Sunday, May 20, 2012

മാരകവികിരണങ്ങള്‍


ചെറുകഥ                                                                                 മിനി.പി.സി.      
      
മാരകവികിരണങ്ങള്‍
 മുറിയിലെ പകല്‍വെളിച്ചം നേര്‍ത്തുനേര്‍ത്തില്ലാതാവുമ്പോള്‍ഭിത്തികളില്‍അയാള്‍കോറിയിട്ട അയഥാര്‍ത്ഥചിത്രങ്ങളിലെ അജ്ഞാത വര്‍ണ്ണക്കൂട്ടുകള്‍നുറുങ്ങുവെട്ടങ്ങള്‍പ്രസരിപ്പിച്ചുതുടങ്ങും...... അപ്പോള്‍അവയില്‍നിന്നും ക്രിസ്ത്വബ്ദതിനു മുന്‍പുള്ള ഏതോ യുദ്ധമവശേഷിപിച്ച വാളുകളുടെ ഹുങ്കാരവും ചെങ്കോലുകളുടെ കിലുക്കവും കേള്‍ക്കാം! ചിലപ്പോള്‍പെട്ടന്നതു പരിണമിച്ച് അണ്ണാഹസാരയുടെ അഴിമതിവിരുദ്ധ പ്രകടനങ്ങളിലൂടെ ...........,മാറുന്ന വിപ്ലവമുഖങ്ങളുടെ,നെഞ്ചില്‍ആഴ്ന്നിറങ്ങുന്ന,കടാരയുടെ ക്രൌര്യമായ് മാറുമ്പോള്‍തന്‍റെ ചെവി കൂര്‍പ്പിച്ചു വെച്ചുകൊണ്ട് അയാള്‍,വര തുടങ്ങും.                     
        ഗ്ലോബലൈസേഷന്‍വന്നതിനുശേഷം തന്‍റെ  മുറിയില്‍നിന്നും ,അയാള്‍പുറത്തിറങ്ങിയിട്ടില്ല,! രൂപയുടെ മൂല്യത്തകര്‍ച്ചയില്‍കിട്ടാക്കനിയായി തീര്‍ന്ന പലതിന്‍റെയും സാമ്പിള്‍ചിത്രങ്ങള്‍നാളേയ്ക്കായി അയാള്‍വരച്ചുസൂക്ഷിച്ചു.കാളവണ്ടി യുഗത്തിലേക്കൊരു തിരിച്ചുപോക്ക്  വിഭാവനം ചെയ്ത ഗാന്ധിയന്‍ചിന്താസരണിയുടെ നിഷ്ക്കളങ്കതയും സത്യസന്ധതയും എന്നും അയാള്‍നെഞ്ചോടു ചേര്‍ത്തുപിടിച്ചിരുന്നു.....;;പ്രകൃതിയെ പ്രകോപിപ്പിക്കാതെ പ്രണയിച്ച്‌;മുറ്റത്തെ ഒരു തുണ്ട് ഭൂമിയില്‍പോലും വിത്തെറിയുന്ന കര്‍ഷകന്‍.........ഗ്ലോബല്‍വാമിങ്ങില്‍വെന്തെരിഞ്ഞു പോകാതെ ശീതളിമ പ്രദാനം ചെയ്യുന്ന പഴയ ആ ഓലകുടിലുകള്‍........മുനിഞ്ഞുകത്തുന്ന റാന്തല്‍വിളക്കുകള്‍....വിഷുക്കണിയില്‍മാത്രമൊതുങ്ങുന്ന പൊന്ന് ......മാനം പോകാത്ത പെണ്ണ്..........ഭരിക്കാന്‍കൊടിയുടെനിറം  നോക്കാത്ത ;ചുറ്റും ഏറാന്‍മൂളികളും ;കെടുകാര്യസ്ഥന്‍മാരുമില്ലാത്ത;കള്ളവും ചതിവും എള്ളോളം തൊട്ടുതീണ്ടാത്ത ഒരു ആമ്പിറന്നവന്‍!തന്‍റെ  വര ഇത്രത്തോളമായപ്പോള്‍ആ   ആണ്‍പിറന്നവനു വേണ്ടിയുള്ള ഈ നാടിന്‍റെ ദാഹത്താല്‍അയാള്‍വിവശനായികഴിഞ്ഞിരുന്നു ..അത്തരമൊരു ആണ്‍പിറന്നവനെ ഈ ലോകത്തിലേക്ക്‌കൊണ്ടുവരേണ്ടതിന്‍റെ ധാര്‍മിക ഉത്തരവാദിത്വം തനിക്കാണെന്ന തിരിച്ചറിവ് നെഞ്ചില്‍കനലെരിയിക്കവേ തന്‍റെ ബ്രഷ് പ്രത്യാശയുടെ ചായത്തില്‍ മുക്കി ഈ  ലോകത്തിലേക്ക്‌അവനായി ഒരു വീഥി ഒരുക്കാന്‍അയാളാഞ്ഞു...........പൊടുന്നനെ ഭിത്തിക്കപ്പുറം നിന്ന് അയാള്‍ക്കെതിരെ അട്ടഹാസങ്ങളുയര്‍ന്നു!"ഈ നാടിനെ ഗുണം പിടിപ്പിക്കാന്‍കരുത്തുള്ള ഒരുത്തനേയും ഈ ഭൂമുഖത്ത് ഞങ്ങള്‍വെച്ചുപൊറുപ്പിക്കുകയില്ലെന്നു" ആക്രോശിച്ചു കൊണ്ട് ആ മുപ്പത്തിമുക്കോടി രാഷ്ട്രീയാസുരന്മാര്‍പ്രവഹിപ്പിച്ച
മാരകവികിരണങ്ങള്‍ഏററ് ആ പാവം മരിച്ചു വീണു.    

