Sunday, June 16, 2013

മൈക്രോ കഥകള്‍



മൈക്രോ കഥകള്‍
                        
         മിനി പി സി

ചില വയ്യാവേലി പാനലുകള്‍
കേരളത്തിലെ പല വി.വി.ഐ.പി ഭവനങ്ങള്‍ക്ക് മുകളിലും  കുരുത്ത ചില  വയ്യാവേലി  സോളാര്‍ പാനലുകള്‍ കണ്ട് സൂര്യന്‍ പരിസരം മറന്നു ചിരിച്ചു പിന്നെ കുസൃതിയോടെ പറഞ്ഞു
"ഈ രക്തത്തില്‍ എനിക്ക് പങ്കില്ലേ .........!"




ഒളി ക്യാമറകള്‍
പെണ്ണിന്‍റെ നഗ്നത കണ്ട്….കണ്ട് മടുത്ത ഒളി ക്യാമറകള്‍ ഒടുവില്‍ സഹികെട്ട് ചോദിച്ചു ,
"എടാ വൃത്തികെട്ടവന്മാരേ നിങ്ങള്‍ക്കുമില്ലേടാ അമ്മയും പെങ്ങന്മാരും ? "
അപ്പോള്‍ ഒരു വൃത്തികെട്ടവന്‍ പറഞ്ഞു ,
" എന്‍റെ ക്യാമറെ നീ ഞങ്ങളെ മാത്രം കുറ്റം പറയാതെ ഈ മേഖലയില്‍ ഇപ്പോ സ്ത്രീകളും കൈവെച്ചു തുടങ്ങീട്ടുണ്ട് ."


46 comments:

  1. അതും കഥയാക്കി അല്ലേ ?

    നന്നായി :)

    ReplyDelete
    Replies
    1. മന്‍സൂര്‍ ഇപ്പോള്‍ എല്ലാം കഥമയമല്ലെ !നന്ദി മന്‍സൂര്‍ ഈ വരവിന് .

      Delete
  2. ഈയിടെയായി പുറത്തേക്ക് കണ്ണുംനട്ടുനോക്കിയിരിക്കാണല്ലേ....

    ReplyDelete
    Replies
    1. അനീഷ്‌ എന്നും പുറത്തേയ്ക്ക് കണ്ണും നട്ട് പ്രതിക്ഷേധിക്കുന്നുണ്ട് ,,പക്ഷെ ഇപ്പോഴാ ഒതുക്കത്തില്‍ പ്രതിക്ഷേധിക്കാന്‍ ഇത്ര വല്യ വേദി കിട്ടീത് .

      Delete
  3. രണ്ടീലും സ്ത്രീകൾ തന്നെയാ കാരണങ്ങൾ.....

    ReplyDelete
    Replies
    1. എന്താ ചെയ്യാ വേണ്ടാ വേണ്ടാന്നു വിചാരിക്കുമ്പോ,,,,,,,,,,,,,,,,,, ,എഴുതാതിരിക്കുന്നതെങ്ങനാ ?

      Delete
  4. കണ്ണും കാതും തുറന്നിരിക്കണം!
    കാലികപ്രാധാന്യം!
    ആശംസകള്‍

    ReplyDelete
    Replies
    1. സര്‍ ,വളരെ നന്ദി സര്‍ .

      Delete
  5. 1. സൂര്യനു പൊള്ളി.
    2. വൃത്തികെട്ടവൾ കൈവെച്ചവൾ !

    ReplyDelete
    Replies
    1. സര്‍ ,കഥകളുടെ വണ്‍ ലൈന്‍ കൊള്ളാം .

      Delete
  6. ഇതിപ്പോ പാതിരാത്രിക്ക്‌ സൂര്യനുദിച്ചപോലെ ആണ് സോളാർ സംഭവങ്ങളുടെ കിടപ്പ് ..
    .അത് കണ്ടു സൂര്യൻ പോലും നാണിച്ചു കണ്ണടച്ചുവത്രേ...!

    ReplyDelete
    Replies
    1. അതെ ഫൈസല്‍ .അല്ലാതെന്തു ചെയ്യാന്‍ !

      Delete
  7. സോളാര്‍ പാനലും കടന്ന് ഒളിക്യാമറയിലൂടെ ഒരു നാട് കലങ്ങിമറിയുകയാണ്....
    മൈക്രോ കഥകള്‍ കാലികപ്രസക്തം ......

