Sunday, May 26, 2013

മിനിക്കഥകള്‍



മിനിക്കഥകള്‍         മിനി പി സി



        മ്യൂട്ടേഷന്‍

ഗലികളിലെ കുപ്രസിദ്ധരുടെ ചോര കുടിച്ചാണ് അവന്‍ വളര്‍ന്നത്‌ . കൊമ്പുകളുടെ , ക്രൗര്യവും  മൂര്‍ച്ചയും അളവിലധികമായ ഒരു സന്ധ്യയില്‍ അവന്‍ തന്‍റെ പതിവ് വഴിയൊന്നു മാറ്റാന്‍ കൊതിച്ചു . ...ശബ്ദമുഖരിതമായ രാത്രിയുടെ അലോസരങ്ങളിലൂടെ ഒത്തിരിയലഞ്ഞാണ് അവന്‍ ഒരുവളെ കണ്ടെത്തിയത് .ഉറങ്ങുമ്പോള്‍ പോലും പുഞ്ചിരിതൂകുന്ന അവളുടെ നിഷ്ക്കളങ്കമായ ചുണ്ടുകളില്‍ നിന്ന് മതിയാവോളം ചോരയൂറ്റിക്കുടിച്ച അവന്‍ പിറ്റേന്ന് തനിക്ക് ചുറ്റും കൂടി നിന്ന് ചങ്ങാതിമാര്‍ “  മ്യൂട്ടേഷന്‍...മ്യൂട്ടേഷന്‍ ” എന്ന് ആര്‍ത്തു വിളിക്കുന്നത്‌ കേട്ടാണ് ഉറക്കമുണര്‍ന്നത്‌ . കാര്യമെന്തെന്നറിയാന്‍ ഒരു ചങ്ങാതി നീട്ടിയ കണ്ണാടിയിലെ തന്‍റെ രൂപം കണ്ട് അവന്‍ സ്തബ്ധനായി ....തന്‍റെ ശോഷിച്ച ദേഹത്തിനും ക്രൂരത കിനിയുന്ന കൊമ്പുകള്‍ക്കും പകരം  പറക്കാന്‍ മാത്രമറിയാവുന്ന ഒരു സ്വര്‍ണ്ണത്തുമ്പിയായി താന്‍ മാറിയിരിക്കുന്നു !  

                  

            
         റാഗ്ഗിംഗ്

അന്ന് അമ്മ പ്രാര്‍ഥിച്ചത് തന്‍റെ മകനെ റാഗ്ഗിംങ്ങില്‍ നിന്നും കാത്തോളണെ എന്നായിരുന്നുവെങ്കില്‍ ഇന്നവര്‍ പ്രാര്‍ഥിച്ചത് മകന്‍റെ റാഗിംഗ് ക്രൂരതകളില്‍ നിന്നും മറ്റു കുഞ്ഞുങ്ങളെ കാത്തുരക്ഷിക്കണേ..എന്നായിരുന്നു !


34 comments:

  1. മിനിയുടെ മിനി കഥകൾ കൊള്ളാം. മ്യൂട്ടേഷന്‍ എനിക്കിഷ്ടപ്പെട്ടു. റാഗിംഗ് ഒരു ഗദ്ഗദമായി നിർത്താതെ ഒരു കഥയാക്കാവുന്നതല്ലേ...?

    ReplyDelete
    Replies
    1. മിനിപിസിMay 28, 2013 at 11:19 AM

      ഞാന്‍ വര്‍ണ്ണത്തൂലികയില്‍ ഇന്നലെ തന്നെ എത്തിയിരുന്നു .ഒരു ലളിതഗാനവും ,കഥയും കണ്ടു കമെന്റ്റ്‌ പോസ്റ്റ്‌ ചെയ്യാന്‍ ഒത്തിരി ശ്രമിച്ചു പറ്റിയില്ല .എല്ലാവര്ക്കും കമെന്റ്റ്‌ ചെയ്യാന്‍ പറ്റും വിധം സംവിധാനങ്ങള്‍
      ലളിതമാക്കിക്കൂടെ ?

      Delete
  2. മിനിക്കഥകൾ നന്നായിരിക്കുന്നു, മിനി. പലതിലും കവിത തുളുമ്പുന്നുണ്ട്.

    ReplyDelete
    Replies
    1. മിനിപിസിMay 28, 2013 at 11:21 AM

      വളരെ നന്ദി സര്‍ ഈ വായനയ്ക്കും വിലയേറിയ അഭിപ്രായങ്ങള്‍ക്കും .

      Delete
  3. Replies
    1. മിനിപിസിMay 28, 2013 at 11:22 AM

      മുരളിയേട്ടാ റാഗ്ഗിംഗ് അല്ലെ ഉദേശിച്ചത്‌ ?

      Delete
  4. കവിതകള്‍ക്ക് വിരാമമിട്ടു മിനികഥകള്‍..

    ReplyDelete
    Replies
    1. മിനി.പി.സിMay 28, 2013 at 11:23 AM

      നന്ദി കാത്തി ..

