ചെറുകഥ മിനി പി സി
ഓറോറോ ബോറിയാലിസ്
പ്രശാന്തതയുടെ തീരമണയാന്‍ അക്ഷമയോടെ അയാള്‍ കാത്തിരുന്നു
.അയാളുടെ കണ്ണുകളിലെ അഗ്നി അവളെ എന്തോ ചിലത് ഓര്‍മ്മിപ്പിക്കുകയായിരുന്നു... എന്താണത് ?...........ഉവ്വ് , ഇത് അത് തന്നെയാണ്
"ഓറോറോ ബോറിയാലിസ്! " അയാളത് കേട്ടില്ല
.അയാള്‍ മനസ്സില്‍ ആയുധങ്ങള്‍ സ്വരുക്കൂട്ടുകയായിരുന്നു
...പല മൂര്‍ച്ചയിലും ,ശക്തിയിലും ഉള്ളവ! അവയോരോന്നും ഓരോ കിരാത
ശരീരങ്ങളിലും ആഴ്ന്നിറങ്ങുന്ന ആയാസം ഭാവനയില്‍ കണ്ട് ആ കണ്ണുകള്‍ വീണ്ടും വീണ്ടും
തിളങ്ങി ...ആ തിളക്കത്തില്‍ അവളുടെ കയ്യിലിരുന്ന " നോത്രദാമിലെ കൂനനിലെ
" ജിപ്സി പെണ്‍കൊടിയുടെ ഉടയാടകള്‍ വര്‍ണ്ണദീപ്തമായി
!
രാത്രിയുടെ കരിമ്പടക്കെട്ടിനകത്ത് നിന്നും വെളിച്ചത്തിലേക്കില്ലെന്ന്
പ്രഖ്യാപിക്കുന്ന ചീവിടുകളുടെ സംഗീതം അവളില്‍
വിഷാദത്തിന്‍റെ അലകളുയര്‍ത്തി ! വെളിച്ചത്തെ അവള്‍ക്കും ഭയമായിരുന്നു ...അയാളെ കണ്ടെത്തും വരെ ! ഒരു
പകലിന്‍റെ മുഴുവന്‍ പ്രകാശവും സാക്ഷി നിര്‍ത്തിയാണ്
ഒരു കൂട്ടം നരാധമാന്മാര്‍ പലയിടങ്ങളില്‍വെച്ച്
അവളെ കടിച്ചു കീറിയത് .ആ ഷോക്കില്‍ തളര്‍ന്ന നട്ടെല്ലും ,തകര്‍ന്ന മനസ്സുമായി ഒരു
പുരുഷന്‍റെ പാദപതനം പോലും ഭയമേല്‍പ്പിച്ച അവളെ മരണമുഖത്ത് നിന്നും തിരികെ
ജീവിതത്തിലേക്ക് കൊണ്ടുവന്നത് അയാളായിരുന്നു .അയാള്‍ക്ക് ചുറ്റിലും പിറന്നു
വീണത് മുതല്‍ പട്ടടയിലേക്ക് എടുക്കാറായത് വരെയുള്ള നിരവധി സ്ത്രീ ജന്മങ്ങളുണ്ടായിരുന്നു !
നിന്ദിതരും,പീഡിതരും ,മുറിവേറ്റവരുമായി നിരവധി പേര്‍....അയാള്‍ ഒരു ശക്തിദുര്‍ഗ്ഗമായി അവര്‍ക്ക് മുന്‍പില്‍
നെഞ്ച് വിരിച്ചു നില്‍ക്കെ അവര്‍ സുഖമായി ഉറങ്ങി..