    ReplyDelete
  8. Replies
    1. ഗ്രഹണ സമയത്ത് ഞാഞ്ഞൂലും തലപൊക്കും ന്നല്ലേ...ഷാജൂ .

      Delete
  9. ഒന്നും ആരുടെയും കുത്തകയല്ല

    ReplyDelete
    Replies
    1. അത് അനുഭവവേദ്യമാകുന്ന കാലം ആണ് അജിത്തെട്ടാ ഇത് .

      Delete
  10. അതെ, അജിത്തേട്ടന്‍ പറഞ്ഞത് വാസ്തവം.

    ReplyDelete
    Replies
    1. തീര്‍ച്ചയായും എച്മു .

      Delete
  11. അടക്കം പറയുമെങ്കിലും ഒതുക്കി പറയുന്നതില്‍ പെണ്ണിനു സാമര്‍ത്ഥ്യം കുറവാ.
    അതിനാല്‍ തന്നെ ഈ മൈക്രോ കഥകള്‍ പ്രശംസനീയമാണ്.

    ReplyDelete
    Replies
    1. വളരെ നന്ദി ജോസ്‌ലെറ്റ്‌ .ഈ അഭിപ്രായങ്ങളുടെ പിന്ബലത്തിലാ എന്‍റെ യാത്ര !

      Delete
  12. രണ്ടിലും സ്ത്രീകളുടെ കൈ
    കടത്തലുകൾ ഉണ്ടല്ലോ..അല്ലേ

    ReplyDelete
    Replies
    1. ന്‍റെ മുരളിയേട്ടാ ...ഈ ചില പെണ്ണുങ്ങളേം കൊണ്ട് ഞങ്ങള്‍ പെണ്ണുങ്ങള്‍ തോറ്റു .

      Delete
  13. Replies
    1. കൊച്ചുമോള്‍ വളരെ നന്ദി .

      Delete
  14. മിനിക്കഥകള്‍ കുറെയുണ്ടല്ലോ...............
    പേര് അന്വര്തമാക്കുകയാണോ .......

    ReplyDelete
    Replies
    1. വാവേ ....കഥകള്‍ ഇഷ്ടമായോ ?

      Delete
  15. ഏത് വിഷയത്തെ പറ്റി പ്രതികരിക്കണമെന്ന കൺഫ്യൂഷനിൽ മിണ്ടാതിരിക്കയാണ് ഞാൻ.. :( ഈ മൈക്രോ കഥകൾ ഒന്നൊന്നൊര ഉഷാറായിരിക്ക്ണ്.. അഭിനന്ദനങ്ങൾ

    ReplyDelete
  16. അവിടെവന്നു "വായനയുടെ മധുരാനുഭൂതി" നുകർന്നത്തിനു ഹൃദ്യമായ നന്ദി അറിയിക്കട്ടെ.
    മിനിക്കഥ വിശാല ചിന്തക്കുതകുന്നത്.

    ReplyDelete
  17. നല്ല ഊര്‍ജ്ജമുള്ള വരികള്‍

    ReplyDelete
  18. വളരെ ഊര്‍ജ്ജദായകമായ അഭിപ്രായം .നന്ദി സര്‍

    ReplyDelete
  19. ദൈവമേ, പാവം ക്യാമറ കള്‍ എന്ത് പിഴച്ചു...... ആശംസകള്‍

    ReplyDelete
    Replies
    1. ആശംസകള്‍ക്ക് നന്ദി മാഷേ !

      Delete
  20. കാമറകള്‍ക്കും ബോറടിച്ചു തുടങ്ങി !
    സോളാരില്‍ നിന്ന് പലര്‍ക്കും ഷോക്ക് അടിച്ചു !




    അസ്രൂസാശംസകള്‍
    http://asrusworld.blogspot.in/

    ReplyDelete
    Replies
    1. അതന്നെ ...അസ്ര്റു കാര്യം !

      Delete
  21. മൈക്രോ കഥകൾ കൊള്ളാം, പ്രത്യേകിച്ചും പാനൽ കഥ

    ReplyDelete
  22. സ്ത്രീകൾ സംവരണം കൊണ്ട് നെയ്യപ്പം ചുടട്ടെ .. ആമേൻ !

    ReplyDelete
  23. നെയ്യപ്പം ചുട്ടാല്‍ തിന്നാന്‍ ആളുവേണ്ടേ ?

    ReplyDelete