      Delete
  5. ചെറിയ കഥ വലിയ വായന .. കൊള്ളാം മിനി .. നന്ദി

    ReplyDelete
    Replies
    1. മിനി.പിസിMay 28, 2013 at 11:24 AM

      ശിഹാബ് വളരെ നന്ദി ഈ വരവിനും വായനയ്ക്കും .

      Delete
  6. രണ്ടു മിനികളും നന്നായി
    കുഞ്ഞു വരികളില്‍ കൂടുതല്‍ വായന ഒളിഞ്ഞിരിക്കുന്നു.വലിയ കഥകള്‍ വായിക്കാന്‍ പലര്‍ക്കും സമയദൌര്‍ലഭ്യം ഉണ്ടാവുമ്പോള്‍ ഇത്തരം മിനിക്കഥകള്‍ ഏവര്‍ക്കും ഇഷ്ടപ്പെടും .
    (എന്റെ ബ്ലോഗിലും കുറെ മിനികള്‍ ഉണ്ട് വായിച്ചു അഭിപ്രായം പറയാന്‍ ക്ഷണിക്കുന്നു )

    ReplyDelete
    Replies
    1. മിനിപിസിMay 28, 2013 at 11:25 AM

      ഇന്നുതന്നെ വരുന്നുണ്ട് അതുവഴി .

      Delete
  7. നല്ല വായന തന്ന രണ്ടു കൊച്ചു കഥകള്‍.....

    ReplyDelete
    Replies
    1. മിനിപിസിMay 28, 2013 at 11:52 AM

      സര്‍ , വളരെ നന്ദി !

      Delete
  8. ചുണ്ടല്ലാതെ മറ്റൊരിടവും കണ്ടില്ലേ മൂട്ട, ചോര കുടിക്കാൻ. കഥ അനന്ത വിഹായസ്സിലേക്ക്‌ ഒരു സ്വർണ്ണത്തുമ്പിയായ്‌` വായനക്കാരെയും ഉയർത്തുന്നു. രണ്ടാമത്തെ കഥ വായിച്ചപ്പോൾ തോന്നിയത്‌ അമ്മയുടെ ആദ്യത്തെ പ്രാർത്ഥന ഫലിച്ചില്ല എന്നാണ്‌. ആശംസകൾ മിനി.

    ReplyDelete
    Replies
    1. മിനി.പി.സിMay 28, 2013 at 11:53 AM

      വളരെ നന്ദി സര്‍ വായനയ്ക്കും ഈ മനോഹര ആസ്വാദനത്തിനും !

      Delete
  9. പ്രാര്‍ത്ഥിയ്ക്കാന്‍ ഓരോ കാരണങ്ങള്‍

    ReplyDelete
    Replies
    1. മിനിപിസിMay 28, 2013 at 11:54 AM

      സൈക്കിള്‍ ബ്രാന്‍ഡ്‌ അഗര്‍ബത്തികള്‍ ............അല്ലെ അജിത്തേട്ടാ .

      Delete
  10. മ്യൂട്ടേഷന്‍ നല്ലൊരു വായനാനുഭവമായി മിനി...

    ആശംസകള്‍

    ReplyDelete
    Replies
    1. മിനിപിസിMay 28, 2013 at 11:55 AM

      മുബി ഡിയര്‍ വളരെ സന്തോഷമുണ്ട് .

      Delete
  11. മിനിയുടെ മിനിക്കഥകൾ ഗംഭീരം

    ReplyDelete
    Replies
    1. മിനി പി സിMay 28, 2013 at 11:56 AM

      നിധീഷ്‌ .............നന്ദി .

      Delete
  12. വായിച്ചു.ഹൃദ്യം.ആശംസകള്‍

    ReplyDelete
    Replies
    1. മിനിപിസിMay 28, 2013 at 12:36 PM

      സര്‍ വളരെ നന്ദി .

      Delete
  13. മ്യൂട്ടേഷന്‍ കൂടുതല്‍ ഇഷ്ടപ്പെട്ടു.

    ReplyDelete
    Replies
    1. മിനി.പി.സിMay 28, 2013 at 12:38 PM

      നന്ദി എച്മു.

      Delete
  14. ഉള്‍ക്കനമുള്ള മിനിക്കഥകള്‍!
    ആശംസകള്‍

    ReplyDelete
    Replies
    1. മിനിപിസിMay 29, 2013 at 1:07 PM

      നന്ദി സര്‍ .

      Delete
  15. അങ്ങനെ സുന്ദരിയുടെ ചോര കുടിച്ച കൊതുക് വഴിയാധാരമായി.....

    ReplyDelete
    Replies
    1. മിനി പി സിMay 29, 2013 at 1:32 PM

      കൊതുക് സ്വര്‍ണ്ണത്തുമ്പിയായല്ലേ മാറീത് അനുരാജ് !

      Delete
    2. സ്വര്‍ണ്ണ തുമ്പീയെന്നു പറഞ്ഞു കൊതിപ്പിക്കാം, പക്ഷെ ചോരകുടിക്കാന്‍ കഴിയില്ലല്ലോ...കേട്ടിട്ടില്ലേ...ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും......

      Delete
  16. മിനി പി സിMay 30, 2013 at 6:41 PM

    ഓ.............. ....ഈ കൊതുകിന്‍റെ ഒരു കാര്യം !

    ReplyDelete