ആലോസരങ്ങളുയര്‍ത്തിക്കൊണ്ട് മുന്‍പോട്ടൊഴുകുന്ന ആ നൌകയില്‍ അയാള്‍ക്ക് തുണയായി ഉറങ്ങാതെ അവളിരുന്നു. തങ്ങള്‍ക്കു ചുറ്റിലുമായി സാല്‍മണ്‍ മല്‍സ്യങ്ങള്‍ ഉയര്‍ന്നു ചാടുന്നതും , അവയെ കൊത്തിയെടുക്കാനായി ആല്‍ബട്രോസ്സുകള്‍ വട്ടമിട്ടു പറക്കുന്നതും നോക്കിയിരിക്കെ അവള്‍ ചിന്തിച്ചത് അയാളെക്കുറിച്ചാണ് !അയാള്‍ ഒരു പിതാവോ ,ഭ്രാതാവോ ആയിരുന്നില്ല ...എന്നാല്‍ മാതൃത്വത്തിന്‍റെ മഹനീയത നെഞ്ചിലേന്തിയ ഒരു പുത്രനായത് കൊണ്ട് മാത്രമാണ് വായും ,വയറും ഭോഗാസക്തിയുമായി മാത്രം പിറവികൊള്ളുന്ന പുരുഷജന്മങ്ങള്‍ക്ക് ശക്തമായ താക്കീതാവുകയാണ് തന്‍റെ ജന്മനിയോഗങ്ങളിലൊന്നെന്നു അയാള്‍ക്ക് തിരിച്ചറിയാനായത് .ഓരോ പുരുഷനും ഈ തിരിച്ചറിവുണ്ടാകുമ്പോഴെ ഈ നാട് രക്ഷപ്പെടൂ എന്നതില്‍ അയാള്‍ക്ക് ഒരു സംശയവുമുണ്ടായിരുന്നില്ല .
ആലോസരങ്ങളുയര്‍ത്തിക്കൊണ്ട് മുന്‍പോട്ടൊഴുകുന്ന ആ നൌകയില്‍ അയാള്‍ക്ക് തുണയായി ഉറങ്ങാതെ അവളിരുന്നു. തങ്ങള്‍ക്കു ചുറ്റിലുമായി സാല്‍മണ്‍ മല്‍സ്യങ്ങള്‍ ഉയര്‍ന്നു ചാടുന്നതും , അവയെ കൊത്തിയെടുക്കാനായി ആല്‍ബട്രോസ്സുകള്‍ വട്ടമിട്ടു പറക്കുന്നതും നോക്കിയിരിക്കെ അവള്‍ ചിന്തിച്ചത് അയാളെക്കുറിച്ചാണ് !അയാള്‍ ഒരു പിതാവോ ,ഭ്രാതാവോ ആയിരുന്നില്ല ...എന്നാല്‍ മാതൃത്വത്തിന്‍റെ മഹനീയത നെഞ്ചിലേന്തിയ ഒരു പുത്രനായത് കൊണ്ട് മാത്രമാണ് വായും ,വയറും ഭോഗാസക്തിയുമായി മാത്രം പിറവികൊള്ളുന്ന പുരുഷജന്മങ്ങള്‍ക്ക് ശക്തമായ താക്കീതാവുകയാണ് തന്‍റെ ജന്മനിയോഗങ്ങളിലൊന്നെന്നു അയാള്‍ക്ക് തിരിച്ചറിയാനായത് .ഓരോ പുരുഷനും ഈ തിരിച്ചറിവുണ്ടാകുമ്പോഴെ ഈ നാട് രക്ഷപ്പെടൂ എന്നതില്‍ അയാള്‍ക്ക് ഒരു സംശയവുമുണ്ടായിരുന്നില്ല .
വളര്‍ന്നുവരുന്ന പുത്തന്‍തലമുറകളെ തന്‍റെ രചനകളിലൂടെ അയാള്‍ ഓര്‍മ്മിപ്പിച്ചു ...പൌരുഷമെന്നത്
സ്ത്രീത്വത്തെ ആദരിക്കലാണ് ചവിട്ടിയരയ്ക്കലല്ല .കാമമെന്നത് കാമിനിയോടു മാത്രം
തോന്നേണ്ട വികാരമാണ് ...അല്ലാതെ കാണുന്നവരോടെല്ലാം കാമം തോന്നുന്നവന്‍ കാമുകനല്ല ,
കാപാലികനാണ് ! .ജന്മം കൊടുക്കാതെയും പിതൃ ഭാവവും ഉദരം പങ്കിടാതെയും സഹോദരസ്നേഹവും
നമ്മിലുണ്ടാവണം....കാരണം നാം ശിശിര നിദ്രയിലായിരുന്ന ആ കാലയളവില്‍ നമ്മെ ഊട്ടിയത് ആ പൊക്കിള്‍ക്കൊടിയിലൂടെയാണ്,നമ് മെ ചുമന്നത് ആ കനിവും ,നിറവുമാണ് അയാള്‍ക്ക് അതിനു
ലഭിച്ച പ്രതികരണങ്ങള്‍ വായിച്ച്
അവളുടെ കണ്ണുകളില്‍ ആനന്ദാശ്രുക്കള്‍ പൊടിഞ്ഞു
.ഈ ലോകം മുഴുവനായും ചീത്തയായിട്ടില്ലെന്നും നന്മയും കരുതലുമുള്ള പൌരുഷങ്ങള്‍ക്ക്
വംശനാശം സംഭവിച്ചിട്ടില്ലെന്നുമുള്ള തിരിച്ചറിവ്
തളര്‍ന്ന തന്‍റെ നട്ടെല്ലില്ലൂടെ അഞ്ജാതാവേഗങ്ങള്‍
പായിക്കുന്നതായി അവള്‍ക്കു തോന്നിച്ചു !
