചു കൊണ്ട് മുറിയിലേയ്ക്ക് കയറി . അല്‍താഫ്‌എന്‍റെയുള്ളില്‍വല്യൊരു
വേദനയായി ! ഞങ്ങളെത്തിയപ്പോഴെയ്ക്കും അല്‍ത്താഫിന്‍റെ ചുമയമര്‍ന്നിരുന്നു !
പില്ലോയില്‍ചാരിയിരുത്തി അല്‍ത്താഫിനെ ചൂട് വെള്ളം കുടിയ്പ്പിക്കുന്ന ആളെ
സിസ്റ്റര്‍സ്നേഹത്തോടെ ശാസിച്ചു .
“ഉമ്മ എവിടെയായിരുന്നു ?ഞാന്‍പറഞ്ഞിരുന്നില്ലേ ,രണ്ടു ദിവസത്തിന് അല്‍ത്താഫിനെ വിട്ട് എങ്ങും പോകരുതെന്ന് . ഈ കുട്ടി പറഞ്ഞ് വന്നതാ ഞാന്‍.”
ഞാനും ഉമ്മൂമ്മയും
ചിരപരിചിതരെ പോലെ ചിരിച്ചു ,അല്താഫിന്‍റെ മുഖത്തും നാണത്തില്‍കുതിര്‍ന്ന ഒരു
ചിരിയുണ്ടായിരുന്നു .ഞാന്‍ഉമ്മൂമ്മയെ നോക്കി നിന്നു .ക്ഷീണിച്ചു തളര്‍ന്ന്
ജരാനരകള്‍ബാധിച്ച ദേഹം ,പക്ഷെ ദാരിദ്ര്യത്തിനും ക്ലേശങ്ങള്‍ക്കും മായ്ക്കാന്‍കഴിയാത്ത
ഒരു തേജസ്‌ആ മുഖത്തുണ്ടായിരുന്നു .അല്താഫിന് ഒരു ഇന്‍ജെക്ഷന്‍കൊടുത്ത് സിസ്റ്റര്‍പറഞ്ഞു ,
ഒരു തേജസ്‌ആ മുഖത്തുണ്ടായിരുന്നു .അല്താഫിന് ഒരു ഇന്‍ജെക്ഷന്‍കൊടുത്ത് സിസ്റ്റര്‍പറഞ്ഞു ,
ഇനി കുറച്ചു നേരം
കിടന്നുറങ്ങിക്കോട്ടോ .ഉമ്മാ എന്ത് ക്ഷീണമാ ഇവന് ,എന്നും ഡ്രിപ്പിട്ട് ക്ഷീണം
മാറ്റാന്‍പറ്റുമോ ?എന്തെങ്കിലും വയര് നിറച്ചു വാങ്ങിച്ചു കൊടുക്കണം നല്ലോണം
കഴിയ്ക്കണ്ട പ്രായമല്ലേ ! ഇന്നെന്താ രാവിലെ കൊടുത്തത് ?
ഉമ്മൂമ്മ അപരാധിനിയെ
പോലെ മുഖം കുനിച്ചു നിന്നു .അവരുടെ കണ്ണുകളില്‍നിന്നും കുടുകുടാ കണ്ണുനീര്‍ത്തുള്ളികള്‍ നിറം
മങ്ങിയ ക്ലേ-ടൈലിലേയ്ക്ക് പൊഴിഞ്ഞു വീഴവെ സിസ്റ്റര്‍ ഉത്തരമില്ലാത്ത ഒരു സമസ്യ
എനിക്കിട്ടു തന്ന് അവിടെ നിന്നും പോയി . എനിക്ക് എങ്ങനെ അവരെ ആശ്വസിപ്പിക്കണമെന്നു
ഒരൂഹവും കിട്ടിയില്ല . ഞാന്‍പെട്ടെന്ന് പുറത്തിറങ്ങി ഊഴവും കാത്തിരിക്കുന്ന
റെപ്സിനെ ഒന്ന് പാളിനോക്കി ,എല്ലാവരും ആ എക്സിക്യുട്ടീവ് മസിലുപിടുത്തമോക്കെ
വിട്ട് കുടുകുടാ ചിരിക്കുന്നു അവരോട്
ബിജുചേട്ടന്‍എന്തോ പറയുന്നുണ്ട്
ഇനി പേഷ്യന്‍റ്സ് തീര്‍ന്നാലെ എന്നെ അന്വേഷിക്കൂ ,ഞാന്‍വീണ്ടും ആ
മുറിയിലേയ്ക്ക് ചെന്നു .
