മിനി.പി.സി.
ഇത്തവണത്തെ സംസ്ഥാന അവാര്‍ഡ്‌പ്രഖ്യാപനത്തിനു ശേഷം
അതെക്കുറിച്ചുള്ള നടന്‍ ശ്രി.ജയറാമേട്ടന്‍റെ
പ്രതികരണം മീഡിയാസില്‍
കണ്ടപ്പോള്‍ അദേഹത്തിന്
പത്മശ്രീ കിട്ടിയപ്പോള്‍ ഇവിടെ നടന്ന
രസകരമായ ചില കാര്യങ്ങള്‍ ഓര്‍ത്തുപോയി ..അദേഹത്തിന്
പത്മശ്രീ
കിട്ടിയതിനു പിറ്റേന്ന് കാലത്ത് ഞങ്ങളുടെ ഓഫിസില്‍, അയല്‍വാസിയും
ജയറാമേട്ടന്‍റെ
പഴയ ഡ്രൈവറുമായ ജോണിചേട്ടന്‍എത്തി ഒരു കാര്യം
ആവശ്യപ്പെട്ടു . ജയറാമേട്ടനെ അഭിനന്ദിച്ചുകൊണ്ടുള്ള
(
പുകഴ്ത്തിക്കൊണ്ടുള്ള ) ഒരു കവിത ഒരാഴ്ചയ്ക്കുള്ളില്‍
എഴുതിക്കൊടുക്കണമെന്നതായിരുന്നു
ആവശ്യം.ആ കവിത
പെരുമ്പാവൂരില്‍ ജയറാമേട്ടന്‍ വരുമ്പോള്‍ ജോണിച്ചേട്ടന് ഒരു
പെരുമ്പാവൂരില്‍ ജയറാമേട്ടന്‍ വരുമ്പോള്‍ ജോണിച്ചേട്ടന് ഒരു
സ്നേഹോപഹാരമായി
അദേഹത്തിന് സമര്‍പ്പിക്കാനാണ് ! എന്നെ
സംബന്ധിച്ചിടത്തോളം അതൊരു വല്ലാത്ത ആവശ്യമായിരുന്നു
, കാരണം
ജയറാമേട്ടനെകുറിച്ചെന്നല്ല ഒരു അഭിനേതാവിനെക്കുറിച്ചും കവിത
എഴുതണമെന്ന് ഞാന്‍ ചിന്തിച്ചിട്ടുപോലുമില്ല
..അതുകൊണ്ടുതന്നെ വളരെ
വിനയത്തോടെ എനിക്ക് പറ്റില്ലെന്ന കാര്യം ജോണിച്ചേട്ടനെ അറിയിച്ചു
.പക്ഷെ അദ്ദേഹത്തിന് എന്തുപറഞ്ഞിട്ടും മനസ്സിലാവുന്നില്ല, പിന്നെ
ബിജുചേട്ടനോടായി ( എന്‍റെ നല്ലപാതി ) ആവശ്യം
,
“ബിജു എങ്ങിനെയെങ്കിലും ,മിനിയെക്കൊണ്ട് കവിത എഴുതിപ്പിക്കണം ”
അദ്ദേഹം ആവുന്നത്ര പറഞ്ഞുനോക്കിയെങ്കിലും രണ്ടുമൂന്നു ദിവസം
വിടാതെ പിന്തുടര്‍ന്നപ്പോള്‍ എങ്ങിനെയെങ്കിലും
ശല്യം ഒഴിവാക്കാന്‍
വേണ്ടി ബിജുചേട്ടന്‍ എന്നെ നിര്‍ബന്ധിച്ചു തുടങ്ങി ,
“ മിനി എന്തെങ്കിലും എഴുതിക്കൊടുക്കൂ .”
പിന്നെ ജോലിക്കിടയില്‍,യാത്രയില്‍,വീട്ടില്‍....ഒരേ ചോദ്യം
“ കവിത എഴുതിയോ ? ”
എനിക്കാണെങ്കില്‍ ഭ്രാന്ത് പിടിച്ചു ...ഞാന്‍കുറെ ആലോചിച്ചു എന്നിട്ടും ,
ഒരുവരിപോലും
വരുന്നില്ല ...എന്തെങ്കിലും ബ്ലണ്ടെര്‍
എഴുതിക്കൊടുത്താല്‍ അതിന്‍റെ മോശം എനിക്കുതന്നെയല്ലെ
!