ജീവിതം സമ്മാനിക്കുന്ന
പോസിറ്റീവ് അപ്പ്രോച്ചിലൂടെ സ്വന്തം അസ്തിത്വം പ്രൂവ്
ചെയ്യപ്പെടുന്നത് മനസ്സിലാക്കി തന്‍റെ ഹൃദയം വിശാലമാക്കി വെയ്ക്കാന്‍ അവള്‍ ശ്രമിച്ചു .അവളെ ആ മാനസികാവസ്ഥയിലേക്ക് ഉയര്‍ത്തുന്നതോടൊപ്പം സ്വന്തം
ശരീരം പ്രദര്‍ശന വസ്തുവാക്കുവാനും
,ചീഞ്ഞഴുകിയ പാശ്ച്യാത്യസംസ്കാരത്തിന് പിറകെ പാഞ്ഞ് കുടുംബബന്ധങ്ങള്‍ ശിഥിലമാക്കാനുമുള്ള
സ്ത്രീയുടെ വ്യഗ്രതയും,വിവരമില്ലായ്മയും ,ചുട്ടുതള്ളേണ്ടവയാണെന്ന് അയാള്‍ തന്‍റെ തോക്കിന്‍കുഴലിനോട് മന്ത്രിച്ചു
.അയാള്‍ സദാ കര്‍മ്മനിരതനായിരുന്നു
..വികസിത രാഷ്ട്രമായി വളരാന്‍ വെമ്പുന്ന ഇന്ത്യയെ തളര്‍ത്താന്‍ എന്തൊക്കെ വേണമെന്നുള്ള സാമ്രാജിത്വ ശക്തികളുടെ കണ്ടുപിടുത്തമാണ് ഇവിടെ
ലഹരിയും ,ഭീകരതയുമായി വന്‍തോതില്‍ വിറ്റഴിയുന്നതെന്ന് വേദനയോടെ അയാള്‍ ഓര്‍ത്തു
.പ്രകൃതിയെയും സ്വന്തം പരിസ്ഥിതിയെയും വികലമാക്കുന്ന കണ്ടുപിടുത്തങ്ങള്‍ക്കായി ലബോറട്ടറികളില്‍ അശ്രാന്ത പരിശ്രമം നടത്തുന്ന ശാസ്ത്ര
മനസ്സുകളോട് അയാള്‍ക്കെന്നും പുച്ഛമായിരുന്നു !ലോക നന്മ കണക്കിടാതെ ,പരിവര്ത്തനപ്പെടുത്തിയെടുക്കു ന്ന പുത്തന്‍ജീനുകളിലൂടെ ഉരുത്തിരിയപ്പെടുന്ന പുതുവിളകളും
, മനുഷ്യനും... ഇയാന്‍വില്‍മുട്ടും,മോണ്സാന്ടോ യും.......അയാളില്‍ അമര്‍ഷം പതഞ്ഞു പൊങ്ങി .