“ അവനൊറങ്ങി മോളെ , എന്‍റെ മോന്‍റെ മോനാ !മോന്‍ മരിച്ചിട്ട് ഏഴു
വര്‍ഷം കഴിഞ്ഞു
.വണ്ടി അപകടമായിരുന്നു .ഇവന്‍റെ ഉമ്മ മരിച്ചിട്ട് നാല് വര്‍ഷമായി അവള്‍ക്കു ടി ബി
യായിരുന്നു .ഈ കാലു വയ്യാത്ത പുള്ളെനേം കൊണ്ട് പിന്നെ ഒരു
ഓട്ടപാച്ചിലായിരുന്നു .ആരൂല്ല ഒരു സഹായത്തിന് .കണ്ടോരുടെ വീട്ടില്‍പണിചെയ്താണെങ്കിലും
ഒരു അല്ലലുമില്ലാതെ വളര്‍ത്തുന്നതിന്‍റെ എടയ്ക്കാ ഇതിനീ വയ്യായ്ക വന്നത് ! ആ എല്ലാം
പടച്ചോന്‍കാണാണുണ്ട്!”
ഉമ്മൂമ്മ ദീര്‍ഘനിശ്വാസത്തോടെ
നിര്‍ത്തി .പിന്നെ എന്നോട് ചോദിച്ചു ,
“ മോള്‍ക്കെന്താ അസുഖം ? അതോ ആരേലും കാണാന്‍വന്നതാണോ ? ”
ഉമ്മൂമ്മയ്ക്ക്
മനസിലാവും വിധം ഞാനെന്‍റെ ജോലി പറഞ്ഞു കൊടുക്കുമ്പോഴെയ്ക്കും എന്നെ തിരഞ്ഞ്
ബിജുചേട്ടന്റെ വിളിയെത്തി .ഡോക്ടരുടെ കാബിനു മുന്‍പില്‍ നില്‍ക്കുമ്പോള്‍ എല്ലാ
റെപ്സിന്‍റെ
മനസ്സിലും
ഡിറ്റെയില്‍ ചെയ്യാനുള്ള മരുന്നുകളായിരിക്കും ,പക്ഷെ എന്‍റെ മനസ്സ് നിറയെ
അല്‍താഫായിരുന്നു ! ഡോക്ടറോട് അല്‍താഫിനെക്കുരിച്ചു പറയണമെന്ന് ഞാന്‍ ആഗ്രഹിച്ചുവെങ്കിലും
അന്ന് ഉച്ചയ്ക്ക് മുന്‍പ് കണ്ടുതീര്‍ക്കാനുള്ള ഡോക്ടര്‍മാരുടെ എണ്ണവും ഞങ്ങള്‍ക്ക്
പുറകെ നില്‍ക്കുന്ന റെപ്സിന്‍റെ എണ്ണവും ,എനിക്കതിനുള്ള അവസരം തന്നില്ല .കാബിനില്‍നിന്നും
ഇറങ്ങിയ ഉടനെ ബിജുചേട്ടന്‍റെ കയ്യില്‍നിന്നും കുറെ രൂപ വാങ്ങി ആ ഉമ്മൂമ്മയ്ക്ക്
കൊടുത്തു , പക്ഷെ എന്നെ അതിശയിപ്പിച്ചു കൊണ്ട് ആ രൂപ എത്രയുണ്ടെന്ന് പോലും
നോക്കാതെ എനിക്ക് തിരിച്ചു തന്ന് ഉമ്മൂമ്മ പറഞ്ഞു , “ അയ്യോ ഇത് വേണ്ട മോളെ ,
മോളൊരു വഴിയ്ക്ക് വന്നിട്ട് കയ്യിലുള്ളത് ഇവിടെ തന്നിട്ട് പോയാ ,ഇടയ്ക്ക്
എന്തെങ്കിലും ആവശ്യം വന്നാലോ ? മോള്‍ക്ക്‌വീട്ടിചെല്ലാനുള്ളതല്ലെ ? ഉമ്മൂമ്മയ്ക്ക്
സന്തോഷായി .”