8 comments:

 1. Very much valuable this story because, we should understand about my part of the corruption in the society and turn ourself to save society as well as our country.


  With Best Wishes,

  JOY & FAMILY

  ReplyDelete
 2. പേജ് സൂപ്പര്‍ ആയിട്ടുണ്ട്..........
  congratz

  ReplyDelete
 3. ആദ്യമേ പറയട്ടെ.. മുന്‍പ് പറഞ്ഞ ഫോണ്ട് പ്രശ്നങ്ങള്‍ ഒക്കെ പരിഹരിച്ചതില്‍ സന്തോഷം.. ആസുര കാലത്തെ കുറിച്ചുള്ള ആശങ്കകള്‍ കുറഞ്ഞ വരികളില്‍ തീവ്രമായി അവതരിപ്പിച്ചു. മാരകവികരണങ്ങള്‍ ഏറ്റു മരിച്ചു വീണു എന്ന പ്രയോഗവും നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍

  ReplyDelete
  Replies
  1. മിനി.പി.സിSeptember 20, 2012 at 11:36 AM

   നന്ദി നിസാരാ ,താങ്കളുടെ വിലയേറിയ നിര്‍ദേശങ്ങള്‍ ഇതിനു പുറകിലുണ്ട്.

   Delete
 4. കൊള്ളാം ..! നന്നായിരിക്കുന്നു.

  നാടിനെ ഗുണം പിടിപ്പിക്കാന്‍ കരുത്തുള്ള ഒരുത്തനെയും ഭൂമുഖത്ത് വെച്ച് പോറ്പ്പിക്കാത്തവര്‍. ... ഈ പ്രയോഗം ഈയടുത്ത കാലത്തെ ചില വാര്തകളുമായി കൂട്ടി വായിക്കാന്‍ പ്രേരിപ്പിച്ചു.

  ആശംസകള്

  ReplyDelete
  Replies
  1. മിനി.പി സിSeptember 20, 2012 at 11:38 AM

   ഈ നാട് നന്നാക്കാന്‍ ഇനിയും പ്രവാചകന്‍മാര്‍ അവതരിക്കുമെന്ന് പ്രത്യാശിക്കാം !

   Delete