അവള്‍ പുസ്തകങ്ങളെ സ്നേഹിച്ചു
തുടങ്ങിയത് അയാളുടെ സ്നേഹപൂര്‍ണ്ണമായ
പ്രേരണ കൊണ്ട് മാത്രമായിരുന്നു. “ആന്‍ഡ്‌ക്വയറ്റ്‌ഫ്ലോവ്സ് ദി ഡോണിനും ”, “നോത്രധാമിലെ
കൂനനുമൊപ്പം”, റേച്ചല്‍കഴ്സന്‍റെ “സൈലന്റ് സ്പ്രിങ്ങും ” എല്ലാവരും വായിക്കണമെന്ന്
അയാള്‍ ആഗ്രഹിച്ചു .ശാസ്ത്രത്തെ ശരിയായി ഉപയോഗിക്കുമ്പോഴാണ് മനുഷ്യന് ജീവിതത്തില്‍ സ്വസ്ഥതയും
ആരോഗ്യവുമുണ്ടാവുക എന്ന യാഥാര്‍ഥ്യം പുതു തലമുറയിലെക്കെത്തിക്കാനുള്ള അഭിവാന്ജയിലൂടെ
കടന്നുപോകവേ തന്‍റെ നാടിനെ വരിഞ്ഞു മുറുക്കി ശ്വാസംമുട്ടിക്കുന്നത് ഇവ
മാത്രമല്ലെന്നും അതിലും ഭയാനകമായ ഒരവസ്ഥാ
വിശേഷം ഇവിടെ സംജാതമായിട്ടുണ്ടെന്നും അയാളറിഞ്ഞു ....’’സ്വവര്‍ഗലൈംഗികത !
സ്ത്രീത്വവും
,പൌരുഷവും നഷ്ടപ്പെടും വിധം വസ്ത്രധാരണം ചെയ്യുന്ന പുതുതലമുറയ്ക്ക് ഇന്ന്
നേരിടേണ്ടി വരുന്ന ഐഡന്റിറ്റി ക്രൈസിസ് അവരെ കൊണ്ടെത്തിക്കുന്നത് എവിടെയാണ് ? ആണ്
ആണിനെയും ,പെണ്ണ് പെണ്ണിനെയും ജീവിതപങ്കാളികളാക്കുന്ന കാഴ്ചയും മറ്റു പല വൈകൃതങ്ങളും
കണ്ട് സോദോം ഗോമോറ പോലും ലജ്ജിക്കുന്നു !
ഒരിക്കല്‍ സ്വവര്‍ഗ ലൈഗികതയെ പ്രോല്‍സാഹിപ്പിക്കുകയും അവര്‍ക്കായി പെന്‍ഷനും നിയമ
പരിരക്ഷയും വരെ ഒരുക്കിയ അമേരിക്കയുടെ ഗതി
ഇന്നെന്താണ് ?എല്ലാ പ്രത്യാഘാതങ്ങളും അറിഞ്ഞിട്ടും ഇതിനെ ഒരു രോഗാവസ്ഥയായി കണ്ട്
ചികില്സിക്കുന്നതിനു പകരം നമ്മുടെ നാടും
അതിന് നിയമത്തിന്‍റെ ഒത്താശ ചെയ്യുന്നത്
വോട്ടുബാങ്കില്‍മാത്രം കണ്ണ് വെച്ചാണെന്ന് ആര്‍ക്കാണ് അറിയാത്തത് ....അയാള്‍ക്ക്
വല്ലാത്ത ധാര്‍മിക രോക്ഷം തോന്നി .
തളിര്‍ക്കുകയും, പൂക്കുകയും
,കായ്ക്കുകയും ചെയ്യാത്ത ഭോഗാസക്തികളുടെ തീരങ്ങള്‍വിട്ട് അവരുടെ നൗക പ്രശാന്തതയുടെ തീരത്തോടടുത്തു തുടങ്ങി. പീഡനങ്ങളും,ഭീകരതയും,സ്വവര്ഗപ് രേമവുമില്ലാത്ത,മോണ്‍സാന്ടോയുടെ
കുത്തക വിളകളെ പേറാത്ത,തെളിഞ്ഞ ബുദ്ധിയും,ഉയര്‍ന്ന ചിന്തകളുമുള്ള പുത്തന്‍തലമുറ
കാത്തു സൂക്ഷിക്കുന്ന ആ പുതു തീരത്തേയ്ക്ക് കടക്കും മുന്‍പ് അയാള്‍
താന്‍ മനസ്സില്‍ സ്വരുക്കൂട്ടിയ
ആയുധങ്ങളോരോന്നായ് താഴേയ്ക്ക് വലിച്ചെറിഞ്ഞു. ഓരോ ആയുധവും ജലഹൃദയത്തിലൂടെ
കടലിന്‍റെ അടിത്തട്ടിലേയ്ക്ക് ഊളിയിടവേ അയാള്‍ക്ക് ചുറ്റിലുമുള്ളവര്‍ ഉറക്കമുണര്‍ന്ന്
പ്രശാന്തയുടെ ആ പുതുതീരം നോക്കിക്കാണുകയായിരുന്നു ! അപ്പോള്‍ അയാളുടെ
കണ്ണുകളിലെ നിശ്ചയദാര്‍ഡിയത്തിന്‍റെയും, ശുഭാപ്തി വിശ്വാസത്തിന്റെയും അഗ്നിത്തിളക്കം
ആസ്വദിച്ച് അവള്‍ ഉറക്കെ വിളിച്ചു പറഞ്ഞു “ ഈ
കണ്ണുകളില്‍ ഞാന്‍ കാണുന്നത് അത് തന്നെയാണ്
ഓറോറോ ബോറിയാലിസ്...........”