ഞാന്‍അത്ഭുതത്തോടെ
അവരെ നോക്കി .ഇല്ലാത്ത പ്രാരാബ്ധങ്ങളും ,
പ്രശ്നങ്ങളും പറഞ്ഞ് കാശു ചോദിച്ചു വാങ്ങുന്ന ആളുകളുള്ള ഈ ലോകത്ത്
ഒന്നുമില്ലായ്മയിലും ഈ ഉമ്മൂമ്മ വ്യതസ്തയാവുന്നു !ഒടുവില്‍ ഞാന്‍
“ ഉമ്മൂമ്മാ ,ആ കാറിലിരിക്കുന്നത് എന്‍റെ ഭര്‍ത്താവാണ് .ഞങ്ങള്‍ ഒരുമിച്ചാണ് ജോലി ചെയ്യുന്നത് , ”
എന്നൊക്കെ പറഞ്ഞതിന് ശേഷമാണ് അവര്‍ അത് വാങ്ങിയത് .
ബില്ലിന്‍റെ
കാര്യമോര്‍ത്ത് ഉമ്മൂമ്മ വിഷമിയ്ക്കണ്ട ഞങ്ങള്‍ഡോക്ടറോട് പറഞ്ഞ് അതൊക്കെ
ശരിയാക്കാം എന്ന് പറഞ്ഞപ്പോള്‍എന്‍റെ കയ്യില്‍ ദുര്‍ബലമായി പിടിച്ചമര്‍ത്തികൊണ്ട്
ഉമ്മൂമ്മ പറഞ്ഞു ,
“ മക്കള്‍നന്നായി വരും . പടച്ചോന്‍കാക്കും ”
അന്നത്തെ വര്‍ക്കുകള്‍ കഴിഞ്ഞു
വീട്ടിലേയ്ക്ക് തിരിക്കും വഴി ബിജുചേട്ടനോട് എല്ലാം പറഞ്ഞു .വീട്ടില്‍ എത്തിയാലുടനെ
ഡോക്ടറോട് അല്‍താഫിന്‍റെ കാര്യം പറയാമെന്നു സമ്മതിക്കുകയും ചെയ്തു . പക്ഷെ ഹൈവേ
പിന്നിടും മുന്‍പ് ഞങ്ങളുടെ കാറിലേക്ക്
ട്രാഫിക്‌നിയമങ്ങള്‍ അവഗണിച്ചു ചീറിപ്പാഞ്ഞുവന്ന മറ്റൊരു കാര്‍ ഇടിച്ചു. ആ
.ഇടിയുടെ ആഘാതത്തില്‍ കാറിന്‍റെ മുന്‍വശം മുഴുവന്‍ തകര്‍ന്നു പോയെങ്കിലും ഞങ്ങള്‍ക്ക്
ഒന്നും പറ്റിയില്ല .നിരത്ത് നിശ്ചലമായി ,ആളുകള്‍ ഓടികൂടി , ഒരു ചേട്ടന്‍ പറഞ്ഞു ,
“ മക്കളെ ദൈവം നിങ്ങളെ രക്ഷിച്ചു ,ഇന്നലെ ഇതെ സ്ഥലത്ത് ഇത് പോലെ ഒരു ഇടി നടന്നിട്ട് നാലെണ്ണം സ്പോട്ടില്‍ വെച്ച് തന്നെ ......,ലക്കും ലഗാനുമില്ലാതെ വന്ന് ആള്‍ക്കാരെ കൊല്ലാന്‍ നടക്കുന്ന അവന്മാരെ പിടിക്കടാ ...”
ചേട്ടന്‍ പറഞ്ഞു തീരും മുന്‍പേ ആള്‍ക്കാര്‍ ഞങ്ങളെ ഇടിച്ച വണ്ടിക്കാരെ വലിച്ചു പുറത്തിട്ടു കഴിഞ്ഞിരുന്നു ...ഇതൊക്കെ ഞങ്ങള്‍ക്ക് ചുറ്റിലും നടക്കുമ്പോഴും ഞങ്ങള്‍ ഇടിയുടെ ആഘാതത്തില്‍ വിറങ്ങലിച്ചിരിക്കുകയായിരുന്നു !