അങ്ങനെ എനിക്കുപുറകെ ബിജുചേട്ടന്‍,ബിജുചേട്ടനുപുറകെ
ജോണിച്ചേട്ടന്‍...സംഘര്‍ഷഭരിതമായ മൂന്നു ദിവസങ്ങള്‍...ഒടുവില്‍ ഒരു
ദിവസംകൂടി ബാക്കിനില്‍ക്കെ ജോണിച്ചേട്ടന്‍ പരിഭവിച്ചു,
അയല്‍ക്കാരനെ പിണക്കുന്ന കാര്യമോര്‍ത്ത് ബിജുചേട്ടനും
ധര്‍മ്മസങ്കടത്തിലായി അന്നുരാത്രി ഇരുന്ന് അങ്ങനെ ഞാനൊരു
കവിതയെഴുതി .കവിത
ദിവസംകൂടി ബാക്കിനില്‍ക്കെ ജോണിച്ചേട്ടന്‍ പരിഭവിച്ചു,
അയല്‍ക്കാരനെ പിണക്കുന്ന കാര്യമോര്‍ത്ത് ബിജുചേട്ടനും
ധര്‍മ്മസങ്കടത്തിലായി അന്നുരാത്രി ഇരുന്ന് അങ്ങനെ ഞാനൊരു
കവിതയെഴുതി .കവിത
എഴുതി പിറ്റേന്ന് ജോണിച്ചേട്ടനെ ഏല്‍പ്പിച്ചപ്പോള്‍ പുള്ളിക്ക്
പെരുത്ത്
സന്തോഷം .
" ഇന്നുതന്നെ ഞാന്‍ ഇത് കൊണ്ടുപോയി ജയറാമിന് കൊടുക്കും
,ഇപ്പോള്‍ അദേഹം സച്ചി –സേതുവിന്‍റെ
സിനിമ ചെയ്യുകയാണ് ,ഇത്
വായിച്ചാല്‍ ജയറാം മിനിയെ വിളിക്കും...ഫോണ്‍അറ്റന്‍ഡ് ചെയ്യണേ
."....
ഞാന്‍പറഞ്ഞു
" വിളിച്ചില്ലെങ്കിലും കുഴപ്പമില്ല ."
അപ്പോള്‍ ജോണിച്ചേട്ടന് ഒരേ നിര്‍ബന്ധം അങ്ങനെയല്ല ഒരു
പെരുമ്പാവൂര്‍കാരി എഴുതിയതാണെന്ന് അറിയുമ്പോള്‍ ജയറാമിന്
വളരെ സന്തോഷമാകും ,യാതൊരു ജാടയുമില്ലാത്ത,മനുഷ്യനാണ്.അങ്ങനെ
ആ ദിവസംകഴിഞ്ഞു.പിറ്റേന്ന് പെരുമ്പാവൂര്‍ എസ്.എന്‍.ഹോസ്പിറ്റലില്‍

ജോലിക്കിടെ ബിജുചേട്ടന് ഒരു കാള്‍
“ മിനിയ്ക്കൊന്നു കൊടുക്കാമോ
,ഞാന്‍ ജയറാമാണ്.”
എന്നോട് സംസാരിച്ചയാള്‍ പറഞ്ഞു
" ഞാന്‍ ജയറാമാണ് ,കവിത വായിച്ചു ,വളരെ സന്തോഷമായി
.എന്തുചെയ്യുന്നു ...എന്നുതുടങ്ങി ഒന്ന് രണ്ടു മിനിട്ട് സംസാരിച്ചു .രണ്ടു
ദിവസം കഴിഞ്ഞപ്പോള്‍ വീണ്ടും
വന്നു വിളി വേറെ നമ്പരില്‍നിന്ന്
വേറൊരാള്‍
“ ഹലോ മിനിയല്ലേ ജയറാമാണ് ,കവിതകിട്ടി ”
അപ്പോള്‍ ഞാന്‍ പറഞ്ഞു രണ്ടുദിവസം മുന്‍പ് വിളിച്ചല്ലോ ,
അതുകേട്ട് അങ്ങേത്തലക്കല്‍ അത്ഭുതം
“ ഇല്ല ആദ്യമായാണ് വിളിക്കുന്നത്!”
അതുകേട്ട് ഞാന്‍ ഞെട്ടി എന്നിട്ട് മനസ്സില്‍ ഓര്‍ത്തു “ ആദ്യം വിളിച്ചത്
ജയറാമല്ലായിരിക്കും
ഇതായിരിക്കും ജയറാം !”.