അതുകേട്ട് അയാള്‍ പുഞ്ചിരിച്ചു ആദ്യമായി ! ആ പുഞ്ചിരിയില്‍ ഉത്തരധ്രുവത്തില്‍ അത്യപൂര്‍വമായി കാണുന്ന
ആ വര്‍ണ്ണ പ്രതിഭാസത്തിന്‍റെ മുഴുവന്‍ പ്രസരിപ്പും
സമ്മേളിച്ചിരുന്നു .
സൃഷ്ട്ടി കൊള്ളാം ..
ReplyDeleteഅക്ഷര തെറ്റുകള്‍ വായനയില്‍ കല്ല് കടിയാകുന്നു..
റീ എഡിറ്റ് ചെയ്തു വീണ്ടും പോസ്റ്റ് ചെയ്യൂ മിനി ..
ആശംസകള്‍
വേണുവേട്ടാ , അക്ഷരത്തെറ്റിന് ആദ്യംതന്നെ സോറി ! രാത്രിയിരുന്നു ടൈപ്പ് ചെയ്തതാണ് ...തെറ്റ് തിരുത്തി
Deleteറീ പോസ്റ്റ് ചെയ്തിട്ടുണ്ട്ട്ടോ .
aurora borealis, ഉത്തരധ്രുവങ്ങളില്‍ കാണുന്ന വര്‍ണ്ണശബളമായ ധ്രുവദീപ്തി , കഥയിലേക്ക് സന്നിവേശിപ്പിച്ചതു നന്നായി. പക്ഷെ ഞാന്‍ ഇനി അഭിപ്രായം പറയണമെങ്കില്‍ ഇത്രയധികം കാണുന്ന അക്ഷരതെറ്റുകള്‍ തിരുത്തിേയ മതിയാകൂ..
ReplyDeleteഎന്റെ മാഷേ ക്ഷമിക്കണം .....അക്ഷരത്തെറ്റ് തിരുത്തിയിട്ടുണ്ട് ,വായിച്ചു അഭിപ്രായം പറയണേ .....
Deleteമിനി
Deleteവളരെ ഗഹനമായ ഒരു തത്വചിന്തയാണ് പറഞ്ഞത് അല്ലെ. ഒരുപാട് വിഷയങ്ങള്‍ പറയാന്‍ ശ്രമിച്ചിട്ടുണ്ട്. ജീവിതത്തിലെ അപൂര്‍വ്വമായ തിളക്കമുള്ള വ്യക്തിത്വത്തിന്റെ മിഴികളെ ധൃവധീപ്തിയായി ഉപമിച്ചതും നന്നായിട്ടുണ്ട്. വിഷയത്തിന്റെ ഗഹനത എഴുത്തിലും വന്നതിനാല്‍ ചിലയിടങ്ങളില്‍ ഗ്രാഹ്യത ഒരു പ്രയാസമായി. രണ്ടോ മൂന്നോ വായന വേണ്ടി വരുന്നു. അതൊരു കുറവല്ല. എങ്കിലും പൊതുവേ ലളിതമായി ആണ് മിനി പറയാറ്.