രണ്ടു മൃതദേഹങ്ങളായി വീട്ടിലെത്തേണ്ടിയിരുന്ന ഞങ്ങളെ ഒരു പോറലുമേല്‍പ്പിക്കാതെ കാത്തത് ഞങ്ങള്‍ക്ക് വേണ്ടി ദൈവസന്നിധിയില്‍ ഉമ്മൂമ്മ അര്‍പ്പിച്ച ഹൃദയം നുറുങ്ങിയ പ്രാര്‍ഥനയാണെന്ന് എന്‍റെ മനസ്സ് പറഞ്ഞു .എന്തോ ഞാന്‍ പറയാതെ തന്നെ ബിജുചേട്ടന്‍ ആ പ്രതികൂലങ്ങളുടെ നടുവില്‍ നിന്ന് കൊണ്ട് ഡോക്ടറെ വിളിച്ച് അല്‍താഫിനെക്കുറിച്ചു സംസാരിച്ചു എന്നിട്ട് എന്നോട് പറഞ്ഞു
“ ഇപ്പോഴാ ഒരു ആശ്വാസമായത് ! ”
“ വാ പേഷ്യന്‍റ്സ് തീര്‍ന്നു . ”
ബിജുച്ചേട്ടന്‍റെ
വിളി എന്നെ ഓര്‍മ്മകളില്‍ നിന്നും ഉണര്‍ത്തി . ഡോക്ടറുടെ കാബിന് മുന്‍പില്‍ ഊഴവും
കാത്തു നില്‍ക്കുന്നവര്‍ക്കിടയിലേയ്ക്ക് ഞാനും ചെന്നു , ഇന്നും ഞാന്‍ ചിന്തിച്ചത് ഡിറ്റെയില്‍ ചെയ്യാനുള്ള മരുന്നുകളെക്കുറിച്ചായിരുന്നില്ല ,എന്‍റെ മനസ്സു നിറയെ അല്‍താഫും ഉമ്മൂമ്മയും ഇപ്പോള്‍ എവിടെയായിരിക്കും എന്ന ചിന്തയായിരുന്നു .
വായിക്കുന്നവരുടെ മനസ്സിലും അല്‍താഫും ഉമ്മൂമ്മയും നിറഞ്ഞു നില്ക്കുന്നു.
ReplyDeleteഭാവുകങ്ങൾ.
http://drpmalankot0.blogspot.com/2013/04/blog-post_12.html
നന്ദി സര്‍ .ആ വഴി വരുന്നുണ്ട് .
Deleteനന്മ വിതയ്ക്കുക എന്ന നല്ല സന്ദേശമുണ്ട് നല്ല കഥയില്‍
ReplyDeleteഅജിത്തേട്ടാ...............................സന്തോഷം !
Deleteനന്മയുടെ പ്രകാശം ചൊരിയുന്ന കഥ.
ReplyDeleteമനസ്സും നിറഞ്ഞ പ്രതീതി!
ആശംസകള്‍
നന്ദി സര്‍ .
Deleteകഥ നന്നായിരിക്കുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.....
ReplyDeleteകഥയുടെ ആദ്യപകുതിയോളം ബ്ലോഗില്‍ ഫോര്‍മാറ്റിന്റേയും, പാരഗ്രാഫിന്റേയും പ്രശ്നങ്ങള്‍ ഉള്ളതുപോലെ തോന്നി.....
എനിക്ക് ഇപ്പോഴും അറിയില്ല എങ്ങനെ പാരാഗ്രാഫോക്കെ കറക്റ്റ് ആക്കി ഇടണമെന്ന് , ആഗ്രഹമുണ്ടെങ്കിലും
Deleteപലപ്പോഴും ശരിയാവുന്നില്ല .
നന്മയുടെ വെളിച്ചം പരക്കട്ടെ...
ReplyDeleteനന്ദി മുബി .
Deleteനന്മയും മനസാക്ഷിയും മരിക്കാതിരിക്കട്ടെ .. നല്ല കഥ മിനീ ...
ReplyDeleteനിധീഷ് നന്ദി .
Deleteഅതെ എല്ലാവരും പറഞ്ഞതുപോലെ നന്മയുള്ള കഥ...കഥാകാരിക്കെന്റെ ആശംസകൾ.
ReplyDeleteനന്ദി സര്‍
Deleteഉമ്മൂമ്മയും അള്‍ത്താഫും.
ReplyDeleteവിധി വഴി മാറുന്ന അപൂര്‍വ്വം സന്ദര്‍ഭങ്ങളും.
സര്‍ ,ഇത് എന്‍റെ അനുഭവ കഥയാണ് .
Deleteആശംസകള്‍ ,നല്ല കഥ.ഫോണ്ട് വലിപ്പം കൂട്ടിയാല്‍ നന്ന്
ReplyDeleteതീര്‍ച്ചയായും അടുത്ത പോസ്റ്റില്‍ ശ്രദ്ധിയ്ക്കാം .