രണ്ടുദിവസം കഴിഞ്ഞു വീണ്ടും വിളി വന്നപ്പോള്‍ ആരോ
പറ്റിക്കുകയാണെന്ന് മനസ്സിലായി
.അങ്ങനെ കുറെ ദിവസം ...കുറെ
വിളികള്‍ ഒടുവില്‍ മിനിയല്ലേ ...ജയറാ....മെന്നു കേള്‍ക്കുംമുന്‍പേ കാള്‍
കട്ട് ചെയ്യേണ്ട അവസ്ഥയായി.....മനുഷ്യന്‍ കഷ്ടപ്പെട്ടിരുന്നു
കവിതയെഴുതികൊടുത്തതും പോരാ ഇപ്പോള്‍ ഇതായല്ലോ അവസ്ഥ
എന്നോര്‍ത്ത് ദേഷ്യവും ചിരിയും ഒക്കെ വന്നു ....കാര്യമെന്തന്നറിയാന്‍
ജോണിച്ചേട്ടനെ തിരഞ്ഞെങ്കിലും കവിതകൊടുക്കാന്‍പോയ ആള്‍
തിരിച്ചെത്തിയിരുന്നില്ലാത്തതുകൊണ്ട് അതെക്കുറിച്ച് കൂടുതലൊന്നും
അറിയാനുമായില്ല .....എന്തായാലും ആ സംഭവത്തിനു ശേഷം
ജോണിച്ചേട്ടന്‍ ഇന്നുവരെ എന്‍റെ കണ്മുന്‍പില്‍ വന്നുപെട്ടിട്ടില്ല ....ആ
കവിത ജയറാമേട്ടന് കൊടുത്തുവെന്നും അദ്ദേഹം എന്നെ
വിളിച്ചുവെന്നുമാണ് ബിജുചേട്ടനോട് പുള്ളി ഇപ്പോഴും പറയുന്നത്
പക്ഷെ അങ്ങനെയെങ്കില്‍ വിളിച്ച ആ മൂന്നാല്പേരില്‍ ഏതായിരുന്നു
യഥാര്‍ത്ഥ ജയറാമേട്ടന്‍? മറ്റുള്ളവര്‍ ആരായിരുന്നു? .എന്നതൊക്കെ

ഇപ്പോഴും അജ്ഞാതമാണ്,,,,എന്തായാലും ,ആ കവിത കൂട്ടുകാരെല്ലാരും
ഒന്ന് വായിച്ചുനോക്കൂ ,,,,,,,,,,,,,,,,,,,,മികച്ച അഭിനേതാവായ അദേഹത്തേ
ഒട്ടും പുകഴ്ത്തേണ്ടി വന്നില്ല എന്നതാണ് സത്യം !
“ പെരുമ്പാവൂരിന്നഭിമാനതാരം
പത്മശ്രീ ജയറാമിനഭിനന്ദനങ്ങള്‍!
പത്മരാജന്‍കണ്ടെടുത്ത പൊന്‍മുത്തിനു
പത്മശ്രീ ചാര്‍ത്തുന്നു ഔന്ന്യത്യമുദ്രകള്‍!
എത്രയോ വൈവിധ്യ വേഷങ്ങള്‍ഭാവങ്ങള്‍
എത്രമേലുജ്ജ്വല നടനമുഹൂര്‍ത്തങ്ങള്‍
ദേശവും ഭാഷയും താണ്ടിയീ ശ്രീത്വം
തുളുമ്പി നിന്നീടുന്നു ലോകമെമ്പാടുമെ...
എത്ര സൌഭാഗ്യങ്ങളോന്നിച്ചു വന്നാലും
മായാത്ത വിനയത്തിന്‍ പുഞ്ചിരിയുംതൂവി
ആനയെ പാലിച്ചും വാദ്യങ്ങള്‍വായിച്ചും,
കുശലങ്ങള്‍ ചോദിച്ചും ഉത്സവം കൂടിയും,
നാട്ടിന്‍പുറത്തിന്‍റെ നന്മകള്‍കാക്കുന്ന
"പത്മശ്രീ ജയറാം" ഞങ്ങള്‍തന്‍ പ്രിയതാരം
എത്രയോ താരങ്ങള്‍വാനിലുണ്ടെന്നാലും
എന്നെന്നും പ്രഭതൂകി പരിലസിച്ചീടുവാന്‍
കരുതട്ടെ ഈശ്വരനെന്ന പ്രാര്‍ഥനയോടെ
നേരുന്നു ആയിരം ആശംസാപുഷ്പ്പങ്ങള്‍ ! ”