ആശംസകള്‍
കഥയുടെ ഇതിവൃത്തത്തിനനുസരിച്ച് ലാളിത്യത്തില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാവില്ലേ നിസാര്‍ ...പിന്നെ ഒരുപാട് വിഷയങ്ങള്‍ നമ്മുടെ നാടിന്‍റെ ദുസ്ഥിതി അങ്ങനെയായിപോയി ...ഇതില്‍ നിന്നൊക്കെ ഒരു രക്ഷ ...ഒരു രക്ഷകന്‍........... സ്വസ്ഥത അതുണ്ടാവുമോ ? അക്ഷരത്തെറ്റ് ഒരു വില്ലനായിട്ടും വായിച്ചതിനും അഭിപ്രായപ്പെട്ടതിനും നന്ദി നിസാര്‍ .(ഇപ്പോള്‍ തെറ്റുകള്‍ പരിഹരിച്ചിട്ടുണ്ട് )
Deleteഓരോരോ ബോറിയാലിസ്
ReplyDeleteഅജിത്തേട്ടാ ,എന്താ അഭിപ്രായം പറയാനൊരു പിശുക്ക് ?എന്തെങ്കിലുമൊക്കെ പറഞ്ഞോളൂട്ടോ എന്തായാലും സന്തോഷാണ് !
Deleteമിനിയുടെ ഓരോ കഥകളിൽ നിന്നും ഓരോ പുതുവാക്കുകൾ എനിക്ക് പഠിക്കാനുണ്ടാവും..
ReplyDeleteനന്നായിട്ടുണ്ട്.
ഇനിയും പുതു വാക്കുകള്‍ തരാന്‍ എനിക്കാവട്ടെ എന്ന പ്രാര്‍ത്ഥനയോടെ...സുമേഷിന് മനസ്സ് നിറഞ്ഞ
Deleteസന്തോഷം അറിയിക്കുന്നു .
അക്ഷരത്തെറ്റ് മാറ്റി വെച്ചു നോക്കിയാലും ലക്ഷ്യംവേധിയാല്ലാത്ത ഒരു ശരം പോലെയാണ് ഈ കഥയെന്നെനിക്കു തോന്നി. ആധുനികതയുടെ കടന്നു കയറ്റത്തില്‍ തുടങ്ങി ശുഷ്കിക്കുന്ന സഹാജീവിബോധതിലൂടെ ചെന്ന് നിന്നത് ലൈംഗിക അരാജകത്വത്തില്‍. അലക്ഷ്യമായി തൊടുത്ത ഒരു അസ്ത്രം പോലെ.. പിന്നെ ഇതില്‍ മാദ്ധ്യമങ്ങളുടെയും വികലമായ പങ്കും പറയാതെ വിട്ടു. സാമൂഹിക മൂല്യശോഷണത്തിന്‍റെ മറ്റൊരു കാരണക്കാരന്‍. അതുപോലെ 'ജന്മം കൊടുക്കാതെയും പിതൃഭാവവും എന്ന് തുടങ്ങുന്ന വരി, 'ജന്മം കൊടുക്കാതെ പിതൃഭാവവും' എന്നെഴുതുന്നതല്ലേ ഭംഗി ...?
ReplyDeleteപ്രിയ അംജത് , സ്നേഹം നിറഞ്ഞ കൂട്ടുകാരാ ...തികഞ്ഞ ലക്ഷ്യ ബോധത്തോടു കൂടിയാണ് ഞാന്‍ ഈ അമ്പ് എയ്തിരിക്കുന്നത് അത് ലക്ഷ്യസ്ഥാനത്ത് കൊള്ളുകയും ചെയ്തു ,എന്നതില്‍ ഞാന്‍ സംതൃപ്തയാണ് .അശാന്തിയുടെ തീരത്ത് നിന്നും പുറപ്പെട്ട് പ്രശാന്തതയുടെ തീരത്ത് തന്നെ ആ നൌക ചെന്നെത്തിയിട്ടുണ്ട്.എല്ലാവരും പ്രതീക്ഷിക്കുന്നുണ്ട് ആത്മാര്‍ഥതയും സ്നേഹവും ലക്ഷ്യബോധവുമുള്ള ഒരാളെ ........നമ്മെ എല്ലാ അശാന്തതകളില്‍ നിന്നും പ്രത്യാശയുടെ തീരത്തേയ്ക്ക് നയിക്കാന്‍ കഴിവുള്ള ഒരാളെ !നിര്‍ദ്ദേശം ഇഷ്ട്ടമായി ,അതാണ് കുറച്ചു കൂടി ഭംഗി അല്ലെ !
