Thursday, January 30, 2014

മിനിക്കഥ                           


  

                   അമ്മുവിന്‍റെ ആട്


"  ന്‍റെ കാലു നോവണു കിങ്ങിണിക്കുട്ട്യെ ,നിക്ക് പറ്റണില്ല്യാ നിന്‍റെ 

ഒപ്പം ഈ പടിക്കെട്ടൊക്കെ ഓടിക്കേറാന്‍ ഒന്ന് നിക്കടീ..., ന്‍റെ 

ചക്കരക്കുട്ട്യല്ലെ ! "

കഴുത്തിലെ ഓട്ടുമണി കിലുക്കി പടിക്കെട്ടുകള്‍ ചാടിക്കയറുന്ന തന്‍റെ 

പുന്നാര ആട്ടിന്‍കുട്ടിയെ നീട്ടി വിളിച്ചു കൊണ്ട്  അമ്മു കിതപ്പോടെ 

പടിക്കെട്ടില്‍ തളര്‍ന്നിരുന്നു ! വെയിലേറ്റ് അവളുടെ കവിള്‍ത്തടങ്ങളും 

മൂക്കിന്‍ തുമ്പും ചുവന്നു തുടുത്തിരുന്നു .അമ്മു ഇരുന്നതോടെ 

കിങ്ങിണിക്കുട്ടി പടിക്കെട്ടുകള്‍ ഓടിയിറങ്ങി അമ്മുവിനരുകില്‍ വന്നു 

നിന്ന് അലിവോടെ കരഞ്ഞു .

"മേ..................മേ...."

"ഉം കരയണ്ടാട്ടോ "

അമ്മു കിങ്ങിണിയെ വാരിയെടുത്ത് മടിയിലിരുത്തി, പിന്നെ അതിന്‍റെ 

ചെവിയില്‍ മന്ത്രിച്ചു ,

"നീം നാലഞ്ചു പടികൂടിക്കേറ്യാ അമ്പലായീ ! വിളിച്ചാ വിളി കേള്‍ക്കണ 

ദേവിയാ, നല്ലോണം പ്രാര്‍ഥിക്കണം നിന്‍റെ അമ്മേ തിരിച്ചു കിട്ടാന്‍.."

തന്‍റെ മുഷിഞ്ഞ റിബണും കടിച്ചിരിക്കുന്ന കിങ്ങിണിയ്ക്ക് കാര്യത്തിന്‍റെ 

ഗൌരവം അത്ര പിടികിട്ടീട്ടില്ലെന്ന് അമ്മൂന് തോന്നി .

" അതെയ്, കിങ്ങിണീ നിനക്ക് കാര്യം മനസിലായോ  ? നിന്‍റെ അമ്മ 

പോയാ കൊറേ കഴീമ്പേ പുത്യോന്നിനെ കൊണ്ടരും , അയിനെ കാണുമ്പേ 

നിന്‍റച്ചന്‍ മുട്ടന്‍ കുട്ടപ്പന്‍ അയിനെ കല്യാണം കയിക്കും പിന്നെ ന്‍റെ 

ഗതിയന്നെ നിനക്കും ! ല്ലാര്‍ക്കും സൊന്തം അമ്മയന്നെ വേണം ,പത്തമ്മ- 

-ണ്ടായാലും പോരാ പെറ്റമ്മയെന്നെ വേണംന്ന് കൂനി മുത്തശ്ശി പറേണത് 

നീയും കേട്ടിട്ടില്ല്യെ , ന്നാലും ന്‍റച്ചന്‍  ങ്ങനൊരു ചതി ചെയ്യൂന്നു 

ഞാന്‍വിചാരിച്ചില്ല്യ !"

അമ്മൂന് സങ്കടം വന്നു.  അമ്മുവിന് അമ്മയില്ല .അമ്മുവിനെ പ്രസവിച്ച 

ഉടനെ അമ്മ മരിച്ചു .അച്ഛന്‍ വേറെ കെട്ടി അതില്‍ രണ്ടനിയത്തിമാര്‍ 

കൂടി അമ്മുവിനുണ്ട്. നാട്ടുനടപ്പു പോലെ ഇളയമ്മയ്ക്കും മക്കള്‍ക്കും 

അമ്മു ഒരു അധികപ്പറ്റാണ് ഇപ്പോള്‍ അച്ഛനും അവളെ കണ്ണെടുത്താല്‍ 

കണ്ടൂടാ.നാളെ അമ്മുവിന്‍റെ അനിയത്തിയുടെ പിറന്നാളാണ് ,അവള്‍ക്കു 

സ്വര്‍ണ്ണകമ്മല്‍ വാങ്ങാനാണ്  ഇന്ന് രാവിലെ കിങ്ങിണിയുടെ  അമ്മ 

"ദേവൂട്ടിയെ" പിടിച്ച് അച്ഛന്‍ ഇറച്ചി വെട്ടുകാരന്‍ മമ്മദിക്കയ്ക്ക് 

വിററത്. പാവം കിങ്ങിണിയ്ക്ക്  രണ്ടു മാസം  പ്രായമേ ആയിട്ടുള്ളൂ. 

