Wednesday, June 27, 2012

ശലഭം


ചെറുകഥ                              മിനി.പി.സി           ശലഭം

കൈപ്പിടിയിലൊതുക്കാവുന്നതിനും അല്‍പ്പം മാത്രം ഉയരങ്ങളിലൂടെ
പൊങ്ങിയും താഴ്ന്നും പറക്കുമ്പോഴുള്ള ആ ചിറകുകളുടെ നിറഭേദം
എന്നില്‍  വിസ്മയത്തിന്റെ ചെറുതരികളുണര്‍ത്തെ അവളെ  ഞാന്‍ 
ശലഭമെന്നു വിളിച്ചു !  

ആ വിളി കേട്ട മാത്രയില്‍ തന്‍റെ ചിറകിലെ
നാനോ വര്‍ണകങ്ങള്‍ നാനോ എന്‍ജിനുകളായി പ്രവര്‍ത്തിപ്പിക്കുന്നത്
സമര്‍ത്ഥമായി ഒളിപ്പിച്ചുവെച്ച് അവളെന്നെ പറക്കാന്‍ ക്ഷണിച്ചു.

ഒരുപാട
പരീക്ഷണ പറക്കല്‍ നടത്തിയിട്ടും നിറഭേദം വരാത്ത എന്‍റെ  ചിറകുകള്‍ നോക്കി അവളെന്നെ ലജ്ജിപ്പിക്കാന്‍ ശ്രമിക്കവേ....നാനോവര്‍ണ്ണകങ്ങളില്ലാത്ത
എന്‍റെ കറുത്ത  ചിറകുകള്‍ എന്നെ നോക്കി നെടുവീര്‍പ്പിട്ടു 
ഉദ്യാനങ്ങളിലെ പൂക്കളില്‍ നിന്നും  തേനുണ്ണാന്‍ അവളെന്നെ ക്ഷണിച്ചപ്പോള്‍ എന്‍റെ അധരങ്ങള്‍  അതിനായി ഞാന്‍ പാകപ്പെടുത്തി .എന്നാല്‍ പൂക്കളുടെ ഉള്ളറകളില്‍ നിന്നുപോലും നിഗൂഡതകളോടെ
തേന്‍ ഊറ്റി കുടിച്ച് കാന്‍ഡിലിവറിന് തുല്യമായ തന്‍റെ “സക്കേഴ്സ്”
മറച്ചു പിടിച്ച് അവളെന്നെ വീണ്ടും ലജ്ജിപ്പിച്ചു! എനിക്കായി അല്‍പ്പം പോലും  തേന്‍  കാത്തുവെയ്ക്കാത്ത പൂക്കളെ ഞാന്‍ കുറ്റപ്പെടുത്തവെ
അവര്‍ നിസ്സഹായതയോടെ കൈ മലര്‍ത്തി !
അവളുടെ ചിറകിന്‍റെ നിറഭേദവും ,നിഗൂഡതകളോടെയുള്ള
തേന്‍ നുകരലും എന്നില്‍ അലോസരങ്ങളുടെ ഭ്രമരമുണര്‍ത്തവെ ഒരു എപ്പിസ്റ്റമോളോജിസ്റ്റാണ്‌  അനിതരസാധാരണമായ അവളുടെ പ്രസരിപ്പിന്‍റെ രഹസ്യമെന്നോട് പറഞ്ഞത് !

പൂക്കളുടെ ഉള്ളറകളില്‍ നിന്നും അവള്‍ ഊറ്റിക്കുടിക്കുന്ന  തേനില്‍ നിന്നുമുള്‍കൊള്ളുന്ന ആ പ്രസരിപ്പിനായി
അവള്‍ക്കു മുന്‍പേ ഉദ്യാനത്തിലേക്ക്  പറന്ന എന്നെ നോക്കി  പൂക്കള്‍  പരിതപിച്ചു “എന്തിനാ വണ്ടേ  ഈ പാഴ്ശ്രമം ?”

22 comments:

  1. ഒരു ലക്ഷ്യം മനസ്സില്‍ ഉണ്ടങ്കില്‍., അത് നേടാന്‍ ഇറങ്ങിത്തിരിക്കുന്ന നിമിഷം ഈ പ്രകൃതി മുഴുവന്‍ നമ്മുടെ വിജയത്തിനായി കൂടെ നിന്ന് പ്രാര്‍ത്ഥിക്കും എന്ന് എവിടെയോ വായിച്ചത് ഓര്‍ത്തു,
    എങ്കിലും ആ പൂക്കള്‍ സന്തോഷിക്കും,
    തീര്‍ച്ച,
    കാരണം സ്വപ്നങ്ങള്‍ എല്ലരവ്ര്‍ക്കും ,
    അത് വിലക്കാന്‍ ആര്‍ക്കും കഴിയില്ലല്ലോ>>>>>>>>>ആശംസകള്‍

    ReplyDelete
    Replies
    1. മിനി.പി.സിJune 28, 2012 at 11:47 AM

      പ്രകൃതിയും ,പൂക്കളും ,സ്വപ്നങ്ങളും ...................ആര്‍ക്കാ വിലക്കാന്‍ കഴിയുക ,അല്ലെ?