Deleteഓരോരോ ബോറിയാലിസ്,
ReplyDeleteഎനിക്കിഷ്ടമായി ഈ കഥ, ചിലതെല്ലാം ചോദ്യം ചെയ്യാന്‍ ശ്രമിക്കുന്നുണ്ട് ഈ കഥ,
നമ്മള്‍ എഴുതുന്ന സ്പിരിറ്റില്‍ അത് ചിലരിലെക്കെങ്കിലും എത്തിപ്പെടുന്നു എന്നതില്‍ ഒരുപാട് സന്തോഷം ,നമ്മുടെ ചിന്തകള്‍ ഒരേതൂവല്‍ പക്ഷികള്‍ ആവുന്നത് കൊണ്ടാവും അല്ലെ ?
Deleteതിളച്ചുമറിയുന്ന ധാർമ്മികരോഷത്തിന്റെ ഉപോത്പ്പന്നമാണൊ ഈ കഥ എന്നൊരു... തീർച്ചയായും അതെ. എല്ലാ തലങ്ങളിലും പടർന്നുപന്തലിച്ച ചൂഷണ അജണ്ടകളെക്കുറിച്ചുള്ള ആധികളെ ധ്രുവദീപ്തിയുടെ ആശാകിരണങ്ങൾ കൊണ്ട് ആശ്വസിപ്പിക്കുകയല്ലാതെന്ത് ചെയ്യാൻ!
ReplyDeleteചീരാമുളകിനു നന്ദി ഇതിലെ വന്നതിനും അഭിപ്രായപെട്ടതിനും .
Deleteജന്തു ശാസ്ത്രവും തത്വ ശാസ്ത്രവും പഠിച്ചതിന്റെ സ്വാധീനം അങ്ങിങ്ങായി എഴുത്തില്‍ പ്രതിഫലിച്ചിട്ടുണ്ട് ..അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുക. പിതാവോ ഭ്രാതാവോ എന്നെഴുതി കണ്ടു...ഭര്‍ത്താവ് എന്നാണോ ഉദ്ദേശിച്ചത് ?
ReplyDeleteഎഴുത്തില്‍ നല്ല ചിന്തകള്‍ ഉണ്ട്. പക്ഷെ,, നല്ലൊരു ഫ്രൈമില്‍ പറയാനുള്ളത് അടുക്കും ചിട്ടയോടും കൂടി പറഞ്ഞിട്ടില്ല , . നന്നാക്കി എഴുതാന്‍ ശ്രമിച്ചിട്ടില്ല എന്ന് വേണം പറയാന്‍...,..നല്ല മടി തന്നെ കാരണം... ഹി ഹി... കഴിവതും എഴുത്തിനു ഒരു ബുദ്ധി ജീവി ലുക്ക് കൊടുക്കാതിരിക്കുന്നതാകും നല്ലത്. ചില ഭാഗങ്ങള്‍ വായിച്ചപ്പോള്‍ അങ്ങിനെയും തോന്നി.
ഇനിയും നന്നായി എഴുതാന്‍ കഴിയുന്ന ആളാണ്... എന്നത് കൊണ്ടാണ് തുറന്ന അഭിപ്രായം പറഞ്ഞത്. എന്റെ അഭിപ്രായത്തെ പോസിറ്റീവ് ആയി മാത്രം എടുക്കുക..
പ്രവീണ്‍ ,അക്ഷരത്തെറ്റ് പരിഹരിച്ചിട്ടുണ്ട് .ഭ്രാതാവ് (സഹോദരന്‍ ) എന്ന് തന്നെയാണ് ഉദേശിച്ചത് .
Deleteവിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സന്തോഷത്തോടെ പോസിറ്റീവ് ആയി മാത്രം എടുക്കുന്നു .
ബുദ്ധിജീവി ലുക്ക് വരുത്താന്‍ ഞാന്‍ ശ്രമിച്ചിട്ടേയില്ല ...പ്രവീണിന് അങ്ങനെ തോന്നിയെങ്കില്‍ അത് തികച്ചും
യാദൃചികം മാത്രം !(ഹ ..............ഹാ ....ഹ )പിന്നെ ഞാന്‍ സാമാന്യം നല്ലൊരു മടിച്ചിയായിരുന്നു,പക്ഷെ എന്‍റെ മടി എന്നെത്തേടി വന്ന പല നല്ല അവസരങ്ങളും നഷ്ട്മാക്കുന്നത് മനസ്സിലാക്കിയപ്പോള്‍ ആര്‍ക്കും ആരെയും കാത്തു നില്‍ക്കാന്‍ സമയമില്ലാത്ത എഴുത്തിന്‍റെ ലോകത്ത്
ഉത്സാഹത്തോടെ നില്‍ക്കാന്‍ ശ്രമിക്കുന്നു .ഇനിയും പ്രവീണില്‍ നിന്നും ആത്മാര്‍ഥമായ അഭിപ്രായങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്............