മാമംകുടി കൂടി മാറിയിട്ടില്ല   .

"ദേവൂട്ടിയെ കൊടുക്കല്ലേ അച്ഛാ, കൊടുക്കല്ലേ അച്ഛാന്നും" 

പറഞ്ഞ് ദേവൂട്ടിയെ കെട്ടിപ്പിടിച്ച് അമ്മു ഒരുപാട് കരഞ്ഞു ..ഒടുവില്‍ 

ഇളയമ്മയുടെ ചൂരല്‍ തലങ്ങും വിലങ്ങും വീണപ്പോഴാണ് അമ്മു 

പിന്മാറിയത് .അവള്‍ പഴകിക്കീറിയ പെറ്റിക്കോട്ട് നീക്കി തുടയിലെ 

പാടുകള്‍ എണ്ണി " ഒന്ന്..രണ്ട്..." എണ്ണമില്ലാത്ത പാടുകള്‍ ദേഹമാസകലം 

അവളെ വേദനിപ്പിച്ചു കൊണ്ടിരുന്നു .കിതപ്പടങ്ങിയപ്പോള്‍ രണ്ടാളും 

ദേവിയോട് തൊഴുത് പടിയിറങ്ങി ഇടവഴിയിലൂടെ വീട്ടിലേക്ക് നടക്കവേ 

" അമ്മൂട്ട്യെ " ന്നുള്ള വിളി കേട്ട് അവള്‍ തിരിഞ്ഞു നിന്നു. മമ്മദ്‌ക്കാ 

കൂടെ ദേവൂട്ടിയും ! കിങ്ങിണിയെ കണ്ടപാടെ ദേവൂട്ടി 

അതിനടുത്തെയ്ക്ക് ഓടിയെത്തി

 "  ങ്ങള് ന്‍റെ ദേവൂട്ട്യെ കൊല്ല്വോ മമ്മദ്‌ക്കാ ? "

അമ്മു പൊട്ടിക്കരഞ്ഞു .

"യ്യ് ബെസമിക്കണ്ടാ അമ്മൂട്ട്യെ , ന്‍റെ  ആടിനെ മ്മള് കൊല്ലൂല്ല ! ഞമ്മട 

വീട്ടീ വളത്തും..അനക്കും കിങ്ങിണിയ്ക്കും എപ്പളും വന്നു കാണാം 

ഇയിനെ ."

അയാള്‍ വാല്‍സല്യത്തോടെ അവളുടെ ശിരസ്സില്‍ തലോടവേ സന്തോഷം 

കൊണ്ട് അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി..അത്കണ്ട് കിങ്ങിണിയ്ക്ക് 

പാല്‍ചുരത്തുകയായിരുന്ന ദേവൂട്ടി അവളെ നോക്കി സ്നേഹത്തോടെ 

കണ്ണിറുക്കി.37 comments:

 1. നല്ല കഥ.
  'മ' ഗ്രൂപ്പിലെ ബാല കഥ മത്സരത്തില്‍ വായിച്ചത് ഓര്‍ക്കുന്നു.

  ReplyDelete
  Replies
  1. മിനി.പി.സിFebruary 3, 2014 at 4:48 PM

   നന്ദി ജോസ്‌ലെറ്റ്‌ !

   Delete
 2. അമ്മൂനുണ്ടൊരു കുഞ്ഞാട്!!!!!!!!!!

  ReplyDelete
  Replies
  1. മിനി പിസിFebruary 3, 2014 at 4:49 PM

   നന്ദി അജിത്തേട്ടാ .

   Delete
 3. കാരുണ്യത്തിന്‍റെ പ്രഭ ചുരത്തുന്ന ബാല കഥ
  ആശംസകള്‍

  ReplyDelete
  Replies
  1. മിനി.പി.സിFebruary 3, 2014 at 4:50 PM

   നന്ദി സര്‍ .

   Delete
 4. നല്ലൊരു കുട്ടിക്കഥ.ലളിത സുന്ദരം.

  ReplyDelete
  Replies
  1. മിനി പി സിFebruary 3, 2014 at 5:05 PM

   നന്ദി സര്‍ .