      Delete
  2. നല്ല ഭാഷാശുദ്ധി... നിന്‍ തൂലികയില്‍ ഇനിയും ശലഭങ്ങള്‍ പറക്കട്ടെ...

    ReplyDelete
  3. കാന്‍ഡി പോലെയിരിക്കുന്നു

    ReplyDelete
  4. മിനി.പി.സിJune 28, 2012 at 11:39 AM

    നന്ദി

    ReplyDelete
  5. Replies
    1. മിനി.പി.സിJune 29, 2012 at 10:15 AM

      നന്ദി !ഉള്പ്രേരകങ്ങളെ ഇനിയും ഉള്‍കൊള്ളുമല്ലോ ?

      Delete
  6. ആന്തൂറിയങ്ങള്‍ ഇടതൂര്‍ന്നു നില്‍ക്കുന്ന ബ്ലോഗുലോകത്തില്‍ നിന്നും അവള്‍ പറിച്ചെടുത്തത് പക്ഷെ ആന്തൂറിയമായിരുന്നില്ല. നല്ല മണമുള്ള പനിനീര്‍പ്പൂക്കള്‍ ആയിരുന്നു. റോസാ ബെര്ബെരിഫോളിയ എന്ന പനിനീരിന്റെ ശാസ്ത്ര നാമം അവള്‍ക്ക് ഒട്ടും രുചിച്ചില്ല. ഉള്പ്രേരകങ്ങളിലെ ശലഭമേ എന്നവള്‍ അതിനെ നീട്ടി വിളിച്ചു. അത് വിളി കേട്ടോ ആവോ..!

    ReplyDelete
  7. മിനി.പി.സിJune 29, 2012 at 10:21 AM

    വിളി കേള്‍ക്കാതിരിക്കാന്‍ അതിന്‌ കഴിയുമോ ?

    ReplyDelete
  8. വായിക്കാൻ നല്ല രസം. ആശംസകൾ..

    ReplyDelete
  9. വായിക്കാന്‍ രസമുണ്ട് ,,ജെഫു പറഞ്ഞ വാക്കുകള്‍ തന്നെ ഞാനും പറയുന്നു ,,

    ReplyDelete
    Replies
    1. നന്ദി ,എല്ലാ രചനകളും വായിക്കുമല്ലോ !

      Delete
  10. മനസ്സില്‍ ഒരു മഴ പെയ്ത പോലെ ........ വളരെ നന്ദി......

    ReplyDelete
    Replies
    1. മിനി പിസിSeptember 8, 2012 at 9:31 PM

      നന്ദി അരുണ്‍ !

      Delete
  11. മിനി നന്നായി.......... ഇനി ഫോൺ‌ഡ് അല്പം മാറ്റണെ, വായിക്കാൻ ഒരു സുഖത്തിന്

    ReplyDelete
    Replies
    1. മിനി.പി.സി.September 22, 2012 at 11:33 AM

      നന്ദി !ഇതു ഗൂഗിള്‍ മലയാളമാണ് .

      Delete
  12. നന്നായി ആസ്വദിച്ചു വായിക്കാന്‍ പറ്റി. ഇനിയും ശലഭങ്ങള്‍ ചിറകു വിരിക്കട്ടെ..ആശംസകള്‍

    ReplyDelete
    Replies
    1. മിനി.പി,സിSeptember 23, 2012 at 8:01 PM

      ആശംസകള്‍ക്ക് ഒരായിരം നന്ദി

      Delete
  13. ഒരല്‍പം ദുര്‍ഗ്രാഹ്യം ആകുന്നുണ്ടോ മിനി . വായനക്ക് രസമുണ്ട്
    cantileverനു തുല്യമായ സക്കേര്‍സ്. എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല.
    Epistemologist എന്ന് തന്നെയാണോ. Epistemology ഫോളോ ചെയ്യുന്ന ഫിലോസഫര്‍ എന്നാണോ ? എഴുത്തിന്റെ ആശയം എനിക്ക് മനസ്സിലാകാഞ്ഞിട്ടാണോ ??

    ReplyDelete
  14. epistemology യില്‍ ഗവേഷണം നടത്തുന്ന scientist ആണ് നിസാര്‍ ,epistemologist.പിന്നെ butterflies ന്‍റെ suckersന്‍റെ പ്രവര്‍ത്തനം cantileverനു തുല്യമാണ് .നിസാര്‍ ഒന്ന് കൂടി വായിച്ചു നോക്കൂ ആശയം വ്യക്തമാകുമെന്ന് പ്രതീക്ഷിക്കുന്നു .

    ReplyDelete