നന്നായി രചന. ഭഷയും കൊള്ളാം. അഭിനന്ദനങ്ങള്‍. നല്ല രചനകള്‍ ഇനിയും പിറവിയെടുക്കട്ടെ...
ReplyDeleteഅഭിനന്ദനങ്ങള്‍ക്ക് നന്ദി .ഇതിലെ ഇനിയും വരുമല്ലോ !
Deleteഅഭിനന്ദനങ്ങള്‍ക്ക് ഹൃദയംഗമമായ നന്ദിയുണ്ടുട്ടോ ..
ReplyDeleteനല്ല വിവരണം തന്നെ ..............
ReplyDeleteഇത് നന്നായി പറഞ്ഞതുകോണ്ടാണോ എന്ന് എനിക്ക് തോന്നുന്നു താങ്കൾക്ക് ഇതിലും നന്നായി എഴുതാൻ കഴിയും,
ആശംസകൾ
നന്ദി ഷാജു .നിങ്ങള്‍ കൂട്ടുകാരുടെ അഭിനന്ദനങ്ങളും പ്രോത്സാഹനങ്ങളും എന്നെ ഒരുപാട് സ്വാധീനിക്കുന്നുണ്ട് .
Deleteആകസ്മികമായി ആണ് ഈ വഴി വന്നത് -
ReplyDeleteതൂലികക്കും മൂര്‍ച്ചയുണ്ട് എന്ന് വ്യക്തം
ഒരേ സമയം ഒരുപാട് വിഷയങ്ങളിലേക്ക്
പോയോ എന്നൊരു സംശയം -
സമയം പോലെ നിങ്ങളുടെ പഴയ കൃതികള്‍
ചികഞ്ഞു നോക്കാന്‍ പ്രേരണ ഉളവാക്കി
ആദ്യമായി ഇത് വഴി വന്നതിനും പഴയ കൃതികള്‍ വരെ ചികഞ്ഞു നോക്കാന്‍ സന്മനസ്സ് കാണിച്ചതിനും നന്ദി .
Deleteനമ്മള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ഇന്ന് ഇതൊക്കെയാവുമ്പോള്‍ ഏതെങ്കിലും ഒന്നിനെ മാറ്റിനിര്‍ത്തുന്നതെങ്ങിനെയാണ് അല്ലെ സര്‍ !
അറിയാതെ വഴി തെറ്റി വന്നതാണ്....
ReplyDeleteനന്നായിട്ടുണ്ട്...
എഴുതുക...തെറ്റുകള് തിരുത്തുമല്ലോ
വഴിതെറ്റി വന്ന കൂട്ടുകാരാ ,ഇനിയും ഇതിലെ വരിക വഴി തെറ്റാതെ .......തെറ്റ് തിരുത്തിയിട്ടുണ്ട് .നന്ദി !
Deletea positive feeling. good
ReplyDeleteThank u jessy .
Deleteമിനി ആരാണ് ഇ ബ്ലോഗ് ഡിസൈന്‍ ചെയ്യുന്നത്?
ReplyDeleteമൌസ് പൊയന്റ്ര്‍ മനോഹരമായിരിക്കുന്നു
എന്റെ ഒരു സുഹൃത്താണ് .
Deleteഒരു ലേഖനത്തിന്റെ ഭാഷ, അത് കൊണ്ടാകണം കഥയായി തോന്നാതിരുന്നത്. നല്ല തീക്ഷണമായി പറഞ്ഞിരിക്കുന്നു.
ReplyDeleteഅങ്ങനെ തോന്നിയോ ജെഫൂ ?
Deleteപടച്ചോനെ ബെറിലിയൊസിസ് എന്നായിരുന്നു ആദ്യം വായിച്ചത് ഹ ഹ ഹ:)
ReplyDelete