Deleteമനസ്സിലെ കാരുണ്യം വിളിച്ചോതുന്നു
ReplyDeleteസര്‍ സന്തോഷം , ഇതിലെ വീണ്ടും വന്നതില്‍ .
Deleteസന്മാര്‍ഗ്ഗപാഠം ഉള്‍ക്കൊള്ളുന്ന കഥ
ReplyDeleteതുമ്പീ , ആ വഴി വരുന്നുണ്ട് .
Deleteപ്രാര്‍ഥനകള്‍ പലരുടെയും അവസാനത്തെ ആശ്രയമാനെങ്കില്‍പോലും , മറ്റുള്ളവര്‍ക്ക് ആശ്വാസം പകരുന്ന ദൈവിക ശക്തി അതിനുണ്ട്.
ReplyDeleteമനസ്സിനെ ആര്‍ദ്രമാക്കുന്ന തരത്തില്‍ എഴുതിയ ലാളിത്യമാര്‍ന്ന പോസ്റ്റ് ..ആശംസകള്‍
(ആദ്യഭാഗത്ത് കവിതപോലെ വരിമുറിച്ചു എഴുതിയത് എന്തിനാണ് )
ടൈപ്പ് ചെയ്യുമ്പോള്‍ വളരെ നല്ല രീതിയില്‍ കറക്റ്റ് ആയി ചെയ്യും പക്ഷെ ബ്ലോഗില്‍ പോസ്റ്റ് ചെയ്യുമ്പോള്‍ ഇങ്ങനെ വരുന്നു മനപ്പൂര്‍വമല്ല . ഇനി ആരെയെങ്കിലും ശിഷ്യപെടണം .
Deleteനല്ല കഥ
ReplyDeleteആശംസകള്‍
വളരെ നന്ദി ഗോപന്‍ .
Deleteകഥയില്‍ നല്ല സന്ദേശം ഉണ്ട്. പക്ഷെ മിനി ഇതിലും നന്നായി കഥഎഴുതുന്ന ആളാണല്ലോ.
ReplyDeleteഫോണ്ട് ഒരു സുഖവും ഇല്ല. ഈ ലിങ്കില്‍ പോയി. അവിടെ പേസ്റ്റു ചെയ്ത ശേഷം പോസ്റ്റ് ചെയ്തു നോക്കു
http://varamozhi.appspot.com/assets/index.html
എന്‍റെ റോസാപ്പൂവെ , ഇത് വെറും കഥയല്ല , എന്‍റെ അനുഭവകഥയാണ് അതാവും അത്ര ശരിയാവാഞ്ഞത് .പിന്നെ ചിലപ്പോള്‍ എനിക്ക് ആകെ പ്രശ്നമാണ് പോസ്റ്റ് ചെയ്യുമ്പോള്‍ ആകെ വൃത്തികേടാവുന്നു .ഇനി മുകളിലുള്ള ലിങ്കില്‍ പോയി നോക്കാം .വളരെ നന്ദി എന്നോട് കാണിക്കുന്ന ഈ സ്നേഹത്തിന് !
Deleteവളരെ നല്ല ഒരു അനുഭവം..........മറക്കാന്‍ പറ്റുന്നില്ല ഒരുപാടു എഴുതാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ
ReplyDeleteവളരെ നന്ദി .
Deleteആ ഉമ്മയുടെ പ്രാർത്ഥന കൂടെയുണ്ടായിരുന്നിരിക്കും. മനസ്സിൽ കാണുന്നു ആശുപത്രിയിലെ രംഗം.
ReplyDeleteഅഭിനന്ദനങ്ങൾ..
ദാനം ആപത്തുകളെ തടയുമെന്ന് പ്രവാചക വചനം.
ജെഫു ,,,,,,,,,,സന്തോഷം ഈ വഴി വീണ്ടും വന്നതിന് !
Deleteഅഭിനന്ദനങ്ങൾ..!
ReplyDeleteനല്ല കഥ!.....
അമീഷ് ,നന്ദി വീണ്ടും വരിക !
Deleteലാളിത്യത്തോടെ പറഞ്ഞൊപ്പിച്ചിരിക്കുന്നതാണ്
ReplyDeleteഈ കഥയുടെ മഹിമ കേട്ടൊ മിനി
മുരളിയേട്ടാ വളരെ നന്ദി .
Delete