Thursday, May 24, 2012

സൗഹൃദം


      
      സൗഹൃദം


പലരും പുകച്ചു തീര്‍ത്തെറിഞ്ഞ

സിഗരറ്റുകുറ്റികളാവരുത് സൗഹൃദങ്ങള്‍ !

അതിന്‍റെ ആസക്തി തീര്‍ക്കും ലഹരിയില്‍ നിന്ന്

പാഴാകും തുണ്ടുകളില്‍ നിന്നതു പരിണമിക്കണം.........

ആകാശം മുട്ടെ വളരണം .....

പടര്‍ന്നു പന്തലിക്കണം....അതിനു  നിറം വേണം !

മണവും മധുരവും വേണം !

എത്ര വലിച്ചാലും പുകച്ചാലും അത് പകരുന്നത്  അഷ്ടഗന്ധമാവണം.....!

അതിന്‍റെ ലഹരി സ്നേഹമാവണം.....

ഏതിരുട്ടിലും നമുക്കത് ചൂട്ടാവണം....

ഏതു മഴയിലും നമുക്കത് കുടയാവണം.....

എതു പകപ്പിലും നമുക്കത് താങ്ങാവണം......

ഇതു വെയിലിലും നമുക്കത് തണലാവണം ......

ആത്മാര്‍ത്ഥതയുടെ അസ്ഥിബലമാവണം അതിന്,

ആകൃതി നല്‍കേണ്ടത് !

സ്വന്ത ജീവരക്തമൂട്ടി വേണമതിനെ വളര്‍ത്താന്‍!

അപ്പോഴതൊരു തിരിയാവും സ്വയമെരിഞ്ഞില്ലാതാവുംപോഴും

ചൂടും വെളിച്ചവും പകരുമൊരു  മെഴുകുതിരി !!!!!
  
                       
                           മിനി.പി.സി                      

15 comments:

  1. സൗഹൃദമാണ് ഈ ഭൂമിയിലെ ഏറ്റവും തണുപ്പുള്ള തണലുകൾ

    ReplyDelete
    Replies
    1. മിനി.പി.സിSeptember 14, 2012 at 11:23 AM

      ആ തണലില്‍ നമുക്ക് വിശ്രമിക്കാം ശാന്തമായി അല്ലെ !

      Delete
  2. പൂത്തു തളിര്‍ക്കട്ടെ ... സൌഹൃദ വരികള്‍ നന്നായി...

    ReplyDelete
    Replies
    1. മിനി.പി.സിSeptember 14, 2012 at 11:25 AM

      നമ്മുടെ സൌഹൃദവും പൂത്തു തളിര്‍ക്കട്ടെ !

      Delete
  3. കഥയാണ്‌ കൂടുതല്‍ അനുയോജ്യം, :)

    ReplyDelete
    Replies
    1. മിനി.പി.സിSeptember 14, 2012 at 11:27 AM

      ഇടയ്ക്ക് വല്ലപ്പോഴും കവിതയും എഴുതിക്കോട്ടെ ? എന്റെ നല്ല സുഹൃത്തല്ലേ സഹിക്കാനുള്ള മനസുണ്ടാകണം ........................

      Delete
  4. സൌഹ്രദം പൂത്തു തളിര്‍ത്തു മരമായി വളരട്ടെ.

    ReplyDelete
    Replies
    1. മിനി.പി.സിSeptember 14, 2012 at 11:30 AM

      എന്നിട്ട് ആ നന്മയുടെ മരത്തണലില്‍ ഇരുന്നു നമുക്ക് കാറ്റ് കൊള്ളാം.

      Delete
  5. വളരെ നന്നായീ ട്ടോ ചേച്ചീ. ആദ്യായിട്ട് ഈ വഴിയൊന്ന് വരാൻ തോന്നീത് എന്തായാലും നഷ്ടായില്ല. വളരെ സന്തോഷം, ഞാനെന്റെ സൗഹൃദങ്ങളെ കുറിച്ച്,അവരുടെ സ്നേഹത്തെ കുറിച്ച് ഒരു പോസ്റ്റീട്ടിരുന്നു. ആശംസകൾ.

    ReplyDelete
    Replies
    1. മിനി.പി.സിSeptember 14, 2012 at 11:31 AM

      ആശംസകള്‍ക്ക് ഹൃദയംഗമമായ നന്ദിയുണ്ടുട്ടോ .ഇനിയും ഇതിലെ വരിക .

      Delete
  6. സൗഹൃദങ്ങള്‍ നഷ്ടമാകുന്ന ഈ ലോകത്ത്‌ നന്മയുടെ വെളിച്ചമാണ് ഈ കവിത

    ReplyDelete
    Replies
    1. മിനി.പി.സിSeptember 14, 2012 at 11:32 AM

      നന്ദി ഇര്‍ഫാന !

      Delete
  7. മിനി.പി.സിSeptember 15, 2012 at 1:05 PM

    thanks Adarsh !

    ReplyDelete