   Delete
 5. 'ന്റെ ദേവൂട്ടിയേ കൊല്ല്വോ മ്മ്ദ്ക്കാ...' അമ്മുവിന്റെ ദൈന്യ മുഖം മനസ്സിൽ തെളിയുന്നു.
  നല്ല കഥയെഴുതിയ താങ്കൾക്ക് അഭിനന്ദനങ്ങൾ..

  ReplyDelete
  Replies
  1. മിനി.പി.സിFebruary 3, 2014 at 4:51 PM

   നന്ദി ബൈജു .

   Delete
 6. നന്നായി അവതരിപ്പിച്ചു. സമകാലീന സംഭവങ്ങളുടെ ഗൗരവം വ്യക്തമാക്കി. എന്നാൽ സന്തോഷകരമായി അവസാനിപ്പിച്ചത് ആശ്വാസകരവുമായി. നന്ദി...

  ReplyDelete
  Replies
  1. മിനി പി സിFebruary 3, 2014 at 4:52 PM

   നന്ദി ഹരി .

   Delete
 7. നല്ല രസോണ്ടുട്ടോ........... ആശംസകള്‍ :)

  ReplyDelete
  Replies
  1. മിനി പിസിFebruary 3, 2014 at 4:53 PM

   നന്ദി എല്‍ദോ .

   Delete
 8. കുട്ടികൾക്കുള്ള നല്ല കഥ - ഏറെ ഇഷ്ടമായി
  ബാലമനസ്സുകളിലേക്ക് വേഗം പതിയുന്ന നല്ല ഭാഷയിൽ ഒതുക്കത്തോടെ എഴുതി.....

  ReplyDelete
  Replies
  1. മിനി.പി സിFebruary 3, 2014 at 4:54 PM

   നന്ദി സര്‍ .

   Delete
 9. നല്ലൊരു കുട്ടികഥ..ഇഷ്ടമായി..

  ReplyDelete
  Replies
  1. മിനി.പി സിFebruary 3, 2014 at 4:54 PM

   നന്ദി സാജന്‍ .

   Delete
 10. നിഷ്കളങ്ക ബാല്യത്തിന്‍റെ കാരുണ്യ സ്പര്‍ശം.... നല്ലൊരു കഥ..., ആശംസകള്‍....

  ReplyDelete
  Replies
  1. മിനി പിസിFebruary 3, 2014 at 4:55 PM

   ഓര്‍മ്മകള്‍ .നന്ദി .

   Delete
 11. Replies
  1. മിനി പി സിFebruary 3, 2014 at 4:56 PM

   നന്ദി സര്‍ .

   Delete
 12. കുട്ടികഥയുടെ ആവിഷ്കാരം നന്നായി .... ആശംസകള്‍ ....

  ReplyDelete
  Replies
  1. മിനി.പി സിFebruary 3, 2014 at 4:58 PM

   നന്ദി വിജിന്‍ .

   Delete
 13. അമ്മുവിൻറെ ആട് , മമ്മദിന്റെയും.... :)
  നല്ല കഥ ....!

  ReplyDelete
  Replies
  1. മിനി.പി സിFebruary 3, 2014 at 5:00 PM

   വളരെ നന്ദി .

   Delete
 14. Replies
  1. മിനി പിസിFebruary 3, 2014 at 5:01 PM

   നന്ദി സര്‍ .

   Delete
 15. കുട്ടിക്കഥ നന്നായിട്ടോ മിനികുട്ട്യേ.... :)

  ReplyDelete
  Replies
  1. മിനി പി സിFebruary 3, 2014 at 5:03 PM

   നന്ദി .മുബിക്കുട്ട്യെ ...................

   Delete
 16. This comment has been removed by the author.

  ReplyDelete
 17. നിഷ്ങ്കളകത നിറഞ്ഞ ബാല്യത്തെ
  കുറിച്ച് മിനികുട്ടീടെ ഒരു കുട്ടിക്കഥ

  ReplyDelete
  Replies
  1. മിനി.പി സിFebruary 3, 2014 at 5:04 PM

   നന്ദി മുരളിയേട്ടാ .........

   Delete
 18. നന്നായി...
  follow me...
  www.vithakkaran.blogspot.com

  ReplyDelete
 19. അമ്മൂട്ടിയുടെ കുഞ്ഞാട് ...

  ReplyDelete
 20. മിനി പിസിFebruary 20, 2014 at 1:42 PM

  ബിബിന്‍ ,
  അസ്രൂ .............
  വളരെ സന്തോഷം !

  ReplyDelete
 21. നല്ല കഥ നന്മ യുള്ള കഥ

  ReplyDelete