Wednesday, June 11, 2014

ബ്രസീല്‍ കുട്ടപ്പന്‍

മിനിക്കഥ             
                                   മിനി.പി.സി  
          


ലോക്സഭാ തിരഞ്ഞെടുപ്പിന്ശേഷം  "ചൂലോഫോബിയ" ബാധിച്ച്

“ ഒരു താമരപ്പൂ കിട്ടിയിരുന്നെങ്കില്‍............ ”

എന്നും പറഞ്ഞ് എവിടേയ്ക്കോ അപ്രത്യക്ഷനായ സ്വീപ്പെര്‍ 

കുട്ടപ്പന്‍ചേട്ടന്‍ ഇന്ന് കോളനിയില്‍ തിരിച്ചെത്തിയത് തലനിറ-

  യെ ബ്രസീലിന്‍റെ കൊടി നിറമുള്ള ചുട്ടിയും, പുള്ളിയും  

കുത്തി " സാംബാ"നൃത്തച്ചുവടുകളുമായിട്ടായിരുന്നു.വളരെ

നാളുകള്‍ക്കുശേഷം അദേഹത്തെ കണ്ട സന്തോഷത്തില്‍ ഞാന്‍ 

എല്ലാവരോടും ഉറക്കെ വിളിച്ചു പറഞ്ഞു ,

“ഹായ് ദേ...നമ്മുടെ സ്വീപ്പെര്‍ കുട്ടപ്പന്‍ചേട്ടന്‍ തിരിച്ചെത്തി .”

അതുകേട്ട് പെട്ടെന്നദ്ദേഹം പ്രതികരിച്ചു ,

“ സ്വീപ്പര്‍ കുട്ടപ്പനോ ? അല്ലല്ല .  ഇപ്പൊ ഞാന്‍   

ബ്രസീല്‍കുട്ടപ്പനാ .ബ്രസീല്‍ കുട്ടപ്പന്‍ !”

30 comments:

  1. ഇനി കുറച്ചുനാള്‍ ഫുട്ബോള്‍ ജ്വരം.....
    അതുകഴിഞ്ഞാല്‍ അടുത്ത ഐറ്റം വരവായ്.........
    ആശംസകള്‍

    ReplyDelete
    Replies
    1. അതെ ........അങ്ങനെ മാറി മാറി .... നന്ദി സര്‍ .

      Delete
  2. ങാഹാ...കുട്ടപ്പനോട് എതിര്‍ത്ത് നില്‍ക്കാന്‍ അര്‍ജന്റീന അന്തപ്പനെ ഇറക്കണോ?

    ReplyDelete
    Replies
    1. വേണ്ടി വരും അജിത്തേട്ടാ ........

      Delete
  3. അതാണ്‌ നമ്മുടെ ബ്രസീൽക്കുട്ടപ്പൻ

    ReplyDelete
  4. കുട്ടപ്പനോട് കളിവേണ്ട .......

    ReplyDelete
    Replies
    1. അതെ കളിച്ചാല്‍ അത് തീക്കളിയാവും .

      Delete
  5. ഇനി കുറച്ചുനാള്‍ ഫുട്ബോള്‍ ജ്വരം.....

    ReplyDelete
    Replies
    1. അതെ സര്‍ ....എല്ലാരും സമകാലീന സംഭവങ്ങള്‍ക്ക് പിറകെ ഓടും .

      Delete
  6. "ഇന്നത്തെ ഹരം' അത് ജ്വരം !

    ReplyDelete
    Replies
    1. അതെ ഹരം പെട്ടെന്ന് മാറും പക്ഷെ ജ്വരം !

      Delete
  7. പൊങ്ങുന്ന വെള്ളത്തിനു മീതെ.............നല്ല എഴുത്ത് ..!

    ReplyDelete
  8. brazookka kuttappan ....hahaha..............oduvil spain kuttappanaayi varendi varum

    ReplyDelete
    Replies
    1. അയ്യേ .............സ്പെയിന്‍ പോട്ടിപോയില്ലേ ...............നാണക്കേട് .

      Delete
  9. ഇനി ഇപ്പൊ ഫുട്ബോൾ മയം. സമയത്തിന് ഒത്ത തിരിച്ചു വരവ് കുട്ടപ്പൻ ചേട്ടാ

    ReplyDelete
  10. "ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ ചേരയുടെ നടുമുറി തിന്നണമെന്നാനല്ലോ" മിനി.........ഇപ്പോള്‍ കുട്ടപ്പന്‍ ബ്രസീലിന്‍റെ കൂടെ...............അവനാണ് "മലയാളിയായ" കുട്ടപ്പന്‍ ! GOD BLESS YOU.

    ReplyDelete
    Replies
    1. ഇതാണ് കേരളീയന്‍ അല്ലെ?

      Delete
  11. ചൂലോഫോബിയ...
    ആ വാക്ക് കൊള്ളാം.

    ReplyDelete
  12. എല്ലാക്കാലത്തും അങ്ങനെയും വേണമല്ലോ ;)

    ReplyDelete
  13. എന്നെയാണോ ആവോ ഉദേശിച്ചത്?

    ReplyDelete
  14. ഇദാ മ്ടെ കുട്ടപ്പേട്ടനല്ലേ...

    ReplyDelete
  15. ഈ കുട്ടപ്പൻ ഒരു സർവ്വവ്യാപി ആണല്ലേ? ഇവിടേം വന്നിരുന്നു.

    